Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണിനി വേടന്റെ ഭാവി ?: വേടനെ വേട്ടയാടുകയാണോ ?; എടാ വേടാ, നീ കരുതിയിരിക്കണമായിരുന്നു ?: നിന്റെ കഞ്ചാവടിയോ പുലിപ്പല്ലോ അല്ല വേണ്ടിയിരുന്നത് ?; നിന്റെ പാട്ടിന്റെ രാഷ്ട്രീയത്തെ നിശബ്ദമാക്കി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2025, 02:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടാണ് കേരളം. അപ്പോള്‍ വേടനെന്ന റാപ്പ് സിംഗറിന്റെ കഞ്ചാവ് ഉപയോഗവും പുലിനഖം പിടിക്കപ്പെടലും ശിക്ഷയുമൊക്കെ ചര്‍ച്ച ചെയ്യാന്‍ രണ്ടു തട്ടുണ്ടാകും എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് വേടന്‍ ഉയര്‍ത്തി വിടുന്ന രാഷ്ട്രീയം. അതിലൂടെ സമൂഹത്തിനുണ്ടാകുന്ന എനര്‍ജി. അതുവഴി രൂപപ്പെടുന്ന ഒരു ശക്തിയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുകയാണ്. വേടന്റെ പിന്നാലെ യുവത്വം ഒഴുകുമ്പോള്‍ പോലീസും കൂടെ ഒഴുകുന്നുണ്ടായിരുന്നു. അത്, വേടനോടുള്ള സ്‌നേഹം കൊണ്ടല്ല. വേടന്റെ കൈയ്യില്‍ അനാശാസ്യമെന്തെങ്കിലും ഉണ്ടോ എന്നറിയാനായിരുന്നു.

വേടന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവും പണവും പിടിച്ചെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടു ഭാഗങ്ങളുണ്ടായി. ഇന്നലെ വരെ വേടനെ അനുകൂലിച്ചുള്ള പോസ്റ്റും പ്രചാരണവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നതു മാറി. വേടന്റെ കഞ്ചാവ് ഉപയോഗവും, ലൈംഗിക ബന്ധത്തിനു ക്ഷണിച്ചതും, പുലിനഖം കെട്ടിയ മാലയുമൊക്കെ ചര്‍ച്ചയാക്കി. അതിലൂടെ അവന്റെ മതവും ജാതിയും വലിച്ചു പുറത്തിട്ടു. എന്തും വിളിച്ചു പറയുന്നവനായി മാറി. അങ്ങനെയുള്ളവനെയൊന്നും സമൂഹത്തിനു മുമ്പില്‍ നിര്‍ത്തരുതെന്ന് തീട്ടൂരമിട്ടു. സര്‍ക്കാര്‍ വരെ വേടന്റെ പരിപാടി റദ്ദാക്കി. വനംവകുപ്പ് ഏഴുവര്‍ഷം വരെ ജയിലില്‍ കിടക്കാന്‍ പോന്ന വകുപ്പുകള്‍ ചാര്‍ത്തി, അവനെ ജയിലില്‍ ഇടാനായി ഒരുങ്ങിക്കഴിഞ്ഞു.

ഇവിടെ, ആരാണ് തെറ്റുകാരന്‍ ?. ഇവിടെ ആര്‍ക്കാണ് നീതി വേണ്ടത് ?. ഇവിടെ ആരെയാണ് ന്യായീകരിക്കേണ്ടത് ?. എന്തു രാഷ്ട്രീയമാണ് ഇവിടെ പറയേണ്ടത് ?. നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ഒന്നു മനസിലാക്കാന്‍ അധികം ബുദ്ധിവേണ്ട. വേടന്‍ എന്നല്ല, ആരായാലും ആ ജാതിയില്‍ ഉയര്‍ന്നുവരാന്‍ ശ്രമിച്ചാലും അടങ്ങിയിരിക്കില്ല മറ്റുള്ളവര്‍. അവര്‍ക്ക് കിട്ടാവുന്ന പഴുതുകളെല്ലാം അടച്ച് അവര്‍ വേടനെ പൂട്ടുക തന്നെ ചെയ്യും. അതിന് ഭരണകൂടവും, ഉന്നതകുല ജാതരായവരും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. നിനക്ക് സംസാരിക്കാനുള്ള അവകാശമില്ല. അതും ഉച്ചത്തില്‍ എന്നു പറയുന്നവര്‍ക്കിടയിലാണ് അവന്‍ ഉച്ചത്തില്‍ പാട്ടു പാടിയത്.

