Explainers

വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വ പ്രശ്‌നം?: വി.ഡി. സതീശനെ ഇവിടെ വെട്ടി; പിണറായിയെ അവിടെ മോദി വെട്ടി; ഉദ്ഘാടന പരസ്യങ്ങളിലും പിതൃത്വം പ്രശ്‌നം മുഴച്ചു നില്‍ക്കുന്നു

അന്താരാഷ്ട്രാ വിഴിഞ്ഞം തുറമുഖം നാളെ ലോകത്തിന് സമര്‍പ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുന്നത്. വലിയൊരു പ്രഖ്യാപനം നടക്കുന്ന വേളയില്‍ രാഷ്ട്രീയമായിത്തന്നെ മറ്റൊരു കുത്സിത പ്രവൃത്തി അണിയറയില്‍ നടക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മണവുമായി ബന്ധപ്പെട്ട് പിതൃത്വ പ്രശ്‌നമാണിത്. പ്രശ്‌നം രാജ്യാന്തര തലത്തില്‍ വളര്‍ന്നിരിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വാവകാശം ഉന്നയിക്കുമ്പോള്‍, ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ഥ പിതാവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും സ്ഥാപിക്കുകയാണ്.

എന്നാല്‍, പിണറായി സര്‍ക്കാരോ, ഉമ്മന്‍ചാണ്ടിയോ അല്ല, വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ഥ പിതാവ് നരേന്ദ്ര മോദി മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതാണ് രാജ്യത്ത് വലിയ ചര്‍ച്ചയായി വന്നിരിക്കുന്നത്. ആരാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ഥ പിതാവ് എന്നതില്‍ ജനങ്ങള്‍ക്ക് ആകെ ആശയക്കുഴപ്പമായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നതില്‍ നിന്നും ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് വിവാദം ഒഴിവാക്കാന്‍ മാത്രമായി
വി.ഡി. സതീശന് ഉദ്ഘാടനത്തിന് വരണമെന്നുള്ള കത്തു നല്‍കി.

പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്താമെന്നോ, എന്തു ചെയ്യണണമെന്നോ അതില്‍ പറഞ്ഞിട്ടില്ലെന്ന ആരോപണം പിന്നാലെ വി.ഡി. സതീശന്‍ ഉന്നയിക്കുകയും ചെയ്തു. അങ്ങനെ വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവായി ഉമ്മന്‍ചാണ്ടിയെ അവരോധിക്കാന്‍ തയ്യറായി പ്രതിപക്ഷത്തെ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ വെട്ടുകയായിരുന്നു. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിനെ വിഴിഞ്ഞത്തിന്‍രെ പിതാവായി അവരോധിക്കാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കേന്ദ്രം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളില്‍

കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കിയതോടെയാണ് ആകെ ആശയക്കുഴപ്പം ആയത്. ദേശീയ മാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ പിണറായി വിജയനോ, സംസ്ഥാന സര്‍ക്കാരിലെ ആരും തന്നെയില്ല. സ്വാഭാവികമായും കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവായി നരേന്ദ്രമോദി അറിയപ്പെടും. അങ്ങനെ കേന്ദ്രത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായി വെട്ടിയ.ിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. കേരളത്തില്‍ പ്രതിപക്ഷത്തെ വെട്ടിയ സംസ്ഥാന സര്‍ക്കാരിന് ഡെല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പണി കൊടുത്തിരിക്കുകയാണെന്നാണ്

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അങ്ങനെ വിഴിഞ്ഞം തുറമഖത്തിന്റെ പിതൃത്വ പ്രശ്‌നം ഉദ്ഘാടന പുരസ്യങ്ങളിലും മുഴച്ചു നില്‍ക്കുകയാണ്. ആരെയൊക്കെ എവിടെയൊക്കെ വെച്ച് താഴ്ത്തിക്കെട്ടാം എന്നതു കൂടിയാണ് ഉദ്ഘാടന പരസ്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം. ആര്‍ക്കും എന്തുകൊണ്ടങ്ങനെ ചെയ്തു എന്ന് ചോദിക്കാന്‍ കഴിയാത്ത വിധം പഴുതുകള്‍ അടച്ചുള്ള ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍, കേന്ദ്രം നല്‍കിയ പരസ്യവും വിദാവദായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാത്രം ചിത്രം വെച്ച് പരസ്യം നല്‍കിയത് ശരിയായ രീതിയല്ലെന്നും,

