ചേരുവകൾ
പഴുത്ത നേന്ത്രപ്പഴം – 1 എണ്ണം (ചെറുതാണെങ്കില് 2 എണ്ണം)
അരിപ്പൊടി – ആവശ്യത്തിന്
മഞ്ഞൾ പൊടി -1 നുള്ള്
ഉപ്പ് -1 നുള്ള്
നെയ്യ് -1 ടീസ്പൂൺ
പാൽ -500 മില്ലി
റവ -3 ടേബിൾ സ്പൂൺ
പഞ്ചസാര ആവശ്യത്തിന്
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
1. ആദ്യം നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുത്തു,തൊലി കളഞ്ഞു ചൂടോട് കൂടി തന്നെ നന്നായി ഉടച്ചെടുക്കുക.
2. ഇതിലേക്ക് ആവശ്യത്തിന് (ഇത് ടൈറ്റാവാൻ പാകത്തിന്)അരിപ്പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി കുഴച്ചെടുത്തിട്ട് ലാസ്റ്റ് 3/4 ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കുഴച്ചു കുറേശെ മാവെടുത്തു ചെറിയ ഉരുളകളാക്കുക.
3. ഇനി ഈ ഉരുളകൾ ഒരു നാലോ അഞ്ചോ മിനിറ്റ് ഒന്ന് ആവിയിൽ വേവിക്കുക.
4. ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക്ക് നെയ്യ് ചേർത്തു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റുക. ഇതിലേക്ക് പാലൊഴിച്ചു തിളച്ചു വരുമ്പോൾ റവ ചേർത്തു ഇളക്കുക.
5. റവ വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് പച്ചസാരയും ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു വേവിച്ച പഴത്തിന്റെ ഉരുളകൾ ഇട്ട് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.ലാസ്റ്റ് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു സെർവ് ചെയ്യാം.
















