പഹല്‍ഗാം ഭീകരാതക്രമണത്തിന്റെ മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം സൃഷിടിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പാക്ക് പ്രകോപനങ്ങള്‍ക്കെല്ലാം കൃത്യമായ പ്രതിരോധനം നടത്തി, തിരിച്ചടിക്കാനും ഇന്ത്യന്‍ സൈന്യം കരുതലോടെ ഇരിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ രാജ്യവും സൈന്യവും ഭരണകൂടവും ജനങ്ങളും സന്നദ്ധവുമാണ്. ഇതിനിടയിലാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിലുള്ള സിനിമാ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പുര കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന സ്വഭാവമാണ് കാട്ടിയിരിക്കുന്നതെന്ന് ആരാധകര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
എങ്കിലും, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ടൈറ്റില്‍ പോലും സിനിമാക്കാര്‍ക്ക് കൂടുതല്‍ ആവേശവും രാജ്യ സ്‌നേഹം കാണിക്കാനുതകുന്ന സിനിമയും ആക്കാനുള്ള വ്യഗ്രതയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ഉത്തം നിധിന്‍ കൂട്ടുകെട്ടാണ് ഡയറക്ടര്‍. പ്രൊഡ്യൂസര്‍ ലിക്കി വിക്കി വഗ്നാനി ഫിലിംസ് ദി കണ്ടന്റ് എഞ്ചിനീയര്‍ ആണ്. ഇന്ത്യയുടെ കരുത്തുറ്റ ആക്രണത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമയെന്നും അണിയറ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിക്കുന്നു. പോസ്റ്റര്‍ ഇതുവരെ അറലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്ററില്‍ മിലിട്ടറി യൂണിഫോം ധരിച്ച് റൈഫിള്‍ പിടിച്ചുകൊണ്ട് തിരിഞ്ഞു നില്‍ക്കുന്ന ഒരു വനിതാ പട്ടാളക്കാരി തന്റെ നെറ്റിയില്‍ സിന്ദൂരം ഇടുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. അവര്‍ക്കു ചുറ്റും തീയും, മുള്ളുവേലികളും, യുദ്ധവിമാനങ്ങളും, പീരങ്കികളും നിറഞ്ഞ ഒരു തീക്ഷ്ണമായ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. ”ഓപ്പറേഷന്‍ സിന്ദൂര്‍” എന്ന തലക്കെട്ടും ത്രിവര്‍ണ്ണ നിറത്തിലുള്ള ”ഭാരത് മാതാ കീ ജയ്” എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്. ഉത്തം മഹേശ്വരിയും നിതിന്‍ കുമാര്‍ ഗുപ്തയും ചേര്‍ന്നാണ് ഈ ചിത്രം
സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം യുദ്ധസമാന സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിനിമാ പ്രഖ്യാപനം നടത്തിയ സമയം അനുചിതമായിപ്പോയെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്ത്യന്‍ സൈന്യം നടത്തുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ ആശങ്കാജനകമായ സാഹചര്യത്തിലും അത്
മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. എന്നാല്‍, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സിനിമയുടെ ടൈറ്റില്‍ലാക്കാന്‍ നിരവധി പേര്‍ രംഗത്തുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ടൈറ്റിലിനായി അപേക്ഷ നല്‍കിയത് 15 ബോളിവുഡ് കമ്പനികളാണ്. ഇക്കാര്യം ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എന്‍ തിവാരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ടൈറ്റിലിനായി 15
കമ്പനികളും നിര്‍മാതാക്കളും അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ ടൈറ്റിലില്‍ സിനിമ നിര്‍മ്മിച്ചാലും ഇല്ലെങ്കിലും പേര് രജിസ്റ്റര്‍ ചെയ്ത് വെക്കാറുണ്ടെന്ന് ബോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. ഉറി, വാര്‍, ഫൈറ്റര്‍ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തോടെ ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടെന്ന്
തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ മത്സരം ആരംഭിച്ചത്. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് രാം സേതു, ഊഞ്ചയ്, ഗുഡ് ലക്ക് സേതു തുടങ്ങിയ സിനിമകളുടെ
നിര്‍മ്മാതാക്കളായ മഹാവീര്‍ ജെയിന്‍ ഫിലിംസാണ് ഈ ടൈറ്റിലിനായി ആദ്യം അപേക്ഷ സമര്‍പ്പിച്ചത്. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, 72 ഹൂറേന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ അശോക് പണ്ഡിറ്റ്, ഇന്ത്യ ലോക്ക്ഡൗണ്‍, ബബ്ലി ബൗണ്‍സര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച മാധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയരും ടി സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ നിര്‍മ്മാണക്കമ്പനികളും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ടൈറ്റിലിനായി രംഗത്തുണ്ട്. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടെയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ,
‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ നടത്തിയ തിരിച്ചടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.05നായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറും കൊടും തീവ്രവാദി മസൂദ്
അസറിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാനായി നിരവധി ബോളിവുഡ് ചലച്ചിത്ര നിര്‍മാണ സ്റ്റുഡിയോകള്‍ തിരക്കുകൂട്ടിയത്. ഇപ്പോഴിതാ ഇതിനിടയില്‍ നിക്കി, വിക്കി ഭഗ്‌നാനി എന്നിവര്‍ ചേര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ടൈറ്റിലിന്റെ പേരില്‍ ഇനി സിനിമാ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലെന്താണെന്ന് കണ്ടു തന്നെ അറിയണം.
CONTENT HIGH LIGHTS; War and cinema?: The first poster of the movie “Operation Sindoor” has been released?; The poster shows a female soldier carrying a gun and applying vermilion on the battlefield; Fans criticize it as if it is like burning a beedi when a house is burning