Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“അപ്പോ” ഇരിക്കുന്നവര്‍ “അപ്പനാകും ?”: ‘സാധനം’ കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയാണ്; കുഞ്ഞാലിക്കുട്ടിയുടെ കമന്റ് വൈറലാകുന്നു; മറുപടി പറഞ്ഞ് ഇടത് കടന്നല്‍ കൂട്ടങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വിഴിഞ്ഞം തുറമുഖ ചര്‍ച്ചക്ക് അവസാനമില്ല ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 2, 2025, 03:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെല്‍ഹിക്കു പോയിട്ടും തുറമുഖത്തിന്റെ പിതൃത്വത്തിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് അന്തമില്ല. എത്ര വലിയ കപ്പലും കരയ്‌ക്കെത്താന്‍ പാകത്തിനുള്ള തുറമുഖത്തില്‍ അതിനേക്കാള്‍ ആഴത്തിലാണ് വിവാദങ്ങളും നങ്കൂരമിട്ടിരിക്കുന്നത്. നേതാക്കളായ നേതാക്കളെല്ലാം വിവാദ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രദാനമന്ത്രിയും കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കണക്കിന് കുത്തിപ്പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ എന്ന ബി.ജെ.പി അധ്യക്ഷനെ വേജിയില്‍ ഇരുത്തിയതിന് മന്ത്രിമാര്‍ പറഞ്ഞത് അല്‍പ്പത്തരമെന്നാണ്.

പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ വിളിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിനെ തട്ടിപ്പുകാരാണെന്നാണ് വിളിക്കുന്നത്. തുറമുഖം വരാന്‍ കാരണക്കാര്‍ ആര് എന്നതിനെ ചൊല്ലിയാണ് ഇതെല്ലാം അരങ്ങേറുന്നത്. മോദിയും പിണറായിയും സതീശനുമെല്ലാം വളഞ്ഞ ഴഴിയില്‍ രാഷ്ട്രീയം ചേര്‍ത്ത് മറുപടിയും ചോദ്യവും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തില്‍ സംശയമില്ല. അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുട്ടി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ഭരണം മാറുമ്പോള്‍ പിതൃത്വവും മാറുമെന്നും അദ്ദേഹം പറയുന്നു. അതിന് അദ്ദേഹം പറയുന്നത് ‘അപ്പോ ഇരിക്കുന്നവര്‍ അപ്പനാകും’ എന്നാണ്. പക്ഷെ, സാധനം കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയാണെന്നുമാണ്.

  • കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

അപ്പം ഇരിക്കുന്നവന്‍ അതിന്റെ അപ്പനാവും. അല്ലാതെ അതിനകത്ത് വേറെ കാര്യമൊന്നുമില്ല. സാധനം കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയാണ്. ഭരണത്തിലിരിക്കുന്നവര്‍, നാട്ടില്‍ നടക്കുന്നതെല്ലാം അവരുടെ നേട്ടമായി പറയുമല്ലോ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അത് പറയും അത് പ്രകൃതി നിയമമാണല്ലോ. അതില്‍ വലിയ കാര്യമൊന്നുമില്ല. അതു കുഴപ്പമില്ല, ഫോട്ടോ ഒരു ദിവസം നോക്കി അതെല്ലാവരും ഒഴിവാക്കും.

ജനങ്ങളുടെ ഹ-ദയത്തില്‍ പതിഞ്ഞ ഒരു ഫോട്ടോയുണ്ട്. വിഴിഞ്ഞം ഹാര്‍ബറിന്റേത്. അത് ഒരു വേണ്ടാത്ത സംഗതിയാണെന്ന് പ്രഖ്യാപിച്ച്, അതിനെതിരായി ഉമ്മന്‍ചതാണ്ടിയെ അഴിമതിയില്‍ മുക്കിയെടുക്കാന്‍ നോക്കിയിട്ടും അതൊന്നും മൈന്‍ഡ് ചെയ്യാതെ വിഴിഞ്ഞം ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചു. ഞാന്‍ അതിന് ദൃക്‌സാക്ഷിയാണ് അന്ന്. ആ ഒരു ഫോട്ടോ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇനി വേറെ ഫോട്ടോയൊന്നും വേണ്ട. അത് കേന്ദ്രത്തിന്റെ പദ്ധതിയാണ്.

ഇവരുടെയൊക്കെ ഫോട്ടോ ഉണ്ടായതു തന്നെ ഭാഗ്യമെന്നു കരുതിയാല്‍ മതി. പ്രതിപക്ഷത്തിന്റെ ഫോട്ടോ അവിടെ ഇല്ലെങ്കിലും തത്ക്കാലം അതില്‍പ്പോയില്ലെങ്കിലും കുഴപ്പമില്ല. പോര്‍ട്ട് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വലിയൊരു പരിശ്രമാമണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രതികരണത്തിന് സൈബര്‍ ഇടങ്ങളിലെ ഇടത് കടന്നല്‍ കൂട്ടങ്ങള്‍ ശക്തമായാണ് പ്രതിരോധിക്കുന്നത്.

  • അതില്‍ വന്ന കമന്റുകള്‍ ഇങ്ങനെയാണ്

‘കടല്‍ കൊള്ള തന്നെയാണ്. ചാണ്ടിയുടെ കരാര്‍ പ്രകാരം ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന സര്‍ക്കാരിന് 20 വര്‍ഷത്തേക്ക് ഒറ്റ വെള്ളി രൂപ കിട്ടില്ല . പിന്നത്തെ 20 വര്‍ഷം ഓരോ ശതമാനം മുതല്‍ കിട്ടും . എന്തെങ്കിലും വിവരമുള്ളവര്‍ ഉണ്ടാക്കുന്ന കരാറാണോ അത് ? ചാടിച്ചെന്ന് കരാര്‍ എന്ന പേരില്‍ ഓരോന്ന് ഉണ്ടാക്കി കുറ്റി നാട്ടിയാല്‍ മതിയല്ലൊ അല്ലെ ? ?? അച്ചുദാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അന്നത്തെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കാത്തതുമൂലം കേരളം 40 വര്‍ഷം പുറകിലോട്ട് പോയി ??. അടിമ കൊങ്ങികള്‍ക്ക് പുണ്യാളന്‍ വന്ന് സ്വന്തം വീടും പറമ്പും പണയം വച്ചാലും കുഴപ്പമില്ല …… കഷ്ടം.’ എന്നാണ് ഒരാളുടെ കമന്റ്.

‘വികസനത്തിന് പകരം നിങ്ങള്‍ കൊടുത്തതെല്ലാം വെറും റെസ്‌പെക്ട് മാത്രമായിരുന്നല്ലോ അതുകൊണ്ടല്ലേ നിങ്ങള്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്’ എന്ന് മറ്റൊരാളുടെ കമന്റ്. മഞ്ചേരിക്കാരന്‍ മുസ്തഫ ഫറയുന്നത് ഇതാണ് ‘പിണറായി കൊണ്ടു വന്ന ഒരു വന്‍കിട പദ്ധതി ഏതാണ് ….. AKG സെന്ററല്ലാതെ’.
അതിന് കണ്ണന്‍ നായര്‍ പരിയാരത്തിന്റെ മറുപടി ഇങ്ങനെ ‘ വന്‍കിട സാങ്കേതിക വിദ്യ കൊണ്ടുവന്നത് ഇബ്രാഹിം കുഞ്ഞ്… കമ്പി ഇല്ലാ പാലം…. വന്‍ സാമ്പത്തിക മുന്നേറ്റം നടത്തിയത് കമറുച്ചയും… രണ്ടു പച്ച പടയാളികള്‍… Udf ന്റെ മുന്നണി പോരാളികള്‍’ എന്നാണ്. സതി കുമറ്# എന്ന കടന്നലും മുസ്തഫ മഞ്ചേരിക്ക് മറുപടി നല്‍കിയിട്ടുണ്ട്.

‘2015ല്‍ ഉമ്മന്‍ ചാണ്ടി സാര്‍ കല്ലിട്ട പദ്ധതി ഇവിടെ ജനിച്ച ആളെന്ന നിലയില്‍ പറയുകയാണ് കല്ലിടുക മാത്രമല്ല മറിച് പാരിസ്തിക അനുമതി ഉള്‍പ്പെടേ എല്ലാ അനുമദികളും വാങ്ങി ആവശ്യമുള്ള സ്ഥലം ഏറ്റടുത്ത് എനിക്കും പത്ത് സെന്റ് സ്ഥലം പോയി’. പിണു വിജയന്‍ 9 വര്‍ഷം കൊണ്ട് ആകെ ഇട്ട ഒരു കല്ലാണ് K റെയില്‍ കല്ല്. പിണുവിനും കമ്മികള്‍ക്കും ഗട്‌സ് ഉണ്ടെങ്കില്‍ ആ K കൊണ്ട് വാ…..കമ്മി കീടങ്ങളെ.’ എന്ന മറുപടിയും കേട്ടു.

