രാജ്യം യുദ്ധസമാന നീക്കങ്ങളില്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിലും, പരിഭ്രാന്തി പരത്താതിരിക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തിയ ഉന്നത ഉദ്യോഗസ്ഥനാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ വിക്രം മിസ്രി. അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടു വനിതാ ഉദ്യോഗസ്ഥരും ആക്രമണ പ്രത്യാക്രമണ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ എത്തിയിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനം മിസ്രി നടത്തിയതോടെയാണ് അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്.
അതുവരെ ഇന്ത്യന്‍ സൈന്യത്തിന്റെയും രാജ്യത്തിന്റെയും നിലപാട് പറഞ്ഞിരുന്ന മിസ്രി പൊടുന്നനെ രാജ്യദ്രോഹിയും ഒറ്റുകാരനുമൊക്കെയായി മറി. അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. എന്നാല്‍, അദ്ദേഹത്തിനെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ നല്ലതിനായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച്, രാജ്യത്തെ അഭിസംബോധന ചെയ്ത് യുദ്ധ വിവരങ്ങള്‍ പങ്കുവെച്ചിരുന്ന കറകളഞ്ഞ ഉദ്യോഗ്‌സഥന്‍ കൂടിയാണ് വിക്രം മിസ്രിയെന്ന് നിസ്സംശയം പറയാനാകും. സൈൂറിടങ്ങളില്‍ പ്രഹരമേല്‍ക്കുകയും, ഇ്ത്യന്‍ മുഖമായി കഴിഞ്ഞ നാളുകളില്‍ വാര്‍ത്തായിടങ്ങളില്‍ നിറയുകയും മിസ്രിയെ കുറിച്ചായിരുന്നു പിന്നീട് ലോകം തിരഞ്ഞത്. ആരാണ് വിക്രം മിസ്രി. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണ്. അദ്ദേഹം ഒറ്റുകാരനാണോ. അതോ, തികഞ്ഞ ദേശ സ്‌നേഹിയോ.
ഇന്ത്യ -പാക് സംഘര്‍ഷത്തിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം യാതൊരു പരിഭ്രാന്തിയും വരുത്താതെ കൃത്യമായി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സര്‍ക്കാര്‍ മുഖമായി കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരോടൊപ്പം ഇന്ത്യയുടെ നീക്കങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത് വിക്രം മിസ്രിയായിരുന്നു.
1964 നവംബര്‍ 7 ന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു കശ്മീരി ഹിന്ദു കുടുംബത്തിലാണ് മിസ്രി ജനിച്ചത് . മിസ്രി ശ്രീനഗറിലെ ബേണ്‍ ഹാള്‍ സ്‌കൂളിലും ഡിഎവി സ്‌കൂളിലും ജമ്മു ഡിവിഷനിലെ ഉദംപൂരിലെ കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലും പഠിച്ചു . പിന്നീട്, ഡല്‍ഹി സര്‍വകലാശാലയിലെ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി . ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള എക്‌സ്എല്‍ആര്‍ഐ – സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിഎയും പൂര്‍ത്തിയാക്കി. സ്പെയിനിലെയും മ്യാന്‍മറിലെയും ഇന്ത്യയുടെ അംബാസിഡറായിരുന്ന മിസ്രി 2019 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ ചൈനയിലെ അംബാസഡറായിരുന്നു. 2020-2021 ലെ ചൈന-ഇന്ത്യ സംഘര്‍ഷങ്ങളുടെ സമയമായിരുന്നു അത്.
കൂടാതെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലിയു ജിയാന്‍ചാവോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ മിസ്രി നടത്തിയിട്ടുണ്ട്. 2022 ജനുവരി 1 മുതല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍എസ്എ) ആയി അദ്ദേഹത്തെ നിയമിച്ചു. കൂടാതെ, അവിടെ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പ്രാദേശിക നയതന്ത്രത്തില്‍, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് , 2024 ജൂണ്‍ 28ന്, വിനയ് മോഹന്‍ ക്വാത്രയുടെ പിന്‍ഗാമിയായി മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചതോടെയാണ് മിശ്രിയുടെ നയതന്ത്ര യാത്ര ആരംഭിച്ചത്. തന്റെ കരിയറില്‍ ഉടനീളം സങ്കീര്‍ണ്ണമായ ഭൂരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍, ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും നടപ്പിലാക്കുന്നതിലും, ആഗോള പങ്കാളികളുമായി ഇടപഴകുന്നതിലും, വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിലും മിസ്രി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നയതന്ത്ര ജീവിതത്തിലുടനീളം മിസ്രി വിവിധ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ബ്രസ്സല്‍സ്, ടുണീസ്, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം, ശ്രീലങ്കയില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും മ്യൂണിക്കില്‍ കോണ്‍സല്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി ഭാഷകളില്‍ പ്രാവീണ്യമുള്ള മിസ്രിക്ക്, ഫ്രഞ്ച് ഭാഷയിലും പ്രാവീണ്യമുള്ളതിനാല്‍, ആസ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുഎസ്എയുടെ ഇന്ത്യ ലീഡര്‍ഷിപ്പ് ഇനിഷ്യേറ്റീവിന്റെ ഫെലോ കൂടിയാണ് അദ്ദേഹം. പൊതുസേവനത്തോടുള്ള ആഴമായ പ്രതിബദ്ധതയും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും പ്രതിഫലിപ്പിക്കുന്നതാണ് വിക്രം മിശ്രിയുടെ കരിയര്‍, ഇത് അദ്ദേഹത്തെ ഇന്ത്യയുടെ നയതന്ത്ര സമൂഹത്തിലെ ഒരു പ്രധാന വ്യക്തിയാക്കി മാറ്റുന്നുമുണ്ട്.
2022 ജനുവരി മുതല്‍ 2024 ജൂലൈ വരെ ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം 2024 ജുലൈയിലാണ് ഇന്ത്യയുടെ 35-ാമത് വിദേശകാര്യ സെക്രട്ടറിയായി സേവനത്തിലേറുന്നത്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ്, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍ എന്നീ മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആളുകൂടിയാണ് അദ്ദേഹം.
ഇന്ത്യ-പാക്ക് സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിനു മുന്നില്‍നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു. വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍പ്പെടെ മാധ്യമങ്ങളോടു വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം വിമര്‍ശിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാന്‍ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിട്ടത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയില്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.
സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണു മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 1989 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS; Who is Foreign Secretary Vikram Misri?: Is he a traitor? A true patriot?; Why did the cyber world attack him and his family?; What is the truth?