Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചെങ്ങറ ഭൂസമരവും പുനരധിവാസ പാക്കേജും: വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരമോ?; അനുവദിച്ചഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കാന്‍ ഉത്തരവ്; എന്താണ് ചെങ്ങറ ഭൂസമരം ? അതിന്റെ രാഷ്ട്രീയേെമന്ത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2025, 01:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉത്തരവിട്ടു. പാക്കേജ് പ്രകാരം കാസര്‍കോട് ജില്ലയില്‍ അനുവദിച്ച ഭൂമി ഗുണഭോക്താക്കളുടെ സര്‍വ്വതോന്മുഖ വികസനം ലക്ഷ്യമിട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറിയിരുന്നു .ഈ ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കി ഗുണഭോക്താക്കള്‍ക്ക് നിലവിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കുന്നതിന് 2021 മെയ് 10ന് ഉത്തരവായിരുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ പെരിയ വില്ലേജ് സര്‍വേ നമ്പര്‍ 341/ഒന്നില്‍ ആണ് ഭൂമി അനുവദിച്ചത്.

പട്ടയം അനുവദിച്ച 63 പേരില്‍ പട്ടികജാതി വിഭാഗത്തിന് 0.50 ഏക്കര്‍ വീതവും മറ്റു വിഭാഗങ്ങള്‍ക്ക് 0.25 ഏക്കര്‍ വീതവും അനുവദിച്ച് പട്ടയം നല്‍കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിന് 0.08 ഏക്കര്‍ വീതം കിടപ്പാടത്തിനും 0.42 ഏക്കര്‍ വീതം കാര്‍ഷിക ആവശ്യത്തിനും ആണ് അനുവദിച്ചത് .മറ്റു വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് 0.08 ഏക്കര്‍ വീതം കിടപ്പാടത്തിനും 0.17 ഏക്കര്‍ വീതം കൃഷി ആവശ്യത്തിനും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിരുന്നു. ഇവിടെ പട്ടയം അനുവദിച്ചിട്ടുള്ള 63 ആളുകള്‍ക്ക് കിടപ്പാടത്തിനായുള്ള 0.08 ഏക്കര്‍ ഭൂമി മാത്രമേ നേരത്തെ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കിയിരുന്നുള്ളൂ.

എന്നാല്‍ പട്ടയത്തില്‍ പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ല. പട്ടയത്തില്‍ ഉള്‍പ്പെട്ട കൃഷിഭൂമി കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും ലഭിച്ചിരുന്നു. ഈ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ ഹൈക്കോടതിയും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ കമ്മീഷനും നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ പെരിയ വില്ലേജില്‍ പട്ടയം അനുവദിച്ച 63 പേരില്‍ 58 പേര്‍ക്ക് കൃഷിക്കായി നീക്കിവെച്ച ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തി ഫൈനല്‍ സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി.

ബാക്കിയുള്ള അഞ്ചുപേരില്‍ നാലുപേര്‍ മരണപ്പെട്ടതിനാല്‍ പട്ടയം കൈപ്പറ്റിയിട്ടില്ല. ഒരാള്‍ അസുഖം മൂലം കിടപ്പിലായതിനാല്‍ ഹാജരായിട്ടില്ല. 58 പേര്‍ക്ക് അനുവദിച്ച താമസസ്ഥലത്തിന്റെയും കൃഷിക്കായി മാറ്റി വെച്ച ഭൂമിയുടെയും പ്ലോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ പട്ടികയാണ് കലക്ടര്‍ അനുമതി നല്‍കി ഉത്തരവായത്. ഈ പ്ലോട്ടുകള്‍ അതിര്‍ത്തിനിര്‍ണയം നടത്തി നല്‍കിയിട്ടുണ്ട്. ചെങ്ങറ ഭൂസമരത്തിലെ ഗുണഭോക്താക്കള്‍ക്ക് പെരിയ വില്ലേജില്‍ പട്ടയം അനുവദിച്ചതില്‍ കൃഷിക്കായി കണ്ടെത്തിയ സര്‍വ്വേ നമ്പര്‍ 341 / ഒന്നില്‍ ഉള്‍പ്പെട്ട ഭൂമി ഭൂരിഭാഗവും കാഠിന്യമേറിയ ചെങ്കല്‍പ്പാറ പ്രദേശമായതിനാല്‍ കൃഷിക്കായി ഉപയോഗപ്പെടുത്താന്‍

