ആധുനിക കാലത്തിന് അനുയോജ്യമായ അടവു നയവും, തന്ത്രമന്ത്ര കുതന്ത്രങ്ങളും, സൈക്കോളജിക്കല്‍ മൂവുമൊക്കെ ഉള്ളവര്‍ക്കു മാത്രമേ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. മത-വര്‍ഗീയ വാദ-ജാതി-വര്‍ണ്ണ വ്യത്യാസങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതെല്ലാം പ്രതിഫലിക്കുന്നത് രാഷ്ട്രീയത്തില്‍ തന്നെയാണ്. അതുമല്ലെങ്കില്‍, സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയത്തിന്റെ എല്ലാ ഘടകങ്ങളും അളക്കപ്പെടുന്നുണ്ട്. അങ്ങനെയൊരു കാലത്ത്, എല്ലാത്തരം അടവുകളും മെയ് വഴക്കത്തോടെ പ്രകടനം നടത്തി വേണം നില്‍ക്കാന്‍. സി.പി.എം അത്തരം വഴികളാണ് തേടിക്കൊണ്ടിരിക്കുന്നതും.
പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവവും, റാപ്പര്‍ വേടനെ പുലിപ്പല്ല് കേസില്‍ കസ്റ്റഡിയിലെടുത്ത സംഭവവും. കേരളത്തിലെ മറ്റു കേസുകള്‍ നോക്കിയാലും നിസ്സംശയം പറായാനാകും ഇരകളെല്ലാം ദളിതരാണെന്ന്. അവരെ വേട്ടയാടുക എന്നാല്‍, ഒരു വിനോദമാണ്. ചില ദളിതരെ അവര്‍ വേട്ടയാടിക്കൊല്ലും. ചിലരെ മൃതപ്രായരാക്കും. ഇരകള്‍ ദളിത് സ്ത്രീകളാണെങ്കിലോ, അവരെ കള്ളികളും, സമൂഹത്തില്‍ ആശാസ്യമല്ലാത്ത ജീവിതം നടത്തുന്നവരെന്നും മുദ്രകുത്തി തെരുവിലൂടെ തെളിവെടുപ്പെന്നു പറഞ്ഞ് നടത്തി മാനംകെടുത്തും. മാനംമര്യാദയ്ക്കു ജീവിക്കുന്ന അവരെ പിന്നെ, സമൂഹത്തില്‍ മുഖം കാണിക്കാന്‍ പോലും കഴിയാതാക്കും.
അവര്‍ സാംസ്‌ക്കാരിക പ്രവര്‍ത്തനം നടത്തുന്ന കലാകാരന്‍മാരണെങ്കിലോ, അവരെ കഞ്ചാവ് തൊട്ട് സകലമാന മയക്കുമരുന്നു കേസുകളില്‍പ്പെടുത്തി അവരുടെ കലാപ്രവര്‍ത്തനത്തെ നലിപ്പിച്ച് കൈയ്യില്‍ക്കൊടുക്കും. പിന്നൊരാളും ദളിത് കലാകാരന്റെ കൂട്ടമായി വരരുത്. അവന്റെയും മുഖം നശിപ്പിക്കും. പേരൂര്‍ക്കടയിലെ പോലീസ് സ്‌റ്റേഷനിലെ ഉന്നതകുല ജാതന്‍മാരായ പോലീസുകാര്‍ ദളിത് സ്ത്രീയോട് കക്കൂസിലെ വെള്ളം കുടിക്കാന്‍ പറഞ്ഞപ്പോള്‍ മുതല്‍ കേരളം അയിത്തകേരളമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീടാ ജാതിഭീകരത വളര്‍ന്നത്, ബിന്ദുവിനെ തെളിവെടുപ്പിനായി അവരുടെ വീട്ടിലും, നാട്ടിലും കള്ളിയെന്ന് പുള്ളികുത്തി കൊണ്ടുപോയപ്പോഴാണ്. സ്വന്തം മക്കള്‍ വാങ്ങിനല്‍കിയ ഭക്ഷണം നിഷേധിക്കുകയും, ഒരുതുള്ളിവെള്ളം കൊടുക്കാതെയും അവരെ സ്‌റ്റേഷന്റെ തറയിലിരുത്തിയപ്പോഴാണ്.
വേടനെ കുറിച്ച് കേസരി എഡിറ്റര്‍ എന്‍.ആര്‍. മധു പറഞ്ഞ ജാതി ഭീകരത ഇതാണ്. ബിന്ദു എന്ന ദളിത് സ്ത്രീയോട് ഉന്നതകുലജാതരായ (അത് ബിന്ദുവിനേക്കാള്‍ വലിയ ജോലിയുണ്ടെന്നതു കൊണ്ടും, ബിന്ദുവിന്റെ ജാതി അല്ലാത്തു കൊണ്ടും) പോലീസുകാര്‍ ചെയ്തതാണ്. മധുവിനും മറ്റ് ഉന്നതകുലജാതര്‍ക്കും മനസ്സിലാക്കാനാണ്, ജാതിഭീകരതയുടെ അതിഭീകരമായ കാലഘട്ടങ്ങള്‍ താണ്ടിവന്നതാണ് ഈ ദളിത് സമൂഹം. പറയനും പുലയനും, പാണനും, വേടനുമൊന്നും കേരളത്തിന്റെ പൊതു വഴികള്‍ നിഷിദ്ധമായിരുന്ന കാലമണ്ടായിരുന്നു. അത് നിഷേധിച്ചവര്‍ ഇന്നും പേരിന്റെ പിന്നില്‍ കുരങ്ങിന്റെ വാലുപോലെ തൂക്കിയിട്ട് ജീവിക്കുന്നുണ്ട്.
ബിന്ദുവിന്റെയോ, റാപ്പര്‍ വേടന്റെയോ, ഉന്നതകുലജാതര്‍ തല്ലിക്കൊന്ന മധുവിന്റെയോ, അവരുടെ ജാതിയില്‍പ്പെട്ട എതെങ്കിലും ഒരാളുടെ പേരിന്റെ പുറകിലും അവരുടെ ജാതി വാല്‍ കാണില്ല. എന്തുകൊണ്ടാണെന്ന് മധുവും മധുവിന്റെ ഉന്നതരായ കുലജാതന്‍മാരും ചിന്തിച്ചു നോക്കണം. അതിനുത്തരമാണ് ഇന്നും ദളിതര്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍. ദളിതരെ ഉയര്‍ത്തിക്കൊണ്ടുവന്നു എന്ന് അഴകാശപ്പെടുന്ന കമ്യൂണിസ്റ്റുകാരാണ് ഇന്ന് ദളിതരെ ശാസ്ത്രീയമായ പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. എഴുതാനും വായിക്കാനും അറിയാത്ത ഒരു കാലത്ത്, തങ്ങളുടെ പിന്‍തലമുറയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയില്‍ കമ്യൂണിസ്റ്റുകാരായ വിഭാഗമാണ് ദളിതര്‍. അവരുടെ ജോലിക്ക് കൂലിയും, കുടികിടപ്പവകാശവും, മൂന്നുസെന്റ് ഭൂമിയെങ്കിലും സ്വന്തമായി വേണമെന്ന ആഗ്രഹവും മുതലെടുത്താണ് കമ്യൂണിസം കേരളത്തില്‍ വളര്‍ന്നത്.
എന്നാല്‍, പഠിപ്പും, പദവികളും, നേടിയതോടെ ദളിതര്‍ ചിന്തിക്കാന്‍ തുടങ്ങിയെന്ന് ബോധ്യമായതോടെ അവരെ അധിരകാരങ്ങളി കൈയ്യകലം പാലിക്കാന്‍ സ്വയം നിര്‍ബന്ധിതരാക്കുകയോ, അല്ലെങ്കില്‍ അവരേക്കാള്‍ കഴിവുള്ളവര്‍ വേറെയുണ്ടെന്നോ, അതുമല്ലെങ്കില്‍ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുകയും ചെയ്തു തുടങ്ങി. കമ്യൂണിസ്റ്റ് മാടമ്പി നേതാക്കള്‍ ഭരിക്കും, അടിമകളായ അണികള്‍(ദളിതര്‍) അനുസരിച്ച്, കൂടെ നിന്നോണം. ഇതാണ് ലൈന്‍. ഇത്തരം കമ്യൂണിസ്റ്റ് ചിന്താധാരയില്‍ നിന്നും വിട്ടുപോകുന്ന ദളിതരെ കൂടെ ചേര്‍ക്കാനും, അവര്‍ക്ക് നേതൃത്വവും അധികാരവും നല്‍കാനും വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിതര്‍ക്കു വേണ്ടി പാര്‍ട്ടിയില്‍ പ്രത്യേകം വിംഗ് ഉണ്ടാക്കിയിരിക്കുന്നത്.
അല്ലാതെ, മുസ്ലീംഗങ്ങള്‍ക്കോ, നായര്‍ക്കോ, നമ്പൂതിരിക്കോ, വര്‍മ്മയ്‌ക്കോ, മോനോനോ, എന്തിന് ഈഴവര്‍ക്കോ പോലുമില്ല പാര്‍ട്ടികളില്‍ പ്രത്യേകം സംഘടനകള്‍. പാര്‍ട്ടിയില്‍ ആളെക്കൂട്ടുക എന്നതിനപ്പുറം ആ സംഘടനാ നേതാവിനോ, അതിലെ അണികള്‍ക്കോ പാര്‍ട്ടിയില്‍ പ്രത്യേകിച്ച് റോളൊന്നുമുണ്ടാകില്ല. ഇതിന്റെ ദുരുദ്ദേശം മനസ്സിലാക്കാത്ത ദളിതര്‍ ആ സംഘടനകളില്‍ നേതാക്കളായി അഭിരമിക്കുകയാണ്. അപ്പോള്‍ എങ്ങനെയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദലിതര്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കാന്‍ കഴിയുക. പണ്ട്, ജോലികളാല്‍ തരംതിരിച്ച് ജാതിവ്യവസ്ഥയുണ്ടാക്കി വിധേയത്വം കൊണ്ടുവന്നെങ്കില്‍, ഇന്ന് പാര്‍ട്ടിയിലും അധികാരസ്ഥാനങ്ങിൡലുമിരുന്ന് ദളിതരെ വിധേയരാക്കിയിരിക്കുകയാണ്.
ലോകത്തിന്റെ കാര്യക്രമങ്ങള്‍ എങ്ങനെയൊക്കെ മാറിയാലും, ദളിതര്‍ എന്നും അധസ്ഥിതര്‍ തന്നെയായിരിക്കും. കാരണം, പഴയകാല ജീനുകള്‍ എന്നും ഉന്നതുകലജാതരിലും ദലിതരിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കാലങ്ങളായി വിദ്യാഭ്യാസം എന്നത് സ്വപ്‌നത്തില്‍പ്പോലും കാണാന്‍ കഴിയാതിരുന്ന ഒരു സമൂഹത്തിന്റെ തലച്ചോറും, വിദ്യയും-സമ്പന്നതയും, പട്ടിയില്ലായ്മയും, എന്തിനും ഭൃത്യരുമുണ്ടായിരുന്ന സമൂഹത്തിന്റെ തലച്ചോറും തമ്മില്‍ ഒരേ നിലയില്‍ എത്താന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരുമെന്നത് വസ്തുതയാണ്. എന്നാല്‍, മാറിയ കാലത്തില്‍ ദലിതര്‍, ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നുണ്ടെന്നതാണ് ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്കു കാരണം. ഒരു പക്ഷെ, അടുത്ത നൂറ്റാണ്ടില്‍ ജാതി തന്നെ ഇല്ലാതായേക്കാം. കാരണം, അന്ന്, ദലിതര്‍ എല്ലാ മേഖലയും കീഴടക്കിയെന്നു വരാം.
എന്നാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഈ സമയത്ത് ദലിതര്‍ പിന്നെയും അനുഭവിക്കുന്നത്, ചാതുര്‍വര്‍ണ്യത്തിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ്. അതില്‍ വീണുപോയവരാണ് ബിന്ദുവും, വേടനും, മധുവും, ബിന്ദു അമ്മിണിയുമൊക്കെ. സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസില്‍ തുടര്‍ നടപടികള്‍ എടുക്കുമ്പോഴും ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന്‍ എന്നു പറയുന്ന എ.എസ്.ഐ കേട്ടാല്‍ അറയ്ക്കു ചതെറി പറഞ്ഞത് എന്തിനായിരുന്നു. ദളിത് സ്ത്രീ എന്നു മനസ്സിലാക്കിയതു കൊണ്ടാണോ.
ബിന്ദുവിനെ കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്.
ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദിവസം ജി.ഡി ഇന്‍ചാര്‍ജ് ആയിരുന്നു പ്രസന്നന്‍. ഉദ്യോഗസ്ഥന്‍ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി. പെണ്‍മക്കളെ രണ്ട് പേരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ഓമന ഡാനിയേലിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
വേടന്റെ കേസിലും ഇതുതന്നെയല്ലേ സംഭവിച്ചത്. കഞ്ചാവ് കേസില്‍ പിടിക്കാന്‍ കഴിയാത്തതിനാല്‍ വേടന്റെ കവുത്തില്‍ കിടക്കുന്ന മാലയിലെ പുലിപ്പല്ല് കേസിിനാസ്പദമായി എടുത്തു. മൂന്നുവര്‍ഷം തടവും പിഴയും അനുഭവിക്കാന്‍പോന്ന കുറ്റം ചുമത്തി. കസ്റ്റഡിയിലെടുത്തു. അവനെ നാടുനീളെ കൊണ്ടുനടന്ന് തെളിവെടുത്തു. ഒടുവില്‍ കേസ് വേണ്ടെന്ന് വനംവകുപ്പുതന്നെ തീരുമാനിച്ചു. ഇതെല്ലാം കാണിക്കുന്നത്, ദളിതനാണ് ഇറ എന്നാണ്. വേട്ടക്കാരന്‍ സര്‍ക്കാരാണോ, അതോ സര്‍ക്കാരിന്റെ പോലീസോ. ഭരിക്കുന്ന സര്‍ക്കാരിന്റെ നയം നടപ്പാക്കുന്ന നീതിന്യായ സംവിധാനമാണ് പോലീസ്. അവിടെ തെറ്റു സംഭവിച്ചാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സര്‍ക്കാരിനാണ് മോശം.
