Explainers

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് ഭീകരതാവളങ്ങളും ഭീകരന്‍മാരുടെ നേതാവും കൊല്ലപ്പെട്ടതോടെ വിറളി പിടിച്ച പാക്കിസ്ഥാന്‍ ഇന്നലെ രാത്രി ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും അതിനെ ഫലപ്രദമായി തടഞ്ഞ് ഇന്ത്യന്‍ സേന. ഇന്ത്യിലെ സൈനിക താവലങ്ങള്‍ അടക്കം 15 ഓളം സ്ഥലങ്ങളിലേക്കായിരുന്നു പാക്കിസ്ഥാന്‍ മിസൈലുകള്‍ വര്‍ഷിച്ചത്. എന്നാല്‍, അതൊന്നു പോലും നിലംതൊട്ടില്ല. അവയെ ആകാശത്തു വെച്ചുതന്നെ തകര്‍ത്തു തരിപ്പണമാക്കിയാണ് ഇന്ത്യ വെല്ലുവിളിച്ചത്. സൈന്യത്തിന് പാക്ക് മിസൈലുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേനയ്‌ക്കൊപ്പം നിന്നതോ ഇസ്രയേലിന്റെ വ്യോമ പ്രതിരോധം തീര്‍ക്കുന്ന അയണ്‍ഡോമിന്റെ മറ്റൊരു പതിപ്പായ S-400 വ്‌ലോമ പ്രതിരോധ സംവിധാനം.

ഇന്നലെ രാത്രി പാക്കിസ്ഥാന്‍ തൊടുത്തു വിട്ട എല്ലാ മിസൈലുകളെയും തകര്‍ത്തു തരിപ്പണാക്കി S-400 വ്യോമ പ്രതിരോധ സംവിധാനം താരമായിക്കഴിഞ്ഞു. ഇതിനു പ്രതികാരമായി ഇന്ത്യന്‍ സേനയുടെ സൂയിസൈഡ് ഡ്രോണുകള്‍ പാക്കിസ്ഥാനിലേക്ക് കയറി അടിക്കുയും ചെയ്തു. ആക്രമണവും, അതിനെ പ്രതിരോധിച്ചതും, പ്രത്യാക്രമണവും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏത് നീക്കത്തെയും തകര്‍ക്കാന്‍ സര്‍വ്വ സജ്ജമായി ഇരിക്കുകയാണ് സൈന്യം. ഇന്ത്യ സൂയിസൈഡ് ഡ്രോണുകള്‍ പാക്കിസ്ഥാന്റെ ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഇനി ഏതു നിമിഷവും ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകള്‍ കഴുകന്‍മാരെപ്പോലെ പാക്കിസ്ഥാന്‍ മണ്ണില്‍ മിസൈല്‍ വര്‍ഷിച്ചേക്കാം. കാരണം, വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതു തന്നെ അതിനു വേണ്ടിയാണ്. ഇന്ന് രാവിലെയാണ് ഇന്ത്യ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. പ്രത്യാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഇന്നലെ തന്നെ ശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.

  • എന്താണ് S-400 വ്യോമ പ്രതിരോധ സംവിധാനം, പ്രവര്‍ത്തനങ്ങള്‍ ?

ഇസ്രയേലിന്റെ അയണ്‍ഡോമിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാകും. വ്യോമ പ്രതിരോധ സംവിധാനമാണത്. അകാശ മാര്‍ഗം വരുന്ന മിസൈലുകളെ നിലംതൊടീക്കാതെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് അയണ്‍ഡോം. ഇതിനു സമാനമായാണ് ഇന്ത്യയുടെ S-400 വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നത്. റഷ്യയാണ് ഇന്ത്യയ്ക്ക് ഈ വ്യോമ പ്രതിരോധ സംവിധാനം നല്‍കിയത്. നാറ്റോ SA-21 ഗ്രൗളര്‍ എന്ന് നാമകരണം ചെയ്തതും റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്തതുമായ S-400 ട്രയംഫ് ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ്.

