ചെയ്യാത്ത കുറ്റത്തിന് പിടിക്കപ്പെട്ട ഒരു സ്ത്രീയോട് മാന്യമായി ഇടപെടാന്‍ പോലും കഴിയാതെ കാടത്തത്തിന്റെ അങ്ങേയറ്റം പ്രവൃത്തിയിലും ഭാഷയിലും ഉപയോഗിച്ച പോലീസിനോട് പറയാനുള്ളത്, ദളിതരോടുള്ള ഭരണകൂട ഭീകരതയും പീഡനങ്ങളും ഇന്നു തുടങ്ങിയതല്ല. പക്ഷെ, പ്രതിഷേധങ്ങളെല്ലാം പ്രതിരോധമായി മാറുകയും, ആ പ്രതിരോധത്തിന്റെ സ്വഭാവം പ്രവൃത്തിയില്‍ വരികയും ചെയ്യുമ്പോള്‍ തടയാനാകില്ല. ഓര്‍മ്മിക്കേണ്ടത്, കമ്യൂണിസ്റ്റ് വിപ്ലവങ്ങളെ തന്നെയാണ്. കേരളത്തിലെ വലിയ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെ ചോരയില്‍ മുക്കിയ വെടിവെയ്പ്പുകളെയാണ്. കയ്യൂരും കരിവള്ളൂരും, പുന്നപ്രയിലും, വയലാറിയും അന്നത്തെ പോലീസിന്റെ തോക്കിനു മുമ്പില്‍ ഓടിക്കയറിയ ദളിതരുണ്ടായിരുന്നു.
അവര്‍ മരിക്കുമെന്ന ഭയം മാറ്റിവെച്ചത്, ഒരു ആശയത്തിന്റെ പേരിലാണ്. ആദര്‍ശങ്ങളെ പണയം വെയ്ക്കാതെ നെഞ്ചോടു ചേര്‍ത്താണ് വിപ്ലവത്തിനു മുമ്പില്‍ നിന്നത്. അന്നും ഇന്നും പോലീസിന്റെ കൈയ്യില്‍ തോക്കുണ്ട്. ദളിതര്‍ നിരായുധരാണ്. സംഘശക്തി എന്നത്, അവര്‍ക്ക് അറിവുള്ളതലസ്ല. കാരണം, സംഘടിക്കാന്‍ അവര്‍ക്ക് നേരമില്ല. അരവയര്‍ പട്ടിണി മാറ്റാനുള്ള നെട്ടോട്ടവും പിന്നെ, ആരെയും കാണാതെയുള്ള ജീവിതത്തിനുമിടയില്‍ സംഘടിക്കുന്നതെങ്ങനെ. നിയമവും പോലീസും, കോടതിയുമെല്ലാം ുണ്ടായിരുന്ന കാലത്തും, ദളിതരുടെ കുടിലുകളില്‍ പോലീസിന്റെ നായാട്ട് നടന്നിട്ടുണ്ട്.
എന്തിന് ഒളിവില്‍ താമസിച്ച സഖാക്കന്‍മാര്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒലിവിലെ ഓര്‍മ്മകളില്‍ നിറം പിടിപ്പിച്ച് എഴുതപ്പെടാത്ത കഥകളും ദളിതന്റെ ചരിത്രത്തിലുണ്ട്. കപട സ്‌നേഹം നടിച്ചും, ബലപ്രയോഗത്തിലുമാണ് ദളിത് സ്ത്രീകളെ വേഴ്ച്ചയ്ക്ക് ഉപയോഗിച്ചിരുന്നത്. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആ കഥകള്‍ അറിയാഞ്ഞിട്ടല്ല. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കാലത്തെ കുറിച്ച് പറഞ്ഞാല്‍, ജാള്യതയുള്ള കാലമാണിപ്പോള്‍. അതുകൊണ്ട് ദളിത് സ്‌നേഹ കഥകളും സ്വാഭാവിക മറഴിയ്ക്കു വിട്ടുകൊ ടുക്കും.
