സി.പി.എമ്മിന്റെ വനിത മുഖവും ശബ്ദവുമൊക്കെ ആയിരുന്നു കണ്ണൂര്‍ക്കാരി പി.കെ. ഇവരെ പിണറായി വിജയന്‍ എ.കെ. ജി സെന്ററില്‍ നടന്ന യോഗത്തില്‍ നിന്നും ‘കടക്കു പുറത്ത്’ എന്നു പറഞ്ഞിരിക്കുകയാണ്. എന്തായാലും ആ കമ്മിറ്റിയില്‍ ശ്രീമതിക്കു പങ്കെടുക്കാനായില്ല എന്നത് വസ്തുതയാണ്. പക്ഷെ, അവരെ കടക്കു പുറത്ത് എന്നു പിണറായി വിജയന്‍ പറഞ്ഞോ എന്നതാണ് വിവാദങ്ങള്‍ക്കു വഴിവെട്ടിയത്. മധുര പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സി.പി.എം എന്ന പാര്‍ട്ടിയുടെ ചുക്കാന്‍ പൂര്‍ണ്ണമായും കേരളത്തിലേക്കെത്തി. പിറണായി വിജയന്‍ അടിച്ച കുറ്റിയില്‍ കെട്ടിയിരിക്കുന്ന പശുവിനെപ്പോലെ ചുറ്റിത്തിരിയുകയാണ് പാര്‍ട്ടിയും നേതാക്കളും. ഏക പാര്‍ട്ടിയും ആ പാര്‍ട്ടിയിലെ ഏക സ്വരവുമായി പിണറായി വിജയന്‍ മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവു കൂടിയാണ് പി.കെ. ശ്രീമതിക്കു നേരെയുണ്ടായ കടക്കു പുറത്ത്.
പി.കെ. ശ്രീമതി ഇപ്പോള്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഉള്ളത്. പിന്നെ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റും. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി അതിക്രമിച്ചതോടെ ഒഴിവാക്കപ്പെടുകയും ചെയ്തു. സാങ്കേതികമായി ശ്രീമതിയുടെ പ്രവര്‍ത്തന മേഖല ഡെല്‍ഹിയാണ്. കേരളത്തില്‍ അവര്‍ക്ക് വലിയ പ്രവര്‍ത്തനമൊന്നുമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി ഗോവിന്ദനും ഇതു പറഞ്ഞിട്ടുണ്ട്. എന്നാല്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറയുന്നത്, നേരെ തിരിച്ചാണ്. ശ്രീമതിക്ക് കേരളത്തിലും പ്രവര്‍ത്തിക്കാമെന്നാണ്. കമ്മിറ്റികളിലും പങ്കെടുക്കാം. അഭിപ്രായങ്ങള്‍ പറയാം. ശ്രീമതി ടീച്ചര്‍ പറഞ്ഞിരിക്കുന്നത്, പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടെന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തയാണെന്നുമാണ്.
ആശയക്കുഴപ്പവും, ആശയ ദാരിദ്ര്യവും, ഒഴിവാക്കലും, വെട്ടി മാറ്റലും, മാറ്റി നിര്‍ത്തലുമൊക്കെ നടത്തുന്നത്, മാധ്യമങ്ങളാണ് എന്നാണ് പി.കെ. ശ്രീമതിയും പാര്‍ട്ടി നേതാക്കളുമെല്ലാം പറയുന്നത്. ഉള്‍പാര്‍ട്ടീ ജനാധിപത്യം നടക്കുന്ന കമ്മിറ്റികള്‍ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അതില്‍ പങ്കെടുക്കുന്നവര്‍ക്കല്ലേ അറിയൂ എന്നത് ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്. അപ്പോള്‍ അതിനുള്ളിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ ഒറ്റുകാര്‍ അതിനുള്ളില്‍ ഉള്ളവരാണെന്ന് മനസ്സിലാക്കണം. ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലത് പുറത്തു വരണമെന്നാഗ്രഹിക്കുന്നവരാണ് അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതും. അല്ലെങ്കില്‍, ഉള്ളില്‍ നടക്കുന്ന അജണ്ടയിലെ എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പുറത്തു വരണമായിരുന്നു. ഒറ്റുകാര്‍ അതും കൂടി പറയുണമായിരുന്നു.
