പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാര്‍ റദ്ദാക്കുകയും കടുത്ത നയതന്ത്ര നടപടികള്‍ എടുത്ത സാഹചര്യത്തില്‍ പാക്കിസ്താനും തിരിച്ചു നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്താന്‍ ഷിംല കരാര്‍ റദ്ദാക്കി. ഇന്ത്യ, സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുനു ബദലായാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദാക്കിയിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചു. വിമാന മാര്‍ഗം അടച്ചു. വിസ നിര്‍ത്തലാക്കി തുടങ്ങിയ കാര്യങ്ങളാണ് പാക്കിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാണ് പാക്കിന്റെ നടപടികള്‍. ഇന്ത്യ ചെയ്യുന്നതു പോലെ അതേ രൂപത്തില്‍ തിരിച്ചു നടപടി എടുക്കുകയാണ്. മാത്രമല്ല, ഇസ്ലാമാബാദില്‍ പാക്ക് സൈന്ിയം മിസൈല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയാകട്ടെ കപ്പല്‍ പടയെ സജ്ജമാക്കി കഴിഞ്ഞുവെന്നണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനു മുമ്പ്, വര്‍ഷങ്ങള്‍ പഴക്കമുള്ള കരാരുകള്‍ റദ്ദു ചെയ്യുന്നതു വഴി ുണ്ടാകാന്‍ സാധ്യതയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് വലിയ ചര്‍ച്ചാ വിഷയം. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്താന്റെ കുടിവെള്ളം മുട്ടുമെന്നുറപ്പായിരിക്കുകയാണ്.
ഇതിനു മരുപടിയെന്നോണമാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദു ചെയ്തിരിക്കുന്നത്. ഇതിന്റെ അര്‍ത്ഥം എന്നത്, ഇന്ത്യയ്ക്ക് എതിരേ യുദ്ധപ്രഖ്യാപനമാണ്. എന്താണ് ഷിംല കരാര്‍. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. 1972 ജൂലൈ 2 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഷിംലയില്‍ വെച്ച് ഒരു ഉടമ്പടി ഒപ്പുവച്ചു. ഇത് ഷിംല കരാര്‍ എന്നറിയപ്പെടുന്നു. 1971 ഡിസംബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് ശേഷമാണ് ഈ കരാര്‍ ഉണ്ടായത്. അതില്‍ പാകിസ്ഥാനില്‍ നിന്നുള്ള 93000ല്‍ അധികം സൈനികര്‍ അവരുടെ ലെഫ്റ്റനന്റ് ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും അന്നത്തെ കിഴക്കന്‍ പാകിസ്ഥാനും ബംഗ്ലാദേശിന് മുന്നില്‍ കീഴടങ്ങി. ഭരണത്തില്‍ നിന്നാണ് രക്ഷ ലഭിച്ചത്.
ഇന്ത്യ മനുഷ്യത്വം കാണിച്ചും വിട്ടുവീഴ്ച ചെയ്തും നേടിയെടുത്ത ഭൂമി പാകിസ്ഥാന് തിരികെ നല്‍കി. പക്ഷേ പാകിസ്ഥാന്‍ അതിന്റെ നീചമായ പ്രവൃത്തികളില്‍ പതറിയില്ല. യുദ്ധത്തടവുകാര്‍ തിരിച്ചെത്തുകയും കൈവശപ്പെടുത്തിയ ഭൂമി വീണ്ടെടുക്കാതിരിക്കുകയും ചെയ്യുന്നത് വരെ മാത്രമാണ് അദ്ദേഹം ഷിംല കരാര്‍ നടപ്പിലാക്കിയത്. ഈ രണ്ട് ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചതിനു ശേഷം, പാകിസ്ഥാന്‍ മുമ്പത്തെപ്പോലെ തന്നെ നീചമായ പ്രവൃത്തിയിലേക്ക് ഇറങ്ങി.
ഇതുവരെയും ഇന്ത്യയില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അതേ നടപടി തുടരുകയാണ്. പലതവണ യുദ്ധത്തില്‍ പങ്കെടുത്തിട്ടും നാണമില്ലാത്ത പാകിസ്ഥാന്‍ അതിന്റെ വിഡ്ഢിത്തങ്ങളില്‍ നിന്ന് പിന്മാറിയില്ല. കശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നത് തുടരുന്നു.
ഇപ്പോഴുണ്ടായിരിക്കുന്നതും അതാണ്. പഹല്‍ഗാമില്‍ 28 പേരെ കൊല ചെയ്തത് എന്തിന്റെ പേരിലായിരുന്നു. തീവ്രവാദികള്‍ ഒരു പ്രകോപനവുമില്ലാതെയാണ് വിനോദ സഞ്ചാരികളെ തെരഞ്ഞെടുപിടിച്ച് കൊലചെയ്തത്. അവരെ നിഷ്ഠൂരമായി കൊല്ലാന്‍ എന്താണ് കാരണമെന്നതാണ് പ്രശ്‌നം. ഇതിന് തക്കതായ മറുപടി നല്‍കുകയാണ് വേണ്ടത്. അതുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ജനതയെ അവര്‍ വീണ്ടും അസമാധാനത്തിലേക്ക് എത്തിക്കും.
CONTENT HIGH LIGHTS; What is the Shimla Agreement?: In response to India’s cancellation of the Indus Waters Treaty, Pakistan also cancelled the Shimla Agreement; Will the tensions eventually lead to war?