രാധാകൃഷ്ണ്‍ പൊയ്യക്കാല്‍ പറയുന്നു ‘ യുഡിഫ്‌ന്റെ കുഞ്ഞ് റജീന യുടെ വീട്ടിലുണ്ട്. ഇടക്കൊക്കെ പോയി നോക്കണം. ഇപ്പോള്‍ വലുതായിക്കാണും ????ചിലപ്പോള്‍ കാല് മടക്കി കിട്ടും.’ എന്ന്. ഏസീം മുണ്ട പറയുന്നു ‘ ഉളുപ്പുണ്ടോ അത് മുടക്കാന്‍ രണ്ടാം വിമോചന സമരം വരെ നടത്തുമെന്ന് പ്രഖ്യാപിച്ച ഒരു മുന്നണിയാണ് നിങ്ങള്‍’. രഞ്ജിത്ത് മുണ്ട പറയുന്ന മരുപടി ഇങ്ങനെയാണ് ‘അപ്പോള്‍ നയനാര്‍ സര്‍ക്കാര്‍ തുടങ്ങി വച്ചത് ഉണ്ടന്‍ പൊരി കടയാണോ.
K റെയില്‍ വന്നാല്‍ നിങ്ങള്‍ കുറ്റിപറിച്ചിട്ടില്ല എന്ന് പറയാന്‍ പറ്റുമോ? ,കീഴാറ്റൂര്‍ സമരം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. സമരം BJP യോടല്ല CPM നോടാണെന്ന് എത്ര പ്രാവശ്യം നിങ്ങള്‍ പറഞ്ഞു കഴിഞ്ഞു. UDF ന്റെ നിലപാടുകളില്‍ വ്യക്തതയില്ല. മുനമ്പം വിഷയത്തിലടക്കം ലീഗില്‍ രണ്ടഭിപ്രായക്കാരാണ്.

ReadAlso:

എവിടെയെത്തി മുണ്ടക്കൈ പുനരധിവാസം ?: ഉരുളെടുത്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്; അഭായാര്‍ത്ഥികള്‍ ഇപ്പോഴും പെരുവഴിയിലോ ?

നീറി പുകയുന്നു ക്യാപിറ്റല്‍ പണിഷ്‌മെന്റ് ?: പിരപ്പന്‍ കോട് മുരളിക്കു പിന്നാലെ സുരേഷ് കുറുപ്പും പറയുന്നു ?; ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ഒരു കുട്ടിയുടെ അധിക്ഷേപം കൊണ്ടെന്ന് വെളിപ്പെടുത്തല്‍

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

വിജയന്‍ പനങ്ങാട്ടിന്റെ അഭിപ്രായം ഇതാണ് ‘ 50 കൊല്ലം MLA ആയി ഇരുന്ന ആള്‍, മന്ത്രി ആയി ഇരുന്ന ആള്‍ പിന്നീട് മുഖ്യമന്ത്രി ആയി ഭരിച്ച ആള്‍, സ്വന്തം മണ്ഡലത്തിലെ അദ്ദേഹം പഠിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പുതുക്കി പണിയാന്‍ കഴിയാതെ തകര്‍ന്നു വീണു. അത് നന്നാക്കാനോ എന്തെങ്കിലും സഹായം നല്‍കാനോ കഴിഞ്ഞില്ല… തിരിഞ്ഞ് നോക്കിയില്ല. ആ സ്‌കൂള്‍ പുതുക്കി പണിയാന്‍ പിണറായി യുടെ സര്‍ക്കാര്‍ വേണ്ടിവന്നു.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ഇച്ചാശക്തിയുള്ള ഒരു മുഖ്യമന്ത്രി ഇറങ്ങി തിരിച്ചപ്പോള്‍ അത് വിമോചന സമരം നടത്തും മുടക്കും എന്നൊക്കെ പറഞ്ഞു സമരം ചെയ്തിട്ടും ldf സര്‍ക്കാര്‍ നടപ്പിലാക്കി. എന്നിട്ട് പണ്ടെങ്ങാണ്ട് ഇട്ട ഒരു കല്ലിന്റെ കാര്യം പറഞ്ഞു ഇപ്പോള്‍ വന്നിരിക്കുന്നു വിഴിഞ്ഞം പദ്ധതി ചാണ്ടിയുടെ സ്വപ്നം ആയിരുന്നെന്നു ???? അപ്പുറത്ത് നയാ പൈസ തരാതെ 800 കോടി വായ്പ തന്ന കേന്ദ്രം പറയുന്നു അവരുടെ പദ്ധതി ആണെന്ന്.!
5800 കോടി മുടക്കിയ കേരള സര്‍ക്കാര്‍ അപ്പോള്‍ എന്ത് പറയണം…???? കേരള സര്‍ക്കാരിനും പൊതുജനത്തിനും ഒന്നേ പറയാനുള്ളൂ….കൊങ്ങി മൂരി സംഘികളേ പോയി വല്ലവരുടെയും നക്കിതിന്നൂടെ നിങ്ങള്‍ക്ക് എന്ന്??’

ജനീഷ് മുഹമ്മദ് പറയുന്നത് ‘പല പേരും പറഞ്ഞു മുന്‍പ് വന്ന കരാറുകരെ ഒഴിവാക്കി അദാനിക്ക് തന്നെ കൊടുക്കണം എന്നുള്ളതും കരാറില്‍ കേരള സര്‍ക്കാരിനെ വഞ്ചിക്കുന്ന രീതിയില്‍ ഒപ്പ് വച്ചു കൊടുത്തതും അന്നത്തെ മുഖ്യന്‍ ഉമ്മച്ചന്‍ അദാനിക്ക് വേണ്ടി എന്നുള്ളതാണ് പ്രത്യേകത അതിനെയാണ് ldf എതിര്‍ത്തത്, ശേഷം കരാര്‍ മാറ്റാന്‍ പറ്റാത്ത വിധം നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയില്‍ എത്തിച്ച ഉമ്മച്ചന്‍ ഗവണ്മെന്റ്, വര്‍ഷങ്ങള്‍ കഴിഞ്ഞു കിട്ടുന്ന 1% ലാഭത്തിന്ന് വേണ്ടി കോടികള്‍ സര്‍ക്കാര്‍ വഹിക്കും എന്ന് എഴുതി കൊടുത്ത ബിസിനെസ്സ് magnet ഉമ്മന്‍ചാണ്ടിയുടെ….. വ്യക്തമായി പരിശോദിച്ചാല്‍ ഉള്ളില്‍ എവിടെയോ ഒരു മണം… അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇതൊന്നും ഈ ജനറേഷന്‍ പിള്ളേരുടെ കണ്ണില്‍ പൊടിയിടാന്‍ സാധിക്കില്ല സാഹിബെ….’
അഷ്‌റഫ് അഹമ്മദ് പറയുന്നു ‘എത്ര കല്ലുകള്‍ ഇനിയും കിടപ്പുണ്ട് കുഞ്ഞാപ്പ .. അത് പൂര്‍ത്തീകരിക്കാന്‍ നിങ്ങളെ കൊണ്ട് ആകില്ല ആയിട്ടും ഇല്ല . തമ്മില്‍ തല്ലി ഭരിക്കുന്നു . നേട്ടം നിങ്ങള്‍ക് മാത്രം . നിങ്ങളും പത്രക്കാരും media യും എന്ത് പറഞ്ഞാലും ldf ആണ് Strain എടുത്തു ഇവിടെ ഈ വികസനങ്ങള്‍ പൂര്‍ത്തിയാക്കിയത്’. മുജീബ് പൊന്നാനി പറയുന്നത് ‘ കുഞ്ഞാപ്പാക്കും ടീമിനും ഒരു കല്ലിനു വെച്ച് പത്തു കോടി അടിച്ചുമാറ്റാന്‍ ഉള്ള എല്ലാ കളികളും പൊളിഞ്ഞു പോയി മുക്കാനും നക്കാനും കിട്ടാത്തതിന്റെ വേര്‍പാടാണ് അല്ലേ കുഞ്ഞാപ്പന്റെ ജീവിതം ഇനിയും ബാക്കി’ എന്നാണ്.

ഇങ്ങനെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം കഴിഞ്ഞിട്ടും, സോഷ്യല്‍ മീഡിയയില്‍ യുദ്ധം തുടരുകയാണ്. അതും തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലി.

CONTENT HIGH LIGHTS; Will those who sit down become fathers?: Oommen Chandy brought ‘Sadhanam’; Kunhalikutty’s comment goes viral; Left groups respond; Is there no end to the Vizhinjam port debate on social media?

Tags: അപ്പോ ഇരിക്കുന്നവര്‍ അപ്പനാകും ?'സാധനം' കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയാണ്കുഞ്ഞാലിക്കുട്ടിയുടെ കമന്റ് വൈറലാകുന്നുസോഷ്യല്‍ മീഡിയയില്‍ വിഴിഞ്ഞം തുറമുഖ ചര്‍ച്ചക്ക് അവസാനമില്ല ?muslim leagueKUNJALIKKUTTYADANI VIZHINJAM PORTIUMLCOMMISSIONING VIZHINJAM PORT

Latest News

വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍ | Death

പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി ചീത്ത പറഞ്ഞിട്ടുണ്ട്: വി.എസിനെ കുറിച്ച് എ സുരേഷ് കുമാർ | A Sureshkumar

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

ശ്രീനാരായണ ഗുരുധർമ്മം സതീശൻ പഠിപ്പിക്കേണ്ട; അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ല; പ്രതിപക്ഷ നേതാവിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പാള്ളി | V D Satheeshan

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.