“വേടന് വാക്കിലൂടെ” എന്നര്‍ത്ഥം വരുന്ന ‘VEDAN WITH WORD’ എന്ന യൂട്യൂബ് ചാനലില്‍ വേടന്റെ പുതിയ പാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. പാട്ട് റിലീസ് ചെയ്യുമ്പോള്‍ വേടന്‍ പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് വകുപ്പിന്റെ കസ്റ്റഡിയിലും. വേടന്‍ അകത്തായപ്പോള്‍ വേടന്റെ പാട്ട് പുറത്ത് ലോകം ചുറ്റുകയാണ്. പാട്ട് റിലീസ് ചെയ്ത് 22 മണിക്കൂര്‍ കഴിയുമ്പോള്‍ പാട്ട് കാണുകയും കേള്‍ക്കുകയും ചെയ്തവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കഴിഞ്ഞു. 2.27 മിനിട്ടു മാത്രമുള്ള ആ പാട്ടിന്റെ ശക്തി എത്രയാണെന്ന് അളക്കാനാകില്ലെന്നാണ് ആരാധകരുടെ പക്ഷം. ‘ഒരു വേടന്‍ നിങ്ങളുടെ വലയില്‍ വീണാല്‍, ആ വേടന്റെ വരികളും വാക്കുകളും ഒരായിരം വേടന്‍മാരെ പെറ്റിരിക്കുന്നു’ എന്നാണ് ഒരു ആരാധകന്‍ പുതിയ ആല്‍ബത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഒരുത്തി…ഒരുത്തി…ഒരുത്തി….ഒരുത്തി…
കള്ളിക്കാട്ടിലെ മുള്ളുചെടി പോലൊരുത്തി
കണ്ണാടിനെഞ്ചില് കല്ലു വീണപോലൊരുത്തി
മുന്തിരിക്കള്ളു കണ്ണുകൊണ്ടെന്നെ മയക്കി..മയക്കി
എണ്ണക്കറുപ്പിയേ..നിന്റെ കണ്ണില്‍ക്കുരുങ്ങി ഞാന്‍ മരിച്ചു
രണ്ടാം പിറവിയേ…ഇത് രണ്ടാം പിറവിയേ…
എണ്ണക്കറുപ്പിയേ..നിന്റെ കണ്ണില്‍ക്കുരുങ്ങി ഞാന്‍ മരിച്ചു
രണ്ടാം പിറവിയേ..ഇത് രണ്ടാം പിറവിയേ…
ആ….
കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടു പിടിച്ചവള്‍
അതിന് മിന്നലുകൊണ്ടു നൂലുകോര്‍ത്ത് നെഞ്ചിലണിഞ്ഞവള്‍
കത്തിയെരിയും സൂര്യനെ പൊട്ടുപോലെ തൊട്ടു-
നിന്റെ പട്ടു പോലത്തെ വിരലുകൊണ്ടാല്‍ പാറക്കല്ലും പൊട്ടും-
നിന്നെ വാന്‍ഗോഗ് വരച്ചതോ…മെര്‍ലിന്‍ മണ്‍ട്രോവിടും മണ്ണില്‍ ജനിച്ചതോ-
സൂഫി കവിത മുന്നില്‍ പെണ്ണായ് നടന്നതോ
സോവിയറ്റ് യൂണിയന്‍ നിന്നില്‍ വിപ്ലവം പിറന്നതോ
ആ….
നിന്റെ പേര് കവിതയോ
രാത്രി ഉറക്കം കെടുത്താന്‍ ആര് നീ
മാടന്‍ മറുതയോ…
നിന്നെ കനുവുകാണാന്‍ രാത്രിഎല്ലാം
വീണ വെറുതെയോ….
വെന്തു ചാരമായ് കിടന്നോ നിന്ന
ഫീനിക്‌സ് പറവയോ
നിന്റെ പേര് കവിതയോ
രാത്രി ഉറക്കം കെടുത്താന്‍ ആര് നീ
മാടന്‍ മറുതയോ…
നിന്നെ കനുവുകാണാന്‍ രാത്രിഎല്ലാം
വീണ വെറുതെയോ….
വെന്തു ചാരമായ് കിടന്നോ നിന്ന
ഫീനിക്‌സ് പറവയോ
കറുപ്പ് റാണി പേരാലിലെന്നെ തളയ്ക്കാനടിച്ച ആണി-
നിന്റെ കണ്ണുപെട്ടതു മൂടാന്‍പോലും ഞാനീ അരികില്‍ വാ നീ
അധരമധുരമെനിക്കു താ നീ…
സ്വര്‍ഗവാതിലിനേണീ
എന്റെ ദാഹം തീര്‍ക്കും പാനീയം
മോഹം തീര്‍ക്കുമോ നീയും…
മോനലോവയേ…മോഹലാവയേ…
എന്റെ നാളയേ…പ്രേമലീലയേ…
നീ ചിരിച്ചാല്‍ ബിഥോനോ നിന്നെ പെറ്റതേതു മഹാനോ
ഞാന്‍ നാഗസാക്കി ഹിരോഷിമ എന്നില്‍ വന്നു വീഴാമോ-
എന്റെ ലിബിയ, നിന്റെ തെരുവില്‍ കിടന്നു മരിക്കും അറിയാം-
നോര്‍ത്ത്‌കൊറിയ നിന്റെ തടവറയില് അടിയറവ് പറയാം.
