Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആരാണ് ?: അദ്ദേഹം രാജ്യദ്രോഹിയോ ? തികഞ്ഞ ദേശ സ്‌നേഹിയോ ?; സൈബര്‍ ലോകം അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചതെന്തിന് ?; സത്യമെന്താണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2025, 04:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാജ്യം യുദ്ധസമാന നീക്കങ്ങളില്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിലും, പരിഭ്രാന്തി പരത്താതിരിക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തിയ ഉന്നത ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ വിക്രം മിസ്രി. അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടു വനിതാ ഉദ്യോഗസ്ഥരും ആക്രമണ പ്രത്യാക്രമണ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ എത്തിയിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനം മിസ്രി നടത്തിയതോടെയാണ് അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്.

അതുവരെ ഇന്ത്യന്‍ സൈന്യത്തിന്റെയും രാജ്യത്തിന്റെയും നിലപാട് പറഞ്ഞിരുന്ന മിസ്രി പൊടുന്നനെ രാജ്യദ്രോഹിയും ഒറ്റുകാരനുമൊക്കെയായി മറി. അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. എന്നാല്‍, അദ്ദേഹത്തിനെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ നല്ലതിനായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച്, രാജ്യത്തെ അഭിസംബോധന ചെയ്ത് യുദ്ധ വിവരങ്ങള്‍ പങ്കുവെച്ചിരുന്ന കറകളഞ്ഞ ഉദ്യോഗ്‌സഥന്‍ കൂടിയാണ് വിക്രം മിസ്രിയെന്ന് നിസ്സംശയം പറയാനാകും. സൈൂറിടങ്ങളില്‍ പ്രഹരമേല്‍ക്കുകയും, ഇ്ത്യന്‍ മുഖമായി കഴിഞ്ഞ നാളുകളില്‍ വാര്‍ത്തായിടങ്ങളില്‍ നിറയുകയും മിസ്രിയെ കുറിച്ചായിരുന്നു പിന്നീട് ലോകം തിരഞ്ഞത്. ആരാണ് വിക്രം മിസ്രി. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണ്. അദ്ദേഹം ഒറ്റുകാരനാണോ. അതോ, തികഞ്ഞ ദേശ സ്‌നേഹിയോ.

ഇന്ത്യ -പാക് സംഘര്‍ഷത്തിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം യാതൊരു പരിഭ്രാന്തിയും വരുത്താതെ കൃത്യമായി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സര്‍ക്കാര്‍ മുഖമായി കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരോടൊപ്പം ഇന്ത്യയുടെ നീക്കങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത് വിക്രം മിസ്രിയായിരുന്നു.

  • ആരാണ് വിക്രം മിസ്രി ?

1964 നവംബര്‍ 7 ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു കശ്മീരി ഹിന്ദു കുടുംബത്തിലാണ് മിസ്രി ജനിച്ചത് . മിസ്രി ശ്രീനഗറിലെ ബേണ്‍ ഹാള്‍ സ്‌കൂളിലും ഡിഎവി സ്‌കൂളിലും ജമ്മു ഡിവിഷനിലെ ഉദംപൂരിലെ കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലും പഠിച്ചു . പിന്നീട്, ഡല്‍ഹി സര്‍വകലാശാലയിലെ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി . ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള എക്‌സ്എല്‍ആര്‍ഐ – സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിഎയും പൂര്‍ത്തിയാക്കി. സ്പെയിനിലെയും മ്യാന്‍മറിലെയും ഇന്ത്യയുടെ അംബാസിഡറായിരുന്ന മിസ്രി 2019 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ ചൈനയിലെ അംബാസഡറായിരുന്നു. 2020-2021 ലെ ചൈന-ഇന്ത്യ സംഘര്‍ഷങ്ങളുടെ സമയമായിരുന്നു അത്.

കൂടാതെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലിയു ജിയാന്‍ചാവോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ മിസ്രി നടത്തിയിട്ടുണ്ട്. 2022 ജനുവരി 1 മുതല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍എസ്എ) ആയി അദ്ദേഹത്തെ നിയമിച്ചു. കൂടാതെ, അവിടെ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പ്രാദേശിക നയതന്ത്രത്തില്‍, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് , 2024 ജൂണ്‍ 28ന്, വിനയ് മോഹന്‍ ക്വാത്രയുടെ പിന്‍ഗാമിയായി മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചതോടെയാണ് മിശ്രിയുടെ നയതന്ത്ര യാത്ര ആരംഭിച്ചത്. തന്റെ കരിയറില്‍ ഉടനീളം സങ്കീര്‍ണ്ണമായ ഭൂരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍, ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും, ആഗോള പങ്കാളികളുമായി ഇടപഴകുന്നതിലും, വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിലും മിസ്രി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നയതന്ത്ര ജീവിതത്തിലുടനീളം മിസ്രി വിവിധ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ബ്രസ്സല്‍സ്, ടുണീസ്, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം, ശ്രീലങ്കയില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും മ്യൂണിക്കില്‍ കോണ്‍സല്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി ഭാഷകളില്‍ പ്രാവീണ്യമുള്ള മിസ്രിക്ക്, ഫ്രഞ്ച് ഭാഷയിലും പ്രാവീണ്യമുള്ളതിനാല്‍, ആസ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുഎസ്എയുടെ ഇന്ത്യ ലീഡര്‍ഷിപ്പ് ഇനിഷ്യേറ്റീവിന്റെ ഫെലോ കൂടിയാണ് അദ്ദേഹം. പൊതുസേവനത്തോടുള്ള ആഴമായ പ്രതിബദ്ധതയും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും പ്രതിഫലിപ്പിക്കുന്നതാണ് വിക്രം മിശ്രിയുടെ കരിയര്‍, ഇത് അദ്ദേഹത്തെ ഇന്ത്യയുടെ നയതന്ത്ര സമൂഹത്തിലെ ഒരു പ്രധാന വ്യക്തിയാക്കി മാറ്റുന്നുമുണ്ട്.

