Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വിന്‍ സിയുടെ “പിന്നോട്ടു പോക്ക്” തിരിച്ചടിയോ?: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേയുള്ള പരാതിയുമായി “മുന്നോട്ടില്ല”; പ്രശ്‌നം സിനിമയ്ക്കുള്ളില്‍ തീര്‍ക്കുക ലക്ഷ്യം; കേസെടുത്തവരും പിന്നാലെ ഓടിയവരും പിന്തുണ നല്‍കിയവരും ആരായി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 22, 2025, 12:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്ന വെളിപ്പെടുത്തലില്‍ പരാതി നല്‍കിയ നടി വിന്‍ സി അലോഷ്യസ് യൂടേണ്‍ എടുക്കുമ്പോള്‍ തിരിച്ചടിയാകുന്നത് ആര്‍ക്കൊക്കെ എന്നതാണ് പുതിയ പ്രശ്‌നം. മയക്കുമരുന്ന് ഉപയോഗിച്ചതോ, സ്ത്രീകളോട് മോശമായി പെരുമാറിയതോ, അച്ചടക്കമില്ലായ്മയോ ഒന്നും പോലീസ് കേസ് ആക്കാന്‍ പാകത്തിനുള്ളതല്ലെന്നും എല്ലാം സിനിമയ്ക്കുള്ളില്‍ തീര്‍ക്കാന്‍ മാത്രമുള്ള പരാതിയാണെന്നുമാണ് വിന്‍ സി അലോഷ്യസിന്റെ നിലപാട്. ഇന്നലെ ഫിലിം ചേമ്പറിന്റെ ഐ.സി.സി മോണിറ്ററിംഗ് കമ്മിറ്റിയുടെ മുമ്പാകെ ഇരുവരും വരികയും, തന്നില്‍ നിന്നുണ്ടായ മോശം പ്രവൃത്തിക്ക് ഷൈന്‍ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിന്‍ സി അലോഷ്യസിന്റെ പരാതി പരിഹരിക്കപ്പെട്ടു കഴിഞ്ഞു.

ഇതിന്റെ പേരില്‍ പോലീസ് കേസോ, കോടതി വ്യവഹാരങ്ങളോ തനിക്കും കുടുംബത്തിനും താല്‍പ്പര്യമില്ലെന്നും വിന്‍സി നിസ്സംശയം പറഞ്ഞു. ഐ.സിക്കു നല്‍കിയ മൊഴികള്‍ രഹസ്യമാണ്. എനിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ഒരുപോലെ സംതൃത്പി തരുന്ന ഇടപെടലാണ് ഐ.സി എടുത്തതെന്ന് വിശ്വാസമുണ്ട്. എന്നാല്‍, എന്റെ പരാതി പുറത്ത് ചോര്‍ത്തിയത് ശരിയല്ലെന്നു തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വിന്‍ സി മാധ്യമങ്ങളോട് പറയുമ്പോള്‍, വാര്‍ത്ത പുറത്തു വന്നതാണോ, അതോ വിന്‍ സി ഉയര്‍ത്തിയ പരാതിയാണോ യഥാര്‍ഥ പ്രസ്‌നമെന്ന ആശയക്കുഴപ്പം ആണുണ്ടായിരിക്കുന്നത്. വിന്‍ സിക്ക് പരാതിയുണ്ടെന്നും, അത് രഹസ്യമായി പരിഹരിക്കാനുള്ളതാണെന്നും കരുതുകയാണ് വേണ്ടത്.

വിന്‍ സിയുടെ പരാതി അത്, പരിഹരിക്കാനുള്ള ഇടങ്ങളില്‍ പറഞ്ഞിട്ടുള്ളതാണെന്നും അതിനപ്പുറം ആ പരാതിക്ക് പോലീസ് കേസിലേക്കോ, നടപടികളിലേക്കോ പോകാനുള്ളതല്ലെന്നുമാണ് വിന്‍ സി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റു ചെയ്യുമ്പോള്‍ വിന്‍ സി ഉദ്ദേശിച്ചത്, ഷൈന്‍ടോം ചാക്കോയെ ആരെങ്കിലും വിളിച്ചൊന്നു ഗുണദോഷിക്കണമെന്നു മാത്രമാണ് എന്ന് മനസ്സിലാക്കണം. അതിനാണ് ഫിലം ചേമ്പറിനും, അമ്മയ്ക്കും,പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി കൊടുത്തത്. അപ്പോള്‍ വിന്‍ സിയുടെ പരാതിയും പൊക്കിപ്പിടിച്ച് ഓടിയവരും, ചാടിയവരും പിന്തുണ നല്‍കിയവരുമെല്ലാം ആരായി എന്നൊരു ചോദ്യം ഉയരുകയാണ്.

എവിടെയോ ആരോ തയ്യാറാക്കിയ തിരക്കഥ പോലെ തോന്നിക്കുന്ന നടപടികളാണ് ഈ മയക്കുമരുന്ന് കഥയിലുമുള്ളത്. ആര്‍ക്കും ഒന്നും സംഭവിക്കരുത്, എന്നാല്‍, ഈ വിഷയം പുറത്തു വരികയും വേണം. അതിലൂടെ കുറച്ചു ദിവസം ലൈവായി നില്‍ക്കണം. എന്നൊക്കെയാണ് ഈ തിരക്കഥ കൊണ്ട് ഉദ്ദേശിച്ചിരുന്നതു പോലെ തോന്നുന്നു. നിലവില്‍ ഷൈന്‍ടോം ചാക്കോയ്‌ക്കെതിരേ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ വഴിയില്ല. ഷൈനിനെതിരേ ഒരു പരാതിയും പോലീസില്‍ ഇല്ലാത്തതും തിരിച്ചടിയാണ്. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിന്‍ സിയുടെ നിലപാടെടുത്തതോടെ പോലീസ് പെട്ടു.

അതേസമയം, നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ പറയുന്നത്, ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നുമാണ്. സിനിമാ സെറ്റില്‍ വെച്ച് നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തു തന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോവുകയായിരുന്നു. സെറ്റില്‍ വെച്ച് വസ്ത്രം മാറാന്‍ പോകുമ്പോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 16നാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.

തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതി നിലവില്‍ പരിഹരിക്കപ്പെട്ടതു പോലെയാണ്. ഇതുവരും കൈ കൊടുത്തു പിരിഞ്ഞ സ്ഥിതിക്ക് പരാതിയുടെ ഗൗരവം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇരുവര്‍ക്കും ഇനിയും സിനിമാ മേഖലയില്‍ നില്‍ക്കണമെന്നുണ്ടെങ്കില്‍ കേസ് മുന്നോട്ടു കൊണ്ടു പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കും.

സിനിമാ സംഘടനകളും, മറ്റ് അഭിനേതാക്കളും ഇതു തന്നെയായിരിക്കും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിന്‍ സിയുമായി പങ്കുവെച്ച കാര്യം. ഷൈന്‍ടോം ചാക്കോ മയക്കുമരുന്നു ഉപയോഗിക്കുന്നത്, മറ്റാര്‍ക്കും പ്രശ്‌നമല്ലെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നിരുന്നു. അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്ന് വിന്‍ സിയുടെ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഷൂട്ടിംഗ് സെറ്റില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശറിയല്ലെന്ന നിലപാടാണുള്ളതെന്നാണ് വിന്‍ സി പറയുന്നത്. അതിനിടെ സിനിമാ മേഖലയിലെ മയക്കുമരുന്നു കച്ചവടത്തെ കുറിച്ചും, ഉഫയോഗത്തെ കുറിച്ചും മാധ്യമങ്ങളും മറ്റും നിലയ്ക്കാത്ത സംവാദങ്ങളും, ചര്‍ച്ചകളും സ്‌റ്റോറികളും ചെയ്തു കഴിഞ്ഞു.

ReadAlso:

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

KSRTC കേന്ദ്രത്തിന് എതിരല്ലേ ?: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണി മുടക്കില്‍ KSRTC ഇല്ലേ; മന്ത്രി ഗണേഷ് കുമാറിന് എന്തു പറ്റിയെന്ന് യൂണിയന്‍കാര്‍ ?; നോട്ടീസൊന്നും കിട്ടിയില്ലെന്ന് മന്ത്രിയും; അടുത്ത മാസത്തെ ശമ്പളത്തില്‍ ഒരു ദിവസത്തെ കൂലി കുറയ്ക്കുമോ ?

ഇനിയുള്ള ജീവിതം പത്മനാഭന്റെ മണ്ണിലോ ?: തിരിച്ചു പോകാന്‍ മനസ്സില്ലെന്ന് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് F-35; വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്കു മാറ്റി; അതീവ രഹസ്യമായി തകരാര്‍ പരിഹരിക്കാല്‍

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

ആരാണ് വിന്‍ സി എന്നും, ആരാണ് ഷൈന്‍ ടോം ചാക്കോ എന്നുമൊക്കെയുള്ള സോഷ്യല്‍ മീഡിയയയുടെ അന്വേഷണത്തിനും അന്തമില്ലായിരുന്നു. എന്നാല്‍, ഷൈന്‍ ഇതാദ്യമായല്ല, മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നത്. സിനിമ അഭിനയത്തില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട കരിയര്‍. ഇതിനിടെ വിവാദങ്ങള്‍ ഒഴിയാത്ത കാലം. ലഹരി മരുന്ന് കേസില്‍ വീണ്ടും ഷൈന്‍ ടോം ചാക്കോ എന്ന പേര് സജീവമാകുമ്പോള്‍, ഇതാദ്യമല്ല ഷൈന്‍ ടോം ചാക്കോ ലഹരിക്കേസില്‍ ഭാഗമാകുന്നത്.

