കൊടികുത്തിയ കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം ജാതിയുടെ പേരില്‍ അറിയപ്പെടാനായിരുന്നു ഇഷ്ടമെന്ന് വിപ്ലവകാലത്തേ മനസിലാക്കിത്തന്നതാണ്. ഇ.എം.എസ്. നമ്പൂതിരിപാടായിരുന്നു അക്കാര്യത്തില്‍ മുന്നില്‍ നിന്നത്. കമ്യൂണിസ്റ്റ് വിപ്ലവം നടത്തണമൈങ്കില്‍ അത് തൊഴിലളികളിലൂടെ വേണമെന്നാണല്ലോ പ്രമാണം. പഴയകാല കേരളത്തിന്റെ അവസ്ഥയില്‍ തൊഴിലാളികളെല്ലാം പാണനും, പറയനും, പുലയനും കുറവനുമൊക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ പടിപ്പും പത്രാസുമൊന്നുമില്ലാത്ത തൊഴിലാളികള്‍ക്ക് കമ്യൂണിസത്തെ കുറിച്ച് പഠിപ്പിച്ചു കൊടുക്കാനും വേണമായിരുന്നു വിദ്യാസമ്പന്നര്‍. അതായിരുന്നു ഇഎം.എസ്. നമ്പൂതിരിപ്പാട് അടക്കമുള്ള ഉന്നതകുല ജാതര്‍.
ഇ.എം.എസിന്റെയും, എം.എന്‍. ഗോവിന്ദന്‍ നായരുടെയും, എ.കെ.ജിയുടെയും വിദ്യാഭ്യാസ യോഗ്യത തന്നെ അവരുടെ ജാതിയുടെ ഗുണം കൊണ്ടായിരുന്നുവെന്നത് ചരിത്രം. ആ വിദ്യാഭ്യാസമാണ് പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നു പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അപ്പോഴും തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്ത്, യഥാര്‍ഥ തൊഴിലാളി വര്‍ഗമായ പിന്നോട്ടക്കാരില്‍ നിന്നും ഒരു നേതാവു പോലുമുണ്ടായില്ല. അഥവാ ഉണ്ടായെങ്കില്‍ അവന്‍ ബൗദ്ധിക നിലവാരമില്ലാത്ത, കായിക ശക്തിയുള്ളവനായി മാത്രം പരിഗണിക്കപ്പെട്ടു.
കായിക ശക്തി ഉന്നതകുലജാതരായ ജന്‍മിമാരെയും താമ്പ്രാക്കന്‍മാരെയും അടിച്ചോടിക്കാന്‍ ഉപകരിച്ചപ്പോള്‍, ആ കായക ശക്തി എവിടെ എങ്ങനെ ഉപയോഗിക്കണമെന്നുള്ള ബുദ്ധി ഉപദേശിച്ചു കൊടുത്തത്, ഉന്നതകുല ജാതരായ കമ്യൂണിസ്റ്റു നേതാക്കളായിരുന്നു. അന്നും ഇന്നും ഉന്നതകുലജാതരായ കമ്യൂണിസ്റ്റു നേതാക്കളും, അവരുടെ കുടുംബങ്ങളും ജാതിയെന്ന മതില്‍ക്കെട്ടു പൊളിച്ചു പറത്തു വരാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. കാരണം, നേതാക്കളുടെ പേരില്‍ പിന്‍പറ്റി നില്‍ക്കുന്ന ജാതിയില്‍ അഭിമാനിക്കുകയും, അവരുടെ കുടുംബങ്ങളില്‍ പിറക്കുന്ന തലമുറകളെയും പേരിനൊപ്പം ഇഴപിരിക്കാനാവാത്ത വിധം ജാതിവാല്‍ കെട്ടിത്തൂക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
നോക്കൂ, കേരളത്തിലെ എത്ര പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ മന്ത്രിമാരുടെ പേരുകളില്‍ അവരുടെ ജാതി വാലുണ്ട്. കേരള പിറവി മുതല്‍ 2025 വരെ എടുത്തു നോക്കൂ. പേരുകള്‍ മാത്രമായി നിലനില്‍ക്കുമ്പോള്‍ മേനോനും, നായരും, നമ്പൂതിരിയും, പിള്ളയും, വര്‍മ്മയുമെല്ലാം പേരിനൊപ്പം അഹങ്കരിക്കുകയല്ലേ. പഴയകാലത്തെ, ജന്‍മിമാരെയും തമ്പ്രാന്‍മാരെയും ഇന്നും കാണാനാകുന്നുണ്ട്. അതാണ് സുരേഷ്‌ഗോപിയുടെ വാക്കിലൂടെ പുറംതള്ളപ്പെട്ടത്. പട്ടികവര്‍ഗ വകുപ്പ് ഭരിക്കാന്‍ ഒരു ഉന്നതകുല ജാതന്‍ വരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നോക്കൂ, ഇവിടെ ആരാണ് കീഴാളന്‍. ആരാണ് മേലാളന്‍. ആ പറയുന്നയാളുടെ ജാതിയെന്താണ്.
പറയുന്നതിന്റെ പൊരുള്‍ എന്താണ്. പിന്നോക്കക്കാരായ ജാതിയില്‍പ്പെട്ടവരെ ഉദ്ധരിക്കണമെങ്കില്‍ ഉന്നതകുല ജാതരില്‍പ്പെട്ട മന്ത്രി വരണം എന്നല്ലേ. സുരേഷ്‌ഗോപി ഉദ്ധേശിച്ച ഉന്നതകുലജാതര്‍ ആരാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗം ഒഴികെ മറ്റെല്ലാവരും എന്നലേ. അതില്‍, പേരിനൊപ്പം ഇന്നും ജാതി ചേര്‍ത്ത് കൊണ്ടു നടക്കുന്നവര്‍ എന്നല്ലേ. അതായത്, നവോത്ഥാനവും കഴിഞ്ഞ്, കമ്പ്യൂട്ടറും കഴിഞ്ഞ്, എ.ഐ ലോകത്തേക്ക് കടക്കുമ്പോഴും കേരളം പച്ചയ്ക്ക് ജാതി ചോദിക്കുകയാണ് ചെയ്യുന്നത്. പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ മന്ത്രിമാരായിരുന്ന കെ. രാധാകൃഷ്ണനും, എ.കെ ബാലനും, എ.പി അനില്‍ കുമാറും, അന്തരിച്ച എം.എ കുട്ടപ്പനും ഒന്നും അഴരുടെ പേരുകള്‍ക്കൊപ്പം ജാതിപ്പേ് ചേര്‍ക്കാതിരുന്നത് എന്തുകൊണ്ടാണ്.
അവര്‍ക്കു തന്നെ അറിയാം, അവരുടെ ജാതിപ്പേര് കേരളം ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്ന്. അതായത്, കേരളത്തിന്റെ മനസ്സ് ഇപ്പോഴും ജന്‍മിമാരുടെ കൈയ്യില്‍ തന്നെയാണ്. കുടിയാന്‍മാര്‍ എന്ന നിലയില്‍ തന്നെയാണ് പിന്നോട്ട വകുപ്പും, അതിന്റെ മന്ത്രിമാരും, മന്ത്രിയുടെ കീഴില്‍ വരുന്ന ജനതയും. വേടന്‍ എന്ന റാപ്പര്‍ പാട്ടുകാരന്റെ കേസിലും ഇത് മഴച്ചു നില്‍ക്കുന്നുണ്ട്. ഉയര്‍ന്നു വരുന്നത്, മറ്റുള്ളവരേക്കാള്‍ എത്ര വലുതായിട്ടാണെന്ന് മനസ്സിലാക്കിയാല്‍, ആ വളര്‍ച്ച കേരളത്തിലെ ഉന്നതകുലജാതര്‍ക്ക് പിടിക്കില്ല. പാടത്തു നില്‍ക്കേണ്ടവന്‍, വരമ്പത്ത് കൂലിവാങ്ങേണ്ടവന്‍, കുടികിടപ്പവകാശം മാത്രം ചോദിക്കേണ്ടവന്‍ നാടിനേക്കാള്‍ വലുതായി വളരുന്നത് എന്തിന് എന്ന ചോദ്യമാണ് ഓരോ ഉന്നതകുല ജാതന്‍മാരുടെയും മനസ്സില്‍ ഉയര്‍ന്നത്.
അതോടെയാണ്, 5ഗ്രാം കഞ്ചാവ് കേസ് വിട്ട്, നെഞ്ചില്‍കിടന്ന പുലിനഖത്തില്‍ കടിച്ചു തൂങ്ങിയത്. ഉന്നതകുല ജാതരായ മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും കഴുത്തിലും വീട്ടിലും ഇതോ ഇതില്‍ കൂടിയ ഐറ്റമോ ഉണ്ടെങ്കിലും അതൊന്നും നിയമത്തിന്റെ മുന്നില്‍ വരില്ല. നിന്നെ നീ പോലുമറിയാതെ നിയമം അനുശാസിക്കുന്ന രീതിയില്‍ കൊല്ലുക എന്ന നയമാണ് പിന്നോക്കക്കാരോട് ചെയ്തു കൊണ്ടിരിക്കുന്നത്. അട്രോസിറ്റി കേസുകളുടെ കാര്യത്തില്‍ തന്നെ നോക്കുമ്പോള്‍ മനസ്സിലാക്കാനാകും ഇതിന്റെ വൈരുദ്ധ്യം. സിനിമാ മേഖലയില്‍ ഇനിയും ഉര്‍ന്നു വരാന്‍ കഴിയാത്ത എത്രയോ പിന്നോക്്ക വിഭാഗത്തിലൈ കഴിവുള്ളവരുണ്ട്. റാപ്പര്‍ വേടന്റെ ജനകീയത മനസ്സിലാക്കിയ സര്‍ക്കാര്‍ പോലും, പരിപാടികള്‍ നല്‍കിയിട്ടും, പാട്ടുകാരനായ ഉന്നതകുല ജാതന്‍ എം.ജി. ശ്രീകുമാറിന് വേടനെ അറിയില്ല.
