വനത്തിലുള്ളതെല്ലാം നാട്ടിലേക്കും, നാട്ടിലുള്ളതെല്ലാം വനത്തിലേക്കും കയറുന്ന കാലത്ത് വനംമന്ത്രി എ.കെ. ശശീന്ദ്രന് തൊടുന്നതെല്ലാം പൊല്ലാപ്പാണ്. ഒടുവില്‍ റാപ്പര്‍ വേടന്റെ പുലിപ്പല്ല് വിഷയത്തിലും പുലിവാലു പിടിച്ചു. ഇങ്ങനെ വിവാദങ്ങളില്‍ ലൈവായി മുഖം കാണിച്ചു നില്‍ക്കുമ്പോഴാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വന്നെത്തിയത്. കോടികള്‍ മുടക്കി ആഘോഷങ്ങള്‍ക്ക് അച്ചാരം കെട്ടിയപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം വന്നു. അതോടെ ആഘോഷങ്ങള്‍ക്ക് തത്ക്കാലിക വിരാമമിച്ചെങ്കിലും, സംഘര്‍ഷം അവസാനിച്ചപ്പോള്‍ വീണ്ടും ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. തുടക്കത്തില്‍ മദുരം നല്‍കുകയെന്ന ചടങ്ങാണ് നെടുമ്പാശ്ശേരി വിമാനത്താവള ടെര്‍മിനലില്‍ നടന്നത്.
കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിക്കുമ്പോള്‍ സ്വാഭാവികമായും എല്‍.ഡി.എഫിലെ ഘടകകക്ഷിമന്ത്രിമാരാണ് കൂടെയുണ്ടാകേണ്ടത്. അത് അങ്ങനെ തന്നെയാണ് ഉണ്ടായിരുന്നതും. എന്നാല്‍, ഒരാളുടെ കുറവുണ്ടായിരുന്നു. അഥവാ വന്നില്ല. അതുമല്ലെങ്കില്‍ ഒഴിവാക്കി. ആ വ്യക്തിയെ കുറിച്ചായിരുന്നു പിന്നീടുയര്‍ന്ന വിവാദ ചര്‍ച്ചകളെല്ലാം. സ്വന്തം വകുപ്പില്‍ വിവാദങ്ങള്‍ കൊണ്ട് നിറച്ച് ആകെപ്പാടെ വെറുപ്പുമാത്രം ഉത്പ്പാദിപ്പിച്ചിരിക്കുന്ന എ.കെ. ശശീന്ദ്രന്‍ മന്ത്രിയെയാണ് കേക്കു മുറിക്കാന്‍ കാണാതിരുന്നത്. എന്താണ് ശശീന്ദ്രന്‍ വാരിതിരുന്നത്. അസുഖബാധിതനായിരുന്നോ. അതോ വിദേശത്തായിരുന്നോ.
ഈ രണ്ടും സംഭവങ്ങളും അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഇത്തരം പരിപാടികളില്‍ ആദ്യം കാണുന്നത് എ.കെ. ശശീന്ദ്രനെയാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു മന്ത്രിയും ഘടകകക്ഷിയുടെ സാന്നിധ്യവും കേക്ക് മുറിക്കാന്‍ ഇല്ലാതിരുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ടരിത്ര മുഹൂര്‍ത്തം കൂടിയാണിത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തിലേക്കുള്ള യാത്ര കേക്ക് മുറിച്ചാണ് മുഖ്യമന്ത്രി ആഘോഷിക്കുമ്പോള്‍ വേണ്ടപ്പെട്ടവരൊക്കെ വേണ്ടിടത്തുണ്ടാകേണ്ടതല്ലേ. അവിടെയാണ് ഒരു ഘടകകക്ഷി മന്ത്രിയൊഴികെ മറ്റെല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയുള്ള ആഘോഷം നടന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.ബി ഗണേഷ് കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, കെ. രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലക്കാരനായ മന്ത്രി പി. രാജീവും കേക്ക് മുറിയ്ക്കാന്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയെന്ന നിലയില്‍ എത്തി. വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ ഉണ്ടായിരുന്നില്ല. വനംവകുപ്പിനെതിരെ സി.പി.എം നിരന്തര ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഈ കുറവ് പ്രത്യക്ഷമായത്. ഇതോടെ വനംമന്ത്രിയെ ഉടന്‍ മാറ്റുമോ എന്ന സംശയവും ഉയരുന്നുണ്ട്. മന്ത്രി അബ്ദുറഹ്മാനേയും പങ്കെടുപ്പിച്ചില്ല. അബ്ദുറഹ്മാന്‍ സ്വതന്ത്ര എം.എല്‍.എയാണ്. സി.പി.എം ബര്‍ത്തിലാണ് മന്ത്രിയായത്. എന്നാല്‍ ശശീന്ദ്രന്റെ കാര്യം അതല്ല. ഘടകക്ഷി മന്ത്രിയാണ്. എന്നിട്ടും ശശീന്ദ്രന്‍ കേക്ക് മുറിക്കാന്‍ എത്തിയില്ല. മന്ത്രി ശശീന്ദ്രന്‍ എറണാകുളത്തുണ്ടായിരുന്നു എന്നതാണ് വസ്തുത.
