ആക്രമണങ്ങള്‍ പല തരത്തിലുണ്ട്. കായികമായും ബൗദ്ധികമായും ആക്രമിക്കാറുള്ള ഭരണാധികരാകളാണ് ഓരോ രാജ്യത്തിന്റെയും നട്ടെല്ല. ഇതില്‍ കായികമായി ആക്രമണം നടക്കുന്നത് റഷ്യും ഉക്രെയിനും തമ്മിലും ഇസ്രയേലും പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മില്‍ മാത്രമാണ്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ യുദ്ധങ്ങള്‍ ബൗദ്ധിക തലത്തില്‍ നടക്കുന്നുണ്ട് ലോകത്ത്. തന്ത്രങ്ങളും കുതന്ത്രങ്ങളുമണ് ഇവിടെ ആയുധം. അധികച്ചങ്കം ഏര്‍പ്പെടുത്തല്‍ മുതല്‍ ഗാസ സിറ്റി സ്വപ്‌നം കാണുന്നതു വരെ ഈ കൂര്‍മ്മ ബുദ്ധി കൊണ്ടുള്ള യുദ്ധം നടക്കുന്നുണ്ട്. കായികമായി യുദ്ധം നടത്തുന്നവര്‍ക്ക് ബുദ്ധി പറഞ്ഞു കൊടുത്തും, ആയുധം നല്‍കിയും പിന്തുണ നല്‍കുന്നതും മറ്റൊരു യുദ്ധ തന്ത്രമാണ്.
ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടാകാനിരിക്കുന്നത് കായികമായ യുദ്ധമല്ല. അത് ബൗദ്ധികമായ തന്ത്രപരമായ യുദ്ധമാണ്. പാക്കിസ്താന്‍ കായകമായി തീവ്രവാദികളെ ഇറക്കി 28 സാധാരണക്കാരെ കൊന്ന് യുദ്ധ പ്രഖ്യാപനം നടത്തിയപ്പോള്‍ പകരം ഇന്ത്യ നടത്തിയ തിരിച്ചടി, അഴരുടെ കുടിവെള്ളം മുട്ടിക്കലായിരുന്നു. നയതന്ത്രപരമായ എല്ലാ ഇടപാടുകളും ഇന്ത്യ പാക്കിസ്താനുമായി വിഛ്‌ഛേദിച്ചു. ഇനി ഇന്ത്യലികേക്ക് വിസയില്ല. മാത്രമല്ല, പ്രത്യേക വിസയില്‍ കഴിയുന്നവര്‍ക്ക് തിരിച്ചു പോകാന്‍ 48 മണിക്കൂര്‍ സമയവും അനുവദിച്ചു. ആ സമയം ഇന്ന് വൈകിട്ടോടെ അവസാനിക്കുകയും ചെയ്യും. പാക്കിസ്താനിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചു വിളിച്ചു. ഇന്ത്യയിലെ പാക്ക് എംബസി പൂട്ടാനും ഉദ്യോഗസ്ഥരോട് തിരിച്ചു പോകാനും ആവശ്യപ്പെട്ടു കഴിഞ്ഞു.
അടുത്ത ആരു മാസത്തിനുള്ളില്‍ പാക്കിസ്താന്റെ കൃഷി ഭൂമികളെല്ലാം വറ്റി വരണ്ടുണങ്ങും. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകും. അതാണ് ഇന്ത്യ പാക്കിസ്താനു നല്‍കുന്ന വലിയ ശിക്ഷ. അതുകൊണ്ടാണ് ഇന്ത്യ-പാക്ക് സിന്ധു നദീജല കരാര്‍ റദ്ദാക്കിയത്. ഈ കരാര്‍ റദ്ദാൈക്കുന്നതോടെ പാക്കിസ്താനില്‍ എന്താണ് സംഭവിക്കുക. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവശ്യയായി പാക്ക് അധീന പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനകത്ത് തന്നെ വലിയ കലാപത്തിന് നവഴിയൊരുക്കുന്നതാണ്.
