×

ഈച്ച ശല്യം ഇനിയുണ്ടാകില്ല

google news
vd
വീ​ട്​ എ​ത്ര​ ത​ന്നെ വൃ​ത്തി​യു​ണ്ടെ​ങ്കി​ലും ചു​റ്റും ഈച്ചക​ളെ കാ​ണു​ന്ന​ത്​ വൃ​ത്തി​യി​ല്ലാ​യ്​​മ​ യു​ടെ ല​ക്ഷ​ണ​മാ​യി തോന്നും. മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ​ല ഇ​ൻ​സെ​ക്​​റ്റി​സൈ​ഡു​ക​ളും ന​മ്മു​ടെ ആ​രോ​ഗ്യ​ത്തി​ന്​ ദോ​ഷം ചെ​യ്യു​ന്ന​വ​യാ​ണ്. വീ​ട്ടി​ലു​ള്ള ചി​ല സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഈച്ച​ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ൾ നോ​ക്കാം

      വെ​ളു​ത്ത വി​നാ​ഗി​രി​യി​ൽ ക​റു​വ​പ്പ​ട്ട ചേർ​ത്ത്​ കു​റ​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം കു​റ​ച്ച്​ ഡി​റ്റ​ർ​ജ​ൻ​റ്​ വെ​ള്ള​വും ചേ​ർ​ത്ത്​ ഒ​രു സ്​​​പ്രേ ബോ​ട്ടി​ലി​ൽ നി​റ​ച്ച്​ ഈച്ചയു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ ത​ളി​ക്കു​ക.


        1/2 ക​പ്പ്​ വെ​ജി​റ്റ​ബ്​​ൾ ഓ​യി​ൽ, 1/2 ക​പ്പ്​ ഷാ​മ്പൂ, 1/2 ക​പ്പ്​ വി​നാ​ഗി​രി, 50 ഗ്രാം ​ബേ​ക്കി​ങ്​ സോ​ഡ എ​ന്നി​വ ​ന​ന്നാ​യി മി​ക്​​സ്​ ചെ​യ്​​ത്​ ഈച്ച​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ ത​ളി​ച്ചാ​ൽ ഈച്ചശ​ല്യം പാടെ  മാ​റ്റാം.


         ഒ​രു പാ​ത്ര​ത്തിൻറെ പ​കു​തി​യി​ൽ യൂ​ക്കാ​ലി​പ്​​റ്റ​സ്​ എ​ണ്ണ​യും മ​റ്റേ പ​കു​തി​യി​ൽ ആ​ൽ​ക്ക​ഹോ​ളും നി​റ​ച്ച്​ അ​തി​ലേ​ക്ക്​ ഒ​രു സ്​​പോ​ഞ്ചോ തു​ണി​യോ കു​തി​ർ​ത്തു​വെ​ച്ച്​ പാ​​ത്രം മൂ​ടിവെ​ക്കു​ക. 24 മ​ണി​ക്കൂ​റിനു ശേ​ഷം മൂ​ടി തു​റ​ന്നു​വെ​ച്ചാ​ൽ ഈച്ച ആ ​വ​ഴി​യി​ൽ വ​രി​ല്ല. ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ വീ​ണ്ടും കു​തി​ർ​ത്ത്​ വെ​ക്കു​ക.


       അ​ടു​ക്ക​ള​യി​ലെ പ​ച്ച​ക്ക​റി വേ​സ്​​റ്റും മ​റ്റു​മാ​ണ്​ ഈച്ചയെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. വേ​സ്​​റ്റി​നു മു​ക​ളി​ലാ​യി ക​ക്കി​രി ക​ഷ​ണ​ങ്ങ​ൾ വെ​ച്ചാ​ൽ ഈച്ച വ​ന്നി​രി​ക്കു​ന്ന​ത്​ ത​ട​യാം.

          ഒ​രു പാ​ത്ര​ത്തി​ൽ തേ​നും റെ​ഡ്​ വൈ​നും ചേ​ർ​ത്ത്​വെച്ചാ​ൽ തേ​ൻ ഈച്ചയെ ആ​ക​ർ​ഷി​ക്കു​ക​​യും റെ​ഡ്​ വൈ​ൻ കൊ​ല്ലു​ക​യും ചെ​യ്യും.

         ഇ​തു​കൂ​ടാ​തെ വെ​ളു​ത്തു​ള്ളി നാ​ര​ങ്ങ​യും ഉ​പ്പും ചേ​ർ​ത്ത മി​ശ്രി​തം, വി​നാ​ഗി​രി, ലാ​വ​ൻ​റ​ർ ഒാ​യി​ൽ തു​ട​ങ്ങി പ​ല സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ ഈച്ച വ​രു​ന്ന​ത്​ ത​ട​യാം.

Read also: Cashew Katli | അല്പം മധുരം ഉണ്ടാക്കിയാലോ? കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കാം

Crab roast | നാടൻ ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം

Chicken cheese roll | ഒരടിപൊളി ചി​ക്ക​ൻ ചീ​സ് റോ​ൾ തയ്യാറാക്കിയാലോ

ബ്ര​ഡ്, പ​ഴം പോ​ള ഉണ്ടാക്കിയാലോ

BUN | സോഫ്റ്റായ ബ​ൺ ഉണ്ടാക്കാം വീട്ടിൽ തന്നെ