സാധിക്കില്ലെന്ന് ഗുണഭോക്താക്കള്‍ അറിയിച്ചു. ഈ ഭൂമി കൃഷിഭൂമിയായി സ്വീകരിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറായിരുന്നില്ല. ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തി നല്‍കാതെ പട്ടയം അനുവദിച്ചത് സംബന്ധിച്ച പരാതികള്‍ ഗൗരവം നിറഞ്ഞതാണെന്ന് ബോധ്യപ്പെട്ടു. ജില്ലയില്‍ മറ്റൊരിടത്തും പ്രസ്തുത ആവശ്യത്തിനായി പതിച്ചു കൊടുക്കുന്നതിന് അന്യ കൈവശങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍ ഭൂമിയോ മിച്ചഭൂമിയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലഭ്യമായ ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തി നല്‍കുന്നതിന് ഗുണഭോക്താക്കള്‍ സമ്മതം അറിയിച്ചു.

ഈ പട്ടിക പ്രകാരം ഭൂമി അതിര്‍ത്തിനിര്‍ണയം നടത്തി സര്‍വേയും ഭൂരേഖയും വകുപ്പ് പ്ലോട്ടുകള്‍ റീസര്‍വ്വേ ചെയ്ത് നല്‍കി. ചെങ്ങറ ഗുണഭോക്താക്കള്‍ക്ക് പെരിയ വില്ലേജില്‍ അനുവദിച്ച പട്ടയം സംബന്ധിച്ച് വിഷയം സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയതാണ്. ഈ സാഹചര്യത്തിലാണ് ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട താമസ ഭൂമിയുടെയും കൃഷിഭൂമിയുടെയും പ്ലോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക ജില്ലാ കളക്ടര്‍ അംഗീകാരം നല്‍കി ഉത്തരവായത്. ഈ പട്ടികയില്‍ പറഞ്ഞ പ്ലോട്ടുനമ്പറുകള്‍ അതാത് പട്ടികയില്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് 15 ദിവസത്തിനകം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അനുവദിക്കേണ്ടതാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവില്‍ വ്യക്തമാക്കി.

  • എന്താണ് ചെങ്ങറ ഭൂസമരം ? അതിന്റെ രാഷ്ട്രീയമെന്ത് ?

2007ആഗസ്റ്റ് നാലിന് പുലര്‍ച്ചെ നാലോടുകൂടിയാണ് ഹാരിസണ്‍ മലയാളം കോര്‍പറേഷന്റെ കോന്നി അതുംമ്പുംകുളത്തെ ചെങ്ങറ എസ്റ്റേറ്റിലേക്ക് സമരക്കാര്‍ കയറുന്നത്. സംസ്ഥാനത്തെ ഇന്റലിജന്‌സ് വിഭാഗത്തിന് പോലും കണ്ടെത്താനാവാത്ത വിധത്തില്‍ അതീവ രഹസ്യമായാണ് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ 4000ലേറെ കുടുബങ്ങള്‍ ഹാരിസണ്‍ എസ്‌റ്റേറ്റ് സമരഭൂമി ആക്കിയത്. പിന്നീടുള്ള ഓരോ ദിവസവും പോരാട്ടത്തിന്റെയും സംഘര്‍ഷത്തിന്റെയും നാളുകളായിരുന്നു. കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിന് മുന്നില്‍ റബ്ബര്‍ മരങ്ങള്‍ക്ക് മുകളില്‍ കയറി കുരുക്കിട്ടും മണ്ണെണ്ണകുപ്പികളും തീപ്പെട്ടികളുമായി നിലയുറപ്പിച്ചുമൊക്കെ സമരക്കാര്‍ പ്രതിരോധം തീര്‍ത്തു.

ReadAlso:

പറഞ്ഞത് വിഴുങ്ങി മലക്കം മറിഞ്ഞ് ട്രമ്പ് ?: ഇന്ത്യ-പാക്ക് വെടിനിര്‍ത്തലില്‍ ഇടപെട്ടിട്ടില്ല; ട്രമ്പിന്റെ തകിടം മറിച്ചിലില്‍ ഇന്ത്യാ മുന്നണിയുടെ ചോദ്യമുനയൊടിഞ്ഞോ?; അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റാന്‍ കാരണമെന്ത് ?

പോസ്റ്റല്‍ ബോംബ് പൊട്ടിത്തെറിക്കുമോ ?: ജി. സുധാകരന്‍ വിപ്ലവ വഴി തിരഞ്ഞെടുത്തോ ?; വെളിപ്പെടുത്തല്‍ ഗൗരവമായി എടുത്തെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍; സംഭവിക്കാന്‍ പോകുന്നതെന്ത് ?; സുധാകരന്‍ പുറത്തേക്കോ ?

ബെയ്‌ലിന്‍ദാസ് സി.പി.എം സ്ഥാനാര്‍ഥി ആയിരുന്നോ ?: ജൂനിയര്‍ അഭിഭാഷകയ്ക്ക് കിട്ടാന്‍ പോകുന്ന നീതി എന്താകുമെന്ന് കുടുംബത്തിന് ആശങ്ക ?; ഒളിവില്‍ കഴിയുന്നതെവിടെ ?; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടോ ?

“ഗാസാസിറ്റി” പോലെ “കാശ്മീര്‍സിറ്റി” ട്രമ്പിന്റെ സ്വപ്‌നമോ ?: ഇന്ത്യ-പാക്ക് യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചത് താനെന്ന് അഞ്ചാം വട്ടവും അവകാശവാദം ഉന്നയിച്ചതിനു പിന്നിലെ ദുരുദ്ദേശം എന്ത് ?; ഇന്ത്യമുന്നണിയുടെ സംശയം സ്ഥാനത്തോ അസ്ഥാനത്തോ ?

ആരാണ് “രാജ്യസ്‌നേഹി ?” ആരാണ് “രാജ്യദ്രോഹി ?”: കേണല്‍ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയോ ?; അതോ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാനും തയ്യാറായി നില്‍ക്കുന്ന ഭാരതാംബയോ ?; മന്ത്രി വിജേഷ് ഷായെക്കെതിരേ പൊട്ടിത്തെറിച്ച് ജോണ്‍ബ്രിട്ടാസ് എം.പി

സമരക്കാരെ ചെങ്ങറയില്‍ നിന്ന് ഓഴിപ്പിക്കുന്നതിനായി 2007 ആഗസ്റ്റ് 13 ന് ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചു. ആഗസ്റ്റ് 24ന് ബലപ്രയോഗമോ രക്തച്ചൊരിച്ചിലോ ഇല്ലാതെ ഭരണഘടനയുടെ 21,19,64 വകുപ്പുകളെ പരിരക്ഷ ഉറപ്പാക്കി സമരക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി വിധിവന്നു. എന്നാല്‍ പിന്‍വാങ്ങാന്‍ തയ്യാറാവാത്ത സമരക്കാര്‍ ടാര്‍ പോളിന് ഷീറ്റുകള്‍ കൊണ്ട് കുടിലുകള്‍ കെട്ടി ചെങ്ങറയില്‍ തന്നെ കഴിച്ചുകൂട്ടി. കുടിവെള്ളമോ ആഹാരമോ ശൗചാലയ സൗകര്യങ്ങളോ ഇല്ലാതെ അതീവ ദുരിത പൂര്‍ണമായിരുന്നു അവരുടെ ജീവിതം. സി.ഐ.ടു.യുവിന്റെ നേതൃത്വത്തിലുള്ള ഉപരോധ സമരത്തെ തുടര്‍ന്ന് സമരഭൂമിയാകെ പട്ടിണിയിലായി.

പ്രതിസന്ധികള്‍ക്ക് നടുവിലും സമരം തുടര്‍ന്ന ചെങ്ങറക്കാര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി വിവിധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നു. സമരക്കാരെ ഒഴിപ്പിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെങ്കിലും ആ കടമ പിന്നീടങ്ങോട്ട് സി.പി.എമ്മും തൊഴിലാളി സംഘടനകളും ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ സമരത്തെ പിന്തുണച്ച സി.പി.ഐ പിന്നീട് നിലപാട് മാറി. കേരളത്തിലെ പ്രമുഖ ദലിത് രാഷ്ട്രീയ സംഘടനകളും തുടക്കം മുതല്‍ സമരത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ ആ എതിര്‍പ്പുകള്‍ക്കും ഉപരോധങ്ങള്‍ക്കും കള്ളക്കേസുകള്‍ക്കും മുന്നില്‍ തല കുനിക്കാന്‍ തയ്യാറാവാതിരുന്ന ചെങ്ങറ സമരഭൂമിയായി തന്നെ തുടര്‍ന്നു

