ചെറുതായി തൊടുന്തോറും വലുതായി തിരിച്ചടിച്ചു കൊണ്ടാണ് ഇന്ത്യന്‍ സേന പാക്കിസ്ഥാന് മറുപടി നല്‍കുന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് പാക്കിസ്ഥാന്‍ ആക്രമിക്കാനുള്ള ഒരുക്കം നടത്തുന്നതിനു മുമ്പു തന്നെ അവരുടെ നെറുകയില്‍ മിസൈല്‍ ഇടുകയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ തീരുന്നില്ല. അത് തുടരുകയാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നടക്കേണ്ട റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം അടക്കം ബോംബിട്ട് നശിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൂയിസൈഡ് ഡ്രോണുകള്‍. പാക്കിസ്ഥാന്റെ ഒമ്പത് പ്രധാന നഗരങ്ങളിലും തീ ഗോളങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ സേന. പകരം ചോദിക്കാന്‍ ഇനിയും പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പിള്‍ വെടിക്കെട്ട് പൂര്‍ണ്ണ തോതില്‍ വര്‍ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്.
ആണവായുധവും, ചൈന നല്‍കിയ ഡ്യൂപ്ലിക്കേറ്റ് വെടിക്കോപ്പുകളുമായി ഇന്ത്യയ്ക്കു നേരെ വന്നാല്‍, പൊട്ടിച്ച് ഇല്ലാതാക്കുമെന്നതില്‍ തര്‍ക്കമില്ല. അതിന്റെ തുടക്കം മാത്രമായി ഈ ആക്രമണങ്ങളെ കണ്ടാല്‍ മതിയെന്നാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന സൂചന. വരാനിരിക്കുന്ന മണിക്കൂറുകളില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല. ഏഥാണ്ട് യുദ്ധത്തിലേക്ക് കടക്കുകയാണ്. ആകാശങ്ങള്‍ വാഴുന്നതാരാണ് എന്നതാണ് ഈ യുദ്ധത്തിലെ മുന്‍കൈ. അത് ഇന്ത്യയ്ക്കാണ്. കാരണം, പാക്കിസ്ഥാനന്റെ ആകാശ ആക്രമണത്തെ നശിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍, പാക്കിസ്ഥാന്റെ ആകാശങ്ങള്‍ ഇന്ത്യ കീഴടക്കിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ സൗന്യത്തിന്റെ ആസ്ഥാനം കൂടിയ.ാണ് റാവല്‍പിണ്ടി. അവിടെയാണ് ഇന്ത്യന്‍ ഡൂയിസൈഡ് ഡ്രോണുകള്‍ ബോംബു വര്‍ഷിച്ചത്.
പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവരുടെ എംപി പൊട്ടിക്കരഞ്ഞു കൊണ്ടാണ് പറയുന്നത്. ഇന്ത്യ എല്ലാം നസിപ്പിക്കും. പാക്കിസ്ഥാനെ അള്ളാഹു രക്ഷിക്കട്ടെ എന്നാണ്. ഇത് കാട്ടുന്നത്, പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ മോങ്ങാന്‍ തുടങ്ങിയെന്നാണ്. ഭയവും ഞെട്ടലും കൊണ്ടാണ് ഈ മോങ്ങല്‍. കാരണം, തീവ്രവാദികളെ നിലയ്ക്കു നിര്‍ത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യ ചെയ്യും. തീവ്രവാദികള്‍ എവിടെയായിരുന്നാലും അവിടെ ചെന്ന് അവരെ വകവരുത്തുക തന്നെ ചെയ്യും. ലാഹോറില്‍ സ്‌ഫോടനം നടന്ന് മണിക്കൂറികള്‍ക്കകമാണ് കറാച്ചിയിലും സ്‌ഫോടനം ഉണ്ടായത്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറാച്ചിയിലെ ഷറാഫി ഗോതിലാണ് സ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സ്‌ഫോടനം നടന്നതെന്ന് പാകിസ്ഥാന്‍ സൈന്യം പ്രസ്താവിച്ചിട്ടുണ്ട്.12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം ആരോപിക്കുന്നത്. ലാഹോര്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ വെറും തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ ലാഹോറിലെ വാള്‍ട്ടണ്‍ റോഡ് മേഖലയിലാണ് തുടര്‍ച്ചയായി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങളാല്‍ മൂടിയ തെരുവുകളും ആളുകള്‍ പരിഭ്രാന്തിയില്‍ ഓടികൂടുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്ഫോടനമുണ്ടായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങുകയും, ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടുകയും ചെയ്തു.. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണ്.
തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്കാണ് പോകുന്നത്. അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ വെടിവയ്പ്പ് തുടരുകയാണ്. നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. എന്നാല്‍ പാക് പ്രകോപനത്തിന് തക്കതായ തിരിച്ചടി നല്‍കുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചുിട്ടുണ്ട്. മാത്രമല്ല, പാക്കിസ്ഥാനില്‍ നിന്നും തകര്‍ച്ചയുടെയും തീ ഗോളങ്ങളുടെയും വീഡിയോകളും, വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. തീവ്രവാദത്തെ വളര്‍ത്തിയ പാക്കിസ്ഥാന് ഇതിലും വലിയ ശിക്ഷ വേറെന്ത്.
CONTENT HIGH LIGHTS;Panic begins in Pakistan: Islamabad, Lahore and Karachi shocked by India’s sample fireworks; Pak MP laments in Parliament, “May Allah protect us!”; Operation Sindoor continues