ശ്രീനഗർ: രാജ്യത്തെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം ടി 50 പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കശ്മീർ താഴ്വരയിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവിസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മുവിൽ നിന്ന് ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനങ്ങൾ നിർവഹിച്ചത്.
ജമ്മുവിലെ ഉദ്ധംപുർ മുതൽ കശ്മീരിലെ ബരാമുല്ല വരെ നീളുന്ന റെയിൽ പദ്ധതിയുടെ ഭാഗമായ ഉദ്ധംപുർ-ശ്രീനഗർ-ബരാമുല്ല റെയിൽ ലിങ്കിലെ (യു.എസ്.ബി.ആർ.എൽ) 48.1 കിലോമീറ്റർ വരുന്ന ബനിഹാൾ- ഖരി- സംബർ-സങ്കൽദൻ ഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഖരിക്കും സംബറിനുമിടയിലാണ് 12.77 കിലോമീറ്റർ ദൂരമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കം ടി 50 സ്ഥിതിചെയ്യുന്നത്. ഇനി ബരാമുല്ലയിൽ നിന്ന് ബനിഹാൾ വഴി സങ്കൽദൻ വരെ ട്രെയിനിൽ യാത്രെചയ്യാനാകുമെന്ന് വടക്കൻ റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ ബനിഹാൾവരെയായിരുന്നു സർവിസുണ്ടായിരുന്നത്.
ബരാമുല്ല-ബനിഹാൾ- സങ്കൽദൻ
ബനിഹാൾ-സങ്കൽദൻ ഭാഗം സജ്ജമായതോടെ രാജ്യത്തിന്റെ തെേക്ക അറ്റത്തുള്ള കന്യാകുമാരിനിന്ന് വടക്കേ അറ്റത്തുള്ള കശ്മീരിലേക്ക് ഒറ്റ ട്രെയിനിലുള്ള യാത്ര എന്ന സ്വപ്നത്തിലേക്ക് ഒരുപടികൂടി ചുവടുവെച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇനിമുതൽ ബരാമുല്ലക്കും ബനിഹാളിനുമിടയിൽ എട്ട് ഇലക്ട്രിക് ട്രെയിനുകൾ സർവിസ് നടത്തും. ഇതിൽ നാലെണ്ണം സങ്കൽദൻ വരെയും ഓടും. ഏതാനും മാസങ്ങൾക്കകം മറ്റ് നാല് ട്രെയിനുകൾകൂടി സങ്കൽദൻ വരെ ദീർഘിപ്പിക്കും.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം