രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ് ബോംബ് ഭീഷണികള്‍. അത് ഒരിക്കലും ഒരു രാജ്യ സ്‌നേഹിയില്‍ നിന്നോ, മനുഷ്യ സ്‌നേഹിയില്‍ നിന്നോ, സാമൂഹ്യ ജീവിയില്‍ നിന്നോ ഉണ്ടാകുന്ന ഒന്നല്ല. രാജ്യത്തിന്റെ നിയമങ്ങളും, ചട്ടങ്ങളും ജനാധിപത്യ വ്യവസ്ഥിതിയെ മാനിച്ചും ജീവിക്കുന്ന ഒരാളില്‍ നിന്നുമുണ്ടാകുന്നതല്ല. എല്ലാ രീതിയിലും നമുക്കവര്‍ ശത്രു തന്നെയാണ്. അതുകൊണ്ട് ഇത്തരം ബോംബ് ഭീഷണികള്‍ ഒളിയിടങ്ങളില്‍ ഇരുന്നു പടച്ചു വിടുന്നവരെ സമൂഹവും രാജ്യവും ഒരുപോലെ എതിര്‍ക്കും.
എന്തുതരം മാനസിക അവസ്ഥിയിലായാലും ആ ഭീഷണിക്കു മുമ്പില്‍ പതറാതെ തന്നെ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളും മുന്നോട്ടു പോകും. രാജ്യമാണ് വലുത്. രാജ്യത്തെ നിയമങ്ങളാണ് പ്രധാനം. രാജ്യത്തെ ജനങ്ങളാണ് സ്വത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് എല്ലായിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പോലീസും പ്രാദേശിക സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനങ്ങളില്‍ അസ്വാഭാവികമായ സംഭവങ്ങള്‍ ഉണ്ടാവുക, അസ്വാഭാവിക സ്വഭാവമുള്ള മനുഷ്യരെ കാണുക, അപരിചിതരുടെ ഇടപെടലുകള്‍, ഇന്റര്‍നെറ്റിലൂടെയും ഇ മെയിലിലൂടെയുമൊക്കെയുള്ള ഭീഷണികള്‍ എന്നിവയെല്ലാം സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളവും സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് ഭീഷണികള്‍ വ്യാപകമായി വരുന്നുണ്ട്. അതില്‍ കൂടുതലും തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.
കോടതി വളപ്പില്‍, കളക്ട്രേറ്റില്‍, പബ്ലിക് ഓഫീസില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍, യു.എ.ഇ കോണ്‍സുലേറ്റില്‍, വിഴിഞ്ഞം തുറമുഖത്ത്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍, കോര്‍പ്പറേഷന്‍ ഓഫീസില്‍ വിമാനത്താവളത്തില്‍ അങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം ബോംബ് പൊട്ടുമെന്ന ഭീഷണികളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ക്ലിഫ് ഹൗസിലും വിമാനത്താവളത്തും ഇത് രണ്ടാം തവണയാണ് ഭീഷണി വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം കളക്ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്നു
പറഞ്ഞ് ഭീഷണി വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരക്കം പാഞ്ഞതും, അവരെ കടന്നല്‍ കൊത്തി പരിക്കേറ്റതുമൊക്കെ വലിയ വാര്‍ത്ത ആയിരുന്നു. ബോംബ് ഭീഷണി വ്യാജമായിരുന്നെങ്കിലും കടന്നലിന്റെ കൊട്ട് കിട്ടിയവര്‍ക്കെല്ലാം ബോംബ് വീണതു പോലെയായിരുന്നു. ഗുതുരതമായ പരിക്കുകള്‍ എറ്റവരുമുണ്ട്. ഇപ്പോഴും കടന്നല്‍ കൊട്ട് കിട്ടിയതിന് ചികിത്സ നടത്തുന്ന ജീവനക്കാരുണ്ട്. ഇങ്ങനെ നിരന്തരം തലസ്ഥാന ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ഉയര്‍ത്തുന്നവരെ ആരെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് വലിയൊരു ചോദ്യമാണ്.
ഇന്നലെ കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും ഏറ്റവും അഭിമാനകരമായ ദിവസമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ദിവസം. പ്രധാനമന്ത്രി കേരളത്തില്‍ വന്ന ദിവസം. ലോകത്തിന്റെ തന്നെ ‘ഗേറ്റ് വേ ഓഫ് പോര്‍ട്ട്’ എന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തിനുള്ളത്. ഇതിന്റെ സമരപ്പണ ദിവസം വന്നത് ആറ് ബോംബ് ഭീഷണികളാണ്. അതുകതൊണ്ടു തന്നെ കരയിലും, കടലിലും, ആകാശത്തും, കനത്ത സുരക്ഷയാണ്, പട്ടാളവും, പോലീസും തീര സംരക്ഷണ സേനയും ഒരുക്കിയിരുന്നത്.
ആരാണ് ഈ ബോംബ് ഭീഷണികള്‍ അയ്ക്കുന്നതിനു പിന്നില്‍. എന്താണ് അവരുടെ ഉദ്ദേശം. ഇത് കണ്ടെത്തുക എന്നതാണ് വലിയ ടാസ്‌ക്ക്. കാരണം, ഇ മെയില്‍ അയച്ചിരിക്കുന്ന ഉറവിടം കണ്ടെത്താനായിട്ടില്ല.