  • ചെങ്ങറയുടെ അതിജീവനങ്ങള്‍

ഭൂപരിഷകരണാനന്തരം റോഡ്, തോട് പുറമ്പോക്കുകളിലേയ്ക്കും കോളനികളിലേയ്ക്കും ജീവിതം പറിച്ചുനട്ട ഭൂരഹിതരും ഭവനരഹിതരുമായ ആദിവാസി ദളിത് ജനതയുടെ മുന്‍കൈയ്യിലാണ് ഹാരിസണ്‍ മലയാളം വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായ കയ്യടക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയ തോട്ടംഭൂമികളില്‍ ഒന്നായിരുന്ന ചെങ്ങറയില്‍ സമരം ആരംഭിക്കുന്നത്. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജന വിമോചന സയുക്ത വേദി 300 കുടുംബങ്ങളുമായി ആരംഭിച്ച സമരം രണ്ട് മാസം കൊണ്ട് 7000 കുടുംബങ്ങളായി വികസിച്ചു. കേരളത്തിന്രെ അടിത്തട്ട് അത്രയേറെ സംഘര്‍ഷത്തില്‍ ആയിരുന്നു എന്ന് നാം മനസ്സിലാക്കണം. സമരം ആരംഭിച്ചതു മുതല്‍

സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി തുടങ്ങിയ സംഘടിത ട്രേഡ് യൂണിയനുകളും ഹാരിസണിന്രെ ആളുകളും എല്ലായിടത്തുമെന്ന പോലെ ‘നാട്ടുകാരും’ സമര പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രവര്‍ത്തകര്‍ക്ക് സമര ഭൂമിക്ക് പുറത്ത് പോകാന്‍ കഴിയാത്ത വിധം അവര്‍ ഉപരോധം തീര്‍ത്തു. എടുത്തുകഴിക്കാന്‍ നാമ്പില്ലായിരുന്ന ചെങ്ങറ റബ്ബര്‍ തോട്ടത്തില്‍ക്കിടന്ന് വിശന്നു കരഞ്ഞ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ പുറത്തു ഭക്ഷണവും തൊഴിലും തേടിപോയ രക്ഷിതാക്കളെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു. സമര ഭൂമിയിലേക്ക് അരിയും ഭക്ഷണ പദാര്‍ത്ഥങ്ങളും തുണിയുമായി എത്തിയ ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരെ തടയുകയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

സമരത്തിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നന്ദിഗ്രാം സമര നേതാവ് സ്വപന്‍ ഗാംഗുലിയെയും സാമൂഹികപ്രവര്‍ത്തകരെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹത്തിന് പത്തനംതിട്ടയില്‍ പത്രസമ്മേളനം വിളിച്ച് മടങ്ങേണ്ടി വന്നു. ഉപരോധം ശക്തമായി നീണ്ടപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് സീതത്തോടിന് അടുത്തുള്ള സ്ഥലങ്ങളില്‍ പോയാണ് സമര പ്രവര്‍ത്തകര്‍ അരിയുള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചത്. സമരം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും

ആദിവാസികളും ദളിതരും മുസ്‌ളീംങ്ങളും പിന്നോക്ക ജനങ്ങളും നടത്തുന്ന സമരം എന്തിനാണെന്നോ അവരുടെ ആവശ്യം എന്താണെന്നോ അന്വേഷിക്കാത്ത ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ‘വേറൊരാളുടെ ഭൂമി കയ്യടക്കാനുള്ള അടവാണ് ചെങ്ങറ ഭൂസമരമെന്നും വിദേശ ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്’ എന്നുമായിരുന്നു സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും ആക്ഷേപം. സമര പ്രവര്‍ത്തകര്‍ റബ്ബര്‍ കള്ളന്മാരാണെന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്തു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍.

ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമരപ്രവര്‍ത്തകരെ തോട്ടംഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ 2008 മാര്‍ച്ചില്‍ ഭരണകൂടം വന്‍ പോലീസ് സന്നാഹവുമായി സമരഭൂമിയിലെത്തുന്നത്. ഇത് വലിയതോതിലേക്കുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങി. ഒരു കൈയ്യില്‍ മണ്ണണ്ണ നിറച്ച കന്നാസും മറുകൈയില്‍ തീപ്പട്ടിയുമായി സ്ത്രീകളും കുട്ടികളും, കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ നിന്ന് ചാടി ഏതു നിമിഷവും ആത്മാഹൂതി ചെയ്യാന്‍ തയ്യാറായി പുരുഷന്മാരും നിന്നാണ് പോലീസ് അധിനിവേശത്തെ അവര്‍ പ്രതിരോധിച്ചത്.

