പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിധവകളായ സ്ത്രീകളുടെ പ്രതികാരം തീര്‍ക്കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട് ഇന്ത്യന്‍ സൈന്യം. തീവ്രവാദികളുടെ ഭീകര താവളങ്ങളെല്ലാം എണ്ണം പറഞ്ഞ് തകര്‍ത്താണ് പകരം ചോദിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തോട് വിവരിക്കാന്‍ രാജ്യം നിയോഗിച്ചതും രണ്ടു വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ്. എന്നാല്‍, വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഓപ്പറേഷന്‍ സിന്ദൂറിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമം തുടങ്ങിക്കിഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല, ബി.ജെ.പി മധ്യപ്രദേശ് മന്ത്രി വിജേഷ് ഷായുടെ പ്രസ്താവന വലിയ രീതിയിലാണ് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരേ ശക്തമായ ഭാഷയില്‍ രാജ്യസഭാ എം.പി ജോണ്‍ബ്രിട്ടാസ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരവാദികളുടെ സഹോദരിയെക്കൊണ്ടു തന്നെ ഭീകരവാദികളെ ആക്രമിച്ചുവെന്നാണ് വിജേഷ് ഷായുടെ പ്രസ്താവന. എത്ര അപകടകരവും, വര്‍ഗീയവുമായ പ്രസ്താവനയാണ് അതെന്ന് കൃത്യമായി മനസ്സിലാകും. ഇവിടെ ഉയരുന്ന ചോദ്യം, ആരാണ് യഥാര്‍ഥ രാജ്യ സ്‌നേഹി എന്നും ആരാണ് യഥാര്‍ത്ഥ രാജ്യദ്രോഹി എന്നതുമാണ്. ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകള്‍ നിരന്തരം ഒരു പാറ്റേണില്‍ വിഷയങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് ജോണ്‍ ബ്രിട്ടാസ് പറയുന്നത്. അതിനായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
-
ജോണ്‍ ബ്രിട്ടാസ് എം.പിയുടെ വാക്കുകള്‍ ഇങ്ങനെ
ഇന്നലെ വിജേഷ് ഷാ ഈ പ്രസ്താവന നടത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും അണികളും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഒരു ഒറ്റപ്പെട്ട പ്രതികരണമല്ല. അദ്ദേഹത്തിന്റെ പ്രസംഗം ഉടനീളം ഇന്നലെ രാത്രി കേട്ടിരുന്നു. അദ്ദേഹ പറയുന്നത്, സോഫിയ ഖുറേഷി എന്നു പറയുന്ന ഭീകരരുടെ സഹോദരിയെ വെച്ചുതന്നെ ഞങ്ങള്‍ ഭീകരര്‍ക്ക് മറുപടി കൊടുത്തു എന്നു വിജേഷ് ഷാ പറയുമ്പോള്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കുകയാണ് നേതാക്കള്‍ ചെയ്യുന്നത്.
ബി.ജെ.പി എന്നുള്ള ഒരു പാര്‍ട്ടി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിഷത്തിന്റെ ഒരു ദൃഷ്ടാന്തമായിട്ടു വേണം അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണേണ്ടത്. ബി.ജെ.പിക്ക് എന്തെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. മാത്രമല്ല, അദ്ദേഹത്തിനെതിരേ കേസെടുക്കണം. സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. വിജേഷ് ഷായുടെ സ്ഥാനത്ത് ഒരു മുസ്ലീം നേതാവായിരുന്നു ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നുവെങ്കില്‍ യു.എ.പി.എ ചുമത്തി അദ്ദേഹത്തെ ജയിലില്‍ ഇടില്ലായിരുന്നോ. എന്തുകൊണ്ടാണ് ഒരു കേസുപോലുമെടുക്കുന്നില്ല.
അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ വേണ്ടി അനുവദിക്കുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വിക്രം മിശ്രി എന്നു പറഞ്ഞ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിക്കെതിരേ സംഘടകിതമായി സൈബര്‍ അറ്റാക്ക് നടത്തി. വ്യക്തി പരമായിട്ട് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി. ഈ സംഘടിത സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ മന്ത്രി ജയശങ്കര്‍ പോലും അദ്ദേഹത്തിന്റെ പിന്തുണയ്ക്കായിട്ട് പറഞ്ഞില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇതിനൊരു പാറ്റേണ്‍ ഉണ്ട്. അതായത്, കുറേ ദിവസങ്ങളായി ഈ വിഷയം മുന്‍നിര്‍ത്തി ബി.ജെ.പിയും ആര്‍.എസ്.എസ്സും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ധ്രുവീകരണത്തിന്റെ ഒരു പ്രത്യേക തലം.
പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട ആരതി, ഹിമാന്‍ഷി എന്ന രണ്ടു സ്ത്രീകളുടെ മതമൈത്രിക്കു വേണ്ടിയുള്ള ആഹ്വാനത്തിനെതിരേ സംഘ് പരിവാര്‍ ആള്‍ക്കാര്‍ അവര്‍ക്കെതിരേ നടത്തിയിട്ടുള്ള ആക്രമണം മുന്നിലുണ്ട്. ഇതൊക്കെ കേവലപരമായി ഒറ്റപ്പെട്ട സംഭവമായി കാണാനൊക്കില്ല. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ സൈബര്‍ അറ്റാക്കുകളുടെയും വിഷലിപ്തമായ പ്രചാരണത്തിന്റെയും ഉത്തരവാദികളായ ആള്‍ക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാവായ നിഷികാന്ത് ദുബെ പറഞ്ഞത്, സുപ്രീംകോടതി ഇവിടെ ആഭ്യന്തര സംഘടിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നു പറഞ്ഞു. അതിന് സുപ്രീം കോടതി പറഞ്ഞത് അസംബന്ധമാണെന്നാണ്.
നിഷികാന്ത് ദുബെയ്‌ക്കെതിരേ കേസെടുക്കേണ്ടതാണ്. ഒരു പ്രതികരണം ഒരു കേസ് നിഷികാന്ത് ദുബെക്കെതിരേ വന്നോ. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്സിന്റെ പ്രധാനപ്പെട്ട നേതാവ് നന്ദകുമാര്‍ സുപ്രീംകോടതിക്കെതിരേ പ്രസ്താവന ഇറക്കി. അതായത്, കാശ്മീര്‍ പ്രശ്‌നത്തിന്റെ കാരണക്കാരന്‍ സുപ്രീംകോടതിയാണെന്നു പോലും പറഞ്ഞുവെച്ചു. ഈ ഒരു പാറ്റേണ്‍ ഇവിടെ രാജ്യത്ത് സംജാതമാകുമ്പോള്‍, വിഷത്തിന്റെ ധ്രുവീകരണത്തിന്റെ ഇതുപോലുള്ള മലീമസമായിട്ടുള്ള ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായ നടപടി ഉണ്ടാകും.
അതല്ലെങ്കില്‍ ഈയൊരു വിഷലിപ്തമായ പ്രചാരണം, തങ്ങളുടെ അറിവോടു കൂടിയാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. ഇപ്പോള്‍ത്തന്നെ ഈ പറയുന്ന ഓപ്പറേഷന്‍ സീന്ദൂറിനെ മുന്‍ നിര്‍ത്തിയുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. എത്രയോ സംശയങ്ങള്‍ ഉയരുന്നുണ്ട്. മാത്രമല്ല, മുന്‍പ് കാര്‍ഗില്‍ യുദ്ധ സമയത്ത്, യുദ്ധം കഴിഞ്ഞ ശേഷം ഒരു ഇവാല്യുവേഷന്‍ സമിതിയെ അന്നത്തെ പ്രധാനമന്ത്രി അഠല്‍ ബിഹാരി വാജ്‌പേയ് നിയമിച്ചിരുന്നു. ആ ഇവാല്യുവേഷന്‍ സമിതിയുടെ റിപ്പോര്‍ട്ട്, അന്തസത്ത പാര്‍ലമെന്റില്‍ കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ഒന്നുമില്ല.
ഒരുപാട് സംശയങ്ങളും സന്ദേഹങ്ങളും ഉയരുന്നുണ്ട്. ഇന്ത്യന്‍ യുദ്ധ സാമഗ്രികള്‍ക്ക്, റഫാല്‍ യുദ്ധ വിമാനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ. ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അതുപോലെ പഹല്‍ഗാമിലെ സുരക്ഷ, ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദി ആരാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്, ഒരു ഭീകരന്‍പോലും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തില്ല, കാലു കുത്തിയാല്‍ പുരികത്തിന്റെ നെറുകയിലേക്ക് വെടിവെയ്ക്കാനറിയാമെന്നാണ് പറഞ്ഞത്.
എന്തചുകൊണ്ട് പഹല്‍ഗാമില്‍ 26 പേരെ അരുകൊല ചെയ്ത ഒരു തീവ്രവാദിയെപ്പോലും പിടിക്കാന്‍ അവര്‍ക്കു പറ്റിയിട്ടില്ല. ഇതൊക്കെ പാര്‍ലമെന്റില്‍ മറുപടി പറയേണ്ടതാണ്. മാത്രമല്ല, ഇതാദ്യമായി കാശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വത്ക്കരിക്കാന്‍ വേണ്ടിയിട്ട് ട്രമ്പിന്റെ കോര്‍ട്ടിലേക്ക് ഈ വിഷയം
തള്ളിയ നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയേണ്ട ഒരു ഘട്ടം കൂടിയായിരിക്കുകയാണ് എന്നും ജോണ്‍ബ്രിട്ടാസ് പറയുന്നു.
CONTENT HIGH LIGHTS; Who is a “patriot?” Who is a “traitor?”: Is Colonel Sophia Qureshi the sister of terrorists?; Or is she a Bharatiya Janata Party (BJP) who is ready to sacrifice her life for the country?; MP John Brittas lashes out at Minister Vijesh Shah