എന്നാല്‍, മറക്കാനാവാത്ത എത്രയോ സംഭവങ്ങളാണ് കേരളത്തില്‍ പിന്നീട് നടന്നിരിക്കുന്നത്. നീതിയും ന്യായവും രണ്ടാണെന്ന് തെളിയിക്കപ്പെട്ട എത്രയെത്ര സംഭവങ്ങള്‍. ആള്‍ക്കൂട്ട കൊലപാതകമെന്ന പേരില്‍ മധുവിനെ തല്ലിക്കൊന്നവരും, കോഴിക്കോട് മെ#ിക്കല്‍ കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച ആദിവാസി യുവാവിനെ മര്‍ദ്ദിച്ചവരും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്. നിയമം നിയമത്തിന്റെ വഴിയേ പോവുകയും ചെയ്യുന്നു. ഇതു തന്നെയല്ലേ പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിലും കണ്ടത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന ശീലം മാറാത്ത പോലീസ്, അതാണ് പേരൂര്‍ക്കടയിലും ഉണ്ടായത്.
എന്നാല്‍, പിടിച്ചത്, ഒരു സ്ത്രീയെ ആണെന്ന പരിഗണന പോലും കൊടുക്കാതെ, അവര്‍ക്ക് ഒരിറ്റു ദാഹജലം കൊടുക്കാതെ എന്തിന് ഇങ്ങനെ ശിക്ഷിച്ചു. ശിക്ഷിച്ചവര്‍ക്ക് കൊടുക്കേണ്ടത്, പിരിച്ചു വിടലാണ്. നേരും നെറിയുമുള്ള സര്‍ക്കാരാണെങ്കില്‍ പിരിച്ചു വിടണം ആ എസ്.ഐയെയും മറ്റു ക്രിമിനല്‍ പോലീസുകാരെയും. നിയമ പാലകര്‍ നിയമ വിരുദ്ധരായി മാറിയാല്‍ അവരെ മാറ്റുക എന്നതാണ് ഉത്തമം. കുടിക്കാന്‍ വെള്ളം ചോദിച്ച യുവതിക്ക് ബാത്ത്‌റൂം കാട്ടിക്കൊടുക്കുന്ന സംഭവം എവിടെയാണ് നടന്നിരിക്കുന്നതെന്നു കൂടി ഓര്‍ക്കണം. ഇങ്ങ് കേരളത്തില്‍. അതും നമ്പര്‍ വണ്‍ കേരളത്തില്‍. ദളിത് പീഡനം നടക്കുന്നേ എന്നു കാട്ടി, നേര്‍ത്തിന്ത്യയിലേക്ക് കൈ ചൂണ്ടുന്ന സര്‍ക്കാര്‍ ഭറിക്കുന്ന കേരളത്തില്‍.
- പീഡനമേറ്റ ബിന്ദു തന്നെ പറയുന്നത് ഇങ്ങനെയാണ്
പോലീസ് തന്നോട് വളരെ മോശമായാണ് പെരുപമാറിയത്. പ്രസന്നന്‍ എന്നു പറയുന്ന ഉദ്യോഗസ്ഥനാണ് കൂടുതലും പീഡിപ്പിച്ചത്. പീഡനം കലശലായതോടെ മെന്റല്‍ ആകുമായിരുന്നു എന്നു തോന്നി. താങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്യണമോ എന്ന് ആലോചിച്ചു. പിന്നെ മക്കളെ ഓര്‍ത്തപ്പോള്‍ ചെയ്യാന്‍ തോന്നിയില്ല. അല്ലെങ്കില്‍ ചെയ്യുമായിരുന്നു. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി ബക്കറ്റുണ്ട്. കുടിക്കാന്‍ പറഞ്ഞു. പക്ഷെ, ഞാന്‍ കുടിച്ചില്ല, തിരികെ വന്നു. വനിതാ ഉദ്യോഗസ്ഥര്‍ ആദ്യമൊക്കെ മാല കൊടുക്കെടീ എന്നു പറഞ്ഞു. പുരുഷ പോലീസുകാരാണ് കൂടുതല്‍ പീഡിപ്പിച്ചത്. അവിടെയിരുന്ന് പൊട്ടിക്കരയാനല്ലാതെ മറ്റെന്തു ചെയ്യാനാകും. ഞാനല്ല എന്ന് കാലുപിടിച്ചു പറഞ്ഞു. ഞാനല്ല മാല എടുത്തിട്ടില്ല എന്നു പറഞ്ഞു. അപ്പോള്‍ എസ്.ഐ അസഭ്യം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ശശി പരാതി വായിച്ചു നോക്കിയില്ല. പരാതി മേശപ്പുറത്തിട്ടു. മാല കാണാതെ പോയാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും, പോലീസ് പിടിക്കും, കോടതിയില്‍ പോകാനായിരിക്കും എന്നാണ് പറഞ്ഞത്. മറ്റൊന്നും പറഞ്ഞില്ല. ഇതൊക്കെ കോടതിയിലാണ് കൊടുക്കേണ്ടത് എന്നും പറഞ്ഞു. വീട്ടുകാര്‍ക്കെതിരേ കേസു കൊടുക്കും. വക്കീലിന്റെ ഉപദേശ പ്രകാരം കേസ് കൊടുക്കും. ബാക്കി രണ്ടു പോലീസുകാരുണ്ട്. അവര്‍ക്കെതിരേയും കേസുകൊടുക്കും. അവരെയും പുറത്താക്കണം. ആകെ മൂന്നുപേരുണ്ട്.
