Explainers

കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് ചികിത്സ വേണമെന്ന് ?: മന്ത്രി മുഹമ്മദ് റിയാസിനെ കളിയാക്കി രാജീവ് ചന്ദ്രശേഖര്‍; പ്രധാനമന്ത്രിയുടെ ചടങ്ങില്‍ അതിഥികള്‍ നേരത്തെ വരണമെന്നതാണ് പ്രോട്ടോക്കോള്‍

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. തീപ്പൊരിപോലെ അവിടെയും ഇവിടെയുമൊക്കെ പൊട്ടിത്തെറിക്കുന്നുണ്ട്. ഇന്നലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ വന്ന് കസേര പിടിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ മന്ത്രി മുഹമ്മദ് റിയാസ് പരസ്യമായി ട്രോളിയിരുന്നു. ഇതിനു ബദലായിട്ടാണ് രാജീവ് ഇന്ന് തിരിച്ചടിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു വേണ്ടി ഒരു പ്രധാന പ്രോജക്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു. ഞാനും അത് കൂടെ വിളിച്ചു. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജ വംശത്തിന്റെ മരുമകന് ഒരപു സൂക്കേട്. വലിയ സങ്കടം. അതിന് മരുന്നു കൊടുക്കാന്‍ ഞാന്‍ ഡോക്ടറോ സൈക്യാട്രിസ്‌റ്റോ അല്ലെന്നാണ് മരുപടിയായി പറഞ്ഞിരിക്കുന്നത്.

  • രാജീവ് ചന്ദ്രശേഖറിന്റെ മറു ട്രോള്‍ പ്രസംഗം ഇങ്ങനെ

“ഇന്ത്യയ്ക്കു വേണ്ടി ഒരു പ്രധാനമായ ഒരു പ്രോജക്ട് ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നു. ഞാനും ഭാരത് മാതാ കീ ജയ് എന്നു വിളിച്ചു. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകനും എല്ലാവര്‍ക്കും ഒരു സൂക്കോട്, സങ്കടം. ആ സങ്കടത്തിന്റെ കാരണം എന്താണ്. ഞാനൊരു ഡോക്ടറല്ല, സൈക്കോളജിസ്റ്റല്ല. അപ്പോള്‍ ആ സങ്കടത്തിന് എന്താണ് മരുന്ന്. അദ്ദേഹം ഒരു ഡോക്ടറെ പോയി കാണണം. ഇന്നലെ നമ്മുടെ നാട്ടില്‍ ഒരു പ്രധാനപ്പെട്ട ഒരു പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിജി തിരുവനന്തപരുരത്തെത്തി. അതായത് വിഴിഞ്ഞം പോര്‍ട്ട്. 1991ല്‍ തുടങ്ങിയ ആ പ്രോജക്ട്. എത്രയോ സര്‍ക്കാര്‍ വന്നു സര്‍ക്കാര്‍ പോയി. കേന്ദ്ര സര്‍ക്കാരുകള്‍ വന്നു പോയി. പക്ഷെ, അത് സാക്ഷാത്ക്കാരം ആയത് നരേന്ദ്രമോദി വന്നപ്പോഴാണ്.

മൊത്തം ഇന്ത്യ കേരളത്തിനു വേണ്ടി ഇത് പ്രധാനപ്പെട്ട പ്രോക്ടായി കാണുമ്പോള്‍ ചില, രാജവംശക്കാരുടെ മരുമകന് ഒരു സങ്കടം. എന്താണ് സങ്കടം, ഞാന്‍ നേരത്തെ വന്നു. ഞാന്‍ സംസ്ഥാന പ്രസിഡന്റാണ്. അതുകൊണ്ട് നേരത്തെ വന്നു. പ്രവര്‍ത്തകര്‍ നേരത്തെ വന്നില്ല. അവിടെ ഒരു 8.45നു എത്തി. മറ്റുള്ളവര്‍ വി.ഐപി ലോഞ്ചില്‍ പോയി. പക്ഷെ, ഞാന്‍ അങ്ങോട്ടു പോയില്ല. പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കാമനെന്നു കരുതി. വേദിയില്‍ പോയി ഇരുന്നു. അതിനിങ്ങനെ കിടന്ന് കരഞ്ഞിട്ടു കാര്യമില്ല.

ബി.ജെ.പി ചെയ്യേണ്ട പണി ചെയ്തിരിക്കും. അതിന് ഇനി എത്ര സങ്കടം ഉണ്ടായാലും അത് സാരമില്ല. വരാനിരിക്കുന്ന പരിപാടികളില്‍ ഇനി എത്രയോ സങ്കങ്ങളും വരാനിരിക്കുന്നു. ഇന്നലെ പ്രധാനമന്ത്രി തന്നെ പറഞ്ഞല്ലോ. ഇവിടെ ഇനി ആര്‍ക്കും ഉറക്കമുണ്ടാകില്ലെന്ന്. സത്യമാണ്. ഇന്നലെ കമ്യൂണിസ്റ്റുകാര്‍ ആരും ഉറങ്ങിയിട്ടില്ല. ട്വീറ്റും, ഫേസ്ബുക്കിലും കിടന്ന് മോങ്ങുകയായിരുന്നു. ഞാന്‍ പറയുന്നത്, എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, തെറി പറഞ്ഞോളൂ. ഈ ട്രെയിന്‍ വിട്ടു. ബി.ജെ.പി. എന്‍.ഡി.എ ട്രെയിന്‍ വിട്ടു. ഇനി പോകുന്നത് വികസിത കേരളമാണ് നമ്മുടെ ലക്ഷ്യം. അവിടെ എത്തുന്നതു വരെ ഈ ട്രെയിന്‍ നില്‍ക്കില്ല.”

ഇന്നലെ വേദിയില്‍ നേരത്തെ സീറ്റു പിടിച്ച രാജീവ് ചന്ദ്ര ശേഖറിനെ നോക്കി സദസ്സില്‍ ഇരുന്ന മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചില മാധ്യമങ്ങള്‍, രാജീവ് ചന്ദ്രശേഖര്‍ കുമ്മനടിച്ചു(വിളിക്കാത്തിടത്ത് ഇടിച്ചു കയറുന്നതിനെ ട്രോളുന്നതാണ് കുമ്മനടി) എന്നാണ് പറഞ്ഞത്. മാത്രമല്ല, വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചെന്നും മന്ത്രി പറഞ്ഞു. ഇത് അല്‍പ്പത്തരമല്ലേ എന്നും ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത്തരമൊരു നടപടി എടുത്തത്. ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍, ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ച രാജീവ് ചന്ദ്രശേഖര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറുന്നത്. ഭാരത് മാതാ കീ ജയ് എന്നത് മുദ്രാവാക്യമല്ല. പ്രധാനമന്ത്രിയും ഇത് വിളിക്കുന്നുണ്ട്. പിണറായി വിജയന്‍ ഒഴിച്ച് മറ്റെല്ലാവരും ഇതു വിളിക്കുന്നുണ്ട്. ക്ഷണം ലഭിച്ചിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഇരുന്നതെന്നും സുരേന്ദ്രന്‍ തിരിച്ചടിക്കുന്നുണ്ട്.

  • ആക്ഷേപത്തിന് സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

“മനസ്സിലാക്കേണ്ട കാര്യം, എസ്.പി.ജിയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രി വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പു തന്നെ സദസ്സിലും വേദിയിലുമുള്ള അതിഥികള്‍ എത്തേണ്ടതാണ്. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത്രമാത്രമേ രാജീവ് ചന്ദ്രശേഖര്‍ ചെയ്തിള്ളൂ. രാജീവ് ചന്ദ്രശേഖര്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍ബ്രിട്ടാസ് വന്നിരുന്നു. മുക്കാല്‍ മണിക്കൂറോളം വേദിയില്‍ ഇരുന്നു. എം. വിന്‍സെന്റ് എം.എല്‍.എ വന്നിരുന്നു. റഹീമും മോയറും 40 മിനിട്ട് ഇരുന്നു. അവര്‍ക്കൊന്നും പരാതിയില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം ഉദാഘാടനത്തില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യത്തിലല്ല. അദ്ദേഹത്തെ കേന്ദ്രസര്‍ക്കാരാണ് ഉദ്ഘാടനത്തിന് നിശ്ചയിച്ചത്.

കേരളത്തില്‍ ഏത് ബി.ജെ.പി പ്രസിഡന്റ് വന്നാലും, അവരെ പരിഹസിച്ചും, കളിയാക്കിയും വായടപ്പിക്കുക എന്ന തന്ത്രമാണ് കുറച്ചു കാലമായി നടക്കുന്നത്. മുദ്രാവാക്യം ആരും വിളിച്ചിട്ടില്ല. ‘ഭാരത് മാതാ കീ ജയ്’ എന്നത് മുദ്രാവാക്യമാണോ. അത് മുദ്രാവാക്യമല്ല സര്‍. പ്രധാനമന്ത്രി വിളിക്കുന്നതാണ്. പിണറായി വിജയന്‍ ഒഴിച്ച് ബാക്കി എല്ലാവരും ‘ഭാരത് മാതാ കീ ജയ്’ വിളിക്കും. എന്ത് അസംബന്ധമാണ് പറയുന്നത്. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം വി.എന്‍. വാസവന്‍ വായിച്ചല്ലോ. ‘എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാവും’ അത് അവരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്.

ആ മുദ്രാവാക്യം അവിടെ മുഴക്കി. അതും പൊതു വേദിയില്‍, പൊതു പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു. മധ്യമങ്ങള്‍ക്ക് പരാതിയില്ലല്ലോ. എവിടെയായിരുന്നു മാധ്യമങ്ങള്‍. കെ. സുധാകരനും, എം.വി ഗോവിന്ദനും പറയുന്ന വിഢ്ഢിത്തങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. എന്തുകൊണ്ടാണ് ബി.ജെ.പിയെ കടന്നാക്രമിക്കുന്നത്. ഇനി അത് നടക്കില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.”

വാക്കും മറുവാക്കുമായി നേതാക്കളെല്ലാം രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഏതു പരിപാടിക്കും മാധ്യമങ്ങള്‍ പ്രതികരണം തേടുന്നത് ഈ ഴിഷയത്തിന്‍ മേലാണ്. വിഴിഞ്ഞത്ത് കണ്ടൈനരുകളുമായി കപ്പലുകള്‍ നിരനിരയായി വരാനിരിക്കുമ്പോള്‍ വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ലെന്നാണ് ഇവരുടെ വാക്ക് പോരാട്ടം തെളിയിക്കുന്നത്.

CONTENT HIGH LIGHTS; Does the son-in-law of the communist dynasty need treatment?: Rajiv Chandrashekhar mocks Minister Mohammad Riaz; Protocol is that guests should arrive early at the Prime Minister’s function; ‘Bharat Mata Ki Jai’ is not the slogan

Latest News