‘ഒന്നെങ്കില്‍ ജീവിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ സ്വന്തം സമുദായത്തിനായി മരിക്കുക’ ഇതാണ് അന്നവര്‍ പ്രഖ്യാപിച്ചത്. ഇത് വലിയ തോതിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം സമരഭൂമിയില്‍ 1738 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. കേരളത്തിലെ 10 ജില്ലകളിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തി 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞു. 27 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയും 1.25 ലക്ഷം രൂപ വീട്പണിയുന്നതിനും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങള്‍ക്ക് അരയേക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപയും

അഞ്ച് സെന്ററില്‍മേല്‍ താഴെ ഭൂമിയുള്ള 573 കുടുംബങ്ങള്‍ക്ക് 10 മുതല്‍ 25 സെന്റ് ഭൂമിയും എഴുപത്തി അയ്യായിരം രൂപയും മരണപ്പെട്ട 12 പേര്‍ക്ക് സഹായം നല്‍കാമെന്നും സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന വ്യവസ്ഥയില്‍ 2009 ഒക്ടോബര്‍ അഞ്ചിന് സമരം ഭാഗികമായി ഒത്തുതീര്‍പ്പാക്കി.എന്നാല്‍ ഈ കരാറും അട്ടിമറിക്കപ്പെട്ടു. പട്ടയം ലഭിച്ചു എന്നല്ലാതെ വളരെ കുറച്ച് പേര്‍ക്കൊഴികെ ആര്‍ക്കും ഭൂമി ലഭിച്ചില്ല. ഭൂമി ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളിലും കാസര്‍ഗോട്ടെ തരിശ് നിലങ്ങളിലും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശത്തുമായിരുന്നു.

പട്ടയം കിട്ടി കബളിക്കപ്പെട്ടവര്‍ വീണ്ടും സംഘടിച്ചതിന്റെ അനന്തരഫലമായിരുന്നു അരിപ്പ ഭൂസമരവും, സെക്രട്ടറിയേറ്റിന് മുന്നിലെ ചെങ്ങറക്കാര്‍ നടത്തിയ സമരവും. ചെങ്ങറ സമരഭൂമിയില്‍ ബാക്കിയുണ്ടായിരുന്ന 593 കുടുംബങ്ങള്‍ സമരഭൂമി അരയേക്കര്‍ വീതം തുല്യമായി വീതിച്ചെടുക്കുകയും ആത്മാഭിമാന ജനതയായി അതിജീവിച്ച് വരികയും ചെയ്യുന്ന പത്താം വര്‍ഷത്തിലാണ് ഇപ്പോള്‍ സി പി എമ്മും അവരുടെ ട്രേഡ് യൂണിയനും സമരത്തെ അക്രമം നടത്തി തകര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് സമരഭൂമിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ സമര ഭൂമി വിട്ട് പോയിരുന്നു.

ളാഹയുടെ പുറത്താകലിന് ശേഷം ചെങ്ങറ സമരം ‘ചെങ്ങറ ഡെവലപ്‌മെന്റ് സൊസൈറ്റി’ എന്ന പേരിലാണ് സമരഭൂമിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. എന്നാല്‍ മുപ്പതോളം കുടുംബങ്ങള്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൊസൈറ്റിയുമായി ചേരാതെ പ്രത്യേകമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ തക്കം മുതലെടുത്തതുകൊണ്ടാണ് സമരത്തെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് സി പി എം ഈ മുപ്പത് കുടുംബങ്ങളുടെ ‘രക്ഷകരായി’ എത്തുന്നത്. തുടര്‍ന്ന് അവര്‍ ഈ കുടുംബങ്ങളുടെ പിന്തുണയില്‍ സമരഭൂമിക്കുള്ളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. ഈയൊരു ഘട്ടത്തിലാണ് ചെങ്ങറ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ചെങ്ങറ സമര ഭൂമി സന്ദര്‍ശിക്കുന്നതും പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, വീട്ട് നമ്പര്‍,കുട്ടികളുടെ പഠനത്തിന് ആവശ്യാമമായ ക്രമീകരണങ്ങള്‍, അംഗന്‍വാടി തുടങ്ങിയ അനുവദിച്ച് കിട്ടുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും, കളക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നത്. ഭാഗികമായി ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