അവന്റെ രാഷ്ട്രീയം പറഞ്ഞത്. അവന്റെ നിലപാടുകള്‍ പാടിയത്. അത് ഇവിടെ പറ്റില്ലെന്ന് ഒരായിരം വട്ടം അവന്റെ പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഉന്നത കുലജാതര്‍ ചിന്തിച്ചിട്ടുണ്ടാകും. അവര്‍ കാത്തിരുന്നത്, ഈ അവസരത്തിനാണ്. പക്ഷെ അതിന് ഉന്നതകുലജാതരെ കുറ്റം പറയാനൊക്കില്ല (സോൗഷ്യല്‍ മീഡിയയിലെ വേടനെതിരേ നെഗറ്റീവ് കമന്റ് ഫിറ്റ് ചെയ്യുന്ന ഉന്നതരെയാണ് ഈ പറയുന്നത്). തെറ്റു ചെയ്തിരിക്കുന്നത് വേടനാണ്. അതിന്റെ തെളിവോടു കൂടിയാണ് പിടിക്കപ്പെട്ടതും. കഞ്ചാവ് ഇടയ്‌ക്കൊക്കെ ഉപയോഗിക്കുമെന്നും വേടന്‍ പറഞ്ഞിരിക്കുന്നു. ഇട്ടിരിക്കുന്ന മാലയിലെ നഖം ഒറിജിനല്‍ ആണെന്നും പറഞ്ഞിട്ടുണ്ട്. ഈ തെളിവുകള്‍ മതി വേടനെ പ്രതിയാക്കാന്‍.

കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, പക്ഷെ, ഉപയോഗിക്കുമെന്നുള്ള മൊഴിയുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യാം. പക്ഷെ, പുലി നഖം, അതെവിടുന്നാണെന്ന് തെളിയിക്കേണ്ടി വരും. അത് നിയമപരമായി കിട്ടിയാതാണെന്നും തെളിയിച്ചാല്‍ വേടന്‍ ക്ലീനായി തിരികെ വരും. അല്ലെങ്കില്‍ വേടന്‍ എന്ന റാപ്പര്‍ മയക്കുമരുന്നിന്റെ അടിമയായും, പുലിനഖം കടത്തിയവനെന്നുമുള്ള ദുഷ്‌പ്പേര് കേള്‍ക്കേണ്ടി വരും. ഇനി എന്താണ് വേടന്റെ ഭാവി. അവന്‍ പറയുന്ന രാഷ്ട്രീയം ആരും കേള്‍ക്കാന്‍ മടിക്കും. കാരണം, അവന്‍ ലഹരി ഉപയോഗിക്കുന്നവന്‍ എന്ന ലേബല്‍ അടിച്ചു കിട്ടിക്കഴിഞ്ഞു. സമൂഹത്തിന് നല്ലതു പറഞ്ഞു കൊടുക്കുന്നവര്‍ ലഹരി ഉപയോഗിക്കാന്‍ പാടില്ല. പക്ഷെ, ഇത് കടക വിരുദ്ധമായിപ്പോകും.

അവന്റെ കീഴാള രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആരും മെനക്കെടില്ല. അതാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെങ്കിലും വിപരീത ഫലം സൃഷ്ടിക്കപ്പെട്ടു. ഇവിടെ വേടനിലൂടെ വീണ്ടും ഇരുട്ടിലേക്ക് വീണുപോയത്, ഒരു വലിയ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. എവിടെയെങ്കിലും, ഏതെങ്കിലും കച്ചിത്തുരുമ്പിലൂടെ സമൂഹത്തിന്റെ ഉന്നതിയില്‍ കയറാമെന്നു കരുതുന്ന ജനതയുടെ വരവാണ് നിശ്ചലമായത്. അവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉള്ളുകൊണ്ട് ആഹ്ലാദിക്കുകയായിരുന്നു. വേടന്റെ റാപ്പിനെ സമൂഹം അംഗീകരിച്ചപ്പോള്‍. അവനെ കാണാന്‍ ലക്ഷങ്ങള്‍ ഒഴുകിയപ്പോള്‍. ആ ജനതയുടെ രാഷ്ട്രീയം പാട്ടെന്നും, റാപ്പെന്നും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ തയ്യാറായപ്പോള്‍.

എന്നാല്‍, അതെല്ലം ക്ഷണപ്രഭാ ചഞ്ചലം പോലെയായി. ഈയാംപാറ്റയെപ്പോലെ ചിറകരിയപ്പെട്ടു വീണിരിക്കുന്നു. സൂക്ഷിക്കണമായിരുന്നു വേടാ. എടാ വേടാ നീ കരുതിയിരിക്കണമായിരുന്നു. നിന്റെ ജനകീയതയില്‍ വിറലി പൂണ്ടിരുന്നവരുണ്ടായിരുന്നു. നിന്റെ പാട്ടിന്റെ രാഷ്ട്രീയം ആര്‍ക്കും ഇഷ്ടമല്ലാത്തതായിരുന്നു. നിന്റെ നിറവും, നിന്റെ ജാതിയും, മതവും ആര്‍ക്കും അംഗീകരിച്ചു തരാന്‍ ഇഷ്ടമില്ലാത്തതായിരുന്നു. അങ്ങനെയുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ നീ ജനകീയനാകുമ്പോള്‍, യുവാക്കളുടെ കുത്തൊഴുക്കു സൃഷ്ടിക്കുമ്പോള്‍ എങ്ങനെ കണ്ടിരിക്കാനാകും. അതാണ് നിന്റെ പിന്നാലെ കൂടിയത്. പക്ഷെ, നീയോ അവരുടെ മുമ്പില്‍ തലകുനിച്ചിരിക്കുന്നു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

ഒരു പ്രതിയെപ്പോലെ. അതും മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ പേരില്‍. നിനക്കെത്ര ഗൗരവമുണ്ടായിരുന്നു. നിനക്കെത്ര സ്‌നേഹമുണ്ടായിരുന്നു നീ പ്രതിനധീകരിക്കുന്ന ജനതയോട്. നിനക്കെത്ര കടപ്പാടുണ്ടായിരുന്നു അവരോട്. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നീ ജാഗ്രതയോടെ മാത്രമേ മുന്നോട്ടു പോകുമായിരുന്നുള്ളൂ. നീ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നു. ഒന്നിന്റെയും പേരില്‍ നിന്നെ ആരും ശല്യപ്പെടുത്തില്ലായിരുന്നു. നിന്റെ വേഷം, ഭാഷ, ഭക്ഷണം, കൂട്ട്, താമസം ആഭണങ്ങള്‍, രീതികള്‍ എല്ലാം സൂക്ഷിക്കണമായിരുന്നു. വെറുതേയല്ല, നീ ജനകീയനായ വേടനായി മാറിയതു കൊണ്ടു മാത്രം.

വെറുമൊരു കാട്ടുവേടനായിരുന്നുവെങ്കില്‍, ആരാണ് നിന്റെ പിന്നാലെ വരുന്നത്. നിന്റെ രാഷ്ട്രീയം, നിന്റെ മതം, നിന്റെ ആടയാഭരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും പിന്നാലെ ആര് വരാന്‍. നീ വേട്ടയാടുന്ന ഇറച്ചിക്കു പോലും കണക്കു പറയേണ്ടതില്ലായിരുന്നു. കാരണം, നീ നായാടി ജീവിക്കുന്ന, നാട്ടുകൂട്ടങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, കാട്ടിലെ വേടനാണ്. അവന് കാട് തരുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. അത് നാട്ടുവാസികള്‍ നിശ്ചയിക്കേണ്ടതല്ല. പക്ഷെ, നീയോ ‘കാടുകട്ടവന്റെ നാട്ടില്‍ ചോറു കട്ടവന്‍ മരിക്കും’ എന്നു പടുന്ന നാട്ടുവാസികള്‍ക്കിടയിലെ ജനകീയനായ വേടനായിപ്പോയില്ലേ.

CONTENT HIGH LIGHTS;What is the future of the hunter?: Are you hunting the hunter?; Oh hunter, you should have been careful?: They didn’t want your marijuana or tiger’s teeth?; The politics of your song should have been silenced and eliminated.

Tags: They didn't want your marijuana or tiger'sTEETH?എന്താണിനി വേടന്റെ ഭാവി ?ANWESHANAM NEWSവേടനെ വേട്ടയാടുകയാണോ ?vedanഎടാ വേടാRAP SINGER VEDANനീ കരുതിയിരിക്കണമായിരുന്നു ?VBEDAN DRUG CASEനിന്റെ പാട്ടിന്റെ രാഷ്ട്രീയത്തെ നിശബ്ദമാക്കി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യംTEGER NAIL CASE AGAINST VEDANWhat is the future of the hunter?Are you hunting the hunter?Oh hunteryou should have been careful?

Latest News

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies