Explainers

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

വളരെ ശ്രദ്ധയോടെ മാത്രമേ രാജ്യത്തെ നിലവിലുള്ള സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുകയാണ്. രാജ്യം ഒരു യുദ്ധമുഖത്താണ്. ഒരു രാജ്യത്തെ അകാരണമായി ആക്രമിക്കുന്നതല്ല, ഇന്ത്യന്‍ ജനതയ്ക്കു നേരെ ഭീകരാക്രണം നടത്തി കൊലചെയ്തതിനു മറുപടി നല്‍കുകയാണ്. അതും, ആ രാജ്യം വളര്‍ത്തുന്ന ഭീകരവാദികള്‍ക്ക് എതിരേയാണ് യുദ്ധം. എന്നാല്‍, ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ താല്‍പ്പര്യം കൂടി ആയതിനാല്‍ അവിടുത്തെ സൈന്യത്തിനും അതില്‍ ഇഠപെടേണ്ടി വരുന്നു. പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട ഇന്ത്യാക്കാരുടെ ചോരയ്ക്ക് പകരം ചോദിക്കുക മാത്രമാണ് സൈന്യം ചെയ്തത്.

പകരം ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രകോപനം ഉയര്‍ത്തി നിരന്തരം ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തുന്നത് ഏത് മര്യാദയുടെ ഭാഗമാണ്. അതിന് തിരിച്ചടി കൊടുത്തില്ലെങ്കില്‍ പാക്കിസ്ഥാന്‍ വീണ്ടും ഭീകരവാദവുമായി ഇന്ത്യന്‍ മണ്ണിലേക്ക് വരും. ഇനി അതുണ്ടാകാന്‍ പാടില്ല. ഇതോടു കൂടി പാക്കിസ്ഥാന എന്ന രാജ്യം ഭീകരവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിലനില്‍പ്പ് അവസാനിപ്പിക്കണം. അതിനാണ് ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതും, തുടരുന്നതും. ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ ഇനിയും പാക്കിസ്ഥാനെ തകര്‍ക്കുക തന്നെ ചെയ്യും. അത് രാജ്യ സംരക്ഷണമാണ്. സൈന്യത്തിന്റെ കടമയാണ്. രാജ്യ സ്‌നേഹവും, രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാവുക എന്നതാണ് ഉത്തമ പൗരന്റെ കടമ.

അതാണ് നിറവേറ്റേണ്ടത്. രാജ്യത്തിന്റെ ഓരോ പ്രവൃത്തിയിലും അഭിമാനം കൊള്ളുകയും, സധൈര്യം രാജ്യത്തിനു വേണ്ടി വീറോടെ നില്‍ക്കുകയും ചെയ്യേണ്ട സമയം. ഈ സമയത്ത് രാജ്യത്തിനെതിരേയോ, സൈന്യത്തിനെതിരേയോ, എന്തിന് രാഷ്ട്രീയമായ അഭിപ്രായം പറയുകയോ ചെയ്യുന്നത് ഉചിതമല്ല. പ്രത്യേകിച്ച് രാജ്യത്തിനകത്തെ മാധ്യമങ്ങള്‍. സ്വന്തം രാജ്യത്തിന്റെ സുരക്ഷയും, ബലവും, ആത്മാഭിമാനവുമാണ് അവിടെ ഉയര്‍ത്തിപ്പിടിക്കേണ്ടത്. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ എന്തും എഴുതി പിടിപ്പിക്കാമെന്നു കരുതുന്ന ചില കൂട്ടരുണ്ട്. അതായത്, ഇത് ജനാധിപത്യ രാജ്യമാണ്. പൊരന് സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നൊക്കെ പറയുന്നവര്‍.

