Explainers

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ 26 കുടുംബങ്ങളിലെ നാഥന്‍മാരെ കശാപ്പു ചെയ്ത പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് ഇന്ത്യ ചുട്ട മറുപടി കൊടുക്കുമ്പോള്‍ കേരളവും ചര്‍ച്ച ചെയ്യപ്പെടുന്നത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, കൊച്ചി സ്വദേശിയെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നതും, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഒരു ഭീകരന്‍ കേരളത്തില്‍ എത്തിയിരുന്നു എന്നതുമാണ്. ഭീകര പ്രവര്‍ത്തനം മാത്രമല്ല, ആ ഭീകരന്‍ എന്തൊക്കെ പഠിച്ചുവെന്നും, എന്തൊക്കെ ജോലികള്‍ ചെയ്തു എന്നതും അയാളുടെ ഭീകര പ്രവര്‍ത്തനത്തെ മുന്നോട്ടു

കൊണ്ടു പോകാന്‍ വേണ്ടിയുള്ള മാര്‍ഗമായിട്ടേ കാണാനാകൂ. അപ്പോള്‍ കേരളത്തിലെത്തിയ ആ ഭീകരന്റെ ഉദ്ദേശവും, ലക്ഷ്യവും പഹല്‍ഗാം ഭീകരാക്രമണമായിരുന്നു എന്നു തിരിച്ചറിയണം. ജമ്മു പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണെന്ന് വ്യക്തമാക്കി അന്വേഷണ ഏജന്‍സികള്‍. ഇയാള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംഭവത്തിനു തൊട്ടുപിന്നാലെ തന്നെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കശ്മീരില്‍ ജനിച്ചുവളര്‍ന്ന 50 വയസ്സുകരാനായ ഗുല്‍ ആണ് ലഷ്‌കര്‍ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ( ടി.ആര്‍.എഫ്) മേധാവി. ഇയാള്‍ കേരളത്തിലും പഠിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരനായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി കേന്ദ്രമാക്കിയാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്ന പേരിലും ഗുല്‍ അറിയപ്പെടുന്നു.

നിരവധി ഭീകരവാദ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ട്. 2020നും 2024നും ഇടയില്‍ സെന്‍ട്രല്‍, സൗത്ത് കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഇയാളണെന്നാണ് വിവരം. 2023ല്‍ സെന്‍ട്രല്‍ ക്ശമീരില്‍ നടന്ന ഗ്രനേഡ് ആക്രമണം., അനന്ത്‌നാഗില്‍ ജമ്മുകശ്മീര്‍ പോലീസുക്കാര്‍ക്ക് നേരെ നടന്ന ആക്രമണം, ടണല്‍ നിര്‍മ്മാണത്തിനിടെ നടന്ന ആക്രമണം തുടങ്ങിയവയുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനഗറിലാണ് ഇയാള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഇവിടെ നിന്ന് ബംഗളൂരുവില്‍ എം.ബി.എ പഠിക്കാനും പിന്നീട് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പഠിക്കാനും എത്തി.

കോഴ്‌സ് പഠിച്ച് കശ്മീരിലെത്തിയ ഇയാള്‍ ലാബ് ആരംഭിച്ചു. പിന്നാലെ ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി. ഇതിനിടെയില്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 5 കിലോ ആര്‍.ഡി.എക്‌സുമായി ഇയാള്‍ പിടിയിലായി. സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു ഇയാള്‍ അവിടെ എത്തിയത്. ഈ കേസില്‍ ഗുള്‍ പത്ത് വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞിരുന്നു. 2017ല്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് പോയതിനു പിന്നാലെയാണ് ലഷ്‌കറെയുടെ കീഴിലെ ടി.ആര്‍.എഫിന്റെ ചുമതല ഏറ്റത്. നോക്കൂ, പഹല്‍ഗാം

ഭീകരാക്രമണത്തിന് രാജ്യം കൊടുത്ത കനത്ത തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂരിനെ അഭിനന്ദിച്ചും, പ്രകീര്‍ത്തിച്ചും സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍  രാജ്യസ്‌നേഹികളുടെ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ്. ഇതിനിടയില്‍ ചില ചോദ്യങ്ങള്‍ക്കു കൂടി അവര്‍ ഉത്തരം തേടുന്നുണ്ട്. അതായത്, ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഭീകരവാദികളായവര്‍ക്ക് സഹായം നല്‍കുന്നതാര് എന്നതാണ് പ്രധാന ചോദ്യം. അതെ, ഭീകരന്‍മാര്‍ക്ക് വളരാന്‍ ഇടങ്ങളും, സാമ്പത്തികവും നല്‍കുന്നവര്‍ രാജ്യത്തുണ്ട് എന്നു തന്നെ വിശ്വസിക്കേണ്ടി വരും.

എന്‍.ഐ.എയും സൈന്യവും, രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും ഇത്തരക്കാരെ കരൈയ്യോടെ പൊക്കുമെന്നുറപ്പാണ്. എങ്കിലും വീണ്ടും വീണ്ടും രാജ്യത്തിനകത്ത് ആക്രമണം നടത്താന്‍ പോന്ന ശക്തി നല്‍കുന്ന ഘടകങ്ങള്‍ ഇപ്പോവുമുണ്ടെന്നു തന്നെ വിശ്വസിക്കണം. അല്ലെങ്കില്‍ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയിട്ട്, പൈന്‍മരക്കാടുകളില്‍ ഒളിച്ച ഭീകരവാദികള്‍ എങ്ങനെയാണ് തെന്നൈ വഴി കൊളംബോയിലേക്ക് രക്ഷപ്പെട്ടത്. അപ്പോള്‍ വ്യക്തവും ശക്തവുമായ പിന്തുണ ഭീകരവാദികള്‍ക്ക് രാജ്യത്തിനകത്തു തന്നെ കിട്ടുന്നുണ്ട്.

സൈന്യത്തിന്റെ കാടടച്ചുള്ള തിരച്ചിലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തി, കാശ്മീരില്‍ നിന്നും ചെന്നൈയിലെത്താനും, അതുവഴി ശ്രീലങ്കയിലേക്കു പോകാനും കഴിയുന്നതെങ്ങനെ. ഒരു ഭീകരവാദിയെപ്പോലും ഇനി ജീവനോടെ വെച്ചിരിക്കാന്‍ പാടില്ലെന്നു മാത്രമല്ല, അഴരുടെ ഇന്ത്യയിലെ വേരുകള്‍ വരെ പിവുതെറിയുകയും വേണം. ചെന്നൈ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.

പരിശോധന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. പരിശോധനയില്‍ ആരെയും പിടികൂടാതായി വ്യക്തമായിട്ടില്ല. പരിശോധനയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സ്ഥിതിയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ ചെന്നൈയില്‍ നിന്ന് വന്ന വിമാനത്തില്‍

ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വാക്താവ് പറഞ്ഞിരുന്നു. എല്ലാവരെയും പരിശോധന നടത്തിയതായാണ് വിവരം. ഇന്ത്യ തിരയുന്ന മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ആള്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായുള്ള സംശയത്തിലാണ് പരിശോധന നടത്തിയതെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

CONTENT HIGH LIGHTS; Is the terrorist’s LT study in Kerala?: ; The main mastermind, Sheikh Sajjad Gul, has arrived in Kerala; If the terrorists’ helpers are in the country, they should be eliminated first?

Latest News