ചുറ്റിനും ഓടി നടന്നാണ് ഇസ്രയേലിന്റെ യുദ്ധം. ഹമാസിനെ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇസ്രയേലിന്റെ മുന്നില്‍ ഇറാന്‍ എന്ന വലിയ കടമ്പയാണ്. ഗാസയെ അമേരിക്കയ്ക്കു നല്‍കാമെന്ന വാഗ്ദാനത്തിന്റെ പുറത്ത് അറബ് രാജ്യങ്ങളോട് സന്ധിയില്ലാ പടയ്ക്കിറങ്ങിയ ഇസ്രയേല്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍. ആരെ ആദ്യം നേരിടണണെന്ന ആശയക്കുഴപ്പം നന്നേയുണ്ട്. ഹമാസുമായി ഒരു വര്‍ഷത്തില്‍ കൂടുതലായി യുദ്ം ആരംഭിച്ചിട്ട്. ബാക്കി ബന്ദികളെ മോചിപ്പിക്കാനുമായില്ല. അരലക്ഷത്തോളം പലസ്തീന്‍ വംശജരെ കൊന്നൊടുക്കുകയുംമ ചെയ്തുകഴിഞ്ഞു. ഇതിനെതിരേ ലോകം തന്നെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അറബ് രാജ്യങ്ങളോടുള്ള ഇസ്രയേലിന്റെ വെല്ലുവിളി.
അമേരിക്കയുടെ പിന്തുണയിലാണ് ഇത് നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, അമേരിക്കയാകട്ടെ, ഇസ്രയേലിന്റെ എല്ലാ കടും പിടുത്തങ്ങള്‍ക്കും തയ്യാറുമല്ല. തങ്ങളുടെ താല്‍പ്പര്യം സംരക്ഷിച്ചു മാത്രമേ അമേരിക്ക എന്തെങ്കിലും നയങ്ങളുമായി മുന്നോട്ടു പോകൂ. അത് ഗാസാ സിറ്റിയില്‍ കണ്ടതുമാണ്. ഇസ്രയേലിനെ കണക്കറ്റ് സഹായിക്കുന്നതില്‍ അമേരിക്കയുടെ കണ്ണ് ഗാസയായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംമ്പ് തന്നെ വ്യക്തമാക്കുകയും അത് ലോകം അറിയുകയും ചെയ്തതാണ്. അതുകൊണ്ട് അമേരിക്ക ഇസ്രയേലിന്റെ ഒപ്പംനിന്ന് ഇറാനെയോ, മറ്റു അറബ് രാജ്യങ്ങളെയോ ആക്രമിക്കാന്‍ ഒരു സാധ്യതയുമില്ല. ഈ സാഹചര്യത്തിലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കണം എന്ന അടങ്ങാത്ത ആഗ്രഹവുമായി ഇസ്രയേല്‍ നില്‍ക്കുന്നത്. എന്നാല്‍ അത്തരമൊരു നീക്കത്തെ, അതിന്റെ വരും വരായ്കകളെക്കുറിച്ച് നല്ല ബോധ്യമുള്ള അമേരിക്ക പിന്തുണയ്ക്കാന്‍ ഉണ്ടാകില്ലെന്നുറപ്പാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ ഇസ്രയേലിന്റെ കണ്ണുകള്‍. ഇറാന്‍ ആണവായുധം നേടുന്നത് തടയുമെന്ന ആത്മഹൂതിക്ക് തുല്യമായ പ്രതിജ്ഞയാണ് സത്യത്തില്‍ ഇപ്പോള്‍ ഇസ്രയേല്‍ എടുത്തിരിക്കുന്നത്. ഇറാനുമായുള്ള ഏതൊരു ചര്‍ച്ചയും അതിന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലേക്ക് നയിക്കണമെന്ന് ശഠിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ -അമേരിക്ക രണ്ടാം ഘട്ട പ്രാഥമിക ആണവ ചര്‍ച്ചകള്‍ക്കിടെയാണിത്. കഴിഞ്ഞ മാസങ്ങളില്‍, ഇറാന്റെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകള്‍ ഇസ്രയേല്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് നിര്‍ദ്ദേശിച്ചിരുന്നു. അവയില്‍ ചിലത് വസന്തത്തിന്റെ അവസാനത്തിലും വേനല്‍ക്കാലത്തും സമയബന്ധിതമായി നടപ്പിലാക്കേണ്ടവയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
വ്യോമാക്രമണങ്ങളും കമാന്‍ഡോ പ്രവര്‍ത്തനങ്ങളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇതിനായി ഇറാന്റെ ആണവ പദ്ധതിയെ ഒരു ആയുധമാക്കാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഒരു ഹ്രസ്വകാല ആക്രമണത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം തയ്യാറല്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത് തങ്ങളുടെ സൈന്യത്തിന് ഇറാനില്‍ പരിമിതമായ ഒരു ആക്രമണം നടത്താന്‍ കഴിയുമെന്നാണ്. എന്നാല്‍ ഇതിന് അമേരിക്ക പിന്തുണ നല്‍കില്ല താനും. ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍, ഇസ്രയേല്‍ ഇത്തരമൊരു ആക്രമണവുമായി എപ്പോള്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമല്ല.