ചെങ്ങറ സമരഭൂമിയില്‍ തൊണ്ണൂറ് ശതമാനവും ദലിതരാണ്.റേഷന്‍ കാര്‍ഡും വീട്ടുനമ്പരും ഇല്ലാത്തതുകൊണ്ട് സര്‍ക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നില്ല.തന്മൂലം ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ജനസാമാന്യത്തിനു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. കേരളത്തിലെ താമസക്കാരായി അംഗീകരിക്കാത്തതുകൊണ്ട് വൈദ്യുതിയും നിഷേധിക്കപ്പെട്ടിരുന്നു.വിളക്ക് കത്തിക്കാന്‍ റേഷന്‍ കടയില്‍ നിന്ന് മണ്ണണ്ണയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥ.

എന്തിന് പലര്‍ക്കും തിരിച്ചറിയാല്‍ കാര്‍ഡ് പോലും ഇല്ലായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യന്‍ പൗരനായി പോലും കേരള സര്‍ക്കാര്‍ ചെങ്ങറ നിവാസികളെ അംഗീകരിച്ചിരുന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കുന്നതിനു റേഷന്‍കാര്‍ഡ്, വീട്ടുനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭിക്കുക എന്നുള്ളത് സമരപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. സമരത്തെയും സമരപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെയും അദൃശ്യവല്‍ക്കരിച്ചുകൊണ്ട് സമരഭൂമിയിലെ മുപ്പതോളം സി പി ഐ എം അനുഭാവി കുടുംബങ്ങള്‍ സെപ്റ്റംമ്പര്‍ 24 ന് എല്‍ ഡി എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പ്രകടനം നടത്തുകയും സമരഭൂമിക്കുള്ളിലെ അഞ്ച് ശാഖകളിലും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെക്കുകയും ചെയ്തു.

പുറത്തു നിന്നുള്ള സി പി ഐ എം പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇത് സമരപ്രവര്‍ത്തകര്‍ ഒന്നടങ്കം എതിര്‍ക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സമര പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സമരഭൂമിയില്‍ എത്തിയ പൊലീസ് രണ്ട് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ഫ്‌ലെക്‌സുകള്‍ നീക്കാതിരുന്നതിനെ തുടര്‍ന്ന് സമരപ്രവര്‍ത്തകരായ സ്ത്രീകള്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. സമരം തുടങ്ങി ഇതുവരെയുള്ള പത്ത് വര്‍ഷക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ സമര ഭൂമിക്കുള്ളില്‍ നടന്നിരുന്നില്ല.

എന്ന് മാത്രമല്ല ഒരു തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളും സമരഭൂമിക്കുള്ളില്‍ അനുവദനീയം അല്ലായിരുന്നു. അത് മുഴുവന്‍ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ലംഘിക്കപ്പെട്ടു. ഇതാണ് അവിടുത്തെ വിഷങ്ങള്‍ അന്വേഷിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകുന്നത്. അധികാരവും പോലീസും സംഘടിത ശക്തിയും ഉപയോഗിച്ചുകൊണ്ട് സമരഭൂമിക്കുള്ളില്‍ സംഘര്‍ഷം സൃഷ്ടിച്ച് സമരത്തില്‍ പിളര്‍പ്പുണ്ടാക്കി തകര്‍ക്കുവാനുള്ള ഗൂഢനീക്കമാണ് സി പി ഐ എം ഇപ്പോള്‍ നടത്തുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ആറളം ആദിവാസി പുനരധിവാസ ഭൂമി സി പി ഐ എം തങ്ങളുടെ ശക്തി കേന്ദ്രമായി മാറ്റിയത്.