സംഭവം നടന്ന് 25 ദിവസത്തിനു ശേഷമാണ് പോലീസുകാര്‍ക്കെതിരേ നടപടി എടുത്തിരിക്കുന്നത്. എത്ര മനോഹരമായ നാടാണെന്നു നോക്കൂ. നിയമം നടപ്പാക്കുന്ന നീതി പാലകര്‍. അവര്‍ക്കു പറ്റിയ സര്‍ക്കാര്‍ സംവിധാനം. 25 ദിവസം വരെ ദളിതന് നീതിയുമില്ല, നിയമവുമില്ല. റാപ്പര്‍ വേടന്റെ കാര്യത്തിലും മറിച്ചല്ലായിരുന്നു. ഇപ്പോഴും വേടനെതിരേ ആര്‍.എസ്.എസുകാര്‍ ശക്തമായി എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. പക്ഷെ, വേടനെ പിടിച്ചതും, നാലു ദിവസം കൊണ്ടു നടന്നതും കണ്ടാല്‍ ബലാത്സ ംഘ വീരനോ, സീരിയല്‍ കില്ലറോ ആണെന്നേ തോന്നൂ. അതായത്, പ്രതി ദളിതനെന്നു കണ്ടാല്‍ ഇന്നും ഭരണകൂടം ആഘോഷിക്കും. എന്നാല്‍, ദളിതന്റെ കലാപ്രവര്‍ത്തനം അംഗീകരിക്കാന്‍ മനസ്സുമില്ല.
ഇവിടെ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു കുടുംബമാണെന്ന പരിഗണ പോലും ദളിത് കുടുംബത്തിന് കിട്ടിയില്ല. കട്ടും മോഷ്ടിച്ചും ജീവിക്കുന്നവരാണെന്ന ലേബല്‍ ബോധപൂര്‍വ്വം ഒട്ടിക്കുകയായിരുന്നു. മാല അന്വേഷിച്ച് ബിന്ദുവിന്റെ വീട്ടില്‍ പോയ പോലീസും ഇതേ നിലയാണ് സ്വീകരിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് എസ്.ഐ ബിന്ദുവിനോട് സംസാരിച്ചത്. 20 മണിക്കൂര്‍ അവരെ മാനസികമായി പീഡിപ്പിച്ചതിന് കിട്ടേണ്ട ശിക്ഷ ഇതല്ല എന്നാണ് പറയാനുള്ളത്. പേരൂര്‍ക്കട എസ്.ഐ. പ്രസാദിനെയാണ് സസ്‌പെന്റ് ചെയ്തത്. വീട്ടുടമ ഓമന ഡാനിയലിനെതിരേയും വേണം നടപടി. പേരറിയാത്ത ഒരു ഉദ്യോഗസ്ഥനെതിരേയും നടപടി വേണമെന്നും ബിന്ദു പറയുന്നു. എന്നാല്‍, ഭറ്#ത്താവും മക്കളും പോലീസ് സ്‌റ്റേഷനില്‍ വന്നപ്പോള്‍ വളരെ മോശമായി പെരുമാറിയിരുന്നുവെന്ന് ബിന്ദുവിന്റെ ഭറ്#ത്താവ് പറയുന്നു.
- ബിന്ദുവിന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെ ?