ആ കലാകാരനെ അറിയില്ല, എന്നു പറഞ്ഞാല്‍ എം.ജി ശ്രീകുമാറിന് വയലാര്‍ രാമവര്‍മ്മയെ പോലെ, ഒ.എന്‍.വി കുറുപ്പിനെ പോലുള്ളവരെ മാത്രമേ അറിയൂ എന്നാണെന്ന് മനസ്സിലാക്കേണ്ടിവരും. വേടന്റെ പേരിനു പിന്നില്‍ ജാതി വാലില്ലാത്തതും, അധസ്ഥിതന്റെ ജീവിത ബുദ്ധിമുട്ടുകളെയും സാമൂഹിക ഉച്ചനീചത്വങ്ങളെയും പാട്ടിലൂടെ അവതരിപ്പിച്ചതോടെ ഉന്നതകുലജാതര്‍ക്ക് ഹാലിളകി. സോഷ്യല്‍ മീഡിയയില്‍ വേടനെതിരേ വാളടുത്തവരെല്ലാം പേരിനൊപ്പം വാലുള്ളവരോ, പേരിലൂടെ ജാതിയെ ഒളിപ്പിച്ചു കടത്തിയവരോ ആണെന്നതും വ്യക്തമായിക്കഴിഞ്ഞു.
നോക്കൂ, എന്‍.എസ്.എസ് ആസ്ഥാനവത്ത് പോയി നേതാക്കളെ കാണാന്‍ മാത്രം കേരളത്തിലെ മുഖ്യമന്ത്രി ഏതെങ്കിലും ജാതീയമായി തെരഞ്ഞെടുക്കപ്പെട്ട ആളാണോ. എസ്.എന്‍.ഡി.പി യോഗം സെക്രട്ടറിയുടെ സംഘടനാ ചുമതയിലുള്ള വാര്‍ഷികം ആഘോഷിക്കാന്‍ മുഖ്യാതിധിയായത് എന്തിനായിരുന്നു. അതേസമയം, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഏതെങ്കിലും സംഘഠനാ കാര്യാലയത്തില്‍ മുഖ്യമന്ത്രി പോകുമോ. അവരുമായി കേരള രാഷ്ട്രീയമോ, സൗഹൃദ കൂടിക്കാഴ്ചയോ നടത്തുമോ. അതാണ് കേരളത്തിലെ ജാതിക്കോട്ടയുടെ ശക്തി. ഈ ശക്തി തന്നെയാണ് സുരേഷ്‌ഗോപിയുടെ വായില്‍ നിന്നും വാക്കായും പുറത്തേക്കു വന്നതെന്നു കാണണം.
ഇനി എത്രയൊക്കെ വലുതായാലും കേരളം ജാതി ചോദിച്ചുകൊണ്ടു തന്നെയിരിക്കും. പക്ഷെ ആ ചോദ്യം, ഉന്നതകുല ജാതരുടെ കൂര്‍മ്മബുദ്ധിയില്‍ വിരിയുന്ന മറ്റൊരു തരത്തിലായിരിക്കുമെന്നു മാത്രം. കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ കഴകക്കാരന് അയിത്തം കല്‍പ്പിച്ചതു മുതല്‍ വയനാട്ടില്‍ മധുവിനെ തല്ലിക്കൊന്നതുമെല്ലാം ഉന്നതകുല ജാതര്‍ ഇപ്പോഴും ജാതി ചോദിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. പണിക്കര്‍ക്കും, നായര്‍ക്കും, മേനോനും, പിള്ളയ്ക്കുമെല്ലാം ഇവിടെ എന്തും ചെയ്യാമെന്നും, പിന്നോക്കക്കാരായവര്‍ക്ക് ഒന്നും പാടില്ലെന്നും പറയുന്നുണ്ട്.
CONTENT HIGH LIGHTS; Kerala asks ‘caste’ for green?: Who are the upper-class Jathar?; Can Panicker, Nair, Varma, Menon, Pillai be caste in name?; Parayan, Pulayan, Vedan, and Kurava should not have it; Is this Kerala drowning in caste?