കുറച്ചു ദിവസം മുമ്പു വന്ന ഇ.മെയില്‍ സന്ദേശത്തിനു പിന്നാലെ സൈബര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. അത്, വിദേശത്തു നിന്നുമാണ് അയച്ചതെന്നും കണ്ടെത്തി. എന്നാല്‍, പിന്നീട് ആ വിദേശ രാജ്യത്തു നിന്നും ഇ മെയില്‍ ചെയ്ത ആളെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.
കാരണം, ആ രാജ്യത്തെ നിയമം അനുസരിച്ചു മാത്രമേ ഇ മെയില്‍ അയച്ച ആളെ നമുക്ക് കൈമാറ്റം ചെയ്യൂ. അത്തരം കേസുകള്‍ രാജ്യങ്ങള്‍ തമ്മിലുള് നയതന്ത്രബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. നോക്കൂ, ദാവൂദ് ഇബ്രാഹിം എന്ന കൊടും കുറ്റവാളി പാക്കിസ്ഥാനിലുണ്ട്. ഇന്ത്യക്ക് എന്തുകൊണ്ടാണ് അവര്‍ അയാളെ കൈമനാറാത്തത്. കുറ്റവാളിയാണെന്ന് അവര്‍ക്കറിയാമെങ്കിലും സംരക്ഷണം നല്‍കുകയാണ് അഴര്‍ ചെയ്യുന്നത്. സമാന രീതിയാണ് ഇവിടെയും വിദേശത്തിരുന്ന് ഇ.മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി അയയ്ക്കുന്നവര്‍ ആരായാലും അയാള്‍ രാജ്യ ദ്രോഹിയാണ്.
ജനങ്ങളുടെ സമാധാനം കെടുത്തുന്ന, രാജ്യത്ത് അശാന്തി പരത്തുന്ന ഇത്തരം ആള്‍ക്കാരെ ശിക്ഷിക്കു തന്നെ വേണം. പക്ഷെ, വ്യാജ ബോംബ് ഭീഷണി എന്നതു കൊണ്ടു തന്നെ ആദ്യം, ബോംബ് ഉണ്ടോ എന്നതാണ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത്. അതാണ് സുരക്ഷ സേനകള്‍ ചെയ്യുന്നത്. ശേഷമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുക. മിക്ക സന്ദേശങ്ങളും വിദേശത്തു നിന്നുമാണ് വരുന്നത് എന്നണ് പ്രാഝമിക വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ആ രോകലിപ്പിക്കുന്നതാണോ എന്നും സംശയിക്കണം. എന്നാല്‍, രാജ്യത്തിന്റെയും കേരളത്തിന്റെയും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍
എല്ലാ സന്ദേശങ്ങളെയും അതിന്റെ ഗൗരവത്തില്‍ തന്നെ എടുക്കേണ്ടതുണ്ട്. പോലീസും ജാഗ്രതയോടെ നിലകൊള്ളുന്നുണ്ട്. സൈബര്‍ പോലീസ് ഇമെയിലിന്റെ ഉറവിടെ തേടിയുള്ള അന്വേഷണവും, അതിലൂടെ പ്രതികളിലേക്ക് എത്താനുള്ള ശ്രമവും ഉപേക്ഷിച്ചിട്ടില്ല. കാരണം, ഈ സന്ദേശം അയച്ച ആളെ കിട്ടിയാല്‍ മാത്രമേ പറയാനൊക്കൂ, തമാശയ്ക്കാണോ അതോ കാര്യമായിട്ടാണോ അയച്ചതെന്ന്. പിടിക്കാതിരിക്കുന്നിടത്തോളം ഇനിയും സന്ദേശങ്ങള്‍ വന്നുകൊണ്ടേ ഇരിക്കുമെന്നു തന്നെ കരുതേണ്ടി വരികയും ചെയ്യും. ഒരു കാര്യം ഉറപ്പാണ് തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും കൃത്യമായി അറിയുന്ന ആളിയാരിക്കണം ഈ ഇ.മെയില്‍ അയയ്ക്കുന്നത്. അയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാകണമെങ്കില്‍ അയാളെ കണ്ടെത്തുക തന്നെ വേണം.
ഇല്ലെങ്കില്‍ നാളെയൊരു ബോംബ് ഭീഷണിക്കു പിന്നാലെ എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരിക സുരക്ഷ ഉദ്യോഗസ്ഥര്‍ക്കായിരിക്കും. അതായത്, പോലീസിനും സംവിധാത്തിനും ആണെന്നു സാരം. പക്ഷെ എങ്ങനെ അവരെ പിടിക്കാനാവും. മൈക്രോസോഫ്റ്റ് വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, വ്യാജ സന്ദേശം അയയ്ക്കുന്നത്, മൈക്രോ സാഫോറ്റിന്റെ മെയില്‍ സംവിധാനമായ ഔട്‌ലുക്ക് വഴിയെണ് സന്ദേശം എത്തുന്നത്. അന്വേഷണ ഏജന്‍സിക്ക് എളുപ്പം വിവരം ലഭിക്കില്ലെന്നതിനാലാണ് ഇത് തെരഞ്ഞെടുക്കുന്നതെന്നും സൈബര്‍ ക്രൈം പോലീസ് പറയുന്നു.
CONTENT HIGH LIGHTS: Is this fake bomb threat really that trivial?: Will it be like the saying “Pulivarta ne pul” (a tiger is coming)?; Did the police catch any of the threat makers?; What is their goal?; Are the sea, land and sky safe?