×

ക്രൈ​​​​സ്ത​​​​വ സ്കൂ​​​ളുകളിലെ കു​​​രി​​​ശും യേശുരൂ​​​പ​​​വും നീക്കണം: ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്ത‍്യ​​​​ശാ​​​​സ​​​​നം

google news
vfg
ഗു​​​​ഹാ​​​​വ​​​​ത്തി: സംസ്ഥാനത്ത് ക്രൈ​​​​സ്ത​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സ്കൂ​​​ളു​​​ക​​​​ളി​​​​ലെ യേശു ക്രി​​​സ്തു​​​വി​​​ന്‍റെ​​​യും ക​​​ന‍്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ​​​യും രൂ​​​പ​​​ങ്ങ​​​ളും കു​​​രി​​​ശും മാ​​​റ്റ​​​ണ​​​മെ​​​ന്ന് ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ന്ത‍്യ​​​​ശാ​​​​സ​​​​നം. കു​​​ടും​​​ബ സു​​​ര​​​ക്ഷാ പ​​​രി​​​ഷ​​​ത് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ത‍്യര​​​ഞ്ജ​​​ൻ ബ​​​റു​​​വ ദിസ്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഭീഷണിപ്പെടുത്തിയത്​.

        സ്കൂ​​​ളു​​​ക​​​ളി​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന വൈ​​​​ദി​​​​ക​​​​രും കന്യാസ്ത്രീകളും സ​​​​ഭാ വ​​​​സ്ത്ര​​​​ങ്ങ​​​​ൾ ധ​​​​രി​​​​ക്കരു​​​​തെ​​​​ന്നും സ്കൂ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ പ്രാ​​​ർ​​ഥ​​​ന പാ​​​ടി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ തിട്ടൂരമിറക്കിയിട്ടുണ്ട്. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​വ​​​ശ‍്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കണ​മെന്നാണ് മുന്നറിയിപ്പ്. അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ങ്ങ​​​ൾ വേ​​​ണ്ട​​​തു ചെ​​​യ്യു​​​മെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ർ​​​ക്കാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ സ്കൂളുകൾ സന്ദർശിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ സ​മൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

          ‘ക്രിസ്ത്യൻ മിഷനറിമാർ സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. ഞങ്ങൾ അത് അനുവദിക്കില്ല. 10 -15 ദിവസം ഞങ്ങൾ അവരെ നിരീക്ഷിക്കും, അതിനുശേഷം ഞങ്ങൾ ചെയ്യേണ്ടത് ചെയ്യും. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അവരായിരിക്കും ഉത്തരവാദികൾ. ഞങ്ങൾ ഇത് വെറുതെ വിടില്ല. എന്ത് ചെയ്യുമെന്ന് ഞങ്ങൾ പറയുന്നില്ല. 10 വയസ്സുള്ള കുട്ടിക്ക് സ്‌കൂൾ കാമ്പസിൽ ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെങ്കിൽ, അവിടെ യേശുവിനെയും മറിയത്തെയും കുറിച്ച് പ്രസംഗിക്കാൻ എങ്ങനെയാണ് അനുവദിക്കുക?” സ​​​ത‍്യര​​​ഞ്ജ​​​ൻ ബ​​​റു​​​വ പറഞ്ഞു.

            സ്കൂളുകളിൽ അച്ഛനും കന്യാസ്ത്രീകളും മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അവർ സാധാരണ വസ്ത്രം ധരിക്കണം. സ്‌കൂൾ സമുച്ചയത്തിൽ നിന്ന് യേശുവിന്റെയും മറിയത്തിന്റെയും കുരിശിന്റെയും രൂപങ്ങൾ നീക്കം ചെയ്യണം. സ്‌കൂൾ കോംപ്ലക്‌സുകളിൽ നിന്ന് പള്ളികൾ മാറ്റണം. സ്‌കൂളുകളിലെ പ്രാർത്ഥനകളും നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനങ്ങളാക്കി മാറ്റുന്നത് ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും -ബ​​​റു​​​വ മുന്നറിയിപ്പ് നൽകി.

