പഹല്‍ഗഹാമിലെ കൂട്ടക്കൊലയുടെ പേരില്‍ രാഷ്ട്രീയവും, മതവും ചേര്‍ത്ത് ഗുണഭോക്താക്കളാകാന്‍ വെമ്പല്‍ കൊള്ളുന്നവരോട് പറയാനുള്ളത്, ഇത് ഇന്ത്യയാണ്. മതേതര ഇന്ത്യ. ഇവിടെ മതത്തിന്റെപേരില്‍ കൂട്ടക്കൊല നടത്തിയാല്‍ തിരിച്ചടിക്കുന്നത്, മതം നോക്കിയായിരിക്കില്ല. ശത്രുവിനെ നോക്കിയായിരിക്കും. ഇന്ത്യന്‍ ജനതയുടെയാകെ ശത്രുവിനു നേരെ. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയ്ക്ക് തീവ്രവാദികള്‍ ചോദിയച്ച ചോദ്യങ്ങളും അതിനുത്തരവും ഇസ്ലാം മതത്തിനെ ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ്.
വിനോദ സഞ്ചാരികളില്‍ പുരുഷന്‍മാരുടെ നേര്‍ക്ക് പാഞ്ഞടുത്ത തീവ്രവാദികള്‍ക്കറിയേണ്ടത്, അവര്‍ ഏതു മതത്തില്‍പ്പെട്ടവരാണെന്നാണ്. ഇസ്ലാം മതവിശ്വാസിയാണെങ്കില്‍ കല്‍മ ഉറക്കെ ചൊല്ലണമായിരുന്നു. ഒരു ജീവന്റെ വിലയാണ് കല്‍മ എന്ന് തിരിച്ചറിയുകയായിരുന്നു വിനോദ സഞ്ചാരികള്‍. അവിടെ നിന്നും ജീവന്‍ രക്ഷപ്പെടുത്താന്‍ ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന വാക്യം പഠിച്ചതു കൊണ്ടുമാത്രം രക്ഷപ്പെട്ട ദേബേഷ് ഭട്ടാചാര്യ ഇന്ന് സ്വന്തം കുടുംബത്തോടൊപ്പം ജീവിച്ചിരിക്കുന്നു.
ഇത് രണ്ടാം ജന്‍മമാണ്. ഈ ജന്‍മം തന്നത് ഏത് ദൈവമാണെന്നറിയില്ല. അള്ളാഹുവാണോ ?. അതോ മറ്റേതെങ്കിലും ദൈവമോ ?. അള്ളാഹുവണെന്നു തന്നെയാണ് വിശ്വസിക്കുന്നത്. കാരണം, തീവ്രവാദികള്‍ക്കു വേണ്ടിയിരുന്നത്, അള്ളാഹുവിന്റെ വചനങ്ങളായിരുന്നു. അതു പറഞ്ഞിരുന്നില്ല എങ്കില്‍ അവര്‍ വെടിവെച്ചു കൊന്നേനെ. അപ്പോള്‍, തീവ്രവാദിയുടെ തോക്കിന്‍ കുഴല്‍ പോയിന്റ് ബ്ലാങ്കില്‍ നില്‍ക്കുമ്പോള്‍, വായില്‍ അള്ളാഹുവിന്റെ വചനങ്ങള്‍ എങ്ങനെയോ വന്നു. ‘ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള’ എന്ന്.
നെറ്റിയില്‍ അമര്‍ന്ന തോക്കിന്‍ കുഴല്‍ തീ തുപ്പാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. പക്ഷെ, വചനങ്ങള്‍ കേട്ടതോടെ തന്നെ ഉപേക്ഷിച്ച് തീവ്രവാദി അടുത്ത ആളിലേക്കു നീങ്ങി. താനൊരു മുസ്ലീമാണെന്നും, മതവിശ്വാസിയാണെന്നും മനസ്സിലാക്കിയാണ് തന്നെ കൊല്ലാതെ വിട്ടത്. അള്ളാഹുവല്ലാതെ ആരാധനയ്ക്ക് യോഗ്യനായ മറ്റൊരു ദൈവവുമില്ല, മുഹമ്മദജ്, അള്ളാഹുവിന്റെ ദൂതനാണ് എന്ന് ചൊല്ലാന്‍ അറിഞ്ഞതു കൊണ്ടു മാത്രമാണ് ദേബേഷ് ഭട്ടാചാര്യ രക്ഷപ്പെട്ടത്. അസം സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസറും കുടുംബവും വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടു.