അരിപ്പ സമരഭൂമിയും ഇതേ രീതിയില്‍ തന്നെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ സി പി ഐ എമ്മിന്റെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ടൊരു സഭാവമല്ലെന്നും കേന്ദ്രീകൃതമായി നടക്കുന്ന നിക്കങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കാനുളള കാരണങ്ങളാണ്. ശബരിമലയുടെ പേര് പറഞ്ഞ് പുതിയ വിമാനത്താവളം പത്തനംതിട്ട ചെറുവള്ളി എസ്റ്റേറ്റില്‍ കൊണ്ടുവരുവാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.ഹാരിസണ്‍ കൈവശം വെച്ചിരുന്ന എണ്‍പത്തി ഏഴായിരുത്തത്തോളം ഏക്കര്‍ ഭൂമിയില്‍ കെ. പി. യോഹന്നാന് അനധികൃതമായി മറിച്ചുവിറ്റ 2263 ഏക്കര്‍ ( 3000 ഏക്കറിലധികം ഭൂമി യഥാര്‍ത്ഥത്തില്‍

കെ പി യോഹന്നാന്‍ ചെയര്‍മാനായുള്ള ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈയ്യടക്കി വെച്ചിട്ടുണ്ട് എന്നാണ് ആരോപണം) തോട്ടംഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസില്‍ നിന്നും തിരുവല്ല തഹസീല്‍ദാര്‍ മുഖേന ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്കുകയും ആര്‍.ഡി.ഒയുടെ നിര്‌ദ്ദേശപ്രകാരം 2008 ല്‍ പോക്കുവരവ് റദ്ദുചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം ജി രാജമാണിക്യം ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹാരിസണ്‍ മലയാളത്തിന്റെ കൈയ്യില്‍ നിന്ന് അനധികൃതമായി വാങ്ങിയ ഭൂമിയുള്‍പ്പടെ ഹാരിസണ്‍ മലയാളം

കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കാന്‍ 2015 മേയ് 28ന് ഉത്തരവിറക്കുന്നത്. ചുരുക്കത്തില്‍ ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമപ്രശ്‌നനങ്ങള്‍ സര്‍ക്കാരിന് മുന്‍പിലുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും നിയമപ്രശ്‌നവും ഉണ്ടാകുകയാണെങ്കില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്നത് അടുത്ത നിര്‍ദ്ധിഷ്ട പദ്ധതി പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ചെങ്ങറ തോട്ടം ഭൂമിയാണ്. അതിനുള്ള ഏകതടസ്സം ചെങ്ങറ സമരഭൂമി പ്രവര്‍ത്തകരാണ്. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷം സമരഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടാല്‍ പൊലീസിനെയും അധികാരത്തെയും കൂട്ടുപിടിച്ച് സമരക്കാരെ ഒഴിപ്പിക്കാം എന്ന ഗൂഢതന്ത്രമാണ് സര്‍ക്കാരിനുള്ളത്. അതിനാണ് ഇപ്പോള്‍ സമരഭൂമിയില്‍ നിരന്തരമായി പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

  • ചെങ്ങറയുടെ രാഷ്ട്രീയ പാഠങ്ങള്‍

ഭൂപരിഷ്‌കരണ നിയമത്തിന്റെ പൊള്ളത്തരങ്ങള്‍ വസ്തുതാപരമായി സ്ഥാപിച്ച ചെങ്ങറ സമരം ഭൂമി ഇന്നൊരു മാതൃകാ ഗ്രാമമാണ്. ഭൂമിയുടെ പുനര്‍വിതരണത്തിലൂടെ തുല്യമായ വിഭവഉടമസ്ഥതയും പങ്കാളിത്തവും അവര്‍ കൈവരിച്ചിരിക്കുന്നു. കൊളോണിയല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട തോട്ടംമേഖലകള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് യാതൊന്നും സംഭാവന ചെയ്യുന്നില്ലെന്ന് മാത്രമല്ല കേരളത്തിന്റെ എട്ട് ലക്ഷത്തിലധികം തോട്ടംഭൂമി സ്വകാര്യ കുത്തകളും വ്യക്തികളും കൈക്കലാക്കുകയും ചെയ്തു. ഇതില്‍ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ ഭൂമി ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും

നിയമവിരുദ്ധമായും കൈയ്യടക്കി വെച്ചിരിക്കുന്നുവെന്നും നിയമനിര്‍മണത്തിലൂടെ ഈ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും സമഗ്രമായ റിപ്പോര്‍ട്ട് റവന്യു സ്പെഷ്യല്‍ ഓഫീസര്‍ ഡോ. രാജമാണിക്യം 2015 ല്‍ നല്‍കി. സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ചര്‍ച്ചകള്‍ക്ക് മുഴുവന്‍ തുടക്കം കുറിച്ചത് ചെങ്ങറ സമരമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ പാരിസ്ഥിക മേഖലയില്‍ ഏകവിള തോട്ടങ്ങള്‍ ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിന്റെ പരിച്ഛേദമായ ചെങ്ങറ തോട്ടംഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ പ്രവര്‍ത്തകര്‍ മുറിച്ചു മാറ്റി. അവരവിടെ വാഴയും, ചേമ്പും, ചേനയും,കപ്പയും, ഇഞ്ചിയും നട്ടു. ഭക്ഷ്യ സ്വയംപര്യാപത അല്ലെങ്കില്‍ കൂടി ജീവിക്കുവാനാവശ്യമായ കാര്‍ഷിക വിളകള്‍ അവര്‍ വിളയിച്ചെടുത്തു. റബ്ബര്‍ തോട്ടങ്ങള്‍ ഉണ്ടാക്കിയ

പാരിസ്ഥിതിക അസുന്തലിതയില്‍ നിന്ന് ജൈവവൈവിധ്യമാര്‍ന്ന ഒരു ഭൂമി അവര്‍ വീണ്ടെടുത്തു. ആദിവാസികള്‍ ദളിതര്‍ തുടങ്ങിയ തദ്ദേശീയ ജനതയുടെ വിഭവാധികാരമാണ് ഭക്ഷ്യ സുരക്ഷയുടെയും പാരിസ്ഥിതിക കേരളത്തിന്റെയും നിലനില്‍പ് എന്ന് പുതിയൊരു രാഷ്ട്രീയ അവബോധം ചെങ്ങറ സൃഷ്ടിച്ചു. ഇതൊന്നും ചെങ്ങറ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് അവരുടെ കൊളോണിയല്‍ ഫ്യുഡല്‍ ബോധം കൊണ്ടും നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടുമാണ്. അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സങ്കുചിത്വവും പ്രതിസന്ധിയുമാണ് ഇതിലൂടെ വെളിവാകുന്നത്.

ആദിവാസി ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് എന്നും പ്രതിരോധം തീര്‍ത്തിട്ടുള്ളത് സാമൂഹിക പുരോഗതിയ്ക്കും, നീതിക്കും എതിരായി നിന്നിട്ടുള്ളവര്‍ ആണെന്ന് കാലം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് അത് ഫ്യുഡലിസ്റ്റുകളും ജാതി ഹിന്ദുക്കളും ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചെങ്ങറയില്‍ സി പി ഐ എമ്മുമാണെന്ന വ്യത്യാസം മാത്രമാണുള്ളത്. നീതിയുക്തമായ ഒരു സാമൂഹിക ക്രമത്തിനായി അടിസ്ഥാന ജനവിഭാവങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള രാഷ്ട്രീയത്തിനെതിരായി ഉയര്‍ന്നിട്ടുള്ള മുഴുവന്‍ പ്രതിരോധങ്ങളെയും പ്രതിസന്ധികളെയും അത് മറികടന്നിട്ടുണ്ടെന്നും ശക്തമായ സമരങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നീതിക്കായി ഉയരുന്ന ശബ്ദങ്ങള്‍, സമരങ്ങള്‍ നിങ്ങളെ ചരിത്രത്തില്‍ നിന്നും വലിച്ചെറിയുക തന്നെ ചെയ്യും.

CONTENT HIGH LIGHTS; Chengara land dispute and rehabilitation package: A permanent solution to the long-standing needs of the beneficiaries; Order to re-measure the allotted land, record the plot number and provide a revised sketch

Tags: അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കാന്‍ ഉത്തരവ്എന്താണ് ചെങ്ങറ ഭൂസമരം ?WHAT IS CHENGARA LAND STRIKEPRITESTANWESHANAM NEWSLAHA GOPALANpolice attackCHENGARA LAND STRIKESCST FAMILYHARISON RUBBER ESTATEചെങ്ങറ ഭൂസമരവും പുനരധിവാസ പാക്കേജുംഗുണഭോക്താക്കളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം

Latest News

അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് നിഷേധിച്ചതായി ടീം; അടുത്ത സീസണിൽ.. | Kerala Blasters

‘സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല’; 1989ലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി.ദേവദാസ്

കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

‘ആനകളെ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികളോട് പറയണം’: ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പോസ്റ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.