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനും തമ്മില്‍ കറാച്ചിയില്‍ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചിരുന്നത്. ഉടമ്പടി പ്രകാരം കിഴക്കന്‍ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു.
അതേസമയം, ഏകദേശം 99 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശരാശരി വാര്‍ഷിക ഒഴുക്കുള്ള പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം, 20 ശതമാനം ഇന്ത്യയ്ക്കും ബാക്കി 80 ശതമാനം പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാര്‍ വഴി ഇന്ത്യ നല്‍കിയിരുന്നത്. ഈ കരാര്‍ റദ്ദാക്കുന്നതോടെ ഇനി മുതല്‍ സിന്ധിവില്‍ നിന്നുള്ള 100 ശതമാനം വെള്ളവും ഇന്ത്യക്ക്.
എന്നുപറഞ്ഞാല്‍ പാകിസ്ഥാന്‍ വെള്ള് കിട്ടാതെ നരകിച്ചു തീരും എന്നര്‍ത്ഥം. ഈ കരാര്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകള്‍ ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്. അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക്ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി വളരെ ദീര്‍ഘ ദര്‍ശനത്തോടെ ചെയ്തതാണിത്. മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായപ്പോള്‍ പോലും നദീജല കരാര്‍ മരവിപ്പിച്ചിട്ടില്ല ( മരവിപ്പിക്കാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ അടച്ചാല്‍ ജലം കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ നിറഞ്ഞു കവിയുമായിരുന്നു ) ഇന്ന് ആ കരാര്‍ മരവിപ്പിച്ചു.
ഡാമുകള്‍ക്ക് ഷട്ടര്‍ വീഴും. ദിവസങ്ങള്‍ക്കകം പാക്കിസ്ഥാനില്‍ വന്‍ ജലക്ഷാമം രൂക്ഷമാകും. കൃഷി നശിക്കും, കുടിവെള്ളം കിട്ടാതെ ജനം സര്‍ക്കാരിനും സൈന്യത്തിനും നേരെ തിരിയും. സ്വന്തം ജനങ്ങളുടെ നേരെ വെടിവെക്കാന്‍ സൈന്യം നിര്‍ബന്ധിതരാകും. ഇന്ത്യയുടെ ഒരു വെടിയുണ്ടപോലും ചെലവാക്കാതെ, ഒരു തുള്ളി രക്തം പൊടിയാതെ പാക്കിസ്ഥാന്‍ എന്ന ചെകുത്താന്‍ രാജ്യം തമ്മിലടിച്ച് ചാകും. പാക്കിസ്ഥാന് ഇന്ത്യ നല്‍കി വന്നിരുന്ന സിന്ധു നദീ ജലം ഇന്ത്യ നിര്‍ത്താന്‍ തീരുമാനിച്ചത് വന്‍ പ്രതിസന്ധിയാണ് പാക്കിസ്താന് ഇനി സൃഷ്ടിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി നിലവില്‍ വെല്ലുവിളി നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കനത്ത പ്രഹരമാണ്.
സിന്ധു നദീജല ഉടമ്പടിയൊന്നും പരിഗണിക്കാതെയുള്ള ഈ തീരുമാനം പാക്കിസ്താന്‍ ഭരണകൂടത്തെയും ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സിയാണ് ഉന്നതതല യോഗത്തിനു ശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്താനിലെ പ്രധാന പ്രവശ്യയായി പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതു വഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. സാമ്പത്തിക വെല്ലുവിളികളില്‍ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനില്‍ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ അത് ആ രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല.
ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാര്‍ റദ്ദാക്കലാണ് ഇപ്പോള്‍ 65 വര്‍ഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സര്‍ജിക്കള്‍ സ്ട്രൈക്കാണിത്. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ്.വി.ഇ.എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം എന്നുമാണ്.
CONTENT HIGH LIGHTS; Will Pakistan die in hell without water?: India is demanding compensation for 28 lives, has it cut off drinking water?; What is the Indus Water Treaty?; Pakistan will collapse without a single bullet being fired, without a single drop of blood being shed