അപ്പോള്‍ വേട്ടയാടുകയും, വേട്ടയാടിയ മൃഗത്തെ സംരക്ഷിക്കുകയും, വേട്ട മൃഗത്തെക്കൊണ്ടു തന്നെ വേട്ടക്കാരന്‍ നല്ലതാണെന്ന് പറയിക്കുകയും ചെയ്യുന്ന കുതന്ത്രമല്ലെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ചെയ്യുന്നത് ഇടതുപക്ഷമാണ് എന്നതാണ് കഷ്ടം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ വിധിക്കുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ അേേങ്ങാളമിങ്ങോളം നടക്കുന്നു. അതിലെല്ലാം ഇടതുസര്‍ക്കാര്‍ ബലികൊടുക്കുന്നത് ദലിതരെയാണെന്നതില്‍ തര്‍ക്കമുണ്ടോ. ഇതും രാഷ്ട്രീയ അടവു നയമാണ്. കാലത്തിനനുസരിച്ചുള്ള നയം. കോണ്‍ഗ്രസിനൊന്നും അത്തരം മെയ് വഴക്കമോ, കാലത്തിനൊത്ത അടവുനയമോ ഇല്ലെന്നു തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കേരളം വീണ്ടും ചുവക്കും എന്നു നിസ്സംശയം മാധ്യമങ്ങള്‍ പറയുന്നതും.
പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണ മികവിനുള്ള സമ്മാനമായല്ല, മറിച്ച് പ്രതിപക്ഷത്തിന്റെ നിലപാടില്ലായ്മ കൊണ്ടും ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ശക്തി ഇല്ലാതെ പോയതു കൊണ്ടുമാണെന്നു മനസ്സിലാക്കുക. പ്രതിപക്ഷത്തിന്റെ അസ്ഥിത്വ ക്ഷയത്തിനു പോലും സി.പി.എമ്മിന്റെ കുതന്ത്ര പ്രയോഗങ്ങള്‍ക്കു കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലം തൊട്ട് നേതാക്കളുടെ ഇടപെടലുകള്‍ (മാധ്യമങ്ങളോടുള്ള സമീപനം), വാക്കുകളിലെ അപക്വത, എതിരാളികളെ മോശം നാടന്‍ ഭാഷയില്‍ കളിയാക്കി വിടല്‍ എന്നിവയാണ് പ്രധാന പരിപാടികളില്‍പ്പെടുത്തിയത്.
മറ്റൊന്ന്, താത്വികമായ അവലോകനങ്ങളാണ്. ചെയ്തത് തെറ്റാണെങ്കിലും അത് അംഗീകരിക്കാന്‍ മനസ്സില്ല എന്നതരത്തിലുള്ള തര്‍ക്കങ്ങള്‍. തെറ്റിനെ ശറിയാക്കി ചിത്രീകരിക്കുന്ന നില. ഇി അഥവാ തെറ്റാണെങ്കില്‍, അത് തിരുത്തുകതന്നെ ചെയ്യും. അല്ലാതെ മറ്റുള്ള പാര്‍ട്ടികളെപ്പോലെ അല്ല എന്നൊരു ജാമ്യം എടുക്കല്‍. മറ്റു പാര്‍ട്ടികള്‍ ചെയ്ത തെറ്റുകള്‍ ഓരോന്നും പറഞ്ഞ്, തങ്ങള്‍ ചെയ്ത തെറ്റ് തെറ്റാണോ ഇത്രവലിയ കാര്യമെന്ന രീതിയില്‍ മാറ്റുക തുടങ്ങിയതും പയറ്റുന്നുണ്ട്.
CONTENT HIGH LIGHTS; Are all the victims Dalits?: Who are the hunters?; Is the modern political strategy of hunting the prey and then protecting it successful?; Is it a psychological trick that says the hunter is good because of the hunted animal itself?