           ‘ഭരണഘടനയുടെ ഏത് വ്യവസ്ഥ പ്രകാരമാണ് അവർ സ്‌കൂളിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്? സനാതന ധർമ്മത്തിന്റെ ദാർശനികാടിത്തറയിൽ രൂപകല്പന ചെയ്ത സമത്വ പൂർണമായ നാടാണ് ഇന്ത്യ. ദൗർഭാഗ്യവശാൽ, ചില വിദേശ സിദ്ധാന്തങ്ങൾ രാഷ്ട്രത്തിൻ്റെ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുകയും പുരാതന പൈതൃക സംസ്‌കാരം, സാമൂഹിക ആചാരങ്ങൾ, ഐക്യം എന്നിവയെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിൻ്റെ അംഗീകാരം ആവശ്യമുള്ള സ്വകാര്യ സ്കൂളുകൾ ഒരു മതത്തെ മറ്റുള്ളവയെക്കാൾ പ്രോത്സാഹിപ്പിക്കരുത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു പ്രത്യേക മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തെ ധിക്കരിക്കുകയും ഭരണഘടനാ മൂല്യങ്ങളെയും ധാർമ്മികതയെയും നിഷേധിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

           ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിമാർ ഭരിക്കുന്ന സ്കൂളുകളിലും കോളജുകളിലും മതപരമായ ആചാരങ്ങൾ കണ്ടുവരുന്നു. ക്രിസ്ത്യൻ മിഷനറീസ് സ്‌കൂളിലെ അധ്യാപകരുടെ വേഷവിധാനം, സ്ഥാപനങ്ങളിൽ യേശുക്രിസ്തുവിന്റെയും മറിയത്തിന്റെയും വിഗ്രഹങ്ങളും കുരിശടയാളവും സ്ഥാപിക്കുന്നത്, കാമ്പസിനുള്ളിൽ പള്ളികളുടെ സാന്നിധ്യം എന്നിവ പ്രത്യേക മതപരമായ ആചാരമാണ്.

         വിദ്യാഭ്യാസം നൽകുന്നതിൻ്റെ പേരിൽ ക്രിസ്തുമതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ഈനീക്കം നിർത്തണം. ഇന്ത്യൻ മൂല്യങ്ങളും ജീവിതത്തിൻ്റെ അന്തസ്സും സംരക്ഷിക്കുന്നതിനായി ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ഇന്ത്യൻ പ്രസിഡൻ്റിനോടും പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും ശക്തമായി അഭ്യർഥിക്കുന്നു’ -സ​​​ത‍്യര​​​ഞ്ജ​​​ൻ ബ​​​റു​​​വ പറഞ്ഞു.

          വാർത്താ സമ്മേളനത്തിൽ ഭാരത് രക്ഷ മഞ്ച് ഓർഗനൈസിങ് സെക്രട്ടറി സുജിത് പഥക്, ജാഗ്രതാ പ്രഹാരി പ്രസിഡൻറ് ഹിതു ഭട്ട്, ഗുണജിത് ദാസ്, ശ്രീറാം സേവാ വാഹിനി നേതാവ് മനോജ് ദേക, സനാതൻ ഹിന്ദു ആർമി നേതാവ് ലിമ മഹന്ത, ബിശ്വ ഹിന്ദു മഹാസംഘ നേതാവ് സുനിൽ സിങ്, ഹിന്ദു സുരക്ഷാ സേന ഭാരവാഹി രാധാദേവി, കുടുംബ സുരക്ഷാ പരിഷത്ത് നേതാവ് ദീപാങ്കർ നാഥ് എന്നിവരും പ​ങ്കെടുത്തു.

Read also: അഭിഷേക് ഘോസാൽകറുടെ കൊലക്ക് കാരണം വ്യക്തിവൈരാഗ്യം

രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികൾ ആകുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്തു സുപ്രീം കോടതി

മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലെയുടെ കാറിന് നേരെ ബി.ജെ.പി ആക്രമണം: മുട്ടയേറും കരിഓയില്‍ പ്രയോഗവുമായി പ്രവര്‍ത്തകര്‍

 രാജ്യത്ത് 96.88 കോടി വോട്ടർമാർ; കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി കൂടുതൽ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
 

Tags