Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കൊടും ക്രിമിനലുകളുടെ അപ്പോസ്തലന്‍ ഇനിയില്ല ?: ആരാണ് അഡ്വക്കേറ്റ് ബി.എ ആളൂര്‍ ?; കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ കുലുക്കമില്ലാതെ വാദിക്കാന്‍ തയ്യാറായവന്റെ മടക്കം നിശബ്ദമായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2025, 03:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിലെ കൊടും കുറ്റവാളികളുടെ അപ്പോസ്തലനായിരുന്ന അഡ്വക്കേറ്റ് ബി.എ ആളൂര്‍ ഇനിയില്ല. പതിയാരം ആളൂര്‍ വീട്ടില്‍ ബിജു ആന്റണി എന്ന 53 വയസ്സുകാരന്‍ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ സ്ഥിരമായി വക്കാലത്ത് എടുത്ത് വാദിക്കാനെത്തിയിരുന്ന ആളൂര്‍ വക്കീല്‍, ആ ഒരൊറ്റ് കാര്യം കൊണ്ടു തന്നെ കുപ്രസിദ്ധി നേടിയിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ഇദ്ദേഹം. പൂനെയിലെയും എറണാകുളത്തെയും വീടുകളിലാണ് താമസിച്ചിരുന്നത്. കേരള ഹൈക്കോടതിയിലും ജില്ലാ കോടതികളിലും നിരവധി ശ്രദ്ധേയ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച് പേര് നേടിയ അഭിഭാഷകന്‍ കൂടിയാണിദ്ദേഹം.

  • അഡ്വക്കേറ്റ് ആളൂര്‍ ആരാണ്?

കേരളത്തില്‍ നിന്നുള്ള ഒരു ക്രിമിനല്‍ അഭിഭാഷകനാണ്. 1999ല്‍ അദ്ദേഹം അഭിഭാഷകനായി ചേര്‍ന്നു. തുടര്‍ന്ന് കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ഭൂരിഭാഗവും ക്രിമിനല്‍ കേസുകളാണ്. മിക്ക സമയത്തും അദ്ദേഹം കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായി. മിക്കപ്പോഴും ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു. പല കേസുകളിലും അദ്ദേഹം വിജയത്തിന്റെ മധുരം നുകര്‍ന്നു. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് ആളൂരാണ്. അത് സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായി. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനു വേണ്ടിയും ആളൂര്‍ ഹാജരായത് വാര്‍ത്തയായിരുന്നു.

ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനു വേണ്ടി ഇന്‍ഫോസിസിന്റെ പക്ഷംപിടിച്ച് ഹാജരായും ആളൂര്‍ കുപ്രസിദ്ധനായി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കും വേണ്ടി അദ്ദേഹം വാദിക്കുന്നുണ്ട്. അങ്ങനെ സകലമാന കൊടും ക്രിമിനലുകള്‍ക്കും വേണ്ടി ആളൂര്‍ കോടതി വരാന്തയില്‍ എപ്പോഴുമുണ്ടാകും. മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് അങ്ങനെ സുപരിചിതമാണ്. അത് പുനരാവിഷ്‌കരിക്കപ്പെടുകയായിരുന്നു ആളൂരിലൂടെ പിന്നീട് കണ്ടത്.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദസ്വാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു, മള്ളൂരിനെപ്പോലെ കൊലപാതകിയെ രക്ഷിക്കാനെത്തിയ ആളാണോ ഈ ആളൂരെന്ന്. വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചും മറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കപ്പെട്ടു. പിന്നീട് സുപ്രീംകോടതിയില്‍ സൗമ്യക്കും കേരളത്തിനും വേണ്ടി വാദിച്ച പബ്ലിക് പ്രൊസിക്യൂട്ടര്‍, സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദം സമ്മതിച്ചുകൊടുത്തതോടെ ആളൂര്‍ വീണ്ടും മുമ്പിലെത്തി. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രതി ഗോവിന്ദച്ചാമിക്ക് രണ്ടുവര്‍ഷം കൂടി ജയിലില്‍ കിടന്നാല്‍ മതിയെന്നായി.

അങ്ങനെ ഒരു സാധു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്ന ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും ആളൂര്‍ രക്ഷിച്ചു. ഇഥോടെ കേരളത്തെ ജയിലുകളില്‍ കൊടും ക്രൂരതകള്‍ ചെയ്ത് വിചാരണ നേരിടുന്നവരെല്ലാം ആളൂരിനെ തേടിത്തുടങ്ങി. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര്‍ പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ കറുത്ത ഗൗണ്‍ അണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതക ലൈംഗിക കൃത്യങ്ങളുടെ കേസുകളിലെ പ്രതികള്‍ക്കു വേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ അന്വേഷണം നടത്തിയ പൊലീസുകാര്‍ക്ക് ബോധ്യപ്പെട്ടതാണ്. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കു വേണ്ടി ഹാജരായിരുന്നു. മുംബൈ പനവേലില്‍ പൊലീസ് സ്്‌റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും സൂചനയുണ്ട്. ആളൂരിന്റെ അഭിഭാഷക സംഘത്തില്‍ ഇത്തരത്തിലുള്ള കേസുകള്‍ വാദിക്കാനുള്ള നിരവധി അഭിഭാഷകരുണ്ട്. അമിതാഭ് ബച്ചനെതിരെ മുംബൈയിലെ പത്രപ്രവര്‍ത്തകന്‍ നല്‍കിയ നികുതി വെട്ടിപ്പുകേസില്‍ പത്രപ്രവര്‍ത്തകനു വേണ്ടി ഹാജരായത് ആളുരായിരുന്നു. ബണ്ടിചോര്‍ എന്ന കുറ്റവാളിക്കു വേണ്ടിയും ആളൂര്‍ കേസ് വാദിക്കാനെത്തി. അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഇടപെട്ടിരുന്നു.

സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി ആയിരുന്നു ആളൂരിന്റേത്. ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ReadAlso:

തിരുവനന്തപുരം വഴി ബം​ഗാളിലേക്ക്; മൺസൂണിന്റെ യാത്ര ഇങ്ങനെ!!

എന്താണ് ഗോള്‍ഡന്‍ ഡോം?: ഇന്ത്യയുടെ S-400 കണ്ട് അമേരിക്ക ഞെട്ടിയോ ?; ഇസ്രയേലിന്റെ അയണ്‍ ഡോമനും ട്രമ്പിന്റെ ഉറക്കം കെടുത്തിയോ ?; പുതിയ സംവിധാനമില്ലാതെ അമേരിക്കയ്ക്ക് ഇനി രക്ഷയില്ല

അത്ര സ്മാര്‍ട്ടാണോ കാര്യങ്ങള്‍ ?: സ്മാര്‍ട്ട് റോഡിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടുതന്നെ; പക്ഷെ, മന്ത്രിമാര്‍ തമ്മിലുള്ള പ്രശ്‌നം സത്യമാണോ ? ; അതിന് വാര്‍ത്താക്കുറിപ്പ് ഇറക്കുമോ ഇരുവരും ?

ഇരകളെല്ലാം ദളിതര്‍ ?: വേട്ടക്കാര്‍ ആരാണ് ?; നടപ്പാക്കുന്നത് ഇരയെ വേട്ടയാടിയ ശേഷം സംരക്ഷിക്കുക എന്ന ആധുനിക രാഷ്ട്രീയ കുതന്ത്രമോ ?; വേട്ട മൃഗത്തെക്കൊണ്ടു തന്നെ വേട്ടക്കരന്‍ നല്ലവനെന്നു പറയിക്കുന്ന സൈക്കോളജിക്കല്‍ മൂവോ ?

കൊല്ലംകാരുടെ വില്ലനാര് ?: പപ്പടമോ ? പൊറോട്ടയോ ? അതോ സാലഡോ ?; കല്യാണ സദ്യയ്‌ക്കൊപ്പം കൂട്ടത്തല്ല് കൊല്ലത്തിന്റെ മാത്രം പ്രത്യേകത; ഒരുനാട് നാറാന്‍ ഇനിയെന്തു വേണം; കൂട്ടത്തല്ലിന്റെ പുതിയ വേര്‍ഷന്‍ ‘സാലഡ്’

  • അറിയാതെ പോകുന്ന സത്യങ്ങള്‍ ?

