Explainers

“ധീരജിനെ കുത്തിയ കത്തി ഉണ്ടെങ്കില്‍ ഞങ്ങളെയും കൊന്നുതരൂ” ?: നിങ്ങള്‍ പറയുന്ന സ്ഥലത്തു വരാം ?; ജീവച്ഛവമായി കഴിയുന്ന മൂന്നു പേരുണ്ടിവിടെ ?; ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസിനോട് പറയുന്നതു കേട്ടോ ?

കണ്ണൂര്‍ മലപ്പട്ടത്ത് യൂത്തുകോണ്‍ഗ്രസ് മാര്‍ച്ചില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം ഇതാണ്. ‘ധീരജിനെ കുത്തിയ കത്തി ഞങ്ങള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, വേണ്ടി വന്നാല്‍, ആ കത്തി രാകിമിനുക്കി ഡി.വൈ.എഫ്.ഐയെ തീര്‍ത്തുകളയും’ എന്നാണ്. മലപ്പട്ടത്തെ യൂത്തുകോണ്‍ഗ്രസ് നേതാവിന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്തതിന്റെ പ്രതിഷേധമായാണ് ചൂളിയാടു നിന്നും മലപ്പട്ടത്തേക്ക് യൂത്തു കോണ്‍ഗ്രസ് ജാഥ സംഘടിപ്പിച്ചത്. ഈ ജാഥയില്‍ വിളിച്ച മുദ്രാവാക്യമാണ് പ്രകോപനപരമായി മാറിയതും. തുടര്‍ന്ന് സ്ഥലത്ത് സി.പി.എം യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

കണ്ണൂരില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പാര്‍ട്ടി കോളനികള്‍ പോലുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മലപ്പട്ടം എന്നതും പാര്‍ട്ടി കോളനിപോലെയാണ്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള സ്ഥലം. അവിടെ യൂത്തുകോണ്‍ഗ്രസിന്റെ ജാഥയ്ക്ക് എന്തു സംഭവിക്കുമെന്നത് സാധാരണഗതിയില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. അതാണ് അവിടെ നടന്നതും. എന്നാല്‍, പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലും, സംഘര്‍ഷത്തിലും, രക്തസാക്ഷികളായവരെ കുറിച്ചും, അവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെയും മുദ്രാവാക്യമായി വിളിക്കുന്നത് കേള്‍ക്കാറില്ലാത്താണ്. എന്നാല്‍, യൂത്തുകോണ്‍ഗ്രസ് ജാഥയില്‍ അത് കേട്ടു. ഇത്തരം മുദ്രാവാക്യങ്ങള്‍ അണികളില്‍ ആവേശം പടര്‍ത്തുമെന്നതു കൊണ്ടാണ് ഇത് ഉപയോഗിക്കുന്നത്.

എന്നാല്‍, നിരന്തരം വേദനയും, നഷ്ടവും, സാമൂഹികമായ ഉള്‍വലിയലും കരച്ചിലുമായി ജീവിക്കുന്ന ഒരു കുടുംബത്തിന് ഈ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നത് താങ്ങാവുന്നതിനും അപ്പുറത്താണ്. മരിക്കുമ്പോള്‍ രക്തസാക്ഷിയെന്നും, മരിക്കുന്നതിനു മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകനെന്നുമൊക്കെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അഭിമാനത്തോടെ പറയുന്ന ഇവര്‍ക്ക് ഒരു കുടംബമുണ്ട്. അവിടെ അച്ഛനും അമ്മയും സഹോദരിയും, മക്കളും ഭാര്യയുമൊക്കെയുണ്ട്. അതൊന്നും ആരും അറിയില്ല. ഇടുക്കിയില്‍ പഠിച്ചിരുന്ന ധീരജിനെ കൊലപ്പെടുത്തുമ്പോള്‍ കൊലയാളികള്‍ അറിഞ്ഞിരുന്നോ, ധീരജിന്റെ കുടുംബത്തിലും കാത്തിരിക്കുന്ന അമ്മയും അച്ഛനും അനുജനും ഉണ്ടെന്ന്.

ധീരജിന്റെ കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഇന്നും മകന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന കുടുംബത്തിനാണ് യൂത്തുകോണ്‍ഗ്രസിന്റെ മുദ്രാവാക്യം വേദന സമ്മാനിച്ചത്. മുദ്രാവാക്യത്തിലൂടെ മകന്റെ ക്രൂര കൊലപാതകത്തെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്ന് ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ പറയുന്നു. മകനെ കൊലപ്പെടുത്തിയ കത്തി കൈയ്യിലുണ്ടെങ്കില്‍ കുടുംബത്തില്‍ മൂന്നുപേര്‍ ജീവച്ഛവമായി ഇന്നും ജീവിക്കുന്നുണ്ട്. നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഞങ്ങള്‍ വാരം. ഞങ്ങളെയും കൂടി ഒന്ന് കൊന്നു തരുമോ എന്നാണ് ആ അച്ഛന്റെ അഭ്യര്‍ത്ഥന.