മോനലോവയേ…മോഹലാവയേ…
എന്റെ നാളയേ…പ്രേമലീലയേ…
ഇതാണ് വേടന്റെ പുതിയ പാട്ടിന്റെ വരികള്‍. ഈ പാട്ട് ലോകം ചുറ്റേണ്ടത് ആണെന്ന് ആ വരികള്‍ തെളിയിക്കുന്നുണ്ട്. അതേസമയം, കഞ്ചാവ് കേസ്ില്‍ സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചതോടെ അത് വലിയ വിഷയമല്ലാതായിരിക്കുകയാണ്. കാരണം, ഇതിലും വലിയ കേസുകള്‍ ദിനംപ്രതി പിടിക്കപ്പെടുകയാണ്. എന്നാല്‍, പൊതു സമൂഹത്തിലും, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും ജനസമ്മതിയുള്ള കലാകാരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവ ആളാണെന്ന സന്ദേശം ആരോഗ്യകരമല്ല. അതിന് തിരുത്ത് വേണം. അതുണ്ടായില്ലെങ്കില്‍ നടപടികള്‍ ക്ഷമിച്ചു വരുത്തും.
ഫോറസ്റ്റ് വകുപ്പിന്റെ കേസാണ് ഇപ്പോഴുള്ളത്. അത് പുല്ലിപ്പല്ലിന്റെ പേരിലുള്ളത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു റാപ്പ് സിംഗര്‍ക്ക് വിലപിടിപ്പുള്ളതും അല്ലാത്തതുമായ സമ്മാനങ്ങള്‍ ആരാധകര്‍ നല്‍കാറുണ്ട്.സ്വന്തം ചോരകൊണ്ട് വേടനെ വരച്ച ഒരു പെണ്‍കുട്ടി പൊതു വേദിയില്‍ വെച്ചാണ് ആ ചിത്രം വേടന് നല്‍കിയത്. സമാന രീതിയില്‍ നിരവധി ഗിഫ്റ്റുകള്‍ വേടന് ലഭിച്ചിട്ടുണ്ട്. പുലിപ്പല്ല് മാലയും അങ്ങനെ ലഭിച്ചതാണ് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ കഴിയുന്നതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ വേടനു വേണ്ടിയുള്ള പിന്തുണ ഏറുകയാണ്.
എന്നാല്‍, മയക്കുമരുന്ന് ഉപയോഗം എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് വേടനിലുള്ള കലാകാരനെ സ്വതന്ത്രനാക്കാന്‍ വേണ്ടിയാണ്. അല്ലാതെ അയാളുടെ കഴിവിനെ റദ്ദു ചെയ്യാന്‍ വേണ്ടി ആകരുതെന്നാണ് ആരാധകര്‍ പറയുന്നത്. അതോസമയം, വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ വേടനോട് മാധ്യമങ്ങള്‍ ആല്‍ബം പുറത്തിറങ്ങിയ കാര്യം പറ#്ഞപ്പോള്‍. എങ്ങനെയുണ്ട്. വരികള്‍ കൊള്ളാമോ. ഇനിയും പാട്ടുകള്‍ വരും. കാത്തിരിക്കണം എന്നാണ് വേടന്‍ മറുപടി പറഞ്ഞത്. വേടന്റെ ജനപ്രീതി ട്രെന്റിംഗ് ആയി നില്‍ക്കുന്ന
ഘട്ടത്തിലുള്ള ഈ അറസ്റ്റും, റെയ്ഡും പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നും കലാപരമായി ഉയര്‍ന്നു വരാന്‍ ശ്രമിക്കുമ്പോള്‍ ചവിട്ടി ഇടുന്നതിനു തുല്യമാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. എന്തായാലും കേസിന്റെ പേരില്‍ വേടന്‍ അകത്തായിട്ടും, വേടന്റെ കലാസൃഷ്ടിക്ക് പുറത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴുള്ള വേടനേക്കാള്‍, അയാള്‍ പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ കൂടുമെന്നാണ് സൂചനകള്‍.
CONTENT HIGH LIGHTS;”Vedan inside, his song outside” is going around the world?: What was intended to stop it broke and flowed out; Vedan’s new ‘Monaloa’ album goes viral; Vedan’s promise that more songs will come?; Want to know the lyrics of that song?