×

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗികബന്ധം; യുഎസിൽ അധ്യാപികയ്‌ക്ക് 50 വർഷം തടവ്

google news
df
ഹെൻറിക്കോ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി അപക്വമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് യുഎസിൽ അധ്യാപികയ്‌ക്ക് 50 വർഷം തടവ്. ഹെൻറിക്കോയിലെ ഹംഗറി ക്രീക്ക് മിഡിൽ സ്കൂളിൽ അധ്യാപികയായിരുന്ന മേഗൻ പോളിൻ ജോർദാൻ (25) നാണ് ശിക്ഷിക്കപ്പെട്ടത്.  ഇവർ കുറ്റം സമ്മതിച്ചിരുന്നു. 

2022–2023 വർഷത്തിലായിരുന്നു കേസിന് ആസ്‍‌പദമായ സംഭവം. വിദ്യാർഥിയുടെ വീട്ടിലേക്ക് നിരവധി തവണ ഒളിഞ്ഞുകയറിയാണ് പതിനാലുകാരനായ വിദ്യാർഥിയുമായി  വിവാഹിതയായ മേഗൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഇതിനിടെ 2023 ജൂണിൽ വിദ്യാർഥിയെ അധ്യാപിക ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിൽ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 

ഇവർക്കെതിരെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. വിദ്യാർഥിയുടെ വീട്ടിലെ പുതപ്പിൽ നിന്ന് അധ്യാപികയുടെ ഡിഎൻഎ തെളിവായി പൊലീസിന് ലഭിച്ചിരുന്നു. 

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

Tags