വളരെ ദൂരെയുള്ള വിമാനങ്ങള്‍, മിസൈലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (UAV) എന്നിവയില്‍ നിന്ന് വരുന്ന വിവിധ വസ്തുക്കളുടെ ഒരു ശ്രേണിയെ ഒരേസമയം ട്രാക്ക് ചെയ്യാനും നിര്‍വീര്യമാക്കാനും കഴിയുന്ന ഒരു ഉപരിതല-വായു മിസൈല്‍ സംവിധാനമാണിത്. മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കുന്ന വിമാനങ്ങള്‍, വ്യോമസേനയുടെ തന്ത്രപരമായ മിസൈല്‍ വാഹകര്‍, തന്ത്രപരവും നാടകീയവുമായ ബാലിസ്റ്റിക് മിസൈലുകള്‍, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയ്ക്കെതിരെ വ്യോമാക്രമണം നടത്താന്‍ ഇതിന് കഴിയും. എസ്-400 പൂര്‍ണ്ണമായും മൊബൈല്‍ ആണ്. ഓരോ സിസ്റ്റത്തിലും 600 കിലോമീറ്റര്‍ വരെ 300 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഒരു 3D ഫേസ്ഡ് അറേ അക്വിസിഷന്‍ റഡാര്‍ ഉണ്ട്.

ഇതിന് ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ഓട്ടോമാറ്റിക് ട്രാക്കിംഗ് ആന്‍ഡ് ടാര്‍ഗെറ്റിംഗ് സിസ്റ്റങ്ങള്‍, ലോഞ്ചറുകള്‍, സപ്പോര്‍ട്ട് വെഹിക്കിളുകള്‍ എന്നിവയുണ്ട്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏത് വ്യോമ ലക്ഷ്യത്തെയും നേരിടാന്‍ കഴിയുന്ന ഈ മിസൈല്‍ സംവിധാനത്തിന് ഒരേ സമയം 36 ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. ഓരോ സിസ്റ്റത്തിനും 40 കിലോമീറ്റര്‍, 120 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 400 കിലോമീറ്റര്‍ വരെയും 30 കിലോമീറ്റര്‍ ഉയരം വരെയും വിക്ഷേപിക്കാന്‍ കഴിയുന്ന നാല് വ്യത്യസ്ത തരം മിസൈലുകള്‍ ഉണ്ട്. അഞ്ച് മിനിറ്റിനുള്ളില്‍ ഇത് സജീവമാക്കാന്‍ കഴിയും. കൂടാതെ വ്യോമസേന, കരസേന, നാവികസേന എന്നിവയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ വ്യോമ പ്രതിരോധ യൂണിറ്റുകളില്‍ സംയോജിപ്പിക്കാനുള്ള വഴക്കവുമുണ്ട്.

ജാമിംഗ് ശ്രമങ്ങളെ നേരിടാന്‍ മെച്ചപ്പെട്ട ഇലക്ട്രോണിക് പ്രതിരോധ നടപടികളും എസ്-400ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്-400ന്റെ മറ്റൊരു കഴിവ് അതിന്റെ ‘തീയും മറയ്ക്കലും’ ആണ്, വിക്ഷേപണത്തിന് ശേഷം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമില്ല. കൂടാതെ ലോഞ്ചര്‍ ലക്ഷ്യത്തിന്റെ കാഴ്ചയില്‍ തന്നെയല്ലാതെ ലക്ഷ്യത്തിലെത്താനും കഴിയും.

  • ഇന്ത്യയ്ക്ക് എസ്-400 പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ?

