നമ്മൾ മലയാളികൾക്ക് വൈകുന്നേരം ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ കട്ടൻ കിട്ടിയില്ലെങ്കിൽ എന്തോ ഒരു ഉന്മേഷ കുറവാണ് അല്ലെ. ദിവസവും രാവിലെയും വൈകുന്നേരവും ഒരു ചായ അതൊരു ശീലമായിക്കഴിഞ്ഞിരിക്കുകയാണ് നമ്മളിൽ പലർക്കും.
പക്ഷെ എന്നും ഒരേ രീതിയിലുള്ള ചായ കുടിച്ചു മടുത്തെങ്കിൽ ഇതാ വ്യത്യസ്തമായ രീതിയിൽ ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
വെള്ളം – 2 ഗ്ലാസ്
ഏലക്കായ – 4 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
ചായപ്പൊടി – 4 ടീസ്പൂൺ
പഞ്ചസാര – നാലര ടീസ്പൂൺ
മുളക് പൊടി – ഒരു നുള്ള്
പശുവിൻ പാൽ – 2 ഗ്ലാസ്
ഗരം മസാല പൊടി – ഒരു നുള്ള്
തയാറാക്കുന്ന വിധം
ആദ്യമായി ചായപ്പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഏലക്കായും ഗ്രാമ്പൂവും ഇട്ടു തിളക്കുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ഒരു നുള്ള് മുളക് പൊടിയും കൂടെ ചേർത്ത് തിളച്ചു കഴിഞ്ഞാൽ പാൽ ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ഗരംമസാല പൊടിയും ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക. നാല് ഗ്ലാസ് ചായ മൂന്ന് ഗ്ലാസ് ആയി മാറുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കണം.
ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്തു നന്നായി ആറ്റി എടുത്താൽ നല്ല രുചിയും കടുപ്പവും മണവും ഉള്ള മസാല ചായ റെഡി.
Read More….