ഇന്നലെ വിഴിഞ്ഞത്തു വെച്ച് ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ട്രോളിയ മന്ത്രി മുഹമ്മദ് റിയാസിന് ഇന്ന് രാവിലെ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കിയാണ് രാജീവ് വാചക കസര്‍ത്തില്‍ സമാസമം എത്തിയത്. എന്നാല്‍, ഉച്ചയോടെ മറുപടി കേട്ട് തിരിച്ചടിക്കാന്‍ തക്കം നോക്കി നില്‍ക്കുകയായിരുന്നു റിയാസ്. മാധ്യമങ്ങള്‍ എന്തായാലും തന്റെ വാ തുറക്കാന്‍ കാത്തു നില്‍പ്പുണ്ടെന്നുറപ്പായിരുന്നതു കൊണ്ട്, രാജീവ് ചന്ദ്രശേഖറിന്റെ പഴയ ഡയലോഗിനാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. മുണ്ടുടുക്കലും മടത്തിക്കെട്ടലും മലയാളത്തില്‍ തെറി പറയാനുമൊക്കെ അറിയാമെന്ന ഡയലോഗ്.
അതില്‍ തുടങ്ങി പിന്നെ, രാജീവ് ചന്ദ്രശേഖര്‍ മതില് വെള്ളയടിക്കാനും, പോസ്റ്റര്‍ ഒട്ടിക്കാനും പ്രത്യേക കോഴ്‌സിനു പോകുന്നുണ്ടോ എന്ന സംശയവും ഉയര്‍ത്തിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇനി രാജീവ് ചന്ദ്രശേഖറിന്റെ ഊഴമാണ്. വരമ്പത്ത് കൂലി എന്ന പോലെ ഇന്നു തന്നെ മറുപടി കൊടുക്കുമോ, അതോ നാളേക്ക് വെചട്ചു നീട്ടുമോ എന്നാണ് അറിയേണ്ടത്. വേണ്ടപ്പെട്ടവരുമായി റിയാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും മറുപടി എന്നതില്‍ കതര്‍ക്കമില്ല.
എന്തായാലും, മുഖ്യമന്ത്രിയുടെ മരുമകന് മറുപടി റെഡിയാകുന്നുണ്ടെന്നാണ് സൂചന. മാാരാര്‍ജി ഭവനില്‍ എല്ലാവരും രാജീവ് ചന്ദ്രശേഖറിനെ സ ംരക്ഷിക്കാന്‍ കച്ച കെട്ടി ഇറിങ്ങിയിട്ടുണ്ട്. കെ. സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും റിയാസിനെതിരേ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ രാജീവിന്റെ ഊഴമായതിനാല്‍ മറ്റാരെക്കാളും രാജീവിന്റെ മരുപടിക്കാണ് പ്രസക്തി. അതിനു വേണ്ടിയാണ് മുഹമ്മദ് റിയാസും കാത്തിരിക്കുന്നത്.
-
രാജീവിന്റെ ട്രോളിന് മറുപടിയായി മുഹമ്മദ് റിയാസ് പറഞ്ഞത്
” മുണ്ട് ഉടുക്കാനും അറിയാം. മുണ്ട് മടക്കി കുത്താനും അറിയാം. മലയാളം പറയാനും അറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം എന്ന് അദ്ദേഹം പ്രസംഗിച്ചു. നമ്മളീ സാമൂഹ്യ പ്രവര്‍ത്തനം എന്നു പറയുമ്പോള്‍ എല്ലാ പ്രവര്‍ത്തനവും ഉണ്ട്. എല്ലാ നിലയിലും ഇടപെടും. രാഷ്ട്രീയ പ്രവര്‍ത്തനം താഴേത്തട്ടില്‍ നടത്തുമ്പോള്‍. മതില് ചുരണ്ടണം. മതിലില്‍ വെള്ള വലിച്ച് മതിലെഴുതാനുള്ള സൗകര്യം ഒരുക്കണം. രാഷ്ട്രീയ ആശയത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കണം. നമ്മളെല്ലാരും ഇതൊക്കെ ചെയ്തിട്ടാണല്ലോ വരുന്നത്. അദ്ദേഹം ഒരു മാസം കഴിഞ്ഞ് പറയുമായിരിക്കും, എനിക്കും മതില്‍ വെള്ള വലിക്കാനുമറിയാം. മതില് ചൊരണ്ടാനും അറിയാം. പോസ്റ്ററൊട്ടിക്കാനും അറിയാമെന്നൊക്കെ.