മെസിയും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീമും കേരളത്തില്‍ കളിക്കാന്‍ എത്തുമോ എന്ന വിവാദം ശക്തമാണ്. ഇതിനിടെയുള്ള കായികമന്ത്രിയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ഇഴര്‍ വന്നില്ലെങ്കിലും കേക്ക് മിറിക്കലൊക്കെ ഭംഗിയയായി നടന്നെങ്കിലും, രാഷ്ട്രീയമായ വിവാദ കേക്ക് വീണ്ടും മുറിക്കപ്പെട്ടിരിക്കുകയാണ്. എ.കെ. ശശീന്ദ്രന്‍ നിരന്തര തലവേദനയായി മാറിയിരിക്കുന്നു എന്ന നലിയിലാണ് സി.പി.എം കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ വരുന്നത്. ലോഞ്ചില്‍ വെച്ചുതന്നെ മന്ത്രിസഭാ യോഗം ചേരുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ എ.കെ. ശശീന്ദ്രന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കേണ്ടത്. അബ്ദു റഹിമാനും അവിടെയുണ്ടായിരുന്നിരിക്കണം. എന്നിട്ടും, ഇവരോട് മുഖ്യമന്ത്രി കടക്കു പരരുറത്ത് എന്നു പറഞ്ഞോ എന്നതാണ് സംശയം.
‘ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം’… രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാല്‍ 0484 ലോഞ്ചില്‍ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ ആഹ്ലാദത്തോടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നല്‍കി. രാവിലെ 9.30 ന് ലോഞ്ച് ഹാളില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്. മന്ത്രിസഭാംഗങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജന്‍, കെ.കൃഷ്ണന്‍ കുട്ടി, പി.രാജീവ്, കെ.ബി. ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി തന്നെ മധുരം നല്‍കി. തുടര്‍ന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നു.
മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നുവരുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ വാര്‍ഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ തുടരും.’
2021 മേയ് 20നാണ് തുടര്‍ഭരണം നേടി മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംവട്ടവും അധികാരത്തിലേറിയത്. മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ പത്താം വര്‍ഷത്തിലേക്കു കടക്കുന്നുവെന്ന പ്രത്യേകതയും ഈ മേയ് 20നുണ്ട്. അടുത്ത മേയില്‍ മുഖ്യമന്ത്രിയായി ആര് സത്യപ്രതിജ്ഞ ചെയ്യുമെന്ന സസ്‌പെന്‍സിന്റെ ഉത്തരമാകും ഇനിയുള്ള നാളുകള്‍. അതേസമയം, കെടുകാര്യസ്ഥതയും ധൂര്‍ത്തും നിഷ്‌ക്രിയത്വവും ആരോപിച്ച് വാര്‍ഷികാഘോഷ ദിനം കരിദിനമായി ആചരിക്കുകയാണ് പ്രതിപക്ഷം. നാടിനെ നടുക്കിയ വയനാട് ദുരന്തവും പുനരധിവാസവും, നിരവധി പേരുടെ ജീവനെടുക്കുന്ന വന്യമൃഗ ആക്രമണങ്ങള്‍, ആരോഗ്യമേഖലയിലെ വീഴ്ചകള്‍, ഏറെ ആരോപണങ്ങള്‍ക്കു വഴിവച്ച എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം,
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്.എഫ്.ഐ.ഒ കേസ്, തുച്ഛമായ വേതനവര്‍ധനവിനായുള്ള ആശാ വര്‍ക്കാര്‍മാരുടെ സമരം തുടങ്ങി നിരവധി വിവാദങ്ങളുണ്ട്.
തൃശൂര്‍ പൂരം കലക്കലും പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണപ്പെരുമഴയും സര്‍ക്കാരിന് പ്രതിസന്ധിയാണ്. പോലീസ് അനാസ്ഥയും ക്രൂരതകളും തുടരുകയാണ്. എന്നാല്‍, വിഴിഞ്ഞം തുറമുഖവും ദേശീയപാത നിര്‍മാണവും വമ്പന്‍ പ്രതീക്ഷയായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി, തീരദേശ, മലയോര പാതകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ആഘോഷം. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പിണറായി എന്ന ക്യാപ്റ്റന്റെ തോളിലേറി തന്നെയാവും മൂന്നാമൂഴത്തിനുള്ള പോരാട്ടത്തിന് സിപിഎം രംഗത്തിറങ്ങുക എന്നുറപ്പാണ്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് പത്താംവര്‍ഷം എന്നാണ് സി.പി.എമ്മിന്റെ വാദം.
മൂന്നാം തുടര്‍ഭരണത്തിലേക്കുള്ള കാല്‍വയ്പുകൂടിയാകും ഈ വികസന വര്‍ഷം. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതടക്കം ക്ഷേമ മേഖലയിലും വിഴിഞ്ഞം തുറമുഖവും ദേശീയപാതയും യാഥാര്‍ഥ്യമായതോടെ പുതിയ വ്യവസായ ഇടനാഴികളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി വികസനരംഗത്തും കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. കേരളം പിന്നിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നവരുടെ മുന്നിലേക്ക് തന്നെയാണ് നിരവധി ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങളുടെ വാര്‍ത്തകളെത്തിയത്. അടിസ്ഥാന മേഖലകള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഓരോ പദ്ധതിയും. കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപിക്കുകയാണ്. ഇതെല്ലാം നേട്ടമായി കാണിക്കുമ്പോഴും ഭരണത്തിന്റെ പിന്നാമ്പുറങ്ങളില്‍ ദയനീയതയും ഇല്ലായ്മയും, പരിവട്ടങ്ങളുമുണ്ടെന്നത് സത്യമാണ്.
CONTENT HIGH LIGHTS; Where is Minister Saseendran?: All the ministers from the coalition parties are there to cut the cake?; Did the Forest Minister boycott the fourth anniversary of Pinarayi’s ministry?; Or did he say the Chief Minister was out of line?; Where is Minister Abdurahiman?