എന്നാല്‍, വിവാദങ്ങള്‍ക്കു വഴിവെയ്ക്കുന്ന കാര്യങ്ങള്‍ പുറത്തു വരുന്നത് എന്തുകൊണ്ടാണ്. അതാണ് പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും ചിന്തിക്കേണ്ടത്. മാധ്യമങ്ങള്‍ കെട്ടുകഥയുണ്ടാക്കുന്നതാണെന്നും, ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും പറയുന്നവര്‍ നല്‍കുന്ന വിശദീകരണങ്ങളാണ് സത്യമെന്തെന്ന് മനസ്സിലാക്കാനുള്ള യഥാര്‍ഥ വഴി. വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളിലൂടെ എല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. മാധ്യമങ്ങള്‍ പറയുന്നതിലാണോ കാര്യം, അതോ പാര്‍ട്ടി നേതാക്കള്‍ ചെയ്തതിലാണോ കാര്യമെന്ന്. എന്തായാലും പി.കെ ശ്രീമതിയെ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല എന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. അതായത്, ശ്രീമതിയെ ഡെല്‍ഹിക്ക് ഒതുക്കി എന്നര്‍ത്ഥം.
ഹിന്ദിയോ, ഇംഗ്ലീഷോ മര്യാദയക്കു സംസാരിക്കാനറിയാത്തവരാണ് പാര്‍ട്ടിയില്‍ കൂടുതലും. അതില്‍ ശ്രീമതി ടീച്ചറും പെടും. ഡെല്‍ഹിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍, കേന്ദ്രത്തെ സെന്ററാക്കി, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ വളര്‍ത്താനുള്ള ഇടപെടലുകള്‍ നടത്തുക എന്നാണ്. കേരളം വിട്ടാല്‍ പിന്നെ മലയാളം സംസാരിക്കുന്നത്, ഏതെങ്കിലും മലയാളെ കണ്ടു മുട്ടുമ്പോള്‍ മാത്രമാണെന്നിരിക്കെ പി.കെ ശ്രീമതിക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ എന്തു ചെയ്യാനാകുമെന്നാണ് കേരളാ ഘടകം പറയുന്നത്. ഇതൊരു വലിയ പ്രശ്‌നമാണ്. നിലവില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാരും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്. ഇവരില്‍ ആരെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നുണ്ടോ.
എന്തുകൊണ്ടാ ഇവര്‍ പോകാന്‍ മടിക്കുന്നത്. ഭാഷ ഒരു പ്രശ്‌നമാണ്. എം.എ. ബേബി മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നതും, കമ്മിറ്റികളില്‍ പങ്കെടുക്കുന്നതും. ഇത് വലിയ പ്രശ്‌നമാണ്. പൊളിറ്റ് ബ്യൂറോയില്‍ ഉള്ള മലയാളികളാ മറ്റാരെങ്കിലും ഏതെങ്കിലും സംസ്ഥാനത്തെ കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ പോകുന്നത് ഇതുവരെ കേട്ടു കേള്‍വിയില്ലാത്ത കാര്യമായി തുടരുമ്പോഴാണ്, പി.കെ ശ്രീമതിക്ക് ഈ മുള്‍ക്കിരീൂടം വെച്ചു കൊടുത്തിരിക്കുന്നത് എന്ന്ത മനസ്സിലാക്കേണ്ടി വരും.
സി.എം.ആര്‍.എല്‍. വീണാ വിജയന്‍ വിഷയത്തില്‍ പി.കെ ശ്രീമതി അഭിപ്രായം പറയാത്തതില്‍ വലിയ എതിര്‍പ്പ് മുഖ്യമന്ത്രിക്കുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്ന മറ്റൊരു കാര്യം. ഇത് സമകാലിക വിഷയങ്ങളെ വെച്ചു നോക്കുമ്പോള്‍ ശരിയുമാണ്. വലിയ തോതില്‍ കേന്ദ്ര അന്വേഷണ സംഘങ്ങളുടെ ഇടപെടല്‍ നടക്കുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറയുന്നുണ്ട്. മറ്റു നേതാക്കളും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അരയ.ും തലയും മുറുക്കി ഇറങ്ങുമ്പോള്‍ മഹിളാ അസോസിയേഷന്റെ ദേശീയ നേതാവ് മിണ്ടാതിരിക്കുന്നത് എന്തു കൊണ്ടാകുമെന്നത് വലിയ ചോദ്യമാണ്. ആ വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യവും.
പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുറത്തുന്ന വാര്‍ത്തയെന്ന് പി കെ ശ്രീമതിയുടെ പ്രതികരണം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കിയിട്ടില്ല. ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദ്ദേശമുണ്ട്. ഇക്കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇനിയും പങ്കെടുക്കുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രായ പരിധിയില്‍ ലഭിച്ച ഇളവ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു ഇളവ് നിലവില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
പി.കെ ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം. യോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടല്ലേ വരിക. ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.കെ ശ്രീമതി ടീച്ചര്‍ പങ്കെടുത്തിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. അവര്‍ കേന്ദ്ര ഘടകത്തിലാണ് ഇപ്പോഴുള്ളത്. അപ്പോള്‍ കേന്ദ്രത്തിലെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകണം. സംസ്ഥാന ഘടകത്തില്‍ നിന്നും ഒഴിവായതാണ്. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നതില്‍ തടസ്സമില്ല.
പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നതില്‍ ശ്രീമതിക്ക് വിലക്കില്ല. സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. ഞാനുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നു. സംഘടനാപരമായി തീരുമാനിക്കുന്ന ഘടകങ്ങളിലും പരിപാടികളിലും അവര്‍ പങ്കെടുക്കം. ഒരു പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നതിനും അവര്‍ക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
ഇ.പി ജയരാജനോടുള്ള ഈര്‍ഷ്യ തീര്‍ന്നപ്പോള്‍ അത് പി.കെ. ശ്രീമതിയിലേക്ക് പടര്‍ന്നിരിക്കുകയാണെന്നാണ് പാര്‍ട്ടി അണികളില്‍ ഒരു വിഭാഗത്തിനുള്ള സംശയം. ഇ.പിയെ എന്തെല്ലാം കേസുകളിലാണ് നടപടികളെടുത്തത്, പാര്‍ട്ടിയില്‍ നിന്നും ശാസന വരെ കിട്ടി. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം പോയി. കേന്ദ്ര കമ്മിറ്രിയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ എന്താണ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുത്തു. കേന്ദ്രകമ്മിറ്റിയില്‍ തിരിച്ചെത്തിച്ചു. ഇതിനു ബദലായാണ് പി.കെ. ശ്രീമതിയെ വെട്ടിയതെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്തായാലും പാര്‍ട്ടിയില്‍ ഒരു ബദല്‍ ശക്തിക്ക് ആക്കം കൂടുന്നുണ്ട്.
അത് പാര്‍ട്ടിയില്‍ പുതിയൊരു ശക്തിയായി ഉയരുമോ എന്നാണ് കാണേണ്ടത്. പ്രായം പ്രശ്‌നമായ എകെ. ബാലനെ പാര്‍ട്ടിയുടെ എല്ലാ ഘടകത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീടത് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. ആ നടപടി സാധൂകരിക്കാന്‍ വി.എസിനെയും ക്ഷണിതാവായി നിശ്ചയിച്ചു. ഇങ്ങനെ പാര്‍ട്ടിയില്‍ നടക്കുന്ന സംവിധാനങ്ങളെ മറ്റൊരു രീതിയില്‍ നോക്കിയാല്‍ എന്തൊക്കെയോ സംഭവിക്കുന്നതു പോലെ തോന്നുന്നുണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ വിലയിരുത്തുന്നുണ്ട്.
CONTENT HIGH LIGHTS; Sree’Mathi’ out of the way?: Are the equations in the CPM falling apart? ; Was VS made a puppet to listen to the boy; When EP was made a dissident, PK made Sreemathi an enemy; What is the head that is playing internal party chess?