പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്. “പാക്കിസ്ഥാന്‍ പറയുന്നു, ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന്’, എന്താ ഞങ്ങള്‍ വിഷുവിന് പൊട്ടിക്കാനാണോ ആയുധങ്ങള്‍ വെച്ചേക്കുന്നത് എന്നാണ്.” ഇന്ത്യയില്‍ നടക്കുന്ന ഓരാഘോഷത്തിനു പൊട്ടിക്കുന്ന പടക്കങ്ങള്‍ പോലും കൂട്ടിയിട്ടു കത്തിച്ചാല്‍ കരിഞ്ഞു പോകുന്നതാണ് പാക്കിസ്ഥാനെന്ന രാജ്യം. അപ്പോഴാണ് ചൈനയുടെ ബലത്തില്‍ ഇന്ത്യയുടെ മുമ്പില്‍ വീരവാദം ഉയര്‍ത്തുന്നത്. മറ്റുള്ളവന്റെ ധൈര്യത്തിലല്ല, ഇന്ത്യ പറയുന്നത്. ഇവിടുത്തെ സൈന്യത്തിന്റെയും അവരുടെ ശക്തിയുടെ തിരിച്ചറിവിലാണ്.
ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ ശേഷം മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതു പോലും. അതും ലോകത്തോട് വിളിച്ചു പറഞ്ഞിട്ടാണ് ചെയ്തതും. ആ ചെയ്തതിനെ ലോകരാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടുണ്ട്. കാരണം, പാക്കിസഥാന്‍ അതിര്‍ത്തി കടന്നു പോയിട്ടില്ല. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. ഭീകരവാദികളുടെ താവളങ്ങള്‍, അവര്‍ ഒളിച്ചിരുന്ന പള്ളികള്‍, മദ്രസകള്‍, പരിശീലന കേന്ദ്രങ്ങള്‍ ഇവയാണ് കൃത്യമായി തകര്‍ത്തത്. മറിച്ചുള്ള ആക്രമണമായിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍, പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ തന്നെ ലോകത്തു നിന്നും തുടച്ചു നീക്കിയേനെ.
ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ അത്ര വലിപ്പം പോലുമില്ലാത്ത പാക്കിസ്ഥാനെ ചുട്ട് ചാമ്പലാക്കാന്‍ എത്ര സമയം വേണം. പാക്കിസ്ഥാനില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യ എല്ലാം തീര്‍ത്തിരിക്കും. അതിനുള്ള പുറപ്പാട് പാക്കിസ്ഥാന്‍ ഭരണകൂടം എടുക്കുമ്പോള്‍ ചിന്തിക്കേണ്ടതാണിത്.
ഇന്ത്യയുടെ സൈനിക ബലവും, ആയുധശേഖരങ്ങളുടെ വലിപ്പവും. പ്രഹര ശേഷിയും. മതമല്ല, ഇന്ത്യയെ നിയന്ത്രിക്കുന്നത്. മതേതര ജനാധിപത്യ സര്‍ക്കാരാണ്. പാക്കിസ്ഥാനില്‍ മതവും മതനേതാക്കളും, മതം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമാണ്. അവിടുത്തെ സൈന്യവും, ഭറണാധികാരികളുമെല്ലാം മതാധിഷ്ഠിത സംവിധാനങ്ങളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആലെ റിക്രീട്ട് ചെയ്യാനും, ആക്രമണങ്ങള്‍ നടത്താനും പാക്ക് സൈന്യം തന്നെ സഹായം നല്‍കും. അങ്ങനെ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതൊരു തുറന്ന യുദ്ധത്തിലേക്ക് പോകാത്തതിനു കാരണം, ഇന്ത്യയുടെ ക്ഷമയാണ്.
ഇനിയും അതുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കരുത്. ഓരോ ഭീകരവാദ ആക്രമണങ്ങള്‍ക്കും ഇന്ത്യ നല്‍കുന്ന തിരിച്ചടി കൊണ്ട് പഠിച്ചില്ലെങ്കില്‍ ഇനി ക്ഷമിക്കില്ല. യുക്രെയിനും, മറ്റു ചെറു രാജ്യങ്ങളും ഇന്ത്യോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാന്‍ പറയുന്നുണ്ട്. ഇന്ത്യ എന്തുചെയ്തിട്ടാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതാണോ കുറ്റം. അതൊരു കുറ്റമാണെന്ന് മറ്റേതു രാജ്യത്തിനു തോന്നിയാലും ഇന്ത്യയ്ക്ക് അത് കുറ്റമല്ല. ഭീകരവാദത്തിന്റെ നെറുകയില്‍ അടിക്കുക എന്നത്, ഇന്ത്യയുടെ കടമയാണ്. ആ അടിയില്‍ പഠിക്കാതെ യുദ്ധത്തിനി പുറപ്പെടുന്ന പാക്കിസ്ഥാനോടാണ് പറയേണ്ടത്, സംയമനം പാലിക്കണമെന്ന്. ഇല്ലെങ്കില്‍ ഇന്ത്യ കരിച്ചു കളയുമെന്ന്.