അത്തരക്കാരുടെ പ്രൊഫൈലുകളില്‍ യുദ്ധം വേണ്ടായിരുന്നു. അനുചിതമായ സമയത്താണ് യുദ്ധം നടക്കുന്നത്. പഴയതു പോലെയല്ല, പാക്കിസ്ഥാന്‍. അണുവായുധം ഉള്ള രാജ്യമാണ്. കാശ്മീരില്‍ പാക്കിസ്ഥാന്‍ വെടിപൊട്ടിച്ചു. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ബോംബിട്ടു. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തു എന്നൊക്കെയുള്ള നിഷ്പക്ഷവും, പാക്കിസ്ഥാന് അനുകൂലവുമായ പോസ്റ്റുകളും വീഡിയോകളും(പഴയത്) പ്രത്യക്ഷപ്പെടുന്നുണ്ട്. മാത്രമല്ല, നേരത്തെ നടന്ന ആക്രമണങ്ങളുടെ വീഡിയോകള്‍ പോസ്റ്റു ചെയ്തിട്ട്, ഇപ്പോള്‍ നടന്നതാണെന്ന രീതിയില്‍ പ്രചാരണവും നടത്തുന്നു. ഇത്തരം പ്രൊഫൈലുകള്‍ കേന്ദ്രം നിരീക്ഷിക്കുകയാണ്. പ്രസ്ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യാജ വാര്‍ത്തകളും വ്യാജ വീഡിയോകളും കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ആര്‍മിയുടെ സോഷ്യല്‍ മീഡിയ നിരീക്ഷകരും ഇത് വീക്ഷിക്കുന്നുണ്ട്. രാജ്യത്തിന് എതിരേ ഇത്തരം വാര്‍ത്തകള്‍ ചെയ്യുന്നവര്‍ ഇന്ത്യയില്‍ ഇരുന്ന പാക്കിസ്ഥാനു വേണ്ടി പണിയെടുക്കുന്നവരാണെന്ന് നിസ്സംശയം പറയാം. അത്തരക്കാര്‍ രാജ്യ ദ്രോഹികള്‍ തന്നെയാണ്. പ്രത്യേകിച്ച് രണ്ടു രാജ്യങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍. ഇത്തരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിരോധിക്കുകയോ, പൂട്ടിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കാരണം, ഇന്ത്യന്‍ ജനതയോടും, സൈന്യത്തോടും യാതൊരു കൂറുമില്ലാത്ത ഇവര്‍ക്ക് എന്തിന് രാജ്യം സുരക്ഷ കൊടുക്കണം എന്നൊരു ചോദ്യമുണ്ട്. സോഷ്യല്‍ മീഡിയ വാര്‍ത്താ സൈറ്റുകളും സൂക്ഷിക്കണം.

ഓരോ വാക്കും ഓരോ വാര്‍ത്തകളും ഓരോ ഫോട്ടോയും വീഡിയോയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, മതേതരത്വത്തിനും, രാജ്യ സുരക്ഷയ്ക്കും ഭീഷണിയാകാതിരിക്കണം. വാര്‍ത്തകള്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ളതാകണം. യുദ്ധത്തില്‍ രാഷ്ട്രീയം കലര്‍ത്തി അവതരിപ്പിക്കാതിരിക്കണം. ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി വാര്‍ത്തകള്‍ ചെയ്്യണം. വാര്‍ത്തകള്‍ വളരെ കൃത്യതയോടും, വ്യക്തതയോടും പറയണം. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത, പാക്കിസ്ഥാന്‍ സൈന്യത്തിന് അനുകൂലമാകുന്ന വാര്‍ത്ത, തീവ്രവാദത്തിനെയും ഭീകരരെയും പിന്തുണയ്ക്കുന്ന വാര്‍ത്തകള്‍ ഒന്നും പ്രചരിപ്പിക്കാതിരിക്കുക. ഇതാണ് ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചെയ്യാനാകുന്ന കാര്യം.

സൈന്യവും, കേന്ദ്ര ഏജന്‍സികളും, ബന്ധപ്പെട്ട മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകള്‍ മാത്രമാണ് ഔദ്യോഗികം. മറ്റുള്ള വാര്‍ത്തകളെയും അതിന്റെ വിശ്വാസ്യതയെയും സംശയിക്കു തന്നെ വേണം. യുദ്ധവുമായി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തുന്നവരും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. മിതത്വവും, വിശ്വസനീയവുമായി മാത്രമേ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാവൂ എന്നതും മറന്നു പോകരുത്. മാത്രമല്ല, അപ്പോഴും സൈന്യത്തിന്റെ ഔദ്യോഗിക ഭാഗം കൂടി അറിയണം എന്ന ഉത്തരവാദിത്വം കാണിക്കുകയും വേണം.

CONTENT HIGH LIGHTS; India-Pakistan war: Those spreading fake news and videos will be caught; Beware of those campaigning against the country on social media; Center to monitor fake news and its creators

Latest News