  • കൊല ചെയ്യപ്പെട്ട ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ

ഞങ്ങള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറത്താണ്. മൂന്നരവര്‍ഷം കൊണ്ട് ഞങ്ങള്‍ അനുഭവിക്കുന്ന വേദന, ദുഖം അതിനെ ഒന്നുകൂലി ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രകടനമാണ് അവര്‍ നടത്തിയത്. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ ഒഴുക്കിയിട്ടില്ല. അതിനിയും തേച്ചു മിനിക്കിയെടുത്താല്‍ മുച്ചപ്പണിയെടുക്കുന്ന സമയം കൊണ്ട് ഡി.വൈ.എഫ്.ഐയെയും പ്രസ്ഥാനത്തെയും തകര്‍ക്കുമെന്നാണ് അവര്‍ മുദ്രാവാക്യം വിളിച്ചത്. ഇതിനു മുമ്പ് ഇടുക്കിയിലെ ഒരു യൂത്തു കോണ്‍ഗ്രസ് നേതാവ് ധീരജിനെ കുത്തിയ കത്തി അയാളുകെ കൈയ്യില്‍ ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

ആദ്യം പറഞ്ഞത്, ധീരജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരല്ല എന്നായിരുന്നു. എന്നാല്‍, ഈ രണ്ട് ഭിപ്രായങ്ങളില്‍ നിന്നും, വെളിപ്പെടുത്തലില്‍ നിന്നും കൊല നടത്തിയത് അഴര്‍ തന്നയാണെന്ന് വ്യ.ക്തമായില്ലേ. സുധാകരന്‍ പറഞ്ഞതെന്താ. ഇരന്നുവാങ്ങിയ മരണമാണെന്ന്. ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായില്ലേ കോണ്‍ഗ്രസ്സുകാരാണ് ഇത് ചെയ്തതെന്നുള്ളത്. ഞങ്ങളെ എന്തിനാണ് ഇവര്‍ ഇങ്ങനെ കുത്തി കുത്തി നോവിക്കുന്നത്. ഞങ്ങള്‍ ഇവരോട് എന്തു തെറ്റാണ് ചെയ്തത്. ഒരു തെറ്റാണ് ഞാന്‍ ചെയ്തത്. 45 അധിക വര്‍ഷമായുള്ള എന്റെ

കോണ്‍ഗ്രസ് അനുഭാവ മനസ്സിനേറ്റ ഒരിക്കലും ഉണങ്ങാത്ത ഏറ്റവും വലിയ മുറിവാണ്, കോണ്‍ഗ്രസിനും ഇവിടെ സുധാകരനും വോട്ടു ചെയ്തതിനു എനിക്കു കിട്ടിയ പ്രതിഫലം. കത്തി കൈയ്യിലുണ്ട് എന്നാണ് പറയുന്നത്. ഇടുക്കിയിലുള്ള ആള്‍ പറയുന്നത് കത്തി കണ്ടുവെന്നാണ്. വേദന, അത് അനുഭവിക്കുന്നവര്‍ക്കു മാത്രമേ അറിയാനാകൂ. ഇവരുടെ പ്രകടനവും, അഭിപ്രായങ്ങളും ഞങ്ങലുടെ കുഞ്ഞിന്റെ ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സിലേക്ക് ഓടി വരുന്നത്. അത് ഞങ്ങളുടെ ഹൃദയത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. താങ്ങാവുന്നതിലും

അപ്പുറത്താണ് അഴര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ഈ കോണ്‍ഗ്രസ് കാണിക്കുന്നത്. അതും ഒരു കോണ്‍ഗ്രസ് അനുഭാവിയായ എന്നോട് കാണിക്കുന്നത് എന്നാണ് നേതൃത്വത്തോട് ചോദിക്കാനുള്ളത്. അവരുടെ കൈയ്യില്‍, അവര്‍ ഉണ്ടെന്നു പറയുന്ന കത്തികൊണ്ട്, അവര്‍ പറയുന്ന സ്ഥലത്ത് ഞങ്ങള്‍ ചെല്ലാം. അതുകൊണ്ട് ഇവിടെ ജീവച്ഛവമായി ജീവിക്കുന്ന മൂന്നു ജീവനുകളെ കൂടി അവര്‍ കുത്തിക്കൊല്ിലട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തോടു പറയാനുള്ളത്.

  • ധീരജിന്റെ കൊലപാതകം ?

ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിലെ SFI നേതാവായിരുന്ന ധീരജ് രാജേന്ദ്രനെ കോണ്‍ഗ്രസ് – KSU കാപാലികര്‍ കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 2022 ജനുവരി പത്തിന് ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നുവെന്നാണ് കേസ്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്ക് ശേഷം നിഖില്‍ പൈലിക്ക് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ആകെ എട്ട് പ്രതികളാണുള്ളത്. അതില്‍ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. കൊലപാതകം,

കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.

CONTENT HIGH LIGHTS; “If there is a knife that stabbed Dheeraj, kill us too”?: Can we come to the place you mentioned?; Are there three people who are living as fathers?; Dheeraj’s father Rajendran tells Youth Congress

Latest News