ഇന്ത്യയുടെ ദേശീയ വ്യോമ പ്രതിരോധ ശൃംഖലയിലെ വിടവുകള്‍ നികത്താന്‍ എസ്-400 സഹായിക്കും. കൂടാതെ രാജ്യത്തുടനീളം ബഹുതല വ്യോമ പ്രതിരോധം സൃഷ്ടിക്കുന്നതിനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ തദ്ദേശീയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ ഇത് പൂരകമാക്കുകയും ചെയ്യും. ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള വ്യോമ പ്രതിരോധ ശൃംഖലയില്‍ എസ്-400 തടസ്സമില്ലാതെ സംയോജിപ്പിക്കപ്പെടും.
പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് ഇത് വിന്യസിച്ചാല്‍, പാകിസ്ഥാന്‍ വ്യോമസേനാ

വിമാനങ്ങള്‍ അവരുടെ താവളങ്ങളില്‍ നിന്ന് പറന്നുയരുമ്പോള്‍ തന്നെ അവയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളും റാഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ‘ഗെയിം-ചേഞ്ചറുകള്‍’ ആണെന്നും അവ സേനയ്ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് പോലെയുമണ്. അള്‍ജീരിയ, ബെലാറസ്, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം എസ്-400 പ്രതിരോധ സംവിധാനം വാങ്ങിയിട്ടുണ്ട്.

  • S-400ന്റെ റഷ്യയുമായുള്ള കാരാര്‍ ?

ആദ്യ ഡിവിഷന്‍ 2021 അവസാനത്തോടെയാണ് വിതരണം ചെയ്തത്. 5.43 ബില്യണ്‍ ഡോളറിന്റെ കരാറിന് കീഴില്‍ റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 ട്രയംഫ് റെജിമെന്റുകള്‍ക്കായി ഇന്ത്യ 2018ല്‍ ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. 2020 അവസാനത്തോടെ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ പേയ്മെന്റുകള്‍ വൈകിയതും COVID19 പാന്‍ഡെമിക്കും കാരണം അല്‍പ്പം വൈകുകയായിരുന്നു. അതിനു ശേഷം വന്ന S-400 സൈന്യത്തിന്റെ ഭാഗമായത് ഇപ്പോള്‍ പാക്കിസ്ഥാന്റെ മിസൈലുകളെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു.

  • ഇന്ത്യന്‍ സൂയിസൈഡല്‍ ഡ്രോണുകള്‍ തകര്‍ത്തതെന്ത് ?

ഇന്ത്യന്‍ സൂയിസൈഡല്‍ ഡ്രോണുകള്‍ പാക്കിസ്ഥാന്റെ HQ 9 എയര്‍ ഡിഫന്‍സ് സ്വിസ്റ്റീയെ ആണ് ചാരമാക്കിയത്. അതും ലഹോറില്‍ ചെന്നായിരുന്നു ആക്രമിച്ചത്. ചൈനയുടെതായിരുന്നു HQ 9. ഇതോടെ ഇന്ത്യയുടെ S-400 എയര്‍ ഡിഫന്‍സിന്റെയും പാക്കിസ്ഥാന്റെ HQ 9 എയര്‍ ഡിഫന്‍സിന്റെയും ശേഷി മനസ്സിലാക്കാന്‍ സാധിച്ചു. അതായത് ചൈനയുടെ ഡ്യൂപ്ലിക്കേറ്റു പോലെ. പാക്കിസ്ഥാന്‍ ഉഫയോഗിക്കുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് നിര്‍മ്മിതമാണ്. ഗാല്‍വാനിനു ശേഷം എന്തുകൊണ്ടാണ് ചൈന ഭാരതത്തിനോട് മുട്ടാന്‍ നില്‍ക്കാതെ പിന്‍മാറിയതെന്നതിന് കാരണമിതാണ്. ഭാരതത്തിന്റെ എയര്‍ സുപ്പീരിയോരിറ്റി കണ്ട് ഭയന്നിട്ടു തന്നെയാണ് എന്ന് അനുമാനിക്കേണ്ടി വരും.

CONTENT HIGH LIGHTS; Is T-400 air defense India’s Iron Dome?: Do you know about the Sudarshan Chakra that destroyed Pakistani missiles?; Attack on Wahor again; Army says it will strike again if provoked

Latest News