ഇന്ത്യയുടെ തിരിച്ചടിയേറ്റ് അന്തം വിട്ടു നില്‍ക്കുന്ന പാക്കിസ്ഥാന് സമനിലതെറ്റിയിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അപ്രതീക്ഷിത ആക്രണമായിരുന്നു ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തി ഇന്ത്യ നടത്തിയ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായിരുന്നു ഈ ഓപ്പറേഷന്‍. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേന കളത്തിലിറക്കിയിരുന്നു. ഫ്രാന്‍സിന്റെ അഭിമാനമായ റഫാലില്‍ നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകളായിരുന്നു ഇവ.
റഫാലില്‍ നിന്ന് തൊടുക്കുന്ന സബ്സോണിക്ക് വിഭാഗത്തില്‍പ്പെട്ട സ്‌കാല്‍പ് മിസൈലുകള്‍ക്ക് 450 കിലോ പോര്‍മുന വഹിക്കാനും 300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരിക്കാനും ശേഷിയുള്ളവയായിരുന്നു. പോര്‍വിമാനങ്ങളില്‍ നിന്ന് തൊടുത്തുകഴിഞ്ഞാല്‍ പിന്നീട് നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയാത്ത ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ വിഭാഗത്തിലുള്ള ഇവ പ്രധാനമായും കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ തുടങ്ങിയവ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. ‘ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച്’ (Highly Agile Modular Munition Extended Range) എന്നതിന്റെ ചുരുക്കെഴുത്തായ ഹാമ്മറുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണ കിറ്റുകളാണിവ. ജിപിഎസ്, ഇന്‍ഫ്രാറെഡ്, ലേസര്‍ രശ്മികളുടെ സഹായത്തോടെ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ കൃത്യതയോടെ ഭേദിക്കാന്‍ ഹാമ്മറുകള്‍ക്ക് സാധിക്കും. ഒരുസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാന്‍ റഫാല്‍ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്.
ഈ ആക്രമണത്തിന് ഉപയോഗിച്ച റഫാല്‍ വിമാനങ്ങള്‍ക്ക് 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും. എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് മിസൈലുകള്‍ക്ക് പുറമെ ആണവായുധങ്ങള്‍ വഹിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനവും ശത്രു റഡാറുകള്‍ നിശ്ചലമാക്കാനുള്ള കഴിവും റഫാലിനുണ്ട്. ലഡാക്ക് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും, ആക്രമിക്കുന്ന ശത്രു മിസൈലുകളെ വഴിതിരിച്ചുവിടാനുള്ള സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ റഫാലിന് കഴിയും. ആദ്യമായാണ് റഫാല്‍ യുദ്ധവിമാനം ഒരു ആക്രമണത്തില്‍ പങ്കെടുക്കുന്നതെന്നതും എടുത്ത് പറയേണ്ടതാണ്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങള്‍ ലോകത്തിലെ ഏറ്റവും നൂതനവും കഴിവുള്ളതുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.
സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍ക്ക് സാധിക്കും. പോര്‍വിമാനങ്ങളില്‍നിന്ന് ഇവ തൊടുത്താല്‍ പിന്നീട് നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുന്നത്. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ് റാഫേല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, മിസൈലുകള്‍ വഹിക്കാം. കൂടാതെ, ആണവമിസൈലുകള്‍ കൊണ്ടുള്ള ആക്രമണത്തിനും ഇവയ്ക്ക് ശേഷിയുണ്ട്. ശത്രുസേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനവും, അത്യാധുനിക റഡാറും ഇതിലുണ്ട്. ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിന്‍ കരുത്തും, ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇവയ്ക്ക് നിഷ്പ്രയാസം സാധിക്കും.
ഫ്രാന്‍സ് വികസിപ്പിച്ചെടുത്ത ഗൈഡഡ് എയര്‍-ടു-സര്‍ഫേസ് യുദ്ധോപകരണമായ ആംമെന്റ് എയര്‍-സോള്‍ മോഡുലെയര്‍ (അഅടങ) എന്നും അറിയപ്പെടുന്ന ഹാമ്മറും സേന പാക്കിസ്ഥാനെതിരെ പ്രയോ?ഗിച്ചിരുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും.
റഫാല്‍ വിമാനങ്ങളില്‍ ഒരുസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും. ഒരു സ്റ്റാന്‍ഡേര്‍ഡ് അണ്‍ഗൈഡഡ് ബോംബും നൂതന മെച്ചപ്പെടുത്തലുകളും സംയോജിപ്പിക്കുന്ന ഒരു മോഡുലാര്‍ ആയുധ സംവിധാനമായാണ് ഹാമ്മര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ കാലാവസ്ഥയിലും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഇത് താഴ്ന്ന ഉയരങ്ങളില്‍ നിന്നും വിന്യസിക്കാന്‍ കഴിയും. ഇത് വിമാനത്തിന്റെ അതിജീവനക്ഷമത മെച്ചപ്പെടുത്തുന്നു. ഡസ്സോള്‍ട്ട് റാഫേല്‍, മിറാഷ് 2000, എ16, തേജസ്, മിഗ്-29 എന്നിവയുള്‍പ്പെടെ വിവിധ യുദ്ധവിമാനങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ സേന തകര്‍ത്തത്.
സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.
ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്‌ഷെ മുഹ്മദ് സ്വാധീന മേഖലയിലായിരുന്നു ആദ്യ ആക്രമണം. 1999-ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതല്‍ ബാവല്‍പൂര്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീര്‍ നിയമസഭാ ബോംബാക്രമണം, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളില്‍ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോള്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസര്‍ 2019 മുതല്‍ ഒളിവിലാണ്.
ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. അതേസമയം മുരിദ്‌കെ, ലാഹോറില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ അകലെയാണ്, 1990-കള്‍ മുതല്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ താവളമാണ്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള എല്‍ഇടി ഇന്ത്യയിലെ നിരവധി ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ്, പ്രത്യേകിച്ച് 26/11 മുംബൈ ഭീകരാക്രമണത്തിന്. ഹൈദരാബാദ്, ബംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഈ ഗ്രൂപ്പിന് ബന്ധമുണ്ട്.
CONTENT HIGH LIGHTS; Can Rafale’s lightning strike be stopped?: Subsonic Scalp and Hammer missiles are the stars?; Indian Army says this is just a sample; There are still fireworks in Avanazhi