×

‘ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കിൽ കോർപറേഷൻ അടച്ചുപൂട്ടും’: ഡൽഹി ഹൈക്കോടതി

google news
,ki


ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്തില്ലെങ്കിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അടച്ചു പൂട്ടുമെന്നു ഹൈക്കോടതി താക്കീത് നൽകി. നാലു വർഷമായി കേസ് വലിച്ചുനീട്ടുന്നു. അവസാനമായി ഒരവസരം കൂടി നൽകുകയാണെന്നും കോടതി പറഞ്ഞു.

പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ കോർപറേഷന്റെ പ്രവർത്തനം നിർത്തി വയ്ക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പു നൽകി.

ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കുടിശിക വിതരണം ചെയ്യാൻ ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയനുസരിച്ച് എംസിഡിക്ക് നിയമപരമായ ബാധ്യതയുണ്ട്. അടിസ്ഥാന വേതനം പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രത്യാഘാതം നേരിടാൻ തയാറെടുക്കാമെന്നും എന്നും കോടതി പറഞ്ഞു.

കോടതിയുടെ താക്കീതിന് പിന്നാലെ തന്നെ 10 ദിവസത്തിനുള്ളിൽ ശമ്പളവും പെൻഷൻ വിതരണവും നടത്താമെന്ന് എംസിഡി സ്റ്റാൻഡിങ് കൗൺസിൽ ദിവ്യ പ്രകാശ് പാണ്ഡേ അറിയിച്ചു. കുടിശിക വിതരണത്തിന്റെ കാര്യത്തിലും പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു.

ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് എംസിഡി കമ്മിഷണറോടു പറഞ്ഞേക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ വിതരണത്തിൽ 4 ആഴ്ചയ്ക്കുള്ളിൽ പരിഹാരം കണ്ടെത്തണമെന്നും നിർദേശിച്ചു.

Read more.....

‘2026ൽ വിജയിയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തും": വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്

ഉത്തരാഘണ്ഡിൽ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; 60 പേ​ർ​ക്ക് പ​രി​ക്ക്

രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികൾ ആകുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്തു സുപ്രീം കോടതി

മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലെയുടെ കാറിന് നേരെ ബി.ജെ.പി ആക്രമണം: മുട്ടയേറും കരിഓയില്‍ പ്രയോഗവുമായി പ്രവര്‍ത്തകര്‍

അഭിഷേക് ഘോസാൽകറുടെ കൊലക്ക് കാരണം വ്യക്തിവൈരാഗ്യം

ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശ അനുസരിച്ചുള്ള ശമ്പളവും പെൻഷനും ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി 12ലേറെ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദത്തിനിടെ കഴിഞ്ഞ ജനുവരി 24ന് എംസി‍ഡിക്ക് 803 കോടി രൂപ നൽകിയിരുന്നുവെന്നു ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