ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർക്കുക കൂടെ മുക്കാൽ കപ്പ് നല്ല തിളച്ച വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക
ഇനി ഇതിലേക്ക് അരക്കപ്പ് നല്ല കട്ട തൈര് ചേർക്കുക പുളിയുള്ള തൈരാണ് വേണ്ടത്നല്ലപോലെ മിക്സ് ചെയ്ത് മിക്സിയുടെ ജാറിലേക്ക് മാറ്റി ഒന്ന് അരച്ചെടുക്കുക ഒരുപാട് സമയം അരച്ചെടുക്കരുത് ജസ്റ്റ് ഒന്ന് മിക്സ് ആയി കിട്ടിയാൽ മതിവെള്ളം കുറവാണെങ്കിൽ മാത്രം അല്പം വെള്ളം ചേർത്ത് കൊടുത്ത് നന്നായി ഇളക്കി ഇഡലി മാവിൻറെ പരുവത്തിൽ ആക്കിയെടുക്കുകഇനി ഇതിലേക്ക് പാകത്തിന് ഉപ്പും കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അടച്ചുവെച്ച് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം10 മിനിറ്റ് ശേഷം ഇഡലി ചെമ്പിൽ വെള്ളം വെച്ച് ഇഡലിത്തട്ടിലേക്ക് എണ്ണ തൂവി മാവ് ഒഴിച്ച് കൊടുത്തു 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം
















