പാക്കിസ്താന്‍ അതില്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനോ, ജോലിക്കോ, ബന്ധുവീടുകളിലെ സന്ദര്‍ശനത്തിന് പോകുന്നവര്‍ ഉറപ്പായും പഠിച്ചിരിക്കേണ്ട ചില പാഠങ്ങളുണ്ട്. അതാണ് പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ കൂട്ടക്കൊല നത്തിയ തീവ്രവാദികള്‍ വിളിച്ചു പറഞ്ഞത്. ഇസ്ലാമിലെ കലിമ അടക്കം, തീവ്രവാദികള്‍ ചോദിക്കുന്ന ഇസ്ലാം മതപുസ്‌കതത്തിലെ വാക്യങ്ങളാണ് ആ പാഠങ്ങള്‍. അതറിയാതെ പോകുന്നവര്‍ക്ക് ജീവനും കൊണ്ടൊരു മടക്കമില്ല.
ബൈസരണ്‍ വാലിയില്‍ പോയ 28 പേരില്‍ 27 പേര്‍ക്കും കലിമയും, ഇസ്ലാം മതഗ്രന്ഥത്തിലെ വാക്യങ്ങളും അറിവില്ലായിരുന്നു. കാരണം, അവര്‍ മുസ്ലീംഗള്‍ അല്ലായിരുന്നു. തീവ്രവാദികളുടെ തോക്കുകള്‍ അവരോട് നീതി കാട്ടിയില്ല. കലിമ അറിയാത്തവര്‍ ഈ ലോകം വിട്ടു പോകാനാണ് തീവ്രവാദികള്‍ വിധിച്ചത്. എന്നാല്‍, കൊലചെയ്യപ്പെട്ട 28-ാമനായ കുതിരക്കാരന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് കമിലയും ഖുര്‍ആനുമെല്ലാം അറിയാമായിരുന്നു. കാരണം, അയാള്‍ ഒരു നല്ല മുസല്‍മാനാണ്.
ആദില്‍ ഹുസൈനോട് തീവ്രവാദികള്‍ കലിമ ചോദിച്ചില്ല, പകരം വിനോദ സഞ്ചാരികളോടു ചോദിച്ചു. മുസ്ലീമാണോ എന്നും ചോദിച്ചു മാറ്റി നിര്‍ത്തി. ഇതിനെ തന്റെ ജീവന്‍ കൊണ്ടാണ് ആദില്‍ ഹുസൈന്‍ തടുത്തത്. ചോദ്യം ചെയ്ത് തീവ്രവാദിയുടെ തോക്ക് തട്ടിമാറ്റിയപ്പോഴാണ് മറ്റു തീവ്രവാദികള്‍ ആദില്‍ ഹുസൈനെ വെടിവെച്ചിട്ടതും. ആദില്‍ ഹുസൈന്‍ വായിച്ച ഖുര്‍ആനിലും നിത്യവും ചൊല്ലുന്ന കലിമയിലും അടങ്ങിയ സ്‌നേഹത്തിന്റേയും സഹകരണത്തിന്റെയും സഹനത്തിന്റെയും വ്യത്യാസം ഇവിടെ കാണാം.
ഇതാണ് തീവ്രവാദികളുടെ കലിമയും, യഥാര്‍ഥ മുസല്‍മാന്റെ കലിമയുടെ തമ്മിലുള്ള വ്യത്യാസവും. പക്ഷെ നമ്മള്‍ അറിയേണ്ട ഒന്നുണ്ട്. ഇന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങളെയും ബൈസരണ്‍ വാലിയിലെ വിരലിലെണ്ണാന്‍ പാകത്തിനുള്ള തീവ്രവാദികള്‍ കലിമ എന്താണെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. കാശ്മീരില്‍ ജീവിക്കാന്‍, കാശ്മീരില്‍ വിനോദ സഞ്ചാരം നടത്താന്‍, ജോലിക്കായി പോകാന്‍ കലിമയും ഇസ്ലാമിന്റെ വാക്യങ്ങളും പഠിക്കണമെന്ന നിര്‍ബന്ധം ഉണ്ടാക്കിയെടുക്കുകയാണ്. തീവ്രവാദികളില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങളില്‍ ഒന്നാമത്തേത്, നിന്റെ മതം ഏതാണെന്നാണ്.