ബരാക്വാലി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയ ദേബേഷിശ് ഭട്ടാചാര്യ യും ഭാര്യ മധുമിതാ ദാസ് ഭട്ടാതചാര്യയും അവരുടെ മകനുമാണ് തീവ്രവാദികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് വെടിയൊച്ച കേള്‍ക്കുന്നു. ചുറ്റിനും നിന്നവര്‍ മരിച്ചു വീഴുന്നു. അവര്‍ ഓടി ഒരു മരത്തിനു പിന്നില്‍ ഒളിച്ചു. തൊട്ടടുനിന്നും വെടിയൊച്ചകേട്ടു. ദേബേഷിന്റെ ഷര്‍ട്ടിലേക്ക് രക്തം തെറിച്ചു വീണു. മുഖം മൂടിവെച്ചെത്തിയ ഒരാള്‍ ഇവരെ പരിശോദിക്കാന്‍ തുടങ്ങി. അപ്പോഴും ചുറ്റിനും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു.
ദേബേഷിന്റെ നെറ്റിയില്‍ തോക്കിന്റെ അറ്റം തീവ്രവാദി ചേര്‍ത്തുവെച്ചു. മരണം തൊട്ടു മുമ്പില്‍ നില്‍ക്കുന്നത് മനസ്സിലാക്കിയ ദേബേശിഷ് തൊട്ടടുത്ത് ഇരുന്നവര്‍ പറയുന്നതു കേട്ടു. ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന് പറയുന്നു. ദേബേശിഷും അതുപോലെ ചൊല്ലി. അപ്പോള്‍ തീവ്രവാദി ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഭയംകൊണ്ട് വിറയ്ക്കുമ്പോഴും ജീവനു വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയില്‍ ദേബേശിഷ് ഉറക്കെ വിളിച്ചു പറഞ്ഞു. ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്ന്. ഇത് കേട്ടതോടെ തീവ്രവാദികള്‍ തോക്കുമായി പിന്‍തിരിഞ്ഞു.
മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു വിളിക്കുന്ന വിനോദ സഞ്ചാര ഇടത്തെ ചോരയില്‍ മുക്കി. നിരവധി പേരെ പോയിന്റെ ബ്ലാങ്കില്‍ വെടിവെച്ചിട്ടു. ഭാരതീയനെന്നും, ഹിന്ദുവെന്നും പറഞ്ഞവരൈല്ലാം തൂവ്രവാദികളുടെ തോക്കിന്‍ കുഴലില്‍ പെട്ടു. നിലവിളികള്‍ക്കും രക്ഷാമാര്‍ഗം തേടിയുമൊക്കെ വിനോദ സഞ്ചാരികളുടെ പരക്കം പാച്ചിലായിരുന്നു അവിടെ. അതൊന്നും ഒരു ദൈവങ്ങളും കണ്ടില്ല. തീവ്രവാദികളുടെ ദൈവം ആരാണ്. തീവ്രവാദികള്‍ പറഞ്ഞു പഠിച്ചിരിക്കുന്നതെന്താണ്. തീവ്രവാദത്തിന് കൂട്ടു നില്‍ക്കുന്ന ദൈവങ്ങള്‍ ആരാണ്.
ഇന്ത്യാക്കാരെ കൊന്നാല്‍ ദൈവം സന്തോഷിക്കുമെന്ന് പറയുന്ന ദൈവം ഏതാണ്. അള്ളാഹുവാണോ ഇന്ത്യാക്കാരെ കൊല്ലാന്‍ പറയുന്ന ദൈവം. പൈന്‍ മര കാടുകളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ ദൈവത്തിനു വേണ്ടിയാണ് കൊലപാതകം നടത്തുന്നതെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ. അതുകൊണ്ടാണ്, ലാ ഇലാഹാ ഇല്ലള്ളാ മുഹമ്മദൂറസ്സൂലുള്ള എന്നു പറഞ്ഞതു കേട്ടപ്പോള്‍ വിട്ടു കളഞ്ഞത്. ഇങ്ങനെ വിട്ടു കളഞ്ഞിട്ടു പോയവര്‍ ശറിക്കും ദൈവത്തിന്റെ അനുയായികളാണോ, അതോ പിശാചിന്റെ സന്തതികളോ
CONTENT HIGH LIGHTS;’La e laha illallah Muhammadu Rasoolullah’ Did Allah save Debeshish Bhattacharya?; The terrorists’ guns did not spit fire after hearing those words; Are the terrorists in Pahalgam children of God or the devil’s servants?