ചേരുവകൾ :
പച്ച മാങ്ങ – 1
തേങ്ങ ചിരകിയത് – ഒന്നിന്റെ പകുതി
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
ഉണക്കമുളക് – 6-
വെളിച്ചെണ്ണ 2 ടീസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി – 5-6 എണ്ണം
കറിവേപ്പില
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉപ്പ്
ശർക്കരപ്പൊടി – 2 ടീസ്പൂൺ
കയം പൊടി – 2 നുള്ള്
ഉണ്ടാക്കുന്ന വിധം :
1. ഒരു പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കി അതിൽ അരമുറി തേങ്ങാ ചിരകിയതും ചേർത്ത് ചതച്ചെടുക്കുക
2. ഒരു പാനിൽ കടുകും ഉലുവയും വറ്റൽമുളകും ചൂടാക്കിയെടുക്കുക ,ചൂടറിയതിന് ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക
3. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് ,ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ചേർത്തതിന് ശേഷം തേങ്ങാ മാങ്ങ മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക
4. നന്നായി തേങ്ങയിലെ വെള്ളം വലിഞ്ഞശേഷം മുളക് പൊടി ,മഞ്ഞൾപൊടി ,ഉപ്പ് ,ശർക്കരപ്പൊടി ,കായം എന്നിവ ചേർത്ത് മിക്സ് ചെയ്യുക
5. അവസാനമായി ആദ്യം പൊടിച്ചെടുത്ത മുളക് കടുക് ഉലുവ മിക്സ് ചേർത്ത് മിക്സ് ചെയ്തെടുത്താൽ കിടിലൻ ചമ്മന്തി റെഡി ,ഇത് ഫ്രിഡ്ജിൽ വെച്ചു ഒരാഴ്ച്ച വരെ ഉപയോഗിക്കാം
















