കൈതയുടെ ഫലത്തെയാണ് കൈതച്ചക്ക എന്നു വിളിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ നാമം അനാനാസ് കോമോസസ് എന്നതാണ്. ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, അണ്ണാറച്ചക്ക, പുറുത്തി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു. ജീവകം എ, ജീവകം ബി എന്നിവയുടെ പ്രധാന ഉറവിടം കൂടിയാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത.
ജ്യുസ് അടിക്കാനും ജാം ഉണ്ടാക്കാനും കേക്ക് നിർമിക്കാനും ഒക്കെ കൈതച്ചക്ക ഇന്ന് സുലഭിതമായി എടുക്കുന്നു. നമ്മുടെ വീടുകളിൽ തന്നെ സാധാരണ രീതിയിൽ കൈതച്ചക്ക ഉണ്ടാകാറുണ്ട്. എന്നാൽ കൃഷി ചെയ്യാറില്ല എന്ന് മാത്രം. കൈതച്ചക്ക നടാൻ പറ്റിയ സമയം മേയ് മാസം മുതൽ ജൂൺ മാസം വരെയാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു രാസവളവും ചേർക്കാതെ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ കൈതച്ചക്ക നട്ടുവളർത്തം. കൈതച്ചക്ക നട്ടുവളർത്താനായി നല്ല വെയിൽ കിട്ടുന്ന സ്ഥലം നോക്കി തിരഞ്ഞെടുകണം. അതുപോലെതന്നെ നല്ല നീർവാർച്ചയുള്ള മണ്ണാണ് ആയിരിക്കുകയും വേണം. കാരണം ഇതിൻറെ തടത്തിൽ അധികം വെള്ളം കെട്ടി നിൽക്കാൻ പാടില്ല. വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ അത് വേഗം ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. രണ്ടു രീതിയിൽ ഇതിൻ്റെ തൈകൾ വച്ചു പിടിപ്പിക്കാവുന്നതാണ്. കടകളിൽ നിന്ന് കൈതച്ചക്ക വാങ്ങി അതിൻ്റെ തണ്ട് മണ്ണിൽ വച്ച് പിടിപ്പിക്കുന്നതാണ് ഒരു രീതി.
മറ്റൊരു രീതി കായ്ച്ചു നിൽക്കുന്ന വലിയ ചെടികളുടെ സൈഡിലും മറ്റും അതിൻറെ ഒരുപാട് മുളകൾ പൊട്ടി വന്നിട്ടുണ്ടാകും. അത്തരത്തിലുള്ള മുളകൾ പറിച്ചെടുത്തിട്ടും തൈകൾ നട്ടുപിടിപ്പിക്കാവുന്നതാണ്. കടകളിൽ നിന്നു വാങ്ങുന്ന കൈതച്ചക്കയുടെ മുകളിലത്തെ ഭാഗമാണ് എടുക്കുന്നതെങ്കിൽ ഒരുപാട് സമയമെടുക്കും കൈതച്ചക്ക ഉണ്ടായി വരാനായി. ഏകദേശം ഒന്നര രണ്ട് വർഷം വരെ ആയിരിക്കും സമയം. കായ്ച്ചിട്ടുള്ള വലിയ ചെടിയുടെ സൈഡിലെ മുകുളങ്ങൾ ആണ് എടുക്കുന്നതെങ്കിൽ അത് വേഗത്തിൽ തന്നെ കായ്ച്ചു കിട്ടും. എട്ട് മുതൽ പന്ത്രണ്ട് മാസങ്ങൾ വരെ മതിയാകും അത് കായ്ക്കുവാൻ.