അതിന് ഒരു പ്രൊഫഷണല്‍ കോഴ്‌സിനോ മറ്റോ പോകുന്നുണ്ടോ എന്നണ് സംശയം. എങ്ങനെയാണ് മതില് ചൊരണ്ടുക, എങ്ങനെയാണ് മതില് വെള്ളയടിക്കുക, എങ്ങനെയാണ് പോസ്റ്ററൊട്ടിക്കുക. ഇതൊക്കെ പ്രൊഫഷണല്‍ ക്ലാസ്സില്‍ നിന്നും ആര്‍ജ്ജിച്ചു പറയുന്നവരല്ല സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും. ബി.ജെ.പിക്കാരും അങ്ങനെയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വരികയാണ്. അങ്ങനെ വരുമ്പോള്‍ അതിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൂടെ നമ്മുടെ നിലപാടും പുറത്തു വരും. അപ്പോ അങ്ങനെ നിലപാട് വരുമ്പോള്‍ രാഷ്ട്രീയം പറയും. അതിനെ രാഷ്ട്രീയമായി നേരിടുക. രാഷ്ട്രീയം പറയുമ്പോള്‍ എന്തോ കുഴപ്പമുണ്ട്, ഡോക്ടറെ കാണിക്കണം എന്നൊക്കെ പറയുമ്പോള്‍, അതുപോലെ പറയാന്‍ അറിയാത്തവരല്ലല്ലോ നമ്മളാരും.
അങ്ങനെ പറയാന്‍ തയ്യാറല്ല. അങ്ങനെയല്ല ഞങ്ങള്‍ രാഷ്ട്രീയത്തെ കാണുന്നത്. ഉയര്‍ത്തിയ വിഷയം പ്രസ്‌കതമാണോ. ജനാധിപത്യ വിരുദ്ധ നിലപാടാണോ. രാഷ്ട്രീയ അപക്വമായ സമീപനമാണ്. രാഷ്ട്രീയ അല്‍പ്പത്തരമാണ്. ഇതാണ് ഉയര്‍ത്തിയ വിഷയം. ആ വിഷയത്തില്‍ ബന്ധപ്പെട്ട് ചര്‍ച്ചയാകാം. ഇനി അതല്ല, മലയാളം പറയാനും അറിയാം മലയാളത്തില്‍ തെറി പറയാനും അറിയാമെന്നു പറഞ്ഞതിന്റെ ഭാഗമായിട്ട് എന്തു തെറി പറഞ്ഞാലും തിരിച്ച് തെറി പറയാനില്ല. തിരിച്ച് ഞങ്ങള്‍ രാഷ്ട്രീയമേ പറയൂ. മാന്യമായിട്ട് പറയും. അത് ഇനിയും ഉയര്‍ത്തും.
പിന്നെ, ഒരു കാര്യം കൂടി. ബിസിനസ്സില്‍ ഒരു കമ്പനിയില്‍ കയറാം. കമ്പനി വിലയ്ക്കു വാങ്ങാം. ഒരു വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ കയറിപ്പറ്റാം. വേണമെങ്കില്‍ ആ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയെത്തന്നെ വാങ്ങാം. പക്ഷെ, കേരളത്തിലെ ജനങ്ങളുടെ മനസ്സുവാങ്ങുക അത്ര എളുപ്പലമ്മ. കേരളത്തിലെ ജനങ്ങളുടെ മനസ്സ് വിലയ്ക്കു വാങ്ങുക അത്ര എലുപ്പമല്ല. അത്രേ ഇപ്പോ പറയാനുള്ളൂ.”
ഇതാണ് റിയാസിന്റെ മറുപടി. ഇതിനാണ് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയേണ്ടത്. ചുമരെഴുതാനും, വെള്ളയടിക്കാനും, പോസ്റ്റര്‍ ഒട്ടിക്കാനും കോഴ്‌സിനു പോകുന്നുണ്ടോ. എന്നൊക്കെ അറിയാന്‍ മാധ്യമങ്ങള്‍ കാത്തിരിക്കുകയാണ്. രാജീവിനും മുഹമ്മദ് റിയാസിനും ഇടയില്‍ മാധ്യമങ്ങള്‍ ശരിക്കും പണിയെടുക്കുകയാണ്. തമ്മില്‍ നടക്കുന്ന വാചക കസര്‍ത്ത് ഏതറ്റം വരെ കൊണ്ടു പോകാനാകമെന്നാണ് നോക്കുന്നത്. എന്തായാലും, ഈ വാചക കസര്‍ത്ത് കുറച്ചു ദിവസം തുടരുമെന്നുറപ്പാണ്.
എന്തായാലും മുഹമ്മദ് റിയാസും പറഞ്ഞവസാനിപ്പിച്ചിട്ടില്ല. പറയേണ്ടതെല്ലാം പറഞ്ഞിട്ട്, അേ്രത ഇപ്പോ പറയാനുള്ളൂ എന്നാണ് പറഞ്ഞ് നിര്‍ത്തിയിരിക്കുന്നത്. അതായത്, ഇനിയും പറയേണ്ടി വന്നാല്‍ പറയും എന്നാണതിനര്‍ത്ഥം. അതുകൊണ്ട് രാജീവ് പറയുന്നതും കാത്തുള്ള ഇരിപ്പാണ് മുഹമ്മദ് റിയാസിന് ഇനി.
CONTENT HIGH LIGHTS; There is no end to the verbal trickery?: Rajiv was beaten in the morning and Muhammed Riyaz retaliated in the evening; Did Rajiv drop out of the professional course to learn wall writing?; Riyaz says there is no way to back down in Malayalam; Now it’s Rajiv’s turn