കേന്ദ്ര സമീപനത്തിന്റെ ഭാഗമാകാമെന്നും മുഖ്യമന്ത്രി തന്നെ ഇതിന് ഇന്നലെ മറുപടിയും നല്‍കിയിരുന്നു. ഇതേ രീതിയിലാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധമായി പറഞ്ഞതും. എന്നാല്‍, ഇന്ന് മലയാള പത്രങ്ങളില്‍ വന്നിട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ പരസ്യം കാണുന്നവര്‍ക്ക് മുഖ്യമന്ത്രിയാണ് വലുതെന്ന് തോന്നിക്കും. മുഖ്യമന്ത്രിയുടെ മഹനീയ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുവെന്ന് തോന്നിക്കുന്ന പരസ്യമാണത്. ‘അഭിമാന നങ്കൂരമിട്ട് കേരളം എന്നാണ് തലക്കെട്ട്. അതിനു താഴെ വിഴിഞ്ഞം അന്താരാഷ്ട്രീ തുറമുഖം ബഹു. മുഖ്യമന്ത്രി ശ്രീ പിറണായി വിജയന്റെ മഹനീയ സാന്നിധ്യത്തില്‍ ബഹു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നു’ എന്നാണ് പരസ്യ വാചകം.

ഇതില്‍ ഉദ്ഘാടകന്റെ പേര് പിന്നലും മഹനീയ സാന്നിധ്യക്കാരന്‍ മുന്നിലുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ സ്വത്തും, സ്വന്തം മുഖ്യമന്ത്രിയുമാണ്. അദ്ദേഹത്തെ മഹനീയ സാന്നിധ്യമാക്കിയത് എന്തിനായിരുന്നു എന്നത് ചോദ്യമാണ്. അത്, ഉദ്ഘാടകനായ പ്രധാനമന്ത്രിയുടെ പേര് രണ്ടാമത് പറയാന്‍ വേണ്ടിയാണെന്ന ആക്ഷേപം ബി.ജെ.,പി ഉന്നയിക്കുന്നുണ്ട്. അധ്യക്ഷനാകുന്ന ആലുടെ പേര് മുമ്പില്‍ വെക്കുമ്പോള്‍, മഹനീയ സാന്നിധ്യം പിന്നില്‍ പോകേണ്ടതാണ്. എന്നാല്‍, പരസ്യത്തില്‍ അധ്യക്ഷനോ, മറ്റൊരുമേയില്ല. മഹനീയ സാന്നിധ്യം വഹിക്കുന്ന ആളുടെയും ഉദ്ഘാടകന്റെയും പേരുകളും ചിത്രവും മാത്രം. നോക്കൂ, കേരളത്തിലെ ഒരു പദ്ധതിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയാണെങ്കില്‍, മഹനീയ സാന്നിധ്യക്കാരന്റെ പേരും ചിത്രവും ഉണ്ടാകുമോ എന്നു ചിന്തിച്ചു നോക്കൂ.

അപ്പോഴാണ് ഈ പരസ്യത്തിന്റെ ഉള്ളുകളി മനസ്സിലാകുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ പരസ്യത്തെ മറികടക്കാന്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി വേറൊരു പരസ്യം നല്‍കിയിട്ടുണ്ട്. അത് പത്രങ്ങളുടെ ഉള്‍പേജിലേക്കു പോയി. ‘ നന്ദി മോദി, വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന്’ എന്നാണ് തലക്കെട്ട്. ഈ പരസ്യത്തില്‍ മോജിയുടെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും ചിത്രങ്ങള്‍ മാത്രം. ഇവിടെയാണ് ആശയക്കുഴപ്പം കൂടുതല്‍ ഇരട്ടിക്കുന്നത്. ആരാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ് എന്നതിന്. തറക്കല്ലിട്ടത്, ഉമ്മന്‍ ചാണ്ടിയാണെന്ന് പറയുന്ന പ്രതിപക്ഷമാണോ പിതാവ്. അതോ, തറക്കല്ലിട്ടാല്‍ മാത്രം തുറമുഖമാകില്ല, കപ്പല്‍ അടുക്കണമെന്നു പറയുന്ന പിണറായി വിജയന്‍ സര്‍ക്കാരാണോ പിതാവ്. അതോ കതേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായതു കൊണ്ട്, വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന് നന്ദി പറയുന്ന നരേമ്ദ്ര മോദി സര്‍ക്കാരാണോ പിതാവ്.

ആരായാലും, ലോകത്തിന്റെ തുറമുഖ കവാടമായി വിഴിഞ്ഞം മാറാന്‍ പോവുകയാണ്. സര്‍ക്കാരുകളും, നേതാക്കന്‍മാരും പരസ്പരം പിതൃത്വത്തെ ചൊല്ലി തര്‍ക്കിച്ചോട്ടെ. പക്ഷെ, വിഴിഞ്ഞം തുറമുഖത്തിന്റെയും, അതുമായി ബന്ധപ്പെട്ട കണക്റ്റിവിറ്റിയും, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുമുള്ള പരിശ്രമം കൂടി പിതൃത്വ തര്‍ക്കത്തില്‍ ഉണ്ടാകണമെന്നു മാത്രം.

CONTENT HIGH LIGHTS; The paternity issue of Vizhinjam Port?: V.D. Satheesan was cut here; Modi cut Pinarayi there; The paternity issue is also raised in the inauguration advertisements

Latest News