ReadAlso:

“മാടമ്പി” കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തിയോ ആ ചോദ്യം ?: “ഇടതു” ജന്‍മി തമ്പ്രാക്കള്‍ക്കും, ബി.ജെ.പി ഉന്നതകുലജാതര്‍ക്കും കൊണ്ടിട്ടുണ്ടോ ?; കൊടിക്കുന്നില്‍ സുരേഷിന്റെ പ്രഹരത്തില്‍ മുറിവേറ്റത് ആര്‍ക്കൊക്കെ ?; വേടന്റെ പാട്ടുപോലെ കലഹിക്കുമോ സുരേഷിന്റെ ചോദ്യം ? (എക്‌സ്‌ക്ലൂസിവ്)

എന്താണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ?: ശത്രുവിന്റെ ശത്രു ഇന്ത്യയ്ക്കു മിത്രം ?; ഭീകരവാദ താവളമായ പാക്കിസ്ഥാന്റെ തലവേദനയാണ് ബി.എല്‍.എ.

ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാന്‍ 10 ഉപഗ്രഹങ്ങള്‍?: കാര്‍ട്ടോസാറ്റ്, റിസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ് എന്നീ സീരിസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു; ഇനിയും 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ISRO ചെയര്‍മാന്‍ വി. നാരായണന്‍

“ഗാസ” ഏറ്റെടുക്കാന്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് “കാശ്മീര്‍” വേണമെന്നു പറയുമോ ?: സംശയം ദൂരീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം; ജോണ്‍ബ്രിട്ടാസ് എം.പി

യുദ്ധം അവസാനിച്ചോ, സത്യമെന്ത് ?: പാക്കിസ്ഥാന്‍ നടത്തുന്ന യുദ്ധം എങ്ങനെ ?; ഭീകരവാദമില്ലാതെ പാക്കിസ്ഥാന്‍ ഇല്ല ?; പ്രതിരോധത്തെയും പ്രത്യാക്രമണത്തെയും യുദ്ധമായി കാണുന്നതാര് ?

2022 ജനുവരി മുതല്‍ 2024 ജൂലൈ വരെ ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം 2024 ജുലൈയിലാണ് ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി സേവനത്തിലേറുന്നത്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ്, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍ എന്നീ മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആളുകൂടിയാണ് അദ്ദേഹം.

  • മിസ്രിക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടായത് എന്തിന് ?

ഇന്ത്യ-പാക്ക് സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിനു മുന്നില്‍നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു. വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍പ്പെടെ മാധ്യമങ്ങളോടു വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം വിമര്‍ശിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാന്‍ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിട്ടത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയില്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.

സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണു മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 1989 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

CONTENT HIGH LIGHTS; Who is Foreign Secretary Vikram Misri?: Is he a traitor? A true patriot?; Why did the cyber world attack him and his family?; What is the truth?

Tags: CYBER ATTACK VIKRAM MISRIഅദ്ദേഹം രാജ്യദ്രോഹിയോ ? തികഞ്ഞ ദേശ സ്‌നേഹിയോ ?സൈബര്‍ ലോകം അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിച്ചതെന്തിന് ?; സത്യമെന്താണ് ?Terrorist AttackANWESHANAM NEWSpahalgam attackOPARATION SINDHOORവിദേശകാര്യ സെക്രട്ടറി വിക്രം മിർസിWHO IS VIKRAM MISRIINDIAN FORIGN SECRATARY

Latest News

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു; വിജയ ശതമാനത്തില്‍ വര്‍ദ്ധനവ്

മേരാ യുവ ഭാരത് സിവില്‍ ഡിഫെന്‍സ് വോളന്റീര്‍മാരെ തെരെഞ്ഞടുക്കുന്നു: പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിരഘട്ടങ്ങള്‍, അപ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നിവ നേരിടാന്‍ വോളണ്ടിയര്‍ സേനയെ കെട്ടിപ്പടുക്കുക ലക്ഷ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.