കേരള രാഷ്ട്രീയത്തിലെ ചിരി മുഖങ്ങളായിരുന്നു അവര്‍. എത്ര വിഷമിച്ചു നില്‍ക്കു ആളായാലും അവരുടെ അടുത്തേക്ക് ചേര്‍ന്നു നിന്നാല്‍ എല്ലാ വിഷമങ്ങളും ഒരു സെക്കന്റില്‍ മറന്നു പോകും. അതാണ് അവരുടെ മാന്ത്രികത. ആ നേതാക്കള്‍ മണ്‍മറഞ്ഞിട്ടും ഓര്‍മ്മകള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അവരുടെ സ്‌നേഹത്തോടെയുള്ള പുഞ്ചിരി ഒന്നുകൊണ്ടു മാത്രമാണ്. ഒരാള്‍ സി.പി.എമ്മിലെ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമത്തെയാള്‍ ജനകീയനായ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവുമായ ഉമ്മന്‍ചാണ്ടിയുമാണ്.
രണ്ടു പാര്‍ട്ടികളിലെ ചിരി മുഖങ്ങള്‍ നഷ്ടമായ ശേഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. രണ്ടുപേരും ഒരു കാര്യത്തില്‍ സമന്‍മാരാണ്. തെളിഞ്ഞ ചിരിയോടെ സംസാരിക്കുന്ന നേതാക്കള്‍ എന്നതില്‍. ഏതൊരാളെയും സമാധാനപ്പെടുത്താനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന രണ്ടു നേതാക്കളുടെ അഭാവം ഇരു പാര്‍ട്ടികളെയും വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഈ നേതാക്കള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ മറക്കാനാവുന്നതല്ല. മുന്നണികളിലെ സമാധാന ചര്‍ച്ചകള്‍ക്കും, സമവാക്യങ്ങള്‍ തീര്‍ക്കുന്നതിനുമൊക്കെ കോടിയേരിയും ഉമ്മന്‍ചാണ്ടിയും വിജയിച്ചവരാണ്.
കോടിയേരി ബാലകൃഷ്ണന്‍
സി.പി.എമ്മിലെ വിഭാഗീയതയുടെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സമ്മതനായി നിലകൊണ്ട വ്യക്തിയാണ്. സരസമായും, ശക്തമായും തീരുമാനങ്ങളെ നടപ്പാക്കാന്‍ ശ്രമിച്ച നേതാവെന്ന നിലയില്‍ അടുത്തു നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. പുഞ്ചിരിയോടെ എടുക്കുന്ന നയങ്ങള്‍ക്കു മുമ്പില്‍ എല്ലാ നേതാക്കളും കൊമ്പുകുത്തും. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരേപോലെ പ്രിയപ്പെട്ടവനാകാന്‍ കഴിഞ്ഞത് കോടിയേരിയുടെ മാത്രം പ്രത്യേകതയാണ്. പാര്‍ട്ടിയിലെ വിഭാഗീയത നിയന്ത്രിച്ചു നിര്‍ത്താന്‍ മുന്നില്‍നിന്നു പൊരുതിയതും കോടിയേരിതന്നെ.
സഖാക്കളെ സ്‌നേഹത്തോടെ കൂടെ നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ സാധിച്ചു. ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാനോ മാറ്റി നിര്‍ത്താനോ അദ്ദേഹം തയ്യാറായിട്ടില്ല. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയുള്ള പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അവശതയിലും പാര്‍ട്ടി ദൗത്യങ്ങള്‍ നിറവേറ്റുന്നതില്‍ വിട്ടുവീഴ്ച കാണിച്ചില്ല. പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും കോടിയേരി ഒരുപോലെ തിളങ്ങിയതും അദ്ദേഹത്തിന്റെ സരസമായ സ്വഭാവം ഒന്നുകൊണ്ടു മാത്രമാണ്. എസ്.എഫ്.ഐയിലൂടെ വളര്‍ന്നു വന്ന തീപ്പൊരി സഖാവ് കൂടിയാണ് കോടിയേരി. അതുകൊണ്ടുതന്നെ പാര്‍ട്ടി നേതൃത്വത്തിലിരിക്കുമ്പോഴും വിദ്യാര്‍ത്ഥികളോടും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടും അദ്ദേഹത്തിന് വലിയ മതിപ്പും, സ്‌നേഹവുമാണ് ഉണ്ടായിരുന്നത്.
പാര്‍ട്ടിയെയും മന്ത്രിസഭയെയും നയിക്കാന്‍ കെല്‍പ്പുള്ള കൊടിയേരിയുടെ പേര് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉര്‍ന്നു കേട്ടതാണ്. പക്ഷെ, ആലപ്പുഴ ജില്ലയില്‍വെച്ചു നടന്ന സംസ്ഥാന സമ്മേളത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ലമെന്ററി രാഷ്ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിക്കാനും കോടിയേരി തയ്യാറായി എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയ ഘടകം. പിണറായി വിജയനു ശേഷം മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പാര്‍ട്ടിയിലെ വ്യക്തമായ മറുപടിയും മുഖവും കോടിയേരി ബാലകൃഷ്ണന്റേതാണ്.
പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ഉണ്ടാകുന്ന പ്രതിസന്ധികളില്‍ ആരെയും വേദനിപ്പിക്കാത്ത തീര്‍പ്പുമായി എത്തുന്ന കോടിയേരി ശൈലിയും ഓര്‍മകളില്‍ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ മറ്റൊരു നഷ്ടം, അദ്ദേഹത്തിന്റെ പ്രസംഗമാണ്. കേള്‍വിക്കാരെ മണിക്കൂറുകള്‍ പിടിച്ചിരുത്താന്‍ കഴിയുന്ന പ്രസംഗ ശൈലിയാണ് അദ്ദേഹത്തിന്റേത്. ചെന്നൈയില്‍ ചികില്‍സയിലിരിക്കെ 2022 ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി അന്തരിക്കുന്നത്. ക്യാന്‍സര്‍ബാധ രൂക്ഷമായി ചികിത്സ തേടുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്നത്. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും, തങ്ങളുടെ സഖാവ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍.
ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍ എന്തും സാധിക്കും എന്നൊരു വിശ്വാസം പൊതുവേ കേരളത്തിലെ പാവപ്പെട്ടവര്‍ക്കുണ്ട്. മറ്റാരെക്കാളും മനു,്‌യത്വമുള്ള നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നാണ് ജനം ഇന്നും വിശ്വസിക്കുന്നത്. അതിനു കാരണം, അദ്ദേഹത്തിന്റെ ഇടപെടലാണ്. ആരെയും വേദനിപ്പിക്കാത്ത വാക്കുകളും, പ്രവൃത്തിയും ഉമ്മന്‍ചാണ്ടിയെ മറ്റു കോണ്‍ഗ്രസ്സുകാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളിലും ഉമ്മന്‍ടാണ്ടിയെന്ന നേതാവിന്റെ വാക്കുകള്‍ വിലപ്പെട്ടതാണ്. കോണ്‍ഗ്രസ്സിന്റെ ശക്തനായ പ്രചാരകന്റെ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയിലൂടെ ഉണ്ടായതെന്ന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമാണ്.
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ ആ ജനസമ്മതിയുടെ നേര്‍കാഴ്ചയായി മാറിയത് ലോകം കണ്ടതാണ്. ഒരു പതിറ്റാണ്ടോളം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഇല്ലാതാക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു. മനസാക്ഷിയുടെ കോടതിയിലും ജനകീയ കോടതയിലും ഭരണഘടനാപരമായ കോടതികളിലും അദ്ദേഹം വിജയിച്ചു. തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. ജനക്കൂട്ടത്തില്‍ നില്‍ക്കാതെ ജീവിക്കാനാവില്ലെന്ന് വിളിച്ചു പറഞ്ഞ നേതാവു കൂടിയാണദ്ദേഹം. ജനക്കൂട്ടങ്ങളുടെ നേതാവാകാന്‍ മറ്രാര്‍ക്കുമാവില്ല. കാരണം, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അത്രയേറെ പ്രയാസമാണ്. പക്ഷെ, ഉമ്മന്‍ചാണ്ടിക്ക് അതിനു കഴിയുമെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ജനമനസ്സുകളില്‍ ഇടംപിടിക്കുന്ന പരിപാടികളുടെ നേതാവുകൂടിയാണ് അദ്ദേഹം. ആര്‍ക്കു വേണമെങ്കിലും ഉമ്മന്‍ചാണ്ടിയെ വിളിക്കാം, ആര്‍ക്കും ഒരു പരിശോധനകളുമില്ലാതെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറാം. ഒരു പരാതിയോ പരിഭവമോ പറയില്ല. 2015ലാണ് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തിലെ വ്യത്യാസം കുടുംബം ശ്രദ്ധിച്ചത്. ചികില്‍സയ്ക്കു ശേഷം രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ നാലുവര്‍ഷം പോയി. ശബ്ദവ്യത്യാസം വീണ്ടും ഉണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ ബയോപ്‌സി പരിശോധനയ്ക്കു നിര്‍ദേശിച്ചു. പിന്നീടു നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ കണ്ടെത്തി. രോഗം മൂര്‍ഛിച്ച് ശബ്ദം ഒട്ടുമില്ലാത്ത അവസ്ഥയിലേക്കു മാറിയതോടെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 2023 ജൂലൈ 18ന് അന്തരിക്കുകയായിരുന്നു.
പകരം വെയ്ക്കാന്‍ കഴിയാത്ത സമാനതകളില്ലാത്ത ആ രണ്ടു നേതാക്കളുടെയും അഭാവത്തിലാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവര്‍ അവരുടെ പാര്‍ട്ടികളില്‍ നടത്തി പ്രവര്‍ത്തനത്തിന് പകരമായി ആരാണ് തെയ്യാന്‍ പോകുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ചിരിക്കുന്ന മുഖവും, അതുപോലെ അണികളെ ചേര്‍ത്തു നിര്‍ത്താനും കോടിയേരി-ഉമ്മന്‍ചാണ്ടി നേതാക്കള്‍ക്കു കഴിഞ്ഞതു പോലെ ഇനിയുണ്ടാകുമോ ആരെങ്കിലും
Read more :
- ഗാസയിൽ ഭക്ഷണത്തിനായി വരിനിന്നവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവർ 112 ആയി, 760 പേർക്ക് പരിക്ക്
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