വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വരവും പോക്കും മാത്രമല്ല, ലോകോത്തരമായ ഒരു പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുന്നതു പോലും വലിയ കാര്യമായി കാണുന്നവരാണ് ഓരോ മലയാളിയും. എന്നാല്‍, ആ ഉദ്ഘാടന വേദിയില്‍ നടന്ന കാര്യങ്ങളില്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് വലിയ വിയോജിപ്പും എതിര്‍പ്പുമുണ്ടെന്നത് സദസ്സില്‍വെച്ചു തന്നെ ചിലര്‍ പ്രകടിപ്പിച്ചു. കാരണം, ഉദ്ഘാടനം നടക്കുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി സീറ്റു പിടിച്ചതും, അവിടിരുന്നു കൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചതുമാണ് വിവാദമായിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന മന്ത്രിമാരില്‍ ഭൂരിഭാഗം പേരെയും ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലിസ്റ്റ് കൈമാറിയത്. എന്നാല്‍, ഈ ലിസ്റ്റില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് സീറ്റുകിട്ടുകയും ചെയ്തു. മന്ത്രിമാരെല്ലാം താഴെയും ബി.ജെ.പി അധ്യക്ഷന്‍ മുകളിലും ഇരിക്കുന്നതു തന്നെ വിയോജിപ്പിനു വലിയ കാരണമായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവായതിനാല്‍ മറുത്തൊരു വാക്കു പറയാനാകാത്ത സ്ഥിതിയും. പക്ഷെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മറ്റുപാര്‍ട്ടിക്കാരെ കൂടുതല്‍ അസ്വസ്ഥരാക്കുന്ന രീതിയില്‍ വേദിയില്‍ നിന്നുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതചോടെ മന്ത്രി പി.എ മുഹമ്മദ് റിയാസ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു. അല്‍പ്പത്തരമാണ് കാണിച്ചതെന്നും എന്തു മാനദണ്ഡത്തിലാണ് അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയതെന്നും മന്ത്രി ചോദിച്ചു.
ചാനലുകാര്‍ ആ ക്യാമറ ഒന്ന് സ്റ്റേജിലേക്ക് തിരിക്കൂ. അവിടെ ഒരു വ്യക്തി ഇരിക്കുന്നത് കാണാം. അദ്ദേഹം അവിടെ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. കണ്ടില്ലേ. മനസ്സിലാക്കേണ്ട കാര്യം, സംസ്ഥാന മന്ത്രിമാരില്‍ ആരൊക്കെ അവിടെ ഇരിക്കണം എന്ന് നിശ്ചയിച്ചിട്ടുണ്ട്. ശരിയാണ്, എല്ലാ മന്ത്രിമാരും അവിടെ ഇരിക്കണ്ട. കുറച്ചു പേര്‍ സദസ്സിലിരിപ്പുണ്ട്. എന്നാല്‍, ധനകാര്യമന്ത്രി സദസ്സിലിരിക്കുകയാണ്. മന്ത്രിമാര്‍ പലരും ഇവിടെ ഇരിക്കുകയാണ്. എന്നാല്‍, ബി.ജെ.പിയുടെ അധ്യക്ഷന്‍ മണിക്കൂറുകള്‍ മുമ്പുതന്നെ ഒരു സര്‍ക്കാര്‍ പരിപാടിക്ക് ഇരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ. അവിടെ ഇരിക്കുന്നതോ പോട്ടെ, അവിടെ മാന്യത കാണിക്കണ്ടേ.
ഇത് അല്‍പ്പത്തരമല്ലേ. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുക. ഇത് മളയാളി പൊറുക്കുന്ന നിലപാടല്ല. ഇത് ജനാധിപത്യത്തോട് എടുക്കുന്ന സമീപനമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുകയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ ഇത്തരം സമീപനം സ്വീകരിക്കുകയും ചെയ്യുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ള സംസ്ഥാന നേതൃത്വത്തെ വേദിയിലിരുത്തുന്ന പരിപാടിയാണെങ്കില്‍ മനസ്സിലാക്കാം. അദ്ദേഹം അവിടിരുന്ന് മുദ്യാവാക്യം വിളിക്ക് നേതൃത്വം കൊടുക്കുന്നു. ഇത് ജനാധിപത്യത്തോട് പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും എടുക്കുന്ന സമീപനം എന്നതിനുള്ള ഉദാഹരണാണ്.
ഇതുപോലുള്ള പരിപാടിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മാത്രമായ ഒരു വ്യക്തി മണിക്കൂറുകള്‍ക്കു മുമ്പ് വന്ന് ഇരിക്കുകയും, അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ഇത് മലയാളി പൊറുക്കുമോ. അല്‍പ്പത്തരമായിട്ടേ മലയാളി വിലയിരുത്തൂ. ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ ധനമന്ത്രി വേദിയിലിരിക്കുകയാണ്. ഞങ്ങള്‍ മന്ത്രിമാര്‍ സദസ്സില്‍ ഇരിക്കുകയാണ്. അതിന് ആര്‍ക്കും പരാതിയില്ല. ഒരു നിര്‍ബന്ധവുമില്ല. തീരുമാനിക്കുന്നവര്‍ ഇരുന്നാല്‍ മതി. എന്നാല്‍ ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മാത്രമായ വ്യക്തി വേദിയില്‍ ഇരിക്കാനുള്ള മാനദണ്ഡം. അത് പരിശോധിക്കപ്പെടണ്ടെ. എം.വി. ഗോവിന്ദന്‍ മാഷ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് മുന്‍ മന്ത്രിയാണ്. ഇപ്പോള്‍ എം.എല്‍.എ ആണ്. അദ്ദേഹം സദസ്സിലിരക്കുന്നു.
അപ്പോള്‍ ഇത് ജനാാധിപത്യ വിരുദ്ധ സമീപനമാണ്. അധികരമുണ്ടെങ്കില്‍ എന്തു വൃത്തികേടും ചെയ്യും. എന്ത് അല്‍പ്പത്തരവും കാണിക്കും. എന്നതിനുള്ള ഉദാഹരണമാണ്. ബി.ജെ.പിയുടെ കിട്ടാവുന്ന പ്രവര്‍ത്തകരെയെല്ലാം വിഴിഞ്ഞത്തേക്ക് വിളിച്ചു വരുത്തിയിരിക്കുകയാണെന്നും അതാണ് വലിയ ബഹളം ഉണ്ടാകുന്നതെന്നും പി.എ. മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
ശരിയാണ്. ഒരു വലിയ പദ്ധതിയുടെ ഉദ്ഘാടന വേജിയില്‍ ഇത്തരം നാടകങ്ങള്‍ നടത്താന്‍ പാടുള്ളതല്ലായിരുന്നു. പക്ഷെ, ഓര്‍ക്കണം, കോണ്‍ഗ്രസ് എന്ന പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും കൊടുത്ത പണി എന്തായിരുന്നു. അതിനുള്ള മറുപണിയായി കണ്ടാമതി എന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പണിയും ചെറുതല്ല. അതേ രീതിയില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓപീസ് സംസ്ഥാന സര്‍ക്കാരിനും പണി കൊടുത്തത്. മന്ത്രിമാരെയെല്ലാം താഴെയിരുത്തി. പകരം, ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഒപ്പമിരുത്തി പ്രധാനമന്ത്രിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവായി.
CONTENT HIGH LIGHTS; Slogan shouting and seat grabbing at Vizhinjam inauguration venue creates controversy: BJP state president Rajeev Chandrasekhar did both; Minister Muhammad Riyaz says it was a minor mistake