ആലൂരിന്റെ മരണത്തോടെ അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്. അത് നിഗൂഢമായിത്തന്നെ തുടരും. കൊടും ക്രിമിനലുകള്‍ക്കു വേണ്ടി വക്കാലത്ത് എടുക്കണമെന്ന് ആലൂര്‍ വക്കീലിനോട് പറഞ്ഞിരുന്നതാര്. സമൂഹം ഒന്നടങ്കം എതിര്‍ക്കുന്ന, കണ്ണില്‍ ചോരയില്ലാത്ത കൊലപാതകങ്ങള്‍ നടത്തിയവരെ രക്ഷിക്കാന്‍ ആരാണ് പറയുന്നത്. ഇവരുടെ കേസുകള്‍ക്കായി പണം മുടക്കുന്നതാര്. ആളൂര്‍ സ്വന്തമായി കേസ് ഏറ്റെടുക്കുകയോ, പണം കിട്ടാതെ കേസ് വാദിക്കുകയോ, കോടതി നടപടികള്‍ക്ക് പണമില്ലാതെ കേസ് പോസ്റ്റ് ചെയ്യാനോ കഴിയില്ലെന്നിരിക്കെ, ആരാണ് ഇതിനു പിന്നില്‍ പണം മുടക്കിയിരുന്നതെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ പോവുകയാണ്. തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിട്ടുള്ളത്.

ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായിരുന്നു. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയില്‍ സര്‍ക്കാര്‍ ഭവനിര്‍മ്മാണ പദ്ധതി പ്രകാരം വച്ചുനല്‍കിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഇങ്ങനെയുള്ള ഗോവിന്ദച്ചാമിയുടെ കേസില്‍ പണം മുടക്കിയതാര് എന്നത് ഇന്നും രഹസ്യം. സമാനമായ രീതിയിലാണ് ഓരോ കേസുകളും. കോടതികളിലെ ആളൂരിന്റെ ചില വിചിത്രമായ വാദങ്ങളില്‍ കോടതി ശാസിക്കുകയും ചെയ്തിട്ടുണ്ട്. അനാവശ്യ ചോദ്യങ്ങളാല്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇതെല്ലാം താണ്ടി ആളൂര്‍ മുന്നോട്ടുതന്നെ പോയി. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനു പോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നും വരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതും പബ്ലിസിറ്റി സ്റ്റണ്ട് ആയി എല്ലാവരും ചൂണ്ടിക്കാട്ടുന്നു.

CONTENT HIGH LIGHITS The apostle of heinous crimes is no more?: Who is Advocate B.A. Aloor?; The return of the man who was ready to argue without hesitation in cases that created a stir has been silent

Tags: ANWESHANAM NEWSകോളിളക്കം സൃഷ്ടിച്ച കേസുകളില്‍ കുലുക്കമില്ലാതെ വാദിക്കാന്‍ തയ്യാറായവന്റെ മടക്കം നിശബ്ദമായിADVOCATE BA AALOOR DEADCRIMINAL LAWYER BA AALOORBA ALOORWHO IS ALOORSAUMYA MUDRER CASEGOVINDA CHAMYKOODATHAAYI JOLLYBANDI CHORE CASEameerul islamകൊടും ക്രിമിനലുകളുടെ അപ്പോസ്തലന്‍ ഇനിയില്ല ?perumbavoor jisha murder caseആരാണ് അഡ്വക്കേറ്റ് ബി.എ ആളൂര്‍ ?

Latest News

‘സോണിയയ്ക്കും രാഹുലിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്’; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കോടതിയില്‍

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, പിടിച്ചത് 2000 ലിറ്റര്‍ | excise-department-massive-spirit-hunt-in-thrissur-2000-liters-seized

കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ സംഭവം: കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് | 4 year old girl killed by mother was sexually assaulted

ആകാശച്ചുഴിയില്‍ ആടിയുലഞ്ഞു; ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ് | indigo-flight-to-srinagar-hits-sudden-hailstorm-lands-safely

സഹോദരിയെ മര്‍ദിച്ചു; യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ് | case against green house cleaning youtube channel owner

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.