Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ലൈംഗിക പീഡന കുരുക്ക് വേടന്റെ കഴുത്തില്‍ മുറുകിയോ ?:ലഹരിയില്‍ വാഴാതെ പുലിനഖത്തില്‍ രക്ഷപ്പെട്ട് ഒടുവില്‍ ലൈംഗിക പീഡനത്തില്‍ കുടുങ്ങിയോ ?; യുവഡോക്ടറിന്റെ പരാതിയും വേടന്റെ മുങ്ങലും ചര്‍ച്ചയാക്കി മലയാളികള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2025, 01:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമീപകാലത്ത് സ്വന്തം റാപ്പ് സംഗീതംകൊണ്ട് ലക്ഷോപലക്ഷം ആരാധകരെ സൃഷ്ടിച്ച പാട്ടുകാരനാണ് വേടന്‍. മലയാളികള്‍ക്ക് ഇത് വേറൊരു തരം ആഘോഷമായിരുന്നു. വാക്കുകള്‍ കൊണ്ട് ചരിത്രത്തെയും, കീഴാള ജന സമൂഹത്തെയും അടയാളപ്പെടുത്തിക്കൊണ്ടുള്ള വേടന്റെ പാട്ടുകളെല്ലാം ജാതി വ്യത്യാസമില്ലാതെ യുവതലമുറ ഏറ്റെടുത്തു. ഇതോടെയാണ് വിദേശ രാജ്യങ്ങളിലേതു പോലെ യുവാക്കള്‍ വേടന്റെ സ്‌റ്റേജ് ഷോകളിലേക്കു പ്രവഹിച്ചത്. വേടനെ കാണാന്‍ മരിക്കാനും തയ്യാറെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ആരാധകരെപ്പോലെത്തന്നെ അസൂയാലുക്കളും സ്വാഭീവികമായി വേടന് വര്‍ദ്ധിച്ചു. പെട്ടെന്നുണ്ടായ ഒരു ഹൈപ്പിനപ്പുറം കീഴാള സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണോ എന്നുപോലും സംശയിച്ചവരാണേറെയും.

ഇതിന്റെ പരിണിത ഫലമാണ് വേടനെതിരേയുള്ള മയക്കുമരുന്ന് കേസും, പുലിനഖ കേസും. ഈ രണ്ടു കേസിലും വേടനെ പോലീസിനു ചോദ്യം ചെയ്യാനും, വനംവകുപ്പിന് തെളിവെടുക്കാനും, കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞു. വിശദമായ അന്വേഷണം നടത്താനുള്ള നീക്കവും, വേടന്റെ ശ്രീലങ്കന്‍ കണക്ഷന്‍ വരെ വെളിപ്പെടുത്തിയുള്ള വനംവകുപ്പിന്റെ ജാഗ്രതയുമെല്ലാം കേരളം കണ്ടു. എന്നാല്‍, പിന്നീടുണ്ടായത്, വേടന് ആദ്യമുണ്ടായിരുന്നതിനേക്കാള്‍ ജനപ്രീതിയും ആരാധകരുടെ ബാഹുല്യവുമായിരുന്നു. വേടന്റെ ആല്‍ബങ്ങളെ കേള്‍ക്കാത്തവരും കേട്ടു തുടങ്ങി. അയാള്‍ എഴുതുന്ന പാട്ടുകളുടെ അര്‍ത്ഥം തിരഞ്ഞ് വിവിധ ജാതിമത സംഘടനാ നേതാക്കള്‍ ഇറങ്ങി. നിശിതമായ എതിര്‍പ്പുകളിലൂടെ അത് കേരള സമൂഹത്തില്‍ പ്രതിഫലിപ്പിച്ചു.

