അമേരിക്കയ്ക്കു വേണ്ടി എന്തു കുതന്ത്രവും പയറ്റുന്ന പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രമ്പ്. അമേരിക്കയോടല്ലാതെ മറ്റൊരു രാജ്യത്തോടും ഒരു പ്രതിബദ്ധതയും അദ്ദേഹത്തിനില്ല. അതുകൊണ്ട്, ലോകത്തെവിടെ യുദ്ധമുണ്ടായാലും അതില്‍ ഇടപെട്ട് മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക തയ്യാറാകും. കാരണം, ആ യുദ്ധം എന്തിനു വേണ്ടിയാണ് നടക്കുന്നതെന്ന് മനസ്സിലാക്കി, ആ പൊതുവായ കാര്യത്തിന്റെ പ്രധാന അവകാശിയായി അമേരിക്ക മാറുകയായി. ആദ്യം അത് പറഞ്ഞുറപ്പിക്കുന്നു. പിന്നീട് അതിനു വേണ്ടി ചരടു വലിക്കുന്നു. ശേഷം അത് സ്വന്തമാക്കാനുള്ള പടയൊരുക്കം നടത്തുന്നു. ഇതാണ് അമേരിക്കയുടെ നിരന്തരമായ ഇടപെടലുകള്‍.
പശ്ചിമേഷ്യയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പലസ്തീന്‍ ഇസ്രയേല്‍ യുദ്ധം അവസാനിക്കാത്തതിനും കാരണം അമേരിക്കയുടെ ഇടപെടല്‍ തന്നെയെന്ന് വിശ്വസിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ഹമാസ് ഭീകരവാദികളെ ഇസ്രയേലിന് നശിപ്പിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പൊന്നും വേണ്ട. എന്നാല്‍, അമേരിക്കയുടെ ഉപാധി എന്തെന്നാല്‍, ഗാസയെ സ്വന്തമാക്കുക എന്നതാണ്. അതിന് ഇസ്രയേല്‍ സമ്മതം മൂളുകയും ചെയ്തു. മാത്രമല്ല, ടൊണാള്‍ഡ് ട്രമ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഗാസയുടെ പേര് ഗാസ സിറ്റിയെന്നാക്കി അതിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇതു കണ്ട് ലോകമാകെ ഞെട്ടി. ഹമാസിന്റെ തുരങ്കങ്ങളും, സംഭരണ ഇടവുമെല്ലാം ഗാസയാണ്. അവിടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിനിടയില്‍ ഇസ്രയേലിനെയും ഹമാസിനെയും ഒരുപോലെ ഒഴിപ്പിച്ച്, ഗാസയെ അമേരിക്കയുടെ സ്വന്തമാക്കുമ്പോള്‍ പ്രസ്‌നങ്ങള്‍ക്ക് അരുതി വരുത്താമെന്നാണ് അമേരിക്ക കരുതുന്നത്. അങ്ങനെയല്ലെങ്കില്‍, ഹമാസിനോട് അമേരിക്ക നേരിട്ട് യുദ്ധം ചെയ്യാമെന്നാണ് കരുതുന്നത്. ഇതിലൂടെ ഗാസയെ സ്വന്തമാക്കുക മാത്രമാണ് അമേരിക്കയുടെ ലക്ഷവും. ഇത് ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നിലപാടാണ്.
സമാന രീതിയിലാണ് ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിലും അമേരിക്കയുടെം ഇടപെടല്‍. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ യഥാര്‍ഥ കാരണം, കാശ്മീരാണ് എന്നു അമേരിക്കയ്ക്ക് വ്യക്തമായറിയാം. പാക്കിസ്ഥാന് കാശ്മീര്‍ വേണമെന്ന് ആവശ്യപ്പെട്ട് ഭീകരവാദം തുടങ്ങിയിട്ട് കാലം കുറേയായി. അതിന്റെ പേരിലാണ് അവസാനമായി പഹല്‍ഗാമിലും 26 പേരെ കൊലചെയ്തത്. അതിനുള്ള തിരിച്ചടി ശക്തമായി നല്‍കിയപ്പോള്‍ പാക്കിസ്ഥാന് മനസ്സിലായി, ഇന്ത്യ അടിച്ചാല്‍ നിര്‍ത്തില്ലെന്ന്. തചിരിച്ചടി ആക്രമണത്തിന്റെ മോഡിലേക്ക് തിരിഞ്ഞതോടെ ലോക ശക്തികള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു. എന്നാല്‍, അതൊന്നും ഇന്ത്യയ്ക്ക് പ്രശ്‌നമല്ലായിരുന്നു. പക്ഷെ അമേരിക്ക പാക്കിസ്താനോടോ,
ഇന്ത്യയോടൊ മധ്യസ്ഥത പറയാന്‍ വന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇന്ത്യ മൂന്നാമതൊരു മധ്യസ്ഥന്‍ വെടിനിര്‍ത്തലിന് ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പാക്കിസ്ഥാനാണോ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ടത് എന്നതാണ് അറിയേണ്ടത്. എന്തായാലും മധ്യസ്ഥനായി അമേരിക്ക വന്നുവെന്നതിലും, ഡൊണാള്‍ഡ് ട്രമ്പ് വ്യാപാരം ശക്തിപ്പെടുത്താമെന്നു പറഞ്ഞതുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആ വാദം വീണ്ടും വീണ്ടും ഉന്നയിച്ച് രണ്ടു രാജ്യങ്ങളെയും വിധേയത്വത്തിലെത്തിക്കാന്‍ ട്രമ്പ് ശ്രമിക്കുന്നുണ്ട്.
പാക്കിസ്ഥാന്‍ വിധേയത്വം അംഗീകരിച്ചേക്കാം. എന്നാല്‍ ഇന്ത്യ അതിനു വഴങ്ങുമോ എന്നതാണ് സംശയം. ഇന്ത്യ മുന്നണി ഇത് ഉന്നയിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന സത്യമാണോ എന്നതാണ് അറിയേണ്ടത്. എങ്കില്‍, അത് കാശമീരിനു വേണ്ടി ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അഞ്ചു തവണയാണ് ട്രമ്പ് ഇന്ത്യ-പാക്ക് പ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന് ഉറപ്പിച്ചു പറയുന്നത്. ഇതുകൂടി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ഉണ്ടായത് ഇന്ത്യയുടെ തീരുമാനത്തിലാണോ, അതോ അമേരിക്ക പറഞ്ഞിട്ടാണോ എന്ന സംശയം നിലനില്‍ക്കുകയാണ്. ഇവിടെ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അമേരിക്കയുടെ ദുഷ്ചിന്ത പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കണം. സൗദി സന്ദര്‍ശനത്തിന് ശേഷം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വച്ച് ഫോക്സ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രസ്താവന ആവര്‍ത്തിച്ചത്.
ഡൊണാള്‍ഡ് ട്രമ്പിന്റെ വാക്കുകള്‍ ഇങ്ങനെ
“ചൈനയുമായുള്ള അമേരിക്കയുടെ വാണിജ്യ കരാര്‍, ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ എന്നിങ്ങനെ അദ്ഭുതകരമായ ഒരാഴ്ചയല്ലേ കടന്നുപോയതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ‘ആണവ യുദ്ധത്തിന് സാധ്യത നിറഞ്ഞ ഒരു ഹ്രസ്വകാലം ഇതിനുമുമ്പൊരിക്കലും ഉണ്ടായതായി ഞാന്‍ കരുതുന്നില്ല. ഇന്ത്യക്കും പാക്കിസ്ഥാനും നല്ല നേതാക്കളുണ്ട്. ഇരുവരെയും എനിക്ക് നന്നായി അറിയാം. അതെ, അതുവളരെ പ്രധാനപ്പെട്ട പ്രക്രിയായിരുന്നു. ഞങ്ങള്‍ ഇന്ത്യയുടെയുടെയും പാക്കിസ്ഥാന്റെയും കാര്യത്തില്‍ ഇടപെട്ടു. അവിടെ സംഭവിച്ചുകൊണ്ടിരുന്നത് എനിക്ക് ഇഷ്ടമുളള കാര്യമായിരുന്നില്ല. വളരെയധികം ആണവായുധ ശേഖരമുള്ള രണ്ട് ആണവ രാജ്യങ്ങള്‍. വളരെ ഗൗരവമേറിയ സംഭവം.
അതുസംഭവിച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുമായിരുന്നു. അതുകൊണ്ട് പ്രശ്നത്തില്‍ ഇടപെടേണ്ടതായി വന്നു. ഞാന്‍ വെടിനിര്‍ത്തലിനായി നല്ല രീതിയില്‍ പ്രയത്നിച്ചു. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈസ് പ്രസിഡന്റെ ജെ.ഡി വാന്‍സും നന്നായി പരിശ്രമിച്ചു. ഞങ്ങള്‍ ഒരുടീമായി പ്രവര്‍ത്തിച്ചു. സമാധാനം പുന: സ്ഥാപിക്കുന്നതില്‍ ഇരു രാജ്യങ്ങളെയും വഴിക്കുകൊണ്ടുവരുന്നതിനായി ബോധ്യപ്പെടുത്താന്‍ എനിക്ക് സാധിച്ചു. നമുക്ക് വ്യാപാര കരാറുകള്‍ ഉണ്ടാക്കാമെന്ന് ഇരുകൂട്ടരോടും പറഞ്ഞു. ആണവായുധങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം വ്യാപാര കരാറുകള്‍ സൃഷ്ടിക്കാനാണ്”
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംഘര്‍ഷം തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയക്ക് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ട്രംപിന്റെ ആദ്യ പരാമര്‍ശം. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണെന്നും ചര്‍ച്ച നടന്നത് ഡി.ജി.എം.ഒ തലത്തില്‍ മാത്രമാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
“ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാല്‍, ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെയും തുടര്‍ന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കള്‍ തമ്മില്‍ വികസിച്ചു കൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകളില്‍ ഒന്നിലും വ്യാപാര വിഷയം ഉയര്‍ന്നുവന്നിരുന്നില്ല” എന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാകിസ്താന്‍ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളില്‍ മൗനം പാലിച്ചതില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതിനു തൊട്ടുമുന്നേ, തന്റെ ഇടപെടലിലൂടെയാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇഥാണ് സംശയങ്ങള്‍ക്ക് വഴി വെച്ചത്. കാശ്മീരില്‍ ട്രമ്പിനു കണ്ണുണ്ടോ എന്നൊരു സംശയവും ബലപ്പെടുന്നുണ്ട്.
CONTENT HIGH LIGHTS;Is “Kashmir City” like “Gaza City” Trump’s dream?: What is the ulterior motive behind his fifth claim that he mediated in the India-Pakistan war?; Is the India Front’s suspicions justified or misplaced?