ചൈന നല്‍കിയതോ, ചൈനയുമായി സംയുക്തമായിട്ടോ ചെയ്തിട്ടുള്ള കുറച്ച് ആയുധങ്ങള്‍ വെച്ചാണ് പാക്കിസ്ഥാന്റെ ഉമ്മാക്കി കാട്ടല്‍. വെടിക്കെട്ടാശാനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതു പോലെയാണിത്. ഇന്ത്യന്‍ സൈന്യത്തിന്റെ കൈയ്യിലുള്ള ആയുധങ്ങള്‍ കണ്ടാല്‍ത്തന്നെ പാക്കിസ്ഥാന് മുട്ടു വിറയ്ക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന് അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യ പാകിസ്ഥാന് നേരെ ആക്രമണം നടത്തിയത്. അതിനര്‍ത്ഥം ശത്രു രാജ്യത്ത് കയറാതെ തന്നെ ശത്രുവിനെ നിഗ്രഹിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്നാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും പാകിസ്ഥാന്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്തരത്തിലുള്ളതാകുമെന്ന് കരുതിയിരുന്നില്ല.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ ആയുധങ്ങളുടെയും കരുത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് എത്രയോ പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ ഏതുവിധേന തിരിച്ചടിച്ചാലും ഇന്ത്യ പതറില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച റഫാല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്. എന്നാല്‍ പാകിസ്ഥാന് അക്കാര്യത്തില്‍ കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വരിക. നിലവില്‍ യു.എസ് നല്‍കിയ എഫ് 16 യുദ്ധ വിമാനവും ജെ.എഫ് 17 യുദ്ധ വിമാനവുമാണ്. പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. ഇതുക1ണ്ടു കൂട്ടിയാല്‍ കൂടില്ലെന്ന് പാക്കിസ്ഥാനു തന്നെ അറിയാം. അതറിയാവുന്നതു കൊണ്ടാണ് ഇന്ത്യയുടെ ചെറിയ തിരിച്ചടി കിട്ടയപ്പോള്‍ത്തന്നെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി എത്തിയത്.
ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പാകിസ്ഥാനില്‍ ആക്രമണം നടത്തണമെങ്കില്‍ ഇന്ത്യയുടെ റേഞ്ചൊന്ന് ചിന്തിച്ച് നോക്കൂ. ശത്രു രാജ്യത്ത് പ്രവേശിക്കുക പോലും ചെയ്യാതെ ഉന്നം പിഴക്കാതെ കൃത്യനിര്‍വഹണം നടത്താന്‍ സഹായിക്കുന്ന ആയുധങ്ങള്‍ തന്നെയാണ് നമ്മുടെ കരുത്ത്. ഏതുനിമിഷവും പാകിസ്ഥാന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ രാജ്യം അവയെ എങ്ങനെയാകും നേരിടാന്‍ പോകുന്നതെന്ന കാര്യത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. സൈനിക ബലത്തിന്റെയും ആധുനിക ആയുധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭയത്തിന്റെ ആവശ്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് ഇന്ത്യ തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണ് കാക്കാന്‍, ഇന്ത്യന്‍ ജനതയെ കാക്കാന്‍ രാഷ്ട്രം ഒരുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ പരിചയപ്പെടാം.
ഇന്ത്യയ്ക്ക് കരുത്താകുന്ന റഫാല്‍ വാര്‍ ഫൈറ്റര്‍
സുഖോയ്
ബ്രഹ്മോസ് മിസൈല്‍
ഐ.എന്‍.എസ് വിക്രമാദിത്യ
എഫ് 16
ജെ.എഫ് 17
പാക്കിസ്ഥാന്റെ പോര്‍മുഖങ്ങള്‍ ഇവിടെ തീരുകയാണ്. പക്ഷെ, പാക്കിസ്ഥാന്റെ സൈന്യം ഭയക്കുന്ന ആയുധങ്ങളുടെ ശേഖരമാണ് ഇന്ത്യയിലുള്ളത്.