ചേരുവകൾ
ചെറുപയർ -1 കപ്പ്
വെള്ളം -11/2 കപ്പ് (ചെറുപയർ വേവിക്കാൻ)
ശർക്കര -3/4 കപ്പ്
വെള്ളം -1/4 കപ്പ് (ശർക്കര ഉരുക്കാൻ)
തേങ്ങ ചിരവിയത് -1 കപ്പ്
ഏലക്കാപ്പൊടി -1 ടീസ്പൂൺ
മൈദ -1 കപ്പ്
ഉപ്പ് -1/2 ടീസ്പൂൺ
അരിപ്പൊടി -2 ടേബിൾ സ്പൂൺ
പഞ്ചസാര -1/2 ടേബിൾ സ്പൂൺ
വെള്ളം -1 1/4 കപ്പ്
എണ്ണ പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ആദ്യം ചെറുപയർ കഴുകിയെടുത്തു വെള്ളം ഊറ്റി കളഞ്ഞു കുക്കറിലേക്കിട്ട് ഒന്നര കപ്പ് വെള്ളമൊഴിച്ചു വേവിക്കുക.
2. ശർക്കരയിലേക്ക് വെള്ളമൊഴിച്ചു ഉരുക്കുക.
3. വെന്ത ചെറുപയർ ഉടച്ച ശേഷം തേങ്ങയും ഏലക്കാപൊടിയും ശർക്കര പാനിയും ചേർത്തു നന്നായി മിക്സ് ചെയ്ത് വെള്ളത്തിന്റെ അംശം കൂടുതൽ ഉണ്ടെങ്കിൽ വറ്റിച്ചെടുത്തു ചൂടാറി വന്നതിനു ശേഷം ഒരു നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കുക.
4. മൈദയും അരിപ്പൊടിയും ഉപ്പും പഞ്ചസാരയും മഞ്ഞൾ പൊടിയും ഒരു ബൗളിലേക്കിട്ട് മിക്സ് ചെയ്ത് ഒന്നേ കാൽ കപ്പ് വെള്ളവും ഒഴിച്ച് ഇളക്കി ഒരു മാവാക്കുക.
5. ചെറുപയറിൻറെ ഉരുളകൾ ഈ മാവിൽ മുക്കി ചൂടായ എണ്ണയിലേക്കിട്ട് ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക. സുഖിയൻ റെഡി👌
__________
Ingredients
Green gram-1 cup
Water -11/2 cups (to cook green beans)
Jaggery -3/4 cup
Water -1/4 cup (to melt jaggery)
Grated coconut -1 cup
Cardamom powder -1 teaspoon
All purpose flour -1 cup
Salt -1/2 teaspoon
Rice powder -2 tablespoons
Sugar -1/2 tablespoons
Water -1 1/4 cups
Oil for frying
Preparation
1. First wash the green gram , drain the water, put them in a cooker and add one and a half cups of water and cook.
2. Add water to the jaggery and melt it.
3. After breaking the cooked green gram, add coconut, cardamom powder and jaggery water and mix well. If there is more water content, drain it and let it cool down. Make balls the size of a lemon.
4. Mix the maida, rice flour, salt, sugar and turmeric powder in a bowl and add one and a quarter cup of water and mix to make a dough.
5. Dip the green gram balls in this flour and fry them in hot oil until they turn golden brown in color and remove them. Sukhian is ready👌
#snack #recipe #food #malabarsnacks
















