നിലപാടുകള്‍, അത് ആര്‍ക്കും മുമ്പില്‍ അടിയറ വെയ്ക്കാനുള്ളതല്ല. പറയുകയ തന്നെ വേണം. പക്ഷെ, അതൊരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായാലോ. അവിടെ ചില മര്യാദകളും മാനദണ്ഡങ്ങളും ചട്ടങ്ങളുമുണ്ട്. നിലപാടുകള്‍ മനസ്സില്‍ വെക്കണം. സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യണം. അതിപ്പോള്‍ ഏതു സര്‍ക്കാരായാലും മാറുന്ന രാഷ്ട്രീയവും, മാറുന്ന കൊടിയടയാളവും മുദ്രാവാക്യവുമൊന്നും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ ബാധിക്കില്ല. ബാധിക്കാന്‍ പാടില്ല.
ഏതു പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് അത് ‘സര്‍ക്കാര്‍’ മാത്രമായിരിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ച വരുത്താതിരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണുള്ളത്. എന്നാല്‍, കേരളത്തിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയതോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് അടുത്ത കാലത്തൊന്നും അവസാനിക്കില്ല എന്നതും വസ്തുതയാണ്.
അതില്‍ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ന്നു വന്നിരിക്കുന്നത്, മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച ജി. കാര്‍ത്തികേയന്റെ മരുമകളുടെ ഫേസ്ബുക്ക് പുകഴ്ത്തല്‍ പോസ്റ്റാണ്. മുഖ്യമന്ത്രിയുടെ പോഴ്‌സണല്‍ സ്റ്റാഫിലെ അംഗം കെ.കെ. രാഗേഷിനെയാണ് വാനോളം പുകഴ്ത്തി ദിവ്യ എസ്. അയ്യര്‍ പോസ്റ്റിട്ടത്. കര്‍ണന്റെ കവചകുണ്ഡലത്തിനു സമാനമായിട്ടാണ് കെ.കെ രാഗേഷിനെ വിശേഷിപ്പിച്ചത്.
ഇതാണ് വലിയ വിവാദത്തിലേക്ക് വഴി വെച്ചതും. ഇതിനെ അനുകൂലിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ വ്യക്തിപരമായ വിലയിരുത്തലായി കണ്ടു. എന്നാല്‍, ഇടതു സൈബറിടങ്ങളില്‍ ദിവ്യ എസ്. അയ്യരുടെ പോസ്റ്റ് കോണ്‍ഗ്രസ്സുകാരെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. യൂത്തുകോണ്‍ഗ്രസുകാര്‍ ദിവ്യയുടെ പോസ്റ്റിനെതിരേ പരസ്യമായി രംഗത്തു വന്നു.
രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയും കെ. മുരളീധരനും പരസ്യമായി രംഗത്തു വന്നു. പി.ജെ. കുര്യനും, വി.എം സുധീരനും ദിവ്യയെ നിശിതമായി വിമര്‍ശിച്ചു രംഗത്തു വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. സര്‍വ്വീസ് ചട്ടം ലംഘിച്ചതായാണ് പരാതിയില്‍ പറയുന്നത്. ദിവ്യയ്ക്ക് രാഷ്ട്രീയ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. ദിവ്യയുടെ തുടര്‍ നീക്കങ്ങള്‍ വിലയിരുത്താനും കോണ്‍ഗ്രസിന്റെ തീരുമാനം.
സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പിന്തുണയ്ക്കുകയോ, രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യഅഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യുന്നതില്‍ വിലക്കുണ്ട്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാര്‍ചട്ടം ദിവ്യ ലംഘിച്ചിട്ടുണ്ട്. ജി. കാര്‍ത്തികേയന്റെ കുടുംബത്തിലെ അംഗമായതു കൊണ്ടാണ് നേതാക്കള്‍ പരസ്യമായി വിമര്‍ശിക്കാതചെ മുന്നോട്ടു പോയത്. കണ്ണൂര്‍ജില്ലാ യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷന്‍, കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും അടക്കം പരാതി നല്‍കിയിട്ടുണ്ട്.
ആ പരാതിയുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് നിലപാട്. ഇനി ഏതെങ്കിലും രീതിയില്‍ പരസ്യമായ നിലപാട് സ്വീകരിച്ചാല്‍, അതായത് സമാനമായി കെ.ക. രാഗേഷിനു വേണ്ടിയോ, സി.പി.എമ്മിനു വേണ്ടിയോ ദിവ്യ ചെയ്താല്‍ പരസ്യമായി തന്നെ കോണ്‍ഗ്രസ്സും വിമര്‍ശിക്കാനാണ് തീരുമാനം. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും തീരുമാനമുണ്ട്. ശബരിനാഥിന്റെ ജീവിത പങ്കാളിയില്‍ നിന്നുണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങള്‍ കോണ്‍ഗ്രസിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.
എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ ചില നേതാക്കളെങ്കിലും അവഗിക്കണമെന്ന് പറഞ്ഞിരുന്നു. അവരുടെ സ്വതന്ത്രമായ നിലപാടല്ലേ, അതിനെ അതിന്റെ വഴിക്കു വിട്ടേക്കൂ എന്നായിരുന്നു. പക്ഷെ, നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചു വരവിനുള്ള സാധ്യതകള്‍ മുന്നിലുണ്ട്. ഇതിനെ പൂര്‍ണ്ണമായും അടയ്ക്കുന്നതിനുള്ള വഴിയാണ് ദിവ്യ തുറന്നിട്ടിരിക്കുന്നത്.
ഒരു ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയിലാക്കിയെന്നു പറഞ്ഞാല്‍, അത് അതിശയോക്തിയല്ല. കാരണം, കോണ്‍ഗ്രസ് നോതാവിന്റെ ഭാര്യയില്‍ നിന്നുമാണ് ഇതുണ്ടായിരിക്കുന്നത്. അതിനാലാണ് പ്രതിസന്ധി. ഈ പ്രതിസന്ധി മറി കടക്കാനുള്ള വഴികളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ ഭാര്യയില്‍ നിന്നും
കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്, സ്വാഭാവികമായും വ്യക്തിപരമായ അഭിപ്രായമാണെന്ന് സി.പി.എം വിലയിരുത്തുമോ. അതോ അതിനെ രാഷ്ട്രീയ ആയുധമായി എടുക്കാനുള്ള അവസരം ഒരുക്കിയതെന്നു കാണുമോ. ഈ വ്യത്യാസമാണ് ഇപ്്‌പോഴുണ്ടായിരിക്കുന്നത്.
CONTENT HIGH LIGHTS;Don’t be silent anymore, will you shut your mouth?; Congress to take legal action against Divya S. Iyer?; If civil service rules were violated, action should be taken?; G Karthikeyan’s family members in Trishanku