ചേരുവകൾ :
മഖാന /ലോട്ടസ് സീഡ്‌സ് -1 1/4 കപ്പ്
ബട്ടർ -2 ടേബിൾസ്പൂൺ
ശർക്കര -1 1/2 അച്ച്
വെളുത്ത എള്ള്
ഉണ്ടാക്കുന്ന വിധം :
1. ഒരു നോൺസ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് അതിൽ മക്കാന അല്ലെങ്കിൽ ലോട്ടസ് സീഡ്‌സ് ചേർത്ത് നന്നായി വറുത്തെടുക്കുക നല്ലവണ്ണം മൊരിഞ്ഞു വരണം ക്രിസ്പി ആയിട്ട് വന്നതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യുക
2. വീണ്ടും ഒരു പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്തതിനുശേഷം അതിലേക്ക് ഒന്നര അച്ച് ശർക്കര പൊടിച്ചത് ചേർത്ത് മെൽറ്റ് ആക്കിയെടുക്കുക .മേൽറ്റായി വന്നതിനുശേഷം അതിലേക്ക് നമ്മൾ വറുത്ത് മാറ്റി വെച്ചിട്ടുള്ള മക്കാന ചേർത്ത് മിക്സ് ചെയ്യുക
3. അവസാനമായി അതിലേക്ക് കുറച്ചു വെളുത്ത എള്ള് ചേർത്ത് മിക്സ് ചെയ്ത് ചൂടാറിയതിനു ശേഷം എടുത്തു കഴിക്കാവുന്നതാണ് ,നല്ല ക്രിസ്പിയായ അടിപൊളി ഹെൽത്തി സ്നാക്ക് റെഡി
