2015 ജനുവരി 31ന് കൊച്ചിയില്‍ നിന്നും ലഹരി മരുന്നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവട് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിഹാസ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും കൊക്കെയ്നുമായി പിടിയിലായത്.

അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ആ കേസ് വീണ്ടും കേരള സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഷൈന്‍ വീണ്ടും വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഷൈന്‍ ടോം ചാക്കോ സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂര്‍ വളയം സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവില്‍ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു (25), ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു (25) എന്നിവരെയാണ് കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്ളാറ്റില്‍ നിന്നും അന്ന് എക്സൈസ് പിടികൂടിയത്.

ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ന്‍. കേസില്‍ അറസ്റ്റിലായി ജയില്‍ വാസം ഉള്‍പ്പെടെ ഷൈന്‍ ടോം അനുഭവിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. അന്വേഷണ സംഘത്തിന് ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടുന്ന സംഘത്തെ വലയിലാക്കിയത് എന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്. എന്നാല്‍ ഈ കരുതല്‍ കേസിന്റെ പിന്നീടുള്ള നടപടികളില്‍ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് ഉള്‍പ്പെടെ കേസിന് തിരിച്ചടിയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് കോടതി ഉത്തരവിലൂടെ പുറത്തുവന്നത്.

ലഹരിക്കേസില്‍ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു എറണാകുളം അഡിഷണല്‍ കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് ഒന്നരക്കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ പിടിയിലായപ്പോഴും സിനിമ താരങ്ങളിലേക്ക് അന്വേഷണം നീണ്ടിരുന്നു. ഷൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഹരി കൈമാറിയിരുന്നു എന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്. സ്വാഭാവികമായി പെരുമാറിയിരുന്ന ഷൈന്‍ ഒരു ഘട്ടത്തില്‍ അസാധാരണ പെരുമാറ്റത്തിന് ഉടമയാകുന്ന കാഴ്ചയും കേരളം കണ്ടു. സിനിമ പ്രമോഷനില്‍ ഉള്‍പ്പെടെ പരിസര ബോധമില്ലാതെ പെരുമാറുന്ന ഷൈന്‍ പലപ്പോഴും പരിഹാസ കഥാപാത്രമായും മാറി. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പോലും ഇതേ പ്രവണതയായിരുന്നു ഷൈന്‍ തുടര്‍ന്നുവന്നത്.

മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഇറങ്ങിയോടിയും വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയും നിരന്തരം ഷൈന്‍ വിവാദങ്ങളില്‍ നിറഞ്ഞു. പൈലറ്റ് വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു കോക് പിറ്റില്‍ കയറിയത് എന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം. ഏറ്റവുമൊടുവില്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലും ചോദ്യങ്ങളോട് അസ്വസ്ഥനായ ഷൈന്‍ മൈക്ക് പോലും തിരികെ നല്‍കാതെ ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍സിയുടെ ആരോപണങ്ങളിലും, പൊലീസിനെ കണ്ട് ഇറങ്ങിയോടിയ സംഭവത്തിലും ഷൈന്‍ ഇടം പിടിക്കുന്നത്.

CONTENT HIGH LIGHTS;  Will Win C’s backsliding backfire?: Shine Tom will not move forward with the complaint against Chacko; The goal is to resolve the issue within the film; Who are the ones who filed the case, who ran after him, and who supported him?

Tags: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേയുള്ള പരാതിയുമായി മുന്നോട്ടില്ലVINCY ALOSHIOUSANWESHANAM NEWSfilm chamberACTOR SHYN TOM CHACOINTERNAL COMMITTEESOOTHRA VAKYAMവിന്‍ സിയുടെ പിന്നോട്ടു പോക്ക് തിരിച്ചടിയാകുമോ ?

Latest News

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ആവേശകരമായ നാലാം ദിനത്തിലേക്ക്, വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയും, അടിച്ചു നില്‍ക്കാന്‍ ഇംഗ്ലണ്ടും കളി പ്രവചനാതീതമായി മാറുന്നു

മലപ്പുറം പൂക്കോട്ടുംപാടത്ത് ജനവാസ മേഖലയിൽ വീണ്ടും കരടി; കെണിയൊരുക്കിയിട്ടും കുടുങ്ങുന്നില്ല

ഗുരുപൂജ ഭാരത സംസ്കാരമെന്ന ​ഗവർണറുടെ ​നിലപാട് പ്രതിഷേധാർഹമാണെന്ന് കെ എസ് യു

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ

ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ നാലുവയസുകാരന്റെ മരണത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.