രണ്ടാമത്തേത്, മുസല്‍മാനാണെങ്കില്‍ കലിമ ചൊല്ലൂ എന്നും. മൂന്നാമത്തേത് വെടിയൊച്ചയും. ഇതിനപ്പുറം മതത്തെ കുറിച്ചോ, മതേതര ഇന്ത്യയെ കുറിച്ചോ അവര്‍ക്ക് അറിയേണ്ടതില്ല. ശാന്തമായ ഒരു സ്ഥലത്തെ മതത്തിന്റെ വചനങ്ങള്‍ ചോദിച്ച്, അശാന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ കൂട്ടക്കൊല. ഇന്ന് ഇന്ത്യ തിരിച്ചടിക്കുകയാണ്. പക്ഷെ, അപ്പോഴും മതേതര ഇന്ത്യാക്കാര്‍ എല്ലായിടങ്ങളിലും തിരയുന്ന ഒന്നുണ്ട്. എന്താണീ കലിമ. തീവ്രവാദികളുടെ കലിമയ്ക്ക് എന്താണ് പ്രത്യേകത. മതേതര ഇന്ത്യയിലെ സാധാരണ മുസ്സല്‍മാന്റെ കലിമ എന്താണ്. രണ്ടും വെവ്വേറെയാണോ. അതോ രണ്ടും ഒന്നാണോ എന്ന്.
പഹല്‍ഗാമില്‍ വിനോദ സഞ്ചാരത്തിനു പോയവര്‍ക്ക് കലിമ അറിയാന്‍ കഴിയാതെ പോയതിനു കാരണം, അവര്‍ ഇന്ത്യാക്കാരായതു കൊണ്ടാണ്. അവര്‍ മതേതര ഇന്ത്യയില്‍ മതഭ്രാന്തില്ലാതെ ജീവിച്ചിരുന്നതു കൊണ്ടണ്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ കലിമ അറിയുന്നതും ചൊല്ലുന്നതും ജീവന്‍മരണ പ്രശ്‌നമായിരുന്നു. എന്താണ് ഈ കലിമ അല്ലെങ്കില്‍ ഷഹാദ. ഇസ്ലാമില്‍ ഇതിന്റെ പ്രാധാന്യം എന്താണ്. എന്താണ് ആദ്യ കലിമ. ഇസ്ലാമിലെ കലിമ എന്നത്, അള്ളാഹുവിന്റെ ഏകത്വത്തെയും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെയും ഉറപ്പിക്കുന്ന വിശ്വാസ പ്രഖ്യാപനമാണ്.
എല്ലാ മുസ്ലീംഗള്‍ക്കും കലിമ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയെ പ്രതിനിധീകരിക്കുന്നു. കലിമ പതിവായി ചൊല്ലുന്നുത്, അള്ളാഹുവിനെ മാത്രം ആരാധിക്കുവാനും മുഹമ്മദ് നബിയുടെ പ്രവചനങ്ങള്‍ പിന്തുടരാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ കുറിച്ചും മുസ്ലീംഗങ്ങളെ സ്വയം ഓര്‍മ്മപ്പെടുത്താനുള്ള മാര്‍ഗമാണ്. മുസ്ലീംഗങ്ങള്‍ക്ക് വ്യക്തിപരമായ ചിന്തയിലും വിശ്വാസത്തിന്റെ പരസ്യമായ സ്ഥിരീകരണത്തിലും ഇത് നിര്‍ണ്ണായകവുമാണ്. ഇസ്ലാമില്‍ ആറ് കലിമകളുണ്ട്.
ഓരോന്നിനും അതിന്റേതായ പ്രത്യേക ലക്ഷ്യവുമുണ്ട്. ഈ പ്രാര്‍ത്ഥനകള്‍ ഇസ്ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനപരമായ പ്രകടനങ്ങളാണ്. അവ വിശ്വാസത്തിന്റെ വിവിധ വശങ്ങളെ ഉള്‍ക്കൊള്ളുന്നു. അള്ളാഹുവിന്റെ കരുണ, സംരക്ഷണം, മാര്‍ഗ നിര്‍ദ്ദേശം എന്നിവ തേടുന്നു. ഇസ്ലാമിന്റെ വൈബ്‌സൈറ്റുകളില്‍ പറയുന്നതനുസരിച്ച് കലിമകള്‍ ചൊല്ലുന്നത് മുസ്ലീംഗങ്ങളെ അവരുടെ വിശ്വാസപരമായ ബന്ധം പുലര്‍ത്താനും അള്ളാഹുവിലുള്ള ഭക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
-
ഒന്നാം കലിമ (കലിമ ത്വഇബ്, വിശുദ്ധി)
ഒന്നാമത്തെ കലിമ കലിമ ത്വഇബ് എന്നാണ് അറിയപ്പെടുന്നത്. ഇത് അള്ളാഹുവിന്റെ ഏകത്വത്തെയും, മുഹമ്മദ് നബിയുടെ പ്രാവചകത്വത്തിന്റെ അന്തിമതയെയും പ്രഖ്യാപിക്കുന്നു. ഇത് ചൊല്ലുന്നതിലൂടെ ഒരു മുസ്ലീം അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും ഉറപ്പിക്കുന്നു. ‘ലാ ഇലാഹാ ഇല്ലള്ളാഹു വഹുദഹൂല ഷെരീക്കലഹൂ ലഹുല്‍മുല്‍ക്കൂ വളഹുല്‍ ഹംന്തു വഹൂഅയ്‌ലാക്കുല്‍ ഇശൈഇന്‍ കദീര്‍ വാഷ്വദു അന്ന മുഹമ്മദ് അബ്ദുഹു വരസൂലുഹു’
-
രണ്ടാം കലിമ (കലിമ ഷഹാദ, സാക്ഷ്യം)
ഇതൊരു വിശ്വാസ സാക്ഷ്യമാണ്. അള്ളാഹുവിന്റെ ഏകത്വത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലുമുള്ള വിശ്വാസം ഇത് വീണ്ടും ഉറപ്പിക്കുന്നു. ഈ കലിമ പലപ്പോഴും ചിന്തയുടെ നിമിഷങ്ങളിലും ഒരാള്‍ ഇസ്ലാം സ്വീകരിക്കുമ്പോഴും ചൊല്ലുന്നു.
-
മൂന്നാം കലിമ (കലിമ തംജ്വീദ്, മഹത്വപ്പെടുത്തല്‍)
ഈ കലിമ അള്ളാഹുവിന്റെ പൂര്‍ണ്ണത, പരമാധികാരം, മഹത്വം എന്നിവയെ പ്രകീര്‍ത്തിക്കുന്നു.
-
നാലാം കലിമ (ത്വഹീദ്, ഏകത്വം)
ഈ കലിമ അള്ളാഹുവിന്റെ ഏകത്വത്തെ ബലപ്പെടുത്തുന്നു. അള്ളാഹുവിന് പങ്കാളികളില്ലെന്നും ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന്റെ കേന്ദ്രസിദ്ധാന്തത്തെ ഇത് ഊന്നിപ്പറയുന്നു.
-
അഞ്ചാം കലിമ (കലിമ അസ്‌തോഫ്യര്‍, പശ്ചാത്താപം)
ചെയ്ത ഏതെങ്കിലും പാപങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നതിനും പശ്ചാത്താപത്തോടെ അള്ളാഹുവിലേക്ക് മടങ്ങുന്നതിനുമുള്ള ഒരപേക്ഷയുമാണിത്. ഈ കലിമ വിനയത്തിന്റെയും ദൈവത്തിന്റെ കാരുണ്യത്തിനായുള്ള ആവശ്യകതയുടെയും പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.
-
ആറാം കലിമ ( കലിമ റദ്ദേക്കുഫിര്‍, അവിശ്വാസം നിഷേധിക്കല്‍)
ഇതൊരു പ്രാര്‍ത്ഥനയാണ്. ഇതിലൊരു മുസ്ലീം എല്ലാത്തരം ബഹുദൈവാരാധനയും നിരാകരിക്കുകയും ഏകനായ സത്യദൈവമായ അള്ളാഹുവിനോടുള്ള കൂറു പ്രഖ്യാപിക്കുകയും ചെയ്യുന്നു.
കലിമകള്‍ ഇസ്ലാമില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കാരണം, അവ വിശ്വാസത്തിന്റെ കാതലായ കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ലോകമെമ്പാടുമുള്ള മുസ്ലീംഗങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് ഈ ആറ് കലിമകളും. അവര്‍ ഈ വിശ്വാസങ്ങള്‍ പരിശീലിക്കുകയും അടിസ്ഥാന തത്വങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അവ അള്ളാഹുവിന്റെ ഏകത്വം, മുഹമ്മദ് നബിയുടെ പ്രവാചകത്വം, അവിശ്വാസത്തിന്റെ നിഷേധം എന്നിവയെ ഉറപ്പിക്കുന്നു.
മുസ്ലീംഗങ്ങള്‍ അവരുടെ അള്ളാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇസ്ലാമിന്റെ തത്വങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, കലിമകള്‍ പൊരുക്കലിനും നന്ദിക്കും ബഹുദൈവാരാധനയില്‍ നിന്നുള്ള സംരക്ഷണയ്ക്കുമുള്ള പ്രാര്‍ത്ഥനകളാണ്. പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ ആലുകളുടെ മുസ്ലീം വ്യക്തിത്വം ഉറപ്പിക്കാന്‍ കലിമ ചോദിുച്ചത്, ഈ വിശ്വാസത്തിന്റെ പ്രധാന്യം അവര്‍ ദുരുപയോഗം ചെയ്തതിന്റെ സൂചനയാണ്.
CONTENT HIGH LIGHTS; What is the ‘Kalima’ of terrorists?: Why didn’t those who lost their lives in Pahalgam know this?; How is the Kalima (Shahada) of a true Muslim different?; How many Kalimas are there in Islam?