പോലീസ് സിവില്‍ ഡ്രസ്സിലാണ് വീട്ടില്‍ വന്നത്. പോലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഇരിക്കാന്‍ കസേരകള്‍ ഇട്ടു കൊടുത്തു. ഞങ്ങള്‍ എന്തിനാണ് വന്നതെന്ന് അറിയാമോ എന്നു ചോദിച്ചു. ഒന്നും മനസ്സിലായില്ല എന്നു മറുപടി നല്‍കി. അപ്പോവാണ് ഭാര്യ പറയുന്നത്, ഞാമ്# മാല മോഷ്ടിച്ചെന്നു പറഞ്ഞാണ് പോലീസ് വന്നിരിക്കുന്നതെന്ന്. അന്തം വിട്ടുപോയി. ഞങ്ങള്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. കട്ടും മോഷ്ടിച്ചും ജീവിക്കുന്നവരല്ല. പോലീസ് സ്‌റ്റേഷില്‍ പോയപ്പോള്‍ പോലീസുകാരന്‍ പറഞ്ഞത്, വെളിയില്‍ നിക്കെടാ എന്നാണ്. ഭാര്യയെ കാണാന്‍ പോലും സമ്മതിച്ചില്ല. മകന്‍ ഭക്ഷണം കൊടുക്കാന്‍ പോയപ്പോള്‍, നീയൊന്നും ഭക്ഷണം കൊടുക്കണ്ട. നീയൊക്കെ പ്രതിയെ വിഷം കൊടുത്തു കൊല്ലാന്‍ വന്നതാണോ എന്നാണ് ചോദിച്ചത്. മകനെ അസഭ്യം പറയുകയും ചെയ്തു. എന്നാല്‍, മാല കിട്ടിയതോടെ ഭാര്യയെ വിട്ടു. അതിനു ശേഷമാണ് എസ്.ഐ. വിളിപ്പിച്ചിട്ടു പറഞ്ഞത്, നിന്റോടൊക്കെ ഒരു കാര്യം പറയാനുണ്ട്. പേരൂര്‍ക്കടയിലോ, കവടിയാര്‍ ഭാഗത്തോ കണ്ടു പോകരുതെന്നാണ് പോലീസ് പറഞ്ഞത്.
വെള്ളം ചോദിച്ച സ്ത്രീക്ക് കക്കൂസ് ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന മാനസിക നില പോലീസിന് എങ്ങനെയാണ് ഉണ്ടാകുന്നത്. ബക്കറ്റും കപ്പും അവിടെയുണ്ടെന്നും, വെള്ളം കുടിച്ചോളൂ എന്നും പറയുന്നതിന്റെ ജാതി ചിന്തയാണ് പ്രശ്‌നം. ആ സ്‌റ്റേഷനിലെ വനിതാ പോലീസ് വെള്ളം കുടിക്കുന്നത് ബാത്ത്‌റൂമില്‍ നിന്നാണോ ?. അതും അവിടെയുള്ള ബക്കറ്റില്‍ നിന്നും മഗ്ഗില്‍ കോരിയാണോ. ഇവിടെയാണ് ജാതിയുടെ വേര്‍തിരിവുണ്ടാകുന്നത്. കാണാന്‍ കൊള്ളാത്ത(കറുപ്പിന്റെ രാഷ്ട്രീയം), സമൂഹത്തില്‍ ജാതീയമായി താഴ്ന്ന നിലയിലുള്ള, നല്ല വസ്ത്രം ധരിക്കാത്ത, വീട്ടു ജോലി ചെയ്യാനിറങ്ങുന്നവര്‍ ദളിതരല്ലാതെ മറ്റാരാണ്. അങ്ങനെയുള്ളവര്‍ പോലീസിന്റെ കണ്ണില്‍ എന്നും ദളിതനായിരിക്കും. ദളിതന്‍ കള്ളനാണോ. കൊള്ളക്കാരനാണോ. അതോ സമൂഹത്തിനു മുമ്പില്‍ വാരാതെ ജീവിക്കേണ്ടവനാണോ. അഴന്‍ വന്നാല്‍ എന്താണ് ശിക്ഷ. അവന്‍ കള്ളനല്ലെങ്കിലും, തെറ്റു ചെയ്തില്ലെങ്കിലും, തെറ്റുകാരനാക്കാന്‍ നോക്കി നില്‍ക്കുന്നവരാണോ നഗരത്തിലുള്ളത്. എങ്കില്‍ ദളിതര്‍ സൂക്ഷിക്കണം. നിങ്ങളിനിയും കെണികളില്‍ വീഴും വീഴ്ത്താന്‍ ആളുണ്ടെന്ന് കാണിച്ചു തന്നിരിക്കുന്നു.
CONTENT HIGH LIGHTS; Police showed the bathroom to a woman who asked for water?: Who is being suspended to protect Dalit atrocities?; The hidden agenda of Dalit atrocities?