എന്നാല്‍ അത്തരമൊരു നീക്കം ട്രംപിനെ അകറ്റാനും ഇസ്രയേലിനുള്ള അമേരിക്കയുടെ വിശാലമായ പിന്തുണയെ അപകടത്തിലാക്കാനും സാധ്യതയുണ്ട്. പദ്ധതികളുടെ ചില ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ജോ ബൈഡന്‍ ഭരണകൂടത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്ന് ബൈഡന്‍ ഭരണകൂടത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നേരിട്ടുള്ള സൈനിക ഇടപെടലിലൂടെയോ ഇന്റലിജന്‍സ് പങ്കിടലിലൂടെയോ മിക്കവാറും എല്ലാ പദ്ധതികള്‍ക്കും അമേരിക്കയുടെ പിന്തുണ ആവശ്യമായിരുന്നു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ സ്വയം പ്രതിരോധിക്കാന്‍ അമേരിക്ക സഹായിക്കണമെന്നും ഇസ്രയേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇസ്രയേലിനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇറാനെതിരെയുള്ള സൈനിക നടപടിയെ താന്‍ പിന്തുണയ്ക്കില്ല എന്നുമാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ റോയിട്ടേഴ്‌സിനോട് പരാമര്‍ശിച്ചു.
എന്നാല്‍ ഈ അഭിപ്രായ പ്രകടനത്തോട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പ്രതികരിച്ചില്ല. ഇറാനിയന്‍ ആക്രമണത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ ആസൂത്രണത്തെക്കുറിച്ച് ഇറാന് അറിയാമായിരുന്നുവെന്നും ആക്രമണം ഉണ്ടായാല്‍ ഇറാനില്‍ നിന്ന് കഠിനവും അചഞ്ചലവുമായ പ്രതികരണം ഉണ്ടാകുമെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങളിലുള്ള അതൃപ്തിയും രാഷ്ട്രീയ നിലനില്‍പ്പിനുള്ള മാര്‍ഗമായി സംഘര്‍ഷം വേണമെന്ന നെതന്യാഹുവിന്റെ ആവശ്യവുമാണ് ഈ ആസൂത്രണത്തിന് ആധാരമെന്ന് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പദ്ധതിയുടെ മുന്‍ പതിപ്പ് അവതരിപ്പിച്ചപ്പോള്‍ ബൈഡന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ നെതന്യാഹുവിന് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.
വ്യോമാക്രമണങ്ങളില്‍ അമേരിക്ക നേതൃത്വം നല്‍കണമെന്ന് നെതന്യാഹു ആഗ്രഹിച്ചിരുന്നതായി ബൈഡന്‍ ഭരണകൂടത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇറാന്റെ ആണവ വസ്തുക്കളുടെ സമ്പുഷ്ടീകരണം ത്വരിതപ്പെടുത്തുകയോ ആക്രമണം നടത്തുകയോ ചെയ്യുന്നത് അവിവേകമാണെന്ന് ബൈഡന്‍ വിശ്വസിച്ചിരുന്നു. ഇറാനെതിരെ പോരാടാനുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ശേഷിയിലും ബൈഡന് സംശയം ഉണ്ടായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളും ഭൂഗര്‍ഭ സൗകര്യങ്ങളിലെ ശേഖരങ്ങളും നശിപ്പിക്കാന്‍ ഇസ്രയേലിന് ഗണ്യമായ അളവില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയും ആയുധങ്ങളും ആവശ്യമാണെന്ന് മുന്‍ ഉദ്യോഗസ്ഥരും വിദഗ്ധരും വളരെക്കാലമായി പറഞ്ഞിട്ടുണ്ട്. ഇസ്രയേല്‍ പരിഗണിക്കുന്ന കൂടുതല്‍ പരിമിതമായ സൈനിക ആക്രമണത്തിന് നേരിട്ടുള്ള അമേരിക്കയുടെ സഹായം കുറവായിരിക്കും.
പ്രത്യേകിച്ച് രഹസ്യ കേന്ദ്രങ്ങളിലേക്ക് എത്താന്‍ കഴിയുന്ന ബങ്കര്‍ തകര്‍ക്കുന്ന അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളുടെ കാര്യത്തില്‍. അത്തരമൊരു പ്രകോപനം തീര്‍ക്കാന്‍ ഇസ്രയേല്‍ വിരലനക്കുന്ന അടുത്ത നിമിഷം ഇറാന്റെ പ്രഹരം ഇസ്രയേലിന് മേല്‍ പതിച്ചിരിക്കും. വന്‍തോതിലുള്ള ഫയര്‍ പവര്‍ ഉപയോഗിച്ചാലും, ഇറാന് ഒരു കുലുക്കവും തട്ടാന്‍ പോകുന്നില്ല എന്ന കാര്യം ഇറാന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പുനല്‍കാതെ, ഇറാനുമായുള്ള അമേരിക്കയുടെ ചര്‍ച്ചകള്‍ ഒരു കരാര്‍ രൂപീകരണ ഘട്ടത്തിലേക്ക് നീങ്ങുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ സമീപ ആഴ്ചകളില്‍ അമേരിക്കയോട് പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിലും ഭാവി ഭവിഷ്യത്തിനെക്കുറിച്ച് നല്ല ധാരണയുള്ള അമേരിക്ക ഇറാനിലേക്ക് എന്തായാലും ഒരു ആക്രമണവുമായി പോകില്ലെന്നുറപ്പാണ്.
CONTENT HIGH LIGHTS;Is America afraid of fighting Iran?: Israel turns a blind eye to Iran’s nuclear power; Iran’s military is ready for anything