അപ്പോഴും വേടന്‍ എന്ന റാപ്പ് ഗായകന്‍ സമൂഹത്തില്‍ ആരാധകരെ ചേര്‍ക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്നതിന്റെ സ്വാഭാവിക എതിര്‍പ്പിനപ്പുറം സാംസ്‌ക്കാരിക മണ്ഡലത്തിലെ തിരസ്‌ക്കരിക്കല്‍ കൂടിയാണ് വേടനെതിരേ ഉണ്ടായതെന്ന് പറയാതെവയ്യ. കാലിക്കട്ട് സര്‍വ്വകലാശാല വേടന്റെ പാട്ടിനെ പഠന വിഷയമാക്കിയതോടെ എതിര്‍പ്പ് അതിശക്തമാക്കി. എന്താണ് ജാതി എന്നത് വ്യക്തമാക്കും വിധത്തിലാണ് ആ എതിര്‍പ്പുകള്‍ പതിയെ ശക്തി പ്രാപിച്ചത്. കലാകാരന്‍മാരെ പൊതുവേ കീഴ്‌പ്പെടുത്താന്‍ ലഹരി ഉപയോഗമോ, പെണ്‍വിഷയമോ മതിയാകുമെന്നാണ് ഭാഷ്യം. അതേ തിയറിയിലാണ് വേടനെയും കുടുക്കാന്‍ നോക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്തെ നീക്കം. ലഹരിക്കേസില്‍ വേടനെ കുരുക്കാന്‍ നോക്കിയപ്പോള്‍ രക്ഷപ്പെട്ടത്, ക്ലീന്‍ ഇമേജിലൂടൊണ്.

തന്റെ ജീവിത സാഹചര്യം, മാര്‍ഗ ദര്‍ശനം നല്‍കാന്‍ ആരുമില്ലാതിരുന്ന അവസ്ഥ, ചുറ്റുപാടുകളും, വളര്‍ന്ന പശ്ചാത്തലവും എല്ലാമായിരുന്നു ലഹരിക്കേസില്‍ നിന്നും വേടനെ രക്ഷിച്ച ഘടകങ്ങള്‍. എന്നാല്‍, വേടന്‍ ഇപ്പോള്‍ കുരുക്കപ്പെട്ടിരിക്കുന്നത്, ചെറിയ കാര്യമല്ല. അത് നടന്ന സംഭവം ആണെന്നതിനു തെളിവുകള്‍ നിരത്തിയും, ധൈര്യമായി പറയുകയും ചെയ്തിരിക്കുകയാണ്. അതും യുവ ഡോക്ടര്‍ കൂടിയായി യുവതിയാണ് വെലിപ്പെടുത്തലും, പോരാട്ടവും തുടങ്ങിയത്. ഇതോടെ വേടന്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള നീക്കം തുടങ്ങി. ആരോപണം വ്യാജമാണെന്ന് വേടന്‍ തന്നെ വ്യക്തമാക്കിയെങ്കിലും, ലൈംഗിക ആരോപണമായതിനാല്‍ അതിന് ജാമ്യം കിട്ടില്ല എന്നതു കണ്ട് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ നോക്കുകയായിരുന്നു.

റാപ്പര്‍ വേടന്‍ ഒളിവിലാണോ. ഈ ചോദ്യം ഇപ്പോള്‍ എല്ലായിടങ്ങളിലും ഉയരുന്നുണ്ട്. റാപ്പ് സംഗീതമൊന്നും കേള്‍ക്കാനില്ല. വേടന്റെ ആല്‍ബമൊന്നും വരുന്നില്ല. എന്തുപറ്റി എന്നാണ് മലയാളികളെല്ലാം ഉറ്റുനോക്കുന്നത്. മറ്റു കേസുകളില്‍ നിന്നും രക്ഷപ്പെട്ടതുപോലെ ലൈംഗിക കേസില്‍ നിന്നും വേടന് രക്ഷപ്പെടാന്‍ കഴിയുമോ എന്നതാണ് ചോദ്യം. ചെയ്യാത്ത കുറ്റമാണെങ്കില്‍ വേടന്‍ തിരിച്ചു വരികതന്നെ ചെയും. അല്ലായെങ്കില്‍ ശിക്ഷ ഉറപ്പിക്കാം. ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ റാപ്പര്‍ വേടനും പരാതിക്കാരിയായ യുവഡോക്ടറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിക്കുമ്പോഴും വേടനെ കുറിച്ച് പോലീസിന് ഒരു വിവരവുമില്ല എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ വേടന്‍ കീഴടങ്ങുമെന്ന സന്ദേശം പോലീസിന് കിട്ടിയിട്ടുണ്ട്. ബലാത്സംഗ കേസുകളിലെ സുപ്രീംകോടതി ഉത്തരവുകള്‍ വേടന് അനുകൂലമാണെന്ന വിലയിരുത്തല്‍ ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഇതുകൊണ്ടാണ് വേടനെ പിടിക്കാന്‍ പോലീസ് ശ്രമിക്കാത്തത് എന്നാണ് വിലിരുത്തപ്പെടുന്നത്. വേടന്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം അപ്രത്യക്ഷനാണ്. അതുകൊണ്ട് എവിടെയാണെന്ന് കണ്ടെത്താന്‍ ഒരു വഴിയുമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘം പുതിയ നടപടി എടുത്തിരിക്കുന്നത്. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു.

പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയുമായി ആ യുവ ഡോക്ടര്‍ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പോലീസിന്റെ ഉദ്ദേശ്യം. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയില്‍ ഉണ്ട്. അതിനിടെ വേടനെ പിന്തുണച്ച് മന്ത്രി ഒ.ആര്‍ കേളു രംഗത്തു വന്നു. പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിത് ഡോക്ടറുടെ പരാതിയിലാണ് വേടനെതിരായ കേസ്. ഓണത്തിന് വേടന്റെ പരിപാടികള്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുമോ എന്നാണ് അറിയേണ്ടത്. ഡോക്ടറായ യുവതി വേടനില്‍ നിന്നും അനുഭവിച്ച നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ ക്രൂരമാണെന്ന് അവര്‍ നേരിട്ട് യൂട്യുബ് ചാനലുകളിലും വെളിപ്പെടുത്തിയിരിക്കുകയാണ്. യുവതി വേടനെതിരെ നല്‍കിയ ശാരീരിക പീഡനത്തിന്റെ കഥകള്‍ ക്രൂരമാണ്. ഒരു സെക്സ് മാനിയാക്കിന്റെ രീതിയിലുള്ള പീഡനമാണ് വേടന്‍ നടത്തുന്നതെന്ന് മനോരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കനബീസ്, സിന്തറ്റിക് ഡ്രഗ് എന്നിവ എടുത്താണ് പല സമയങ്ങളിലും വേടന്‍ ഈ യുവതിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്ന് പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം സഹിച്ചിരുന്നതെന്നും യുവതി പറയുന്നു. ഇപ്പോള്‍ യുവതിക്കെതിരെ ഫോണ്‍വഴി വധഭീഷണികള്‍ ഉയരുന്നതായി പരാതികള്‍ ഉണ്ട്.

വേടന്‍ എന്ന പേര് വന്നതിന് കാരണം കാട്ടില്‍ പോയി മൃഗങ്ങളെ വേട്ടയാടിയതിനാലാണെന്നും യുവതി വെളിപ്പെടുത്തുന്നു. ഗുരുതരമായ ആരോപണമാണ് ഇത്. നേരത്തെ പുലിപ്പല്ല് കഴുത്തില്‍ അണിഞ്ഞതിന്റെ പേരില്‍ വേടനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. യുവതിയുമായുള്ള അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.

2023 ജൂലായ് മുതല്‍ വേടന്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. പിന്‍മാറ്റം തന്നെ മാനസികമായി തകര്‍ത്തെന്നും പലപ്പോഴായി വേടന് 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ നിരവധി യൂ ട്യൂബ് ചാനലുകള്‍ക്ക് യുവതി ഇന്റര്‍വ്യൂവും നല്‍കിക്കഴിഞ്ഞു.

CONTENT HIGH LIGHTS; Did the noose of sexual harassment tighten around the hunter’s neck?: Did he escape from the tiger’s skin without getting drunk and end up getting caught in sexual harassment?; Malayalis discuss the young doctor’s complaint and the vegan’s drowning

Tags: Rapper VedanRAP MUSICLADY YOUNG DOCTORANWESHANAM NEWSSCHEDULED CASTEvedanSEXUAL HARRASMENT

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies