പുത്തന്‍ ബസകുള്‍ ഓണത്തിന് നിരത്തിലിറക്കുകയാണ് കെ.എസ്.ആര്‍.ടി.സി. പുതിയ ബി.എസ് 6 വിഭാഗത്തിലുള്ള ബസുകള്‍ ഇറക്കി വരുമാനവും യാത്രക്കാരെയും കൂട്ടാനുള്ള നീക്കമാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടത്തുന്നത്. അതിന്റെ ടെസ്റ്റ് ഡ്രൈവും മന്ത്രി തന്നെ പരീക്ഷിച്ചു. മാധ്യമങ്ങളെല്ലാം പുതിയ ബസിന്റെ സെഡിലും മുകളിലും, അകത്തുമൊക്കെ ചാഞ്ഞും ചരിഞ്ഞും നിന്ന് വാര്‍ത്തകള്‍ കളറാക്കി. പുതിയ ബസുകളുടെ വിശേഷങ്ങള്‍ പറഞ്ഞ് ജനങ്ങളെ മദോന്‍മത്തരാക്കി. പഴയതെല്ലാം മറച്ചു. ശരിയാണ് പുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ പഴയതിനെ ഓര്‍ക്കുന്നതേ ശരിയല്ല. പോസിറ്റീവായി ചിന്തിക്കൂ എന്നല്ലേ പറയുന്നത്.
പക്ഷെ, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങി, മന്ത്രിമാരെല്ലാം ഉല്ലാസയാത്ര നടത്തിയ ആ വണ്ടിയെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെങ്കില്‍ ആരാണ് അത് അന്വേഷിക്കുക. ആ വണ്ടി എവിടെ ?. നവകേരള യാത്രയ്ക്ക് വാങ്ങിയ കോടികള്‍ വിലയുള്ള ആ ബസ്. കോഴിക്കോട്-ബംഗളൂരു യാത്രയ്ക്ക് ഉപയോഗിക്കുകയാണെന്നായിരുന്നു അവസാനമായി കിട്ടിയ വിവരം. അത് ഇപ്പോഴും യാത്ര തുടരുന്നുണ്ടോ. അതോ അതിന്റെ ഓട്ടം നഷ്ടത്തിലാണോ. പുറംമോടികളും, സീറ്റിംഗ് കപ്പാസിറ്റിയും മാറ്റി, തനി കെ.എസ്.ആര്‍.ടി.സി ബസാക്കി നിരത്തിലിറക്കിയെന്നും കേട്ടിരുന്നു. ആ ബസ് വാങ്ങി, യാത്ര നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും, കേരളം മാത്രം നവകേരളമായില്ല.
ഇപ്പോള്‍ ആ വണ്ടിയെ കുറിച്ചും നവകേരളത്തെ കുറിച്ചും എല്ലാവരും മറന്നു. ആ യാത്രയില്‍ എനവ്താണ് സംഭവിച്ചതെന്നും, അതിന്റെ ഗുണഫലമെന്താണെന്നും ആര്‍ക്കും അറിവുമില്ല. ഇതൊക്കെ കൊണ്ടാണ് വീണ്ടും ആ ബസിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. ആ വണ്ടി എവിടെ എന്നു ചോദിക്കുമ്പോള്‍, അത് കോഴിക്കോട്-ബംഗളൂര്‍ റൂട്ടില്‍ ഓടുന്നു എന്നുപറഞ്ഞ് ഒഴിഞ്ഞു മാറരുത്. കാരണം, അതേ റൂട്ടില്‍ ഓടാന്‍വേണ്ടി മാത്രമായി ഇറക്കിയ കെ.എസ്.ആര്‍.ടി.സി ബസല്ലത്. ആ ബസ് ഇറക്കിയതിന് ഒരു ഉദ്ദേശമുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഒഴിവാക്കി നല്‍കിയതാണ് കോഴിക്കോട്-ബംഗളൂരു റൂട്ട്. അപ്പോള്‍ മന്ത്രിമാര്‍ക്കും, സര്‍ക്കാര്‍ പരിപാടിക്കുമായി ഇറക്കിയ വണ്ടി ഇപ്പോള്‍ ലാഭത്തിലാണോ ഓടുന്നതെന്ന് അന്വേഷിക്കേണ്ടി വരും.
അങ്ങനെയല്ല എങ്കില്‍ ജനങ്ങളോട്, കേരളത്തോട് കാണിച്ച ഏറ്റവും വലിയ നെറികേടും, ധൂര്‍ത്തുമായി തന്നെ അതിനെ കണക്കാക്കേണ്ടി വരും. എന്നാല്‍, അപ്പേഴും പുത്തന്‍ വണ്ടികളെയും അതിന്റെ പ്രൗഢിയെയും കുറച്ചു കാണുനമാകില്ല. എങ്കിലും നവ കേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നാണ് കേള്‍ക്കുന്നത്. സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റും വാഷിംഗ് ഏരിയയും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബസിലെ ശുചിമുറി നിലനിര്‍ത്തിയിരുന്നു. ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു നവകേരള ബസിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ യാത്രക്കാര്‍ കണ്ടത് ബസിന്റെ ശുചിമുറി പൂട്ടി ഇട്ടിരിക്കുന്നതാണ്. എന്താണ് തകരാറെന്ന് ചോദിച്ചിട്ട് ആര്‍ക്കും ഉത്തരമില്ലായിരുന്നു.
ബസിന്റെ വൈപ്പറും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് ബത്തേരി എത്തിയ ശേഷമാണ് വൈപ്പര്‍ ശരിയാക്കി യാത്ര തുടര്‍ന്നത്. ബസിലെ ഒരു യാത്രക്കാരന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രീമിയം എ.സി സര്‍വീസായി ദീര്‍ഘദൂര യാത്ര പോകുന്ന നവകേരള ബസിനോട് യാത്രക്കാര്‍ മതിപ്പുണ്ട്. എന്നാല്‍ അതിലെ സൗകര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കണം എന്നാണ് യാത്രക്കാരുടെ പ്രതികരണം. നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനായിരുന്നു എന്നാണ് അന്നത്തെ ഗതാഗതമന്ത്രി ആയിരുന്ന ആന്റണി രാജു പറഞ്ഞിരുന്നത്. 21മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതല്‍ ചെലവാകും.
പുതിയ ബസില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു. നവ കേരള സദസില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി വാങ്ങുന്ന ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം ധനവകുപ്പ് അന്ന് അനുവദിച്ചത്. അതായത്, സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുമ്പോള്‍ എന്നര്‍ത്ഥം. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി വകുപ്പിന്റെ അക്കൗണ്ടിലാണ് ചിലവ് വകയിരുത്തിയത്. ഉത്തരവില്‍ എടുത്തു പറയുന്നില്ലെങ്കിലും ബസ് നവകേരള സദസിനായുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കാണെന്ന് വ്യക്തം. 2023സെപറ്റംബര്‍ 22നാണ് ഒരു കോടി അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് കെ-സ്വിഫ്റ്റിന്റെ പേരില്‍ ബിജു പ്രഭാകര്‍ കത്ത് നല്‍കിയത്.
തുടര്‍ന്ന് ഇത് പരിശോധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി വകുപ്പ് ഒക്ടോബര്‍ എട്ടിന് ഫയലില്‍ അനുകൂല നിലപാട് എടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നവകേരള സദസിന് വേണ്ടിയായതിനാല്‍ ധനവകുപ്പിനും എതിര്‍പ്പുണ്ടായിരുന്നില്ല. ബംഗ്ലൂരുവിലാണ് ആഡംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നവകേരളാ ബസിന്റെ ഇപ്പോഴത്തെ ഓട്ടവും, കളക്ഷനും എത്രയെന്ന് പരമ രഹസ്യമാക്കിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നന്നായറിയാം, അത് അമ്പേ നഷ്ടത്തിലാണെന്ന്. എന്തിനോ വേണ്ടി വാങ്ങിയ ബസ്, ഒടുവില്‍ കെ.എസ്.ആര്‍.ടി.സി നഷ്ടങ്ങളുടെ ശവപ്പറമ്പില്‍ സൂക്ഷിക്കേണ്ട ഗതികേടിലായി.
CONTENT HIGH LIGHTS; Where is that train memorial?: Will the old bad reputation be erased even after the new bus is launched?; Is there any information about the new Kerala bus, says the minister
















