ഇന്ത്യ-പാക്കിസ്താന്‍ ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നാല്‍, പാക്കിസ്താന് വേണ്ടി തൊണ്ടുപൊട്ടുമാറ് ഇന്ത്യന്‍ ടീമിനെ പുലഭ്യം പറയുന്ന കൂട്ടര്‍ ഇന്നും കേരളത്തിലുണ്ട്. അത് ക്രിക്കറ്റിനോടുള്ള ഇ,്ടംകൊണ്ട് പാക്കിസ്താനെ പിന്തുണയ്ക്കുന്നതല്ല. ഇന്ത്യന്‍ ജനതയോടുള്ള കടുത്ത വിയോജിപ്പ് കളിയിലൂടെ പ്രകടിപ്പിക്കുന്നതാണ്. ഇതു കണാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പതിയെപ്പതിയെ കേരളത്തിലും ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യവും, റിക്രൂട്ട്‌മെന്റുമൊക്കെ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങി.
മുന്‍ ഡി.ജി.പിമാരും ഇത് ശരിവെയ്ക്കുന്ന അഭിമുഖങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇപ്പോഴുള്ള അധികാരികള്‍ക്കും തീവ്രവാദ സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടാകും എന്നു തന്നെ കരുതാം, പക്ഷെ, അതൊന്നും പുറത്തു പറയാനോ, പരസ്യപ്പെടുത്താനോ കഴിയുന്ന രേഖകളല്ല. കാരണം, അത് രാജ്യത്തിനും, ജനങ്ങള്‍ക്കും ദോഷകരമാകുന്ന വസ്തുതകളായതു കൊണ്ടു തന്നെയാണ്. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇല്ല എന്നു പറയാനാകില്ല, കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ പല സ്ഥലങ്ങളിലും കണ്ടെത്തുകയോ, രഹസ്യ വിവരങ്ങളിലൂടെ അറിയുകയോ ചെയ്യുന്ന സാഹചര്യത്തില്‍.
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും തീവ്രവാദികളുടെ പിന്തുണയുള്ള ചെറു സംഘങ്ങളുടെ സാന്നിധ്യം ഉണ്ടെന്നു തന്നെയാണ് സൂചനകള്‍. എന്നാല്‍, അവര്‍ സ്ലീപ്പര്‍ സെല്ലുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നമുക്കിടയില്‍ അവരുണ്ട് എന്നുതന്നെ മനസ്സിലാക്കേണ്ടി വരും. കാശമീരിലെ ബൈസരണ്‍ വാലിയില്‍ നടന്ന 28 പേരുടെ കൂട്ടക്കൊലയ്ക്കു കാരണക്കാരായ പാക്ക് തീവ്രവാദികള്‍ക്കൊപ്പം രണ്ട് കശ്മീരി തീവ്രവാദികളുമുണ്ടായിരുന്നു എന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. അതായത്, കാശ്മീരി ജനതയ്‌ക്കൊപ്പം ജനിച്ചു, ജീവിച്ച രണ്ടുപേര്‍ പാക്കിസ്താനു വേണ്ടി ഇന്ത്യന്‍ മണ്ണില്‍ തോക്കേന്തി കൊലപാതകം നടത്തിയിരിക്കുന്നു.
അതും മതം പറഞ്ഞും, മതം തിരഞ്ഞും. ഉടുതുണി മാറ്റി നോക്കി മതം ഉറപ്പിക്കുന്നതിലേക്ക് തീവ്രവാദികള്‍ എത്തിയിരിക്കുന്നു. ഇങ്ങനെ ചെയ്തതു തന്നെ മതേതര രാജ്യത്ത് കടുത്ത ഭിന്നിപ്പുണ്ടാക്കു എന്ന ലക്ഷ്യം വെച്ചാണ്. നമ്മള്‍ ജാഗ്രതയോടെ ഇരിക്കണം. മതത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലിക്കാന്‍ നോക്കുന്ന കൂര്‍മ്മ ബുദ്ധികളെ അകറ്റി നിര്‍ത്തണം. നിലവില്‍ കേരളത്തില്‍ പല ആവശ്യങ്ങള്‍ക്കായെത്തിയ 102 പാക്കിസ്താനികളുണ്ട്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി.
മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരന്‍മാരെ അറിയിച്ചു. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി. കേരളത്തില്‍ ചികിത്സയ്ക്കായും, വാണിജ്യത്തിനായും എത്തിയ പാക്ക് പാക്കിസ്താനികളെ രാജ്യം അവിശ്വസിക്കുന്നില്ല. പക്ഷെ, പാക്കിസ്താന്റെ മുഖമുദ്രയാണ് തീവ്രവാദം. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു രാജ്യങ്ങളും തീവ്രവാദികളെയോ താവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല.
പാക്കിസ്താനും അവിടുത്തെ തീവ്രവാദ സംഘടനകളുമാണ് ഇസ്ലാം മതത്തിന്റെ പേരില്‍ ദൈവത്തിനു വേണ്ടി യുദ്ധം പ്രഖ്യാപിച്ച് തീവ്രവാദത്തിനിറങ്ങുന്നത്. അവരാണ് ഇന്ത്യയ്ക്ക് ശല്യമാകുന്നതും. ചൈനയില്‍ നിന്നും ഒരു ഭീകരവാദ പ്രവര്‍ത്തനവും ഉണ്ടാകുന്നില്ല. സമാന രീതിയിലാണ് മറ്റുരാജ്യങ്ങളും. നോക്കൂ, ഇന്ത്യും മറ്റു രാജ്യങ്ങലില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല. അപ്പോള്‍, പാക്കിസ്താന്‍ മാത്രമാണ് ഇത്തരം നീച പ്രവൃത്തികള്‍ക്ക് കുടപിടിക്കുന്നതും, കൂട്ടു നില്‍ക്കുന്നതും. അതുകൊണ്ടാണ് ഇന്ത്യ ഉപരോധവും, നയതന്ത്രബന്ധവും കടുപ്പിക്കുന്നത്.
അത്, നല്ലവരായ പാക്കിസ്താനികളെ വേട്ടയാടാനല്ല. പക്ഷെ, ഇന്ത്യയിലെ സാധാരണക്കാരെ കൊലചെയ്യാന്‍ തീവ്രവാദത്തിന്റെ പേരില്‍ ഇന്ത്യയിലെത്തുന്നവരെ പാഠംപഠിപ്പിക്കേണ്ടതുണ്ട്. അതിനാണ് ഈ നടപടികള്‍. പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും.
ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. സാര്‍ക്ക് വീസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്നും അത്തരത്തില്‍ ഇതിനകം എത്തിയവര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിക്കഴിഞ്ഞു. പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്കി അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി ചേര്‍ന്ന് ബി.എസ്.എഫ് ദിവസേന വൈകിട്ടു നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ നടത്തിവന്നിരുന്ന പ്രതീകാത്മക ഹസ്തദാനം ഇനിയുണ്ടാകില്ല.
ഇരുഭാഗത്തെയും ഗേറ്റുകളും പരേഡില്‍ ഉടനീളം അടഞ്ഞുകിടക്കും. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് നോര്‍ക്ക അറിയിച്ചു. 6 സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. നേരത്തേ നോര്‍ക്കയുടെ ഹെല്‍പ്ലൈനില്‍ ഇവര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടമായി. ഇതുവരെ 51 സംഘങ്ങളിലെ 560ല്‍ അധികം മലയാളികളെ കണ്ടെത്തി കശ്മീരിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞു.
CONTENT HIGH LIGHTS; Pakistanis in Kerala too?: Are they those who came for treatment on business and medical visas?; Those who are trying to turn Kerala into